Sathyadarsanam

കേരള സഭാപ്രതിഭകൾ -121 ഫാ. ജോർജ് വെളിപ്പറമ്പൻ

കേരള സഭാപ്രതിഭകൾ -121

ഫാ. ജോർജ് വെളിപ്പറമ്പൻ

കേരളാലാറ്റിൻ കാത്തലിക് അസോസിയേഷന്റെ സ്ഥാപക നേതാവ്, ആദ്ധ്യാത്മികോപദേഷ്‌ടാവ്, പ്രമുഖ പത്രപ്രവർത്തകൻ, അന്താരാഷ്ട്ര കാത്തലിക് പ്രസ്സ് അസ്സോസിയേഷൻ പ്രസിഡൻ്റ് എന്നിങ്ങനെ വിവിധ നിലകളിൽ അറിയപ്പെടുന്ന ഫാ. ജോർജ് ചേരാനല്ലൂർ ഗ്രാമത്തിൽ 1930 ഒക്ടോബർ 19-ന് ജനിച്ചു. കേരളമൊട്ടാകെ അറിയപ്പെട്ടിരുന്ന ദേവാലയ ശില്‌പി പേറു ആയിരുന്നു പിതാവ്. ഏലൂർ വടശ്ശേരി റപ്പേലിൻ്റെയും കോട്ടുവള്ളി കലൂർ അന്നയുടെയും പുത്രി മേരി യാണ് മാതാവ്. കൊച്ചി നസ്രത്ത് ഇടവകയിൽപ്പെട്ട പുരാതന തറവാടായ വെളിപ്പറമ്പിൽ കുടുംബത്തിൽ നിന്നും ഇരുന്നൂറ് വർഷം മുമ്പ് ചേരാന ല്ലൂർ കുടിയേറിയതാണ് പേറുവിൻ്റെ പൂർവ്വികർ. 1599-ൽ നടന്ന ഉദയം പേരൂർ സുനഹദോസിൽ ഡോം അലക്‌സിസ് മെനേസീസ് മെത്രാപ്പൊലീത്തയുടെ പ്രധാന സെക്രട്ടറിയും ദ്വിഭാഷിയും കനോനകളുടെ തർജ്ജിമക്കാരനുമായ പള്ളുരുത്തിക്കാരൻ ചാക്കോ വെളിപ്പറമ്പിൽ കത്തനാർ ഈകുടുംബത്തിലെ പൂർവ്വികനായിരുന്നു.

1924-ൽ പുനർനിർമ്മിച്ച വാരാപ്പുഴ യൗസേപ്പ് പിതാവിൻ്റെ കത്തീഡ്രൽ ദേവാലയത്തിന്റെ ശില്പ്‌പിയായിരുന്ന കർമ്മലീത്താ മിഷ്യനറിയും ആധുനിക വാസ്തു ശില്പിയുമായിരുന്ന ബ്രദർ ലിയോ ഒ.സി. ഡി യുടെ ശ്രേഷ്ട ശിഷ്യനായിരുന്നു പേറു. വാരാപ്പുഴ പള്ളി, മംഗലപ്പുഴ സെമിനാരി, തുട ങ്ങിയ ബ്രഹത്തായ സംരംഭങ്ങളിലൂടെ വാസ്‌തുശില്‌പകല അഭ്യസിച്ച പേറു യഥാകാലം ഓച്ചന്തുരിത്ത് (വൈപ്പിൻ) ക്രൂസ് മിലാഗ്രസ് (അത്ഭുത കുരിശ്ശ്) പള്ളിപ്പുറം മാതാവിൻ്റെ പള്ളി, വല്ലാർപാടം റാൻസം മാതാവിന്റെ പള്ളി, പനങ്ങാട്ട് സെന്റ് ആൻ്റണീസ് ദേവാലയം തുടങ്ങി വലുതും ചെറുതുമായ ദേവാലയങ്ങളുടെ പ്രധാന ശില്‌പിയായിരുന്നു.

പേറു-മേരി ദമ്പതികളുടെ എട്ടു മക്കളിൽ മൂന്നാമനായ ജോർജ് പ്രാഥ മിക വിദ്യാഭ്യാസം ചേരാനല്ലൂർ ലിറ്റിൽ ഫ്ളവർ യു.പി. സ്‌കൂളിൽ പൂർത്തി യാക്കി. തുടർന്ന് 1945-46 വാരപ്പുഴ അതിരൂപതാ സെൻന്റ് ജോസഫ് മൈനർ സെമിനാരിയിൽ പ്രവേശിക്കുകയും എറണാകുളം സെന്റ് ആൽബർട്ട് ഹൈസ്‌കൂളിൽ ഗണിതശാസ്ത്രം ഐഛികമായെടുത്ത് 1949-ൽ ഒന്നാം ക്ലാസോടെ എസ്സ്. എസ്സ്. എൽ.സി. പാസ്സാവുകയും ചെയ്തു. തുടർന്ന് എറണാകുളം സെൻ്റ് ആൽബർട്ടസ് കോളേജിൽ ഇന്റർ മീഡിയറ്റിന് ചേർന്നു. ഗണിതശാസ്ത്രവും ഊർജ്ജതന്ത്രവും രസതന്ത്രവും ആയിരുന്നു പഠനവിഷയങ്ങൾ. 1950-51 ൽ ഒന്നാം റാങ്കോടെ ഇൻ്റർമീഡിയറ്റും 1952-ൽ ഗണിതശാസ്ത്രത്തിൽ ഒന്നാം ക്ലാസോടെ ബി.എ. ബിരുദവും നേടി. ഗണി തശാസ്ത്രത്തിലും ഇംഗ്ലീഷിലും കോളേജിൽ ഒന്നാം സ്ഥാനക്കാരനായിരുന്നു ജോർജ്.

ഒരു വർഷത്തെ ലത്തീൻ ഭാഷാപഠനത്തിനു ശേഷം 1954-55 ൽ ആലു വാ അപ്പസ്തോലിക് മേജർസെമിനാരിയിൽ ചേർന്നു. തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠനം പൂർത്തിയാക്കി 1961 മാർച്ച് 17-ാം തീയതി വാരാ പ്പുഴ മെത്രാപ്പൊലീത്താ ഡോ. ജോസഫ് ആട്ടിപ്പേറ്റി തിരുമേനിയിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു. കർമ്മലഗിരി സെമിനാരിയിലെ പ്രഥമ ബാച്ച് വിദ്യാർത്ഥിയായിരുന്ന ജോർജ് അവിടെ നിന്നും ബാച്ചിലർ ഓഫ് ഡിവിനിറ്റി എന്ന ബിരുദം നേടി ഒന്നാം സ്ഥാനക്കാരനായി.വളരെ ചെറുപ്പത്തിലെ തന്നെ മലയാളത്തിലും ഇംഗ്ലീഷിലും എഴു താനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. 1945-46 ഗ്രീഷ്‌മകാല അവ ധിക്കാലത്ത് ഏഴാം ക്ലാസ് പരീക്ഷ കഴിഞ്ഞ് അമ്മയോടൊപ്പം പോയി ബാലൻ എന്ന സിനിമ കാണുകയുണ്ടായി. ആ സിനിമ സ്വന്തം പ്രയത്ന ഫലമായി നാടകമാക്കി കൂട്ടുകാരെ ചേർത്ത് നാട്ടുകാരുടെ സഹായത്തോടെ പൊതുവേദിയിൽ അവതരിപ്പിച്ച് വൻ വിജയമാക്കി തീർത്തു. ജോർജിൻ്റെ

Leave a Reply

Your email address will not be published. Required fields are marked *