കേരള സഭാപ്രതിഭകൾ- 117
റവ. സി. ഫ്രാങ്കോ സി.എച്ച്.എഫ്.
സാമൂഹ്യപ്രവർത്തനം ക്രൈസ്‌തവവിദ്യാഭ്യാസ ത്തിന്റെ ഭാഗമാണെന്ന അവബോധം സഹപ്രവർത്തക രിലും വിദ്യാർത്ഥികളിലും സംജാതമാക്കാൻ ദീർഘവീക്ഷണത്തോടെ വിദ്യാ ഭ്യാസരംഗത്ത് പ്രവർത്തിച്ച സി. ഫ്രാങ്കോ തൃശൂർ ജില്ലയിൽ കുഴിക്കാട്ടുശ്ശേ രിയിൽ അമ്പുക്കൻ കുടുംബത്തിൽ ജോസഫ് ത്രേസ്യാ ദമ്പതികളുടെ പുത്രി യായി 1930 ആഗസ്റ്റ് 8-ാം തീയതി ജനിച്ചു. വീട്ടിൽ വിളിച്ചിരുന്നത് കൊച്ചു മേരി എന്നായിരുന്നു. കുഴിക്കാട്ടുശ്ശേരി സെൻ്റ് മേരീസ് ഹൈസ്‌കൂൾ, തൃശൂർ സെൻ്റ് മേരീസ് കോളേജ്, പെരുന്ന എൻ.എസ്.എസ് ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ച് ബി.എ., ബി.എഡ് ഡിഗ്രികൾ കരസ്ഥമാക്കി. അമേരിക്കയിലെ ലോസ് ആഞ്ചൽസിലെ വിമലഹൃദയകോളേജിൽനിന്ന് എം.എ. ഡിഗ്രി സമ്പാദിച്ചതിനുശേഷം അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ സെന്റ് മേരീസ് ഹോസ്‌പിറ്റലിൽ പാസ്റ്ററൽ കൗൺസിലിംഗിൽ യോഗ്യത നേടി. തുടർന്ന് ക്യാനഡായിലെ ടൊറോന്റോ സെന്റ്റ് മൈക്കിൾസ് യൂണി വേഴ്സിറ്റിയിൽനിന്ന് തിയോളജിയിൽ ഡിപ്ലോമായും കരസ്ഥമാക്കി.
1954-ൽ ഹോളി ഫാമിലി സന്യാസസഭയിൽ ചേർന്നു. 1955ൽ വ്രതം അനുഷ്ഠിച്ച് ഫ്രാങ്കോ എന്ന പേര് സ്വീകരിച്ചു. താൻ പഠിച്ച കുഴിക്കാട്ടു ശ്ശേരി സെന്റ്റ് മേരീസ് ഹൈസ്‌കൂളിൽ അദ്ധ്യാപികയായിട്ടാണ് ഔദ്യോഗി കജീവിതം ആരംഭിക്കുന്നത്. ഹോളി ഫാമിലി സഭയുടെ പ്രഥമ കോളേ ജായ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളേജിൻ്റെ പ്രിസിപ്പലായി 1964 മുതൽ 1990 വരെ സേവനം അനുഷ്‌ഠിച്ചു. ദീർഘകാലം ഒരേ കോളേ ജിൽതന്നെ പ്രിൻസിപ്പൽ ആവുകയെന്നത് ഒരു ഭാഗ്യം തന്നെയാണ്. ഇതി നിടയിൽ 1974 മുതൽ 1977 വരെ ഹോളിഫാമിലി സന്യാസസഭയുടെ ജന റൽ കൗൺസിലറായും പ്രവർത്തിച്ചു. പാവനാത്മ പ്രോവിൻസിൻ്റെ പ്രൊവിൻ ഷ്യൽ സുപ്പീരിയർ ആയി 1984ലും 1992ലും തിരഞ്ഞെടുക്കപ്പെട്ടു. സഭയുടെ ആകമാനവളർച്ചയിൽ ഇക്കാലത്ത് നിർണ്ണായകമായ പങ്കുവഹിക്കുകയുണ്ടാ യി. കുഴിക്കാട്ടുശ്ശേരിയിലെ മരിയംതെരേസാ ഹോസ്‌പിറ്റിലിന്റെ അഡ്മിനി സ്റ്റ്രേറ്ററായി 1990-1991, 1992-1995 എന്നീ വർഷങ്ങളിൽ സേവനം അനുഷ്‌ഠിച്ചു.
ഉന്നതവിദ്യാഭ്യാരംഗത്ത് സിസ്റ്റർ വിലപ്പെട്ട സേവനങ്ങളാണ് കാഴ്ച്‌ച വെച്ചിട്ടുള്ളത്. 1974 കാലഘട്ടത്തിൽ കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ കത്തോലിക്കാ കോളേജുകളുടെ ഉന്നതവിദ്യാഭ്യാസസെക്രട്ടറിയായും മൂന്നു വർഷക്കാലം കാലിക്കട്ട് യൂണിവേഴ്‌സിറ്റിയിൽ അക്കാഡമിക് കൗൺസിൽ അംഗമായും പ്രവർത്തിച്ചു. കോളേജിൽ ഒരു ക്രൈസ്‌തവ അന്തരീക്ഷം സൃഷ്ടിക്കുവാൻ സിസ്റ്റർ പരമാവധി ശ്രമിച്ചു. സഹപ്രവർത്തകരുടെയും വിദ്യാർത്ഥിനികളുടെയും സഹകരണത്തോടെ സമീപസ്ഥമായ ഷൺമുഖം കോളനി ദത്തെടുത്ത് ഹരിജനങ്ങൾക്കും പരിത്യക്തർക്കുമിടയിൽ പ്രവർത്തി ക്കുകയും ഒരു സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. സാമു ഹ്യപ്രവർത്തനം ക്രൈസ്‌തവ വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന അവ ബോധം സഹപ്രവർത്തകരിലും വിദ്യാർത്ഥിനികൾക്കിടയിലും സംജാത മാക്കാൻ സ്കോപ്പ് എന്ന ഈ പ്രോജക്ടിലൂടെ സാധിച്ചു. മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസം, കുടുംബജീവിതബോധനം, സാമൂഹ്യാവബോധം മുതലായ വയെപ്പറ്റി സ്റ്റാഫിനും വിദ്യാർത്ഥികൾക്കും കോഴ്സുകളും സെമിനാറുകളും നടത്തി. കോളേജിനോടനുബന്ധിച്ച് 1983ൽ നിർമ്മിച്ച മനോഹരമായ ചാപ്പൽ ജാതിഭേദമെന്യേ എല്ലാ വിദ്യാർത്ഥിനികൾക്കും പ്രാർത്ഥിക്കാനും പ്രാർത്ഥ നായോഗങ്ങൾ നടത്താനും പ്രചോദനമായി. സിസ്റ്റർ നടത്തിയ ബൈബിൾ ക്ലാസ്സുകളും മിഷൻ ആഭിമുഖ്യ ക്ലാസ്സുകളും കുട്ടികളിൽ മിഷൻ ചൈതന്യംസംജാതമാക്കാൻ ഇടനൽകി.
കോളേജ് എക്സ്റ്റൻഷൻ സർവ്വീസ് എന്ന നിലയിൽ പ്രാവർത്തികമാ ക്കി. തയ്യൽ, ബയന്റിംഗ്, ടൈപ്പ്റൈറ്റിംഗ് എന്നിവ അവിടെ പഠിപ്പിക്കാ നുള്ള സൗകര്യവുമുണ്ടായിരുന്നു. ചാലക്കുടി അപ്പോളോ ടയേഴ്‌സ് കമ്പി നിക്കായി മറ്റൊരു വിഭാഗവും ഈ കേന്ദ്രത്തിൽ സ്ഥാപിക്കുകയുണ്ടായി.
ഈ പ്രവർത്തനങ്ങളുടെ ദശവർഷാഘോഷം വിപുലമായ തോതിൽ നാട്ടുകാരുടെയും മുൻസിപ്പാലിറ്റിയുടെയും സഹകരണത്തോടെ നടത്തുക യുണ്ടായി. പ്രതിവർഷം 33 കുട്ടികൾക്കു സൗജന്യഭക്ഷണം, പരിചരണം, വിദ്യാഭ്യാസ പരിശീലനം എന്നിവ നൽകാനായി. ക്രെഷും ആരംഭിച്ചു. കോളേജ് രജതജൂബിലിയോടനുബന്ധിച്ച് 50,000 രൂപാവീതം മുടക്കി പാവ പ്പെട്ടവർക്കായി 25 വീടുകൾ നിർമ്മിച്ചു നൽകുവാനും സിസ്റ്ററിന് സാധിച്ചു. മുൻസിപ്പാലിറ്റിയുമായി സഹകരിച്ച് കോളനിവാസികൾക്കായി 33 കക്കൂസു കൾ നിർമ്മിക്കുകയുണ്ടായി. വിദ്യാർത്ഥികൾക്ക് ജീവിതമാർഗ്ഗദർശനം നൽകാനും കൗൺസിലിംഗിനുമായി ദർശന എന്ന സ്ഥാപനവുമാരംഭിച്ചു. കോളേജിനെ സംബന്ധിച്ചു നടത്തിയ സ്വയം വിലയിരുത്തൽ ശക്തിദൗർബ ല്യങ്ങൾ മനസ്സിലാക്കാൻ സഹായകമായി.
അദ്ധ്യാപികമാരെ അധുനാധുനീകരിക്കുന്നതിനായി ആദ്ധ്യാത്മികവും സാമൂഹ്യവും അക്കാഡമികവുമായ വിവിധ പരിപാടികൾ സംഘടിപ്പിക്കു കയുണ്ടായി. ആൾ ഇന്ത്യാ അസോസിയേഷൻ ഓഫ് ഹയർ എഡ്യൂക്കേ ഷനും (അയാഷേ) സേവ്യർ ബോർഡും നടത്തിയ പരിപാടികളിൽ സംബ ന്ധിക്കാൻ സ്റ്റാഫിനെ പരമാവധി പ്രോത്സാഹിപ്പിച്ചു. വിദ്യാഭ്യാസ കലാ- കായിക രംഗങ്ങളിൽ കോളേജിന് ഏറെ നേട്ടങ്ങൾ അക്കാലത്ത് കൈവരി ക്കാനായി. പഠനത്തിൽ കോളേജ് നിരവധി റാങ്കുകൾ നേടിയിട്ടുണ്ട്. കോളേ ജിലെ കലാപരമായ മികച്ച നേട്ടങ്ങൾ കണക്കിലെടുത്ത് സംഗീതനാടക അക്കാഡമിയുടെ അവാർഡും DHIVA JOSTAVA അവാർഡും കോളേജിന് ലഭിച്ചിട്ടുണ്ട്. ദേശീയകായിക താരങ്ങളെയും സംഭാവനചെയ്യുവാൻ കോളേ ജിന് സാധിച്ചു. ഷട്ടിൽ, ബാൾ ബാഡ്മെൻ്റൻ, വോളി, ഖൊഖൊ തുട ങ്ങിയ നിരവധി ഇനങ്ങളിൽ യൂണിവേഴ്‌സിറ്റി തലത്തിൽ ചാമ്പ്യൻമാർ ഈ കോളേജിൽ നിന്നുള്ള വരായിരുന്നു. എൻ.എസ്സ്.എസ്സ്., സോഷ്യൽ സർവ്വീസ് സ്കീം വിമൻസെൽ മുതലായവ വളരെ സജീവമായി ഇക്കാലത്ത് പ്രവർത്തിച്ചു. വനിതാശാക്തീകരണാർത്ഥം നിരവധി പരിപാടികൾ സംഘ ടിപ്പിക്കുകയും ഒട്ടേറെ ലേഖനങ്ങൾ രചിക്കുകയും ചെയ്തു.
അയാഷെയുമായി സിസ്റ്റർ ഉറ്റബന്ധം പുലർത്തിയിരുന്നു. ബാംഗ്ലൂ രിൽ പ്രിൻസിപ്പൽമാർക്കായി നടത്തപ്പെട്ട പരിശീലനകോഴ്സും മറ്റും സിസ്റ്റ റിന് വളരെ പ്രയോജനകരമായി അനുഭവപ്പെട്ടു. എക്യുമിനിക്കൽ പ്രവർത്ത നങ്ങൾ നടത്താനും അയാഷേ പ്രചോദനമേകി. വനിതാ ലീഡർഷിപ്പുക്യാമ്പുകളും സെമിനാറുകളും ചർച്ചാ ക്ലാസ്സുകളും സമൂഹത്തലെ വനിത കൾക്ക് വളരെയധികം പ്രയോജനപ്പെട്ടു. താഴെക്കിടയിലുള്ള വനിതകളുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി ഒരു വനിതാസെല്ലും രൂപീകരിച്ച് പ്രവർത്തി ക്കുകയുണ്ടായി. ഈ പ്രവർത്തനങ്ങൾക്കെല്ലാം അയാഷെ വേണ്ട സഹാ യസഹകരണങ്ങൾ നൽകിയിട്ടുണ്ട്.
ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളേജിൻ്റെ പ്രിൻസിപ്പൽ സ്ഥാനം സിസ്റ്റർ ഏറ്റെടുക്കുമ്പോൾ ഭരണരംഗത്ത് യാതൊരു പരിചയവുമാണ്ടായി രുന്നില്ലെന്നും പ്രിൻസിപ്പൽമാർക്കായി അയാഷെ ബാംഗ്ലൂർ സംഘടിപ്പിച്ച കോഴ്സിൽ പങ്കെടുത്തതുവഴി നല്ല ആത്മധൈര്യത്തോടുകൂടി പ്രവർത്തി ക്കുവാൻ സാധിച്ചുവെന്നുമാണ് സി. ഫ്രാങ്കോയുടെ അഭിപ്രായം. നിരവധി എക്സ് ടെൻഷൻ പ്രോഗ്രാം നടത്തുന്നതിനു സിസ്റ്റർ ശ്രമിച്ചിട്ടുണ്ട്. ടൈപ്പ് റൈറ്റിംഗ് സെന്റർ, വനിതാസെൽ, ചേരിപ്രദേശങ്ങളിലെ പുനരുദ്ധാരണപ്ര വർത്തനങ്ങൾ തുടങ്ങിയവ അവയിൽ ചിലതു മാത്രമാണ്.
എല്ലാ രംഗങ്ങളിലും മികവിനാണ് സിസ്റ്റർ പ്രാധാന്യം നൽകിയിരു ന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നെങ്കിലും നിയമനത്തിനോ പ്രവേശനത്തിനോ യാതൊരു തുകയും വാങ്ങിയിരുന്നില്ല. പൊതുജനങ്ങൾ നിർലോഭമായ സാമ്പത്തിക പിന്തുണ സിസ്റ്ററിന് നൽകിയിരുന്നു. അങ്ങനെ വിശാലമായ ഓഡിറ്റോറിയം, ലൈബ്രറി, മൂന്നു പുതിയ കെട്ടിടങ്ങൾ ഓപ്പൺ സ്റ്റേഡിയം എന്നിവയൊക്കെ നിർമ്മിക്കുവാൻ സിസ്റ്ററിന് സാധിച്ചു. കോളേ ജിലെ അദ്ധ്യാപികവിദ്യാർത്ഥിനീബന്ധം സ്നേഹോഷ്‌മളമായിരുന്നതിലും സിസ്റ്ററിന് അഭിമാനിക്കാം. ആൾ ഇന്ത്യാ അസോസിയേഷൻ ഓഫ് ക്രിസ്ത്യൻ ഹയർ എഡ്യുക്കേഷൻ എന്ന സംഘടനയുടെ സിൽവർ ജൂബിലി വർഷത്തിൽ കേരളത്തിലെ ഏതാനും പ്രമുഖ പ്രിൻസിപ്പൽമാരെ എമിനന്റ്റ്, എക്യുമിനിസ്റ്റ് എഡ്യൂക്കേറ്റേഴ്‌സ് എന്ന പേരിൽ എറണാകുളത്ത് വിളിച്ചു വരുത്തി ആദരിക്കുകയുണ്ടായി. എറണാകുളം സെൻ്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽവെച്ച് ഗവർണ്ണർ ആണ് സിസ്റ്റർ ഫ്രാങ്കോയെ അവാർഡ് നൽകിയാദരിച്ചത്.
ഹോളിഫാമിലി സന്യാസസഭാസ്ഥാപകയായി വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായെ 2000 ഏപ്രിൽ 9-ാം തീയതിയാണ് റോമിൽ വെച്ച് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പാ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. മറിയം ത്രേസ്യാ യുടെ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റർ ആയി 1991 മുതൽ സിസ്റ്റർ പ്രവർത്തിച്ചു വരികയായിരുന്നു. ഇരിങ്ങാലക്കുടയുടെ തനിമ എന്ന പേരിൽ ഒരാഴ്‌ച നീണ്ടുനിൽക്കുന്ന ഒരു പരിപാടി സംഘടിപ്പിക്കുകയുണ്ടാ യി. ആ പരിപാടിയിൽവെച്ച് ഇരിങ്ങാലക്കുടയുടെ വളർച്ചയ്ക്ക് കാര്യമായ സംഭാവന ചെയ്തിട്ടുള്ള വ്യക്തികളെ ആദരിച്ച് പുരസ്‌കാരം നൽകുന്ന ഒരു പരിപാടിയുണ്ടായിരുന്നു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളേജിന്റെസ്ഥാപക പ്രിൻസിപ്പലായ സി. ഫ്രാങ്കോയെയും അവിടെവച്ച് ആദരിക്കുക യുണ്ടായി.
ഹോളി ഫാമിലി സന്യാസസമൂഹത്തിൻ്റെ പ്രത്യേകത കുടുംബപ്രേ ഷിതത്വം എന്നതാണ്. റിട്ടയർമെൻ്റിനുശേഷം ഈ രംഗത്ത് ശ്രദ്ധ ചെലുത്തി സി. ഫ്രാങ്കോ പ്രവർത്തിക്കുകയാണ്. ഇരിങ്ങാലക്കുട രൂപതയുടെ ആഭിമു ഖ്യത്തിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് നവചൈതന്യ ഡ്രഗ് അവേർണസ് കൗൺസിലിംഗ് ആന്റ് അസേർട്ടൻസ് സെൻ്റർ. ആളൂർ ആണ് അതിന്റെ കേന്ദ്രം. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് സിസ്റ്റർ പ്രവർത്തി ക്കുന്നു. ഈ സ്ഥാപനത്തിൽ ഒരു Off Shoot ആയി 1994-ൽ ആരംഭിച്ച സാൻജോ സദൻ ദ ട്രീറ്റ്മെൻ്റ് & റീഫാബിലിറ്റേഷൻ സെന്ററിൽ (അനന്ദാ പുരം) 5 വർഷമായി പാർട്ട് ടൈം കൗൺസിലർ ആയി സിസ്റ്റർ പ്രവർത്തി ച്ചിട്ടുണ്ട്. ദീർഘകാലം മതാദ്ധ്യാപികയായും പ്രവർത്തിക്കുകയുണ്ടായി.









Leave a Reply