Sathyadarsanam

കേരള സഭാപ്രതിഭകൾ-116 ഫാ.തോമസ് തോപ്പിൽ

കേരള സഭാപ്രതിഭകൾ-116
ഫാ.തോമസ് തോപ്പിൽ O.F.M. Cap.

കുടുംബനവീകരണപ്രവർത്തനങ്ങൾ പ്രത്യേക പ്രേഷിതദൗത്യമായി സ്വീകരിച്ചുകൊണ്ട് ഇടവകകൾതോറും കുടുംബനവീകരണയത്നങ്ങളി ലേർപ്പെട്ട് അത്ഭുതകരമായ പ്രവർത്തനങ്ങൾ കാഴ്‌ചവച്ച ഫാ. തോമസ് കൂട മാളൂർ ഇടവകയിൽ തോപ്പിൽ കുടുംബത്തിൽ ജോസഫ് എലിസബത്ത് ദമ്പതികളുടെ മകനായി 1930 ആഗസ്റ്റ് 1-ാം തീയതി ഭൂജാതനായി. മല യാളം ഹയർപരീക്ഷ പാസായതിനുശേഷം കപ്പൂച്ചിൻസഭയിൽ ഒരു അംഗ മായി തോമസ് ചേർന്നു. തുടർന്ന് ഗോവയിൽ എത്തി ഇംഗ്ലീഷ് ഹൈസ്‌ ളിൽ ചേർന്നു. ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ തോമസ് ഗോവ യിൽതന്നെ മൈനർ സെമിനാരിയിൽ ചേർന്നു. പിന്നീട് ഒരു വർഷക്കാലം മംഗലാപുരത്ത് നൊവിഷ്യറ്റ് ആയിരുന്നു. ആദ്യവ്രതം എടുത്തു. പിന്നീട് കൊല്ലം-തില്ലേരിയിൽ മൂന്നു വർഷം ഫിലോസഫി പഠിച്ചു. അവിടെവച്ചു തന്നെ നിത്യവ്രതവും നടത്തി. തുടർന്ന് 4 വർഷം കോട്ടഗിരിയിൽ തിയോ ളജി പഠിച്ചു. 1960 മാർച്ചിൽ പൗരോഹിത്യം സ്വീകരിച്ചു. അച്ചന്റെ കുടുംബാംഗങ്ങൾ മലബാറിലേക്ക് കുടിയേറിപാർത്തതിനാൽ മലബാറിൽ കാഞ്ഞി രപ്പുഴവച്ചാണ് പുത്തൻകുർബ്ബാന അർപ്പിച്ചത്.

അതേവർഷംതന്നെ ഏപ്രിൽ മാസത്തിൽ കപ്പൂച്ചിൻ ധ്യാനം നടത്തു ന്നതിനായി മലബാറിലെ കുടിയേറ്റ പ്രദേശമായ കിളിയന്തറയിൽ എത്തി. ആ ഇടവകയിലെ എല്ലാ ഭവനങ്ങളും അദ്ദേഹം സന്ദർശിച്ചു. സാമ്പത്തിക മായി ബുദ്ധിമുട്ടുള്ള കുടുംബങ്ങളായിരുന്നു അവിടെയുള്ളതിൽ ഭൂരിപക്ഷ വും. ചെറിയ കുടിലുകളിൽ ആയിരുന്നു അവർ താമസിച്ചിരുന്നത്. കുടും ബാംഗങ്ങൾ തമ്മിൽ യോജിപ്പില്ലായ്‌മ കുടുംബങ്ങളിലെ വലിയ പ്രശ്‌നമാ യിരുന്നു. കുടുംബഭദ്രതതന്നെ തകർന്നുകൊണ്ടിരുന്നു. ഭവനസന്ദർശനം കൊണ്ട് കുടുംബങ്ങളിലെ പ്രശ്‌നങ്ങൾ തോപ്പിലച്ചൻ പൂർണ്ണമായി മനസ്സി ലാക്കി. കുടുംബ പ്രേഷിതരംഗത്ത് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം മനസ്സിലാക്കി. ഈ രംഗത്ത് പ്രവർത്തക്കാനുള്ള പ്രചോദനം കിള യന്തറയിൽനിന്നുമാണ് അദ്ദേഹത്തിന് ലഭിച്ചതെന്ന് അദ്ദേഹം ഇപ്പോഴും പറയും.

കോട്ടഗിരിയിൽ തിയോളജിയിൽ ഒരുവർഷത്തെ സ്പെഷ്യൽ ട്രയി നിംഗിന് സഭാധികാരികൾ അദ്ദേഹത്തെ അയച്ചു. കോട്ടഗിരിയിൽനിന്നും തിരിച്ചെത്തിയ അദ്ദേഹം പിന്നീട് ഒരു വർഷം തൃശൂർ കാൽവരി ആശ്രമ ത്തിലായിരുന്നു. അവിടെ പ്രവർത്തിച്ചിരുന്ന സെമിനാരിയിലെ ചിലവുകൾക്ക് യാതൊരു മാർഗ്ഗവുമില്ലായിരുന്നു. അതിനുവേണ്ടിഭിക്ഷാടനം നടത്തുവാൻ അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടു. പുതുക്കാട് ഇടവകയിലായിരുന്നു ആദ്യം ഭിക്ഷാ ടനത്തിനെത്തിയത്. ഭിക്ഷാടനത്തിനിടയിൽ ഉണ്ടായ അനുഭവങ്ങൾ വർണ്ണി ക്കാവതായിരുന്നില്ല. പലരും പരുഷമായി പെരുമാറി. അവഹേളനം സഹി ക്കാവതായിരുന്നില്ല. ഒരു കുടുംബത്തിൽ ഭിക്ഷാടനത്തിനെത്തിയപ്പോൾ കുടുംബനാഥൻ വളരെ മോശമായ രീതിയിൽ അച്ചനോട് പെരുമാറി. യാതൊ രുഭാവഭേദവും ഇല്ലാതെ അതു സഹിച്ചുകൊണ്ട് അച്ചൻ അവിടെനിന്നും പോന്നു. എന്നാൽ പിന്നീട് കുടുംബനാഥൻ അച്ചനെ സന്ദർശിച്ച് ക്ഷമചോ ദിക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്‌തു. നെല്ലും കപ്പയും സാധനങ്ങളും ഒക്കെയായിരുന്നു പലരും തന്നിരുന്നത്. അതു ചുമന്നു കൊണ്ട് ആശ്രമത്തിലേക്ക് പോകും. സാമ്പത്തികമായി കഴിവില്ലാത്ത വീടു കളും അദ്ദേഹം സന്ദർശിച്ചിരുന്നു. ആ പാവപ്പെട്ട കുടുംബങ്ങളിലെ ആളു കളായിരുന്നു കൂടുതൽ സഹകരിച്ചിരുന്നത്. പാടത്ത് പണിയെടുത്ത സ്ത്രീ കൾ അച്ചൻ ആ വഴിപോകുന്നതുകണ്ട് അച്ചനെ സമീപിച്ച് അവർ പറഞ്ഞു. “അച്ചൻ വരുമെന്ന് പ്രതീക്ഷിച്ച് അച്ചന് തരുവാനുള്ള പണം ഞങ്ങൾ കൊണ്ടുനടക്കുകയായിരുന്നു” ആ സ്ത്രീകളുടെ ആത്മാർത്ഥത അച്ചനെ വികാരതരളിതനാക്കി.

തൃശൂർനിന്നും ആലുവാ ആശ്രമത്തിലേക്കാണ് അദ്ദേഹം നിയമിക്ക പ്പെട്ടത്. ആ കാലഘട്ടത്തിൽ ധ്യാന പരിപാടികളിൽ പങ്കെടുക്കാൻ അധികംസമയം ലഭിച്ചില്ല. ആലുവായിലെ ഫ്രണ്ട്ഷിപ്പ്ഹാൾ ഉൾപ്പെടെ പല മനോ ഹരകെട്ടിടങ്ങളും പണിയിക്കുന്നതിന് നേതൃത്വം നൽകി. അതേസമയം ദമ്പതികൾക്കായി ഫാ. ഇഗ്നേഷ്യസ് പെട്ടയ്ക്കാട്, ഷെവ.ജോർജ് വർഗീസ് കണ്ണന്താനം തുടങ്ങിയവരുമായി സഹകരിച്ച് സെമിനാറുകൾ നടത്തി. ഭക്ഷ ണമെല്ലാം നൽകുന്നതിന് നല്ല മനസ്സുള്ള ആളുകളിൽ നിന്നും പണം ശേഖ രിച്ചു.

1965 ൽ ബോബെയിൽ അധിവസിക്കുന്ന മലയാളി കത്തോലിക്ക രുടെയിടയിൽ സേവനം അനുഷ്ഠിക്കുന്നതിനായിട്ടാണ് പിന്നീട് തോപ്പില ച്ചൻ പുറപ്പെട്ടത്. കർദ്ദിനാൾ ഗ്രേഷ്യസിൻ്റെ പ്രത്യേകതാല്‌പര്യപ്രകാരമാ യിരുന്നു അത്. മലയാളി കത്തോലിക്കരുടെ എല്ലാ ഭവനങ്ങളിലും സന്ദർശനം നടത്തി. കർദ്ദനാൾ ആവശ്യപ്പെട്ടതനുസരിച്ച് ഞായറാഴ്ച മല യാളത്തിലുള്ള മൂന്നുകുർബ്ബാന അർപ്പിക്കുമായിരുന്നു.

1968 മുതൽ 7 വർഷക്കാലം ഭരണങ്ങാനത്ത് അസ്സീസിമാസികയുടെ ചുമതലയായിരുന്നു. ധാരാളം ലേഖനങ്ങൾ സ്വന്തം പേരിലും, തൂലികാ നാമത്തിലും എഴുതുകയുണ്ടായി. കുടുംബപ്രേഷിതത്വത്തെ ആധാരമാക്കി യായിരുന്നു ലേഖനങ്ങളിൽ മിക്കതും. 1970 ൽ കുടുംബജീവിതക്കാർക്കായി സെമിനാറുകൾ നടത്തി. 45 വയസ്സിൽ താഴെയുള്ള വിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി നടത്തിയ സെമിനാറുകളോട് നല്ല പ്രതി കരണമാണ് ലഭിച്ചത്. പല ഇടവകകളിലും സെമിനാറുകൾ സംഘടിപ്പി ക്കുന്നതിനായി വികാരിമാർ തോപ്പിൽ അച്ചൻ്റെ സഹായം അഭ്യർത്ഥിച്ചു. അക്രൈസ്തവരും പല സെമിനാറുകളിൽ താല്‌പര്യപൂർവ്വം പങ്കെടുക്കുക യുണ്ടായി.

ജേർണലിസത്തിൽ പഠനം നടത്താനായി ബോബെയിൽ അച്ചൻ എത്തി. അവിടെനിന്നും പഠനം പൂർത്തിയാക്കിയ തോപ്പിലച്ചൻ ചങ്ങനാ ശ്ശേരി ഗദ്സെമിനിഹൗസിൻ്റെ സുപ്പീരിയർ ആയി നിയമിതനായി. മൂന്നാം സഭക്കാരുടെ താല്പ്‌പര്യപ്രകാരം ബഹു. നീലങ്കാവിൽ ഫ്രാൻസീസ് അച്ചന്റെ ഉത്സാഹത്തോടുകൂടി നിരവധി ഇടവകകളിൽ കുടുംബക്ഷേമസെമിനാറുകൾ നടത്തി. ചങ്ങനാശ്ശേരിയിലെ പ്രവർത്തനങ്ങളിൽ സംതൃപ്തനായ ബിഷപ്പ് മാർജോസഫ് പവ്വത്തിൽ കാഞ്ഞിരപ്പള്ളിയിലേക്ക് തോപ്പിലച്ചനെ ക്ഷണി ച്ചു. കാഞ്ഞിരപ്പള്ളിരൂപതയിലെ എല്ലാ ഇടവകകളും സന്ദർശിച്ച് സെമിനാ റുകൾ നടത്തി.

ഫാമിലിസംബന്ധമായ കാര്യങ്ങളെപ്പറ്റി പഠനം നടത്തുന്നതിനായി തോപ്പിലച്ചൻ ക്യാനഡായിലേക്ക് പോയി. അമേരിക്കയിലെ വാഷിംഗ്ടണിലും ഒരാഴ്ച‌ ഫാമിലിസംബന്ധമായ ചർച്ചകൾക്ക് വിനിയോഗിച്ചു. അയർലണ്ട് സന്ദർശിക്കുവാനും അദ്ദേഹത്തിന് സാധിച്ചു.

സ്പെയിനിൽ ആരംഭിച്ച മാരീജ് എൻ കൗണ്ടർ പ്രസ്ഥാനവുമായി അച്ചൻ സഹകരിച്ചു പ്രവർത്തിച്ചു. യുവജനങ്ങളിലല്ല മാതാപിതാക്കളിലാണ്പ്രശ്‌നങ്ങൾ ഉള്ളതെന്നും അവ പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും സ്പെയിനിലെ മെത്രാൻ അഭിപ്രായപ്പെട്ടു. ഒരു അച്ചനും രണ്ട് കപ്പിൾസും കൂടി അവിടെ യോഗം ചേർന്ന് രൂപം കൊടുത്ത പ്രസ്ഥാനത്തിന്റെ പ്രവർത്ത നങ്ങൾ ലോകമാസകലം വ്യാപിച്ചു. ഇന്ത്യയിലെ മാരീജ് എൻ കൗണ്ട റിൻ്റെ ഇന്ത്യയിലെ ഡയറക്‌ടറായി അഞ്ചുവർഷക്കാലം പ്രവർത്തിച്ചു. പല രാജ്യങ്ങളിലും പര്യടനം നടത്തുവാൻ സാധിച്ചു.

ക്യാനഡായിൽനിന്നും തിരിച്ചുവന്ന തോപ്പിലച്ചനെ കെ.സി.ബി.സി. ലയ്റ്റികമ്മീഷൻ്റെ സെക്രട്ടറിയായി നിയമിച്ചു. ഇതിന് പ്രത്യേക താല്‌പര്യ മെടുത്തത് ബിഷപ്പ് മാർ ജോസഫ് കുണ്ടുകുളം പിതാവായിരുന്നു. 17 വർഷ ക്കാലം ആ രംഗത്ത് അഭിമാനകരമാവുംവിധം പ്രവർത്തിച്ചു. ആലുവാ യിൽതാമസിച്ചുകൊണ്ടാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ 5. ഓരോ രൂപതയിലും കുടുംബക്ഷേമസെമിനാറുകൾ നയിക്കുന്നതിന് ഓരോ ടീമിനെ സജ്ജീകരിച്ചു. വിവാഹത്തിന് ഒരുക്കമായുള്ള സെമിനാർ നിർബന്ധിതമാക്കണമെന്ന് തോപ്പിലച്ചൻ വാദിച്ചു. അവസാനം ആ നിർദ്ദേശം അംഗീകരിക്കുകയുണ്ടായി. നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിക്കുകയും പലരെയും രചിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്‌തു. അദ്ദേഹം രചിച്ച വിവാ ഹവേദിയിലേക്ക് എന്ന ഗ്രന്ഥത്തിൻ്റെ രണ്ടേമുക്കാൽ ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞു. വിവിധസമുദായത്തിൽപെട്ടവരും ഈ പുസ്‌തകം വാങ്ങുകയു ണ്ടായി. മലയാളത്തിൽ ഏറ്റം കൂടുതൽ കോപ്പികൾ വിറ്റഴിഞ്ഞ ഗ്രന്ഥമാ ണിത്. കുടുംബവേദിയിൽ എന്ന ഗ്രന്ഥം പ്രത്യേകം പ്രാധാന്യമർഹിക്കുന്ന തുമാണ്.

സോഷ്യൽവർക്കിൻ്റെ ചുമതലയുമായി പിന്നീട് തൃശൂരിലെത്തിയ തോപ്പിലച്ചൻ തൊഴിലാളികളുടെ ഉന്നമനത്തിനായി സജീവമായി പ്രവർത്തി ച്ചു. തൊഴിലാളികളുടെയിടയിൽ നിക്ഷേപം ആരംഭിക്കണമെന്ന ആശയ ത്തിന് പ്രചരണം നൽകി. അരനൂറ്റാണ്ടുകാലം കുടുംബപ്രേഷിതത്വരംഗത്ത് വിലപ്പെട്ട സേവനങ്ങൾ അനുഷ്‌ഠിച്ച തോപ്പിലച്ചൻ ഇപ്പോൾ പെരുമ്പാവൂർ ആശ്രമത്തിൽ ആണ് താമസം.

ചങ്ങനാശ്ശേരി അതിരൂപതയുടെ 118-ാം അതിരൂപതാദിനാഘോഷം തിരു വനന്തപുരത്ത് ലൂർദ്ദ്പള്ളിയങ്കണത്തിൽ മാർകാവുകാട്ട് നഗറിലാണ് നടന്ന ത്. ആർച്ച്ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ തോപ്പിലച്ചനെ പ്രസ്‌തുത സമ്മേളനത്തിൽ ക്ഷണിച്ചുവരുത്തി നൽകിയ പ്രശസ്‌തിപത്രത്തിൽ ഇപ്ര കാരം രേഖപ്പെടുത്തിയിരിക്കുന്നു.

“കുടുംബജീവിതത്തിലെ തകർച്ചയാണ് ആധുനികയുഗം അഭിമുഖീ കരിക്കുന്ന ഏറ്റം വലിയ പ്രശ്‌നം എന്ന തിരിച്ചറിവിലൂടെ കുടുംബനവീകര ണപ്രവർത്തനങ്ങൾ പ്രത്യേകപ്രേഷിതദൗത്യമായി സ്വീകരിച്ചുകൊണ്ട് ഇട വകകൾ തോറും കുടുംബനവീകരണയത്നങ്ങളിലേർപ്പെട്ടതും രൂപതാത ലങ്ങളിൽ കുടുംബ പ്രേഷിത കേന്ദ്രങ്ങൾക്ക് ഊടും പാവും നൽകി വ്യവസ്ഥാപിതമാക്കിയതും കെ.സി.ബി.സി. കുടുംബപ്രേഷിതകമ്മീഷൻ സെക ട്ടറിയായി നിസ്തുലസേവനങ്ങളർപ്പിച്ചതും മുൻനിർത്തി ബഹു. തോമസ് തോപ്പിലച്ചനെ അനുമോദിക്കാനും ആദരിക്കാനും ചങ്ങനാശ്ശേരി അതിരൂപ തയ്ക്ക് അതിയായ സന്തോഷമുണ്ട്.”

വിശുദ്ധഫ്രാൻസീസ് അസ്സീസിയുടെ കപ്പൂച്ചിൻ സഭാംഗമായി പൗരോ ഹിത്യം സ്വീകരിച്ച ഫാ. തോമസ് തോപ്പിൽ കേരളസഭയിലുടനീളം ധ്യാന ങ്ങളും ക്ലാസ്സുകളും നയിച്ചു. 1970 ൽ ഗദ്സെമനി ആശ്രമത്തിന്റെ ചുമതല യോടെ ചങ്ങനാശ്ശേരിയിലെത്തിയപ്പോൾ ചങ്ങനാശ്ശേരി അതിരൂപതയിലെ കുടുംബപ്രേഷിതരംഗത്ത് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു. 1973 ൽ കേരള ത്തിലാദ്യമായി ചങ്ങനാശ്ശേരിയിൽ കുടുംബപ്രേഷിതകേന്ദ്രം ആരംഭിക്കാൻ പ്രേരകശക്തിയായത് അച്ചന്റെ പ്രവർത്തനങ്ങളാണ്. 1977 ൽ ചങ്ങനാശ്ശേരി പള്ളിയിൽ യുവാക്കൾക്കായി നടത്തിയ വിവാഹ ഒരുക്കസെമിനാർ വ്യവ സ്ഥാപിതമായ ദാമ്പത്യവിജ്ഞാനകോഴ്‌സുകൾക്ക് തുടക്കം കുറിച്ചു. കാഞ്ഞിരപ്പള്ളി രൂപതയിലും കെ.സി.ബി.സി. കുടുംബകമ്മീഷൻ സെക്ര ട്ടറി എന്ന നിലയിൽ കേരളത്തിലെ ഇതരരൂപതകളിലും അച്ചൻ പ്രശംസാർഹ മായ പ്രവർത്തനങ്ങൾ കാഴ്‌ചവച്ചു. ഉപരിപഠനവേളയിൽ കാനഡയിലും മാര്യേജ് എൻകൗണ്ടർ പ്രോഗ്രാമിലെ പ്രവർത്തനങ്ങളിലൂടെ ജപ്പാൻ, ഫിലി പ്പൈൻസ്, ബംഗ്ലാദേശ്, സൗത്ത് കൊറിയ, സിംഗപ്പൂർ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും അച്ചൻ്റെ സേവനങ്ങൾ ലഭ്യമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *