കേരള സഭാപ്രതിഭകൾ-112
വി.ററി.സെബാസ്റ്റ്യൻ (എക്സ്.എം.എൽ.എ.)
കർഷകനേതാവ്, മാതൃകാകർഷകൻ, പ്രമുഖനിയമസഭാംഗം, പ്രമുഖ സഹകാരി, സമുദായസ്നേഹി എന്നിങ്ങനെ വിവിധനിലകളിൽ പ്രശസ്ത നായ വി.ററി. സെബാസ്റ്റ്യൻ കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കടനാട് പഞ്ചായത്തിൽ നീലൂർകരയിൽ വരിക്കമാക്കൽവീട്ടിൽ തോമസി ന്റെയും അന്നമ്മയുടെയും മൂത്തമകനായി 1930 ജൂൺ 15-ാം തീയതി ജനിച്ചു. മാതാവ് കടനാട്ടിൽ കുറുവത്താഴെ കുടുംബാംഗമാണ്. പിതാവിന്റെ തൊഴിൽ കൃഷി ആയിരുന്നു.
നീലൂർ, കുറുമണ്ണ്, കടനാട് എന്നീ സ്കൂളുകളിലായിരുന്നു വിദ്യാ ഭ്യാസം നിർവ്വഹിച്ചത്. ഹൈസ്‌കൂൾ വിദ്യാഭ്യാസാനന്തരം സമീപപ്രദേശ ങ്ങളിൽ ഒന്നും കോളേജ് ഇല്ലാതിരുന്നതിനാലും ഹോസ്റ്റലിൽ താമസിച്ച് പഠിക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാലും കോളേജ് വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചില്ല. തന്മൂലം ചെറുപ്പത്തിൽതന്നെ പിതാവിനോടൊപ്പം കൃഷിയിൽ ഏർപ്പെട്ടു.
നീലൂർപള്ളി ഇടവകക്കാരനായിരുന്ന സെബാസ്റ്റ്യൻ ചെറുപ്പത്തിൽ മിഷൻലീഗ്, സൊഡാലിറ്റി എന്നീ ഭക്തസംഘടനകളിൽ ചേർന്നു പ്രവർത്തിച്ചു. 1949 മുതൽ 1952 വരെ സണ്ടേസ്‌കൂൾ അദ്ധ്യാപകനായും സേവനം അനുഷ്‌ഠിച്ചു.
രണ്ടാംലോകമഹായുദ്ധത്തിൻ്റെ ഫലമായി തിരുവിതാംകൂറിലെ ജനങ്ങൾ അനുഭവിക്കേണ്ടിവന്ന ഭക്ഷ്യദാരിദ്ര്യത്തിൽനിന്നും രക്ഷപെടു വാനായി മദ്ധ്യതിരുവിതാംകൂറിൽ നിന്നും വളരെയധികം കുടുംബങ്ങൾ മലബാറിലേക്ക് കുടിയേറി. അതോടൊപ്പം 1947 മുതൽ തിരുവിതാംകൂറിൽ അധികാരത്തിൽവന്ന പ്രഥമ ജനകീയ ഗവൺമെൻ്റ് ഗ്രോമോർ ഫുഡ് സ്കീം അനുവദിച്ച് ഹൈറേഞ്ചിലെ കൃഷിയോഗ്യമായ സ്ഥലങ്ങൾ കൃഷിക്കായിവിട്ടുകൊടുത്തു. അതോടെ ഹൈറേഞ്ചിലെ വനഭൂമിയിലേയ്ക്ക് വൻതോ തിൽ കുടിയേറ്റമുണ്ടായി. ഈ സാഹചര്യത്തിൽ കൃഷിക്കാരനായ വി.ററി. സെബാസ്റ്റ്യനും കട്ടപ്പനയിൽ സ്ഥലം വാങ്ങി കൃഷി ആരംഭിച്ചു. ഗവൺ മെന്റ് അലോട്ട് കൊടുത്തതിനുശേഷം മാററ്റി ഇട്ടിരുന്ന സ്ഥലം ഭൂരഹിതരായ കർഷക തൊഴിലാളികൾ കൈവശപ്പെടുത്തി കൃഷി ചെയ്തു. കുറഞ്ഞ കാലംകൊണ്ട് വനഭൂമി കനകംവിളയിക്കുന്ന കൃഷിഭൂമിയായി മാറി.
ഇന്ത്യാഗവൺമെൻ്റ് ഭാഷാ പ്രവിശ്യരൂപീകരിക്കുവാൻ തീരുമാനിച്ച സന്ദർഭമായിരുന്നതിനാൽ ഗവൺമെൻ്റിൻ്റെ മൗനാനുവാദവും ഈ കുടിയേറ്റത്തിൻ്റെ പിന്നിലുണ്ടായി. ഈ കുടിയേറ്റത്തിന് മുൻപ് പീരുമേട് ദേവികുളം താലൂക്കുകളിൽ വിദേശികളും തമിഴ്‌നാട്ടുകാരുമായ ആൾക്കാർ പാട്ടത്തിനും സ്ഥിരപട്ടയവുമായും സർക്കാരിൽ നിന്നും ഭൂമി വാങ്ങി ഏലവും തേയിലയും കൃഷി ചെയ്തു വന്നിരുന്നു. അവിടുത്തെ തൊഴിലാളികളെല്ലാം തമിഴ്‌നാട്ടുകാരായിരുന്നു. മേൽപറഞ്ഞവിധം മലയാളി കർഷകൻ കുടിയേറ്റം ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ന് ഹൈറേഞ്ച് തമിഴ്‌നാടിന്റെ ഭാഗമായിതീരുമായിരുന്നു. പട്ടംതാണുപിള്ളയും ഇക്കണ്ടവാര്യരും ഈ കാര്യത്തിൽ സ്വീകരിച്ച നയത്തെ പ്രശംസിച്ചേ പറ്റൂ.
വസ്‌തുതകൾ മേൽപറഞ്ഞതായിരുന്നവെങ്കിലും വനസ്നേഹികളും പ്രകൃതിസ്നേഹികളും ചില രാഷ്ട്രീയക്കാരും കുടിയേറ്റക്കാരെ ദ്രോഹികളും കയ്യേറ്റക്കാരും ആയി ചിത്രീകരിച്ച് ദ്രോഹിക്കാനുള്ള ശ്രമം തുടർന്നു. പട്ടിണികിടന്നും പകർച്ചവ്യാധികളോടുമല്ലിട്ടും ദിനരാത്രങ്ങൾ തള്ളിനീക്കി മണ്ണ് പൊന്നാക്കി മാറ്റിയ കർഷകരെ, വിശപ്പടക്കാൻ വിഭവങ്ങൾ ഉല്പാദി പ്പിച്ച് മലനാടിനെ വിദേശനാണ്യം നേടിത്തരുന്ന, കനകം വിളയിക്കുന്ന ഗ്രാമങ്ങളാക്കി മാറ്റിയെടുത്ത കർഷകരെ, ഹൈറേഞ്ചിനെ കേരളത്തിന്റേ താക്കി മാററുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ച കർഷകരെ, കുടിയൊഴി പ്പിക്കുവാൻ മാറി മാറി വന്ന ഗവൺമെൻറുകൾ തയ്യാറായപ്പോൾ അതിനെ തിരെ കക്ഷിരാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും അതീതമായി കർഷകർ ഒന്നായി സംഘടിച്ച് സമരം ചെയ്‌തു. ആ മലയോര കർഷകരുടെ സമരത്തിന് നേതൃത്വം വഹിച്ചുകൊണ്ട് കുടിയേററകർഷകനായ വി.സി. സെബാസ്റ്റ്യൻ പൊതുപ്രവർത്തകനായി മാറി. 1958 ൽ നടന്ന വിമോചന
സമരത്തിൽ പങ്കെടുത്തതോടെ സെബാസ്റ്റ്യൻ ഒരു മുഴുവൻ സമയപൊതു പ്രവർത്തകനായി. 1963 ൽ നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിൽ മത്സരി ക്കുകയും കട്ടപ്പന പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് 1979 ലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത്. അക്കാലം വരെ ഏതാണ്ട് 16 വർഷക്കാലം കട്ടപ്പനപഞ്ചായത്തിൻ്റെ പ്രസിഡണ്ട് പദവി അലങ്കരിക്കുകയും ചെയ്‌തു. കട്ടപ്പന പഞ്ചായത്തിന്റെയും സമീപ കുടിയേറ്റ പ്രദേശങ്ങളുടെയും വികസനത്തിൽ സെബാസ്റ്റ്യന്റെ നേത്യത്വം നിർണ്ണായകമായ പങ്കുവഹിച്ചു.1964 ൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ കേരളഘടകം പിളർന്നപ്പോൾ രൂപംകൊണ്ട കേരളാകോൺഗ്രസ്സിൻ്റെ പ്രവർത്തകനായി സെബാസ്റ്റ്യൻ മാറി. 1970 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ്സിന്റെ പ്രതിനിധിയായി ഉടുമ്പൻചോല അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിക്കുകയും വൻവിജയം കരസ്ഥമാക്കുകയും ചെയ്തു. സി.പി.ഐ.യുടെ സമുന്നത നേതാവും 1969 ലെ മന്ത്രി സഭയിൽ റവന്യൂ മന്ത്രിയുമായിരുന്ന കെ.റ്റി. ജേക്കബ്ബിനെയാണ് സെബാസ്റ്റ്യൻ തോൽ പ്പിച്ചത്. 1977 ൽ അസംബ്ലി മണ്‌ഡലം പുനർവിഭജനം നടത്തിയപ്പോൾ ഉടു മ്പൻചോല വിഭജിക്കുകയും ഇടുക്കി മണ്‌ഡലം പുതിയതായി രൂപംകൊള്ളു കയും ചെയ്തു. കട്ടപ്പനപഞ്ചായത്ത് ഇടുക്കി മണ്‌ഡലത്തിൽ ഉൾപ്പെട്ടതി നാൽ ആ വർഷം ഇടുക്കി മണ്ഡലത്തിൽ നിന്നും സെബാസ്റ്റ്യൻ നിയമ സഭയിലേക്ക് മത്സരിച്ചു ജയിച്ചു. 1980 ൽ ഇടുക്കിയിൽ നിന്നും 1982 ൽ ഉടു മ്പൻചോലയിൽനിന്നും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാ നായില്ല.
1977 ൽ കേരളാ കോൺഗ്രസ്സിൻ്റെ ജനറൽ സെക്രട്ടറിയായും 1978 ൽ പാർട്ടി ചെയർമാനായും വി.ററി. സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കേരളാകോൺഗ്രസ്സ് പിളർന്നപ്പോൾ കേരളാകോൺഗ്രസ്സ് മാണി വിഭാഗത്തിന്റെ ചെയർമാനായി. 1991 മുതൽ 1996 വരെ കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡിൻ്റെ ചെയർമാനായി സെബാസ്റ്റ്യൻ പ്രവർത്തിച്ചു. ഭവനനിർമ്മാണ പദ്ധതികൾ ജനകീയമാക്കുവാനും സാധാരണക്കാരനും അതിന്റെ ആനുകൂല്യങ്ങൾ സംലഭ്യമാക്കുവാനും സെബാസ്റ്റ്യന് സാധിച്ചു. 2001 മുതൽ വീണ്ടും ഭവനനിർമ്മാണ ബോർഡിൻ്റെ ചെയർമാനായി പ്രവർത്തിച്ചുവരുന്നു.
സെബാസ്റ്റ്യൻ മികച്ച ഒരു സഹകാരി കൂടിയാണ്. കട്ടപ്പന സർവ്വീസ് സഹകരണബാങ്ക് ഭരണസമിതിയംഗം, പ്രസ്‌തുത സ്ഥാപനത്തിൽ ഓണററി സെക്രട്ടറി, മലനാട് കാർഷികവികസനബാങ്ക് ഭരണസമിതിയംഗം, കട്ടപ്പന മാർക്കററിംഗ് സഹകരണ ബാങ്ക് പ്രസിഡണ്ട്, 1980 മുതൽ 1990 വരെ ഇടുക്കി ജില്ലാ സഹകരണബാങ്ക് പ്രസിഡണ്ട് എന്നീ നിലകളിലും സെബാസ്റ്റ്യൻ പ്രവർത്തിച്ചിട്ടുണ്ട്.
1954 മുതൽ ഇന്നുവരെ കട്ടപ്പന ഇടവകയുടെ പുരോഗതിക്കുവേണ്ടി രൂപീകരിച്ചിട്ടുള്ള വിവിധകമ്മറ്റികളിലും പാരീഷ് കൗൺസിലിലും രൂപതാപാസ്റ്ററൽ കൗൺസിലിലും സെബാസ്റ്റ്യൻ അംഗമായി പ്രവർത്തി ച്ചിട്ടുണ്ട്. കട്ടപ്പന ഇടവകയിലെ സെൻ്റ് വിൻസെൻ്റ് ഡി പോൾ സൊസൈ ററിയുടെ സ്ഥാപകസെക്രട്ടറിയായും പ്രവർത്തിച്ച സെബാസ്റ്റ്യൻ സ്‌കൂൾ പി.ടി.എ. പ്രസിഡണ്ട് എന്ന നിലയിലും ഓസാനാം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്‌കൂൾ ഭരണസമതിയംഗമെന്ന എന്ന നിലയിലും ഇടവക പള്ളിയുടെ ട്രസ്റ്റി എന്ന നിലയിലും പ്രശസ്‌തസേവനം അനുഷ്ഠിച്ചിട്ടുണ്ട്.നിയമസഭാസാമാജികൻ എന്ന നിലയിൽ ഇന്ത്യയിലെ ബഹു ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പര്യടനം നടത്തിയിട്ടുണ്ട്. സംസ്ഥാന സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ റഷ്യ, ജർമ്മനി, ഇറ്റലി, റോം, ഈജിപ്‌ത്, ഫ്രാൻസ്, ബ്രിട്ടൻ മുതലായ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. ഭവനനിർമ്മാണ ബോർഡിൻ്റെ പ്രതിനിധി എന്ന നിലയിൽ യൂറോപ്പിലെ വിവിധ രാജ്യങ്ങളും സന്ദർശിക്കുവാൻ സെബാസ്റ്റ്യന് അവസരം ലഭിച്ചിട്ടുണ്ട്. തൊടുപുഴക്കു സമീപമുള്ള മുട്ടം (സിബിഗിരി) പള്ളി ഇടവക വണ്ടർകു ന്നേൽ വീട്ടിൽ ദേവസ്യായുടെയും അന്നമ്മയുടെയും മകൾ ഏലിക്കുട്ടിയാണ്സ ഹധർമ്മിണി.









Leave a Reply