കേരള സഭാപ്രതിഭകൾ-109
പ്രൊഫ. റോസ് വില്യംസ്
പൊയ്‌മുഖമില്ലാത്ത ഒരു ധീരവനിത. തനിക്കുശരിയെന്ന കാര്യങ്ങൾ വെട്ടിത്തുറന്ന് ആരോടും പറയുവാൻ ധൈര്യമുളള ഒരു സ്ത്രീരത്നം, താൻ ഏർപ്പെടുന്ന കാര്യങ്ങളിൽ നൂറുശതമാനം ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന പൊതുപ്രവർത്തക, തനിക്ക് നേരിടുന്ന വെല്ലുവിളികളെ ആത്മധൈര്യത്തോ ടെ നേരിടുന്ന സാമൂഹ്യപ്രവർത്തക ഇതെല്ലാമാണ് പ്രൊഫ. റോസ് വില്യം. മികച്ച ഒരു വിദ്യാഭ്യാസപ്രവർത്തകയെന്ന് സകലരും അംഗീകരിക്കപ്പെടുന്ന റോസ് വില്യം ലേഖിക, പ്രഭാഷക എന്നി നിലകളിലും അറിയപ്പെടുന്നു.
തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുടയിൽ കുററിക്കാട്ട് നെയ്യൻ വറീത് മാസ്റ്ററുടെയും അച്ചായിവർഗ്ഗീസിൻ്റെയും മകൾ. 1930 ഏപ്രിൽ 18-ന് ജനനം. സ്കൂൾ പഠനം ഇരിങ്ങാലക്കുടയിൽ തന്നെയായിരുന്നു. ഹൈസ്‌കൂൾ വിദ്യാ ഭ്യാസാനന്തരം തൃശ്ശൂർ സെന്റ്റ് മേരീസ് കോളേജിൽ ചേർന്ന് 1949 ൽ ധനതത്വ ശാസ്ത്രത്തിൽ ബി.എ. ഡിഗ്രിയെടുത്തു. അതിനുശേഷം മദ്രാസിലെ പ്രസി ഡൻസി കോളേജിൽ ചേർന്ന് ധനതത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടി.
ഒല്ലൂർ എലവത്തിങ്കൽ കാട്ടുക്കാരൻ മേജർ കെ.ആർ. വില്യംസിനെ 1949 ൽ വിവാഹം കഴിച്ചു. 1953 ൽ വില്യംസ് നിര്യാതയായി. തൻ്റെ ജീവിത ത്തിൽ വലിയ ആഘാതം സൃഷ്‌ടിച്ച ഒരു സംഭവമായിരുന്നു ഭർത്താവിന്റെ മരണം എന്ന പ്രത്യേകം പറയേണ്ടതില്ലല്ലോ.
ചങ്ങനാശ്ശേരി എസ്സ്.ബി. കോളേജിലും അസംപ്ഷൻ കോളേജിലും 1953 മുതൽ 1963 വരെ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു. തുടർന്ന് ഒരു വർഷക്കാലം ഇരങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സേവനം അനുഷ് ഠിച്ചു. 1964 മുതൽ 1985 വരെ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേ ജിൽ ധനതത്വശാസ്ത്രമേധാവിയായും പ്രവർത്തിച്ചു. ഒരു മാതൃകാദ്ധ്യാപി കയായിരുന്ന റോസ് വില്യംസ് ഔദ്യോഗിക ജോലികൾക്കിടയിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയപ്രവർത്തനങ്ങളിലും സജീവമായി ഏർപ്പെട്ടിരുന്നു.
പല കാലഘട്ടങ്ങളിലും അവിഭക്ത തൃശൂർ രൂപതയിലും ഇരിങ്ങാല ക്കുട രൂപതയിലും പാസ്റ്ററൽ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെ ട്ടിട്ടുണ്ട്. വിവിധ ഭക്തസംഘടനകളിൽ ദീർഘകാലം പ്രസിഡൻറായും പ്രവർ ത്തിച്ചു.
ആളൂർ ബററർ ലൈഫ് മൂവ്‌മെൻ്റിൽ നിന്നും പ്രസിദ്ധീകരിക്കുന്ന കേരളസഭാമാസികയുടെ പത്രാധിപസമിതിയിൽ ദീർഘകാലം അംഗ മായിരുന്ന റോസ് വില്യംസ് വർഷംതോറും നടത്തിവരുന്ന കേരളസഭാ സെമിനാറിലും പ്രധാന പങ്കുവഹിച്ചിരുന്നു. ആനുകാലികപ്രസിദ്ധീകരണങ്ങളിൽ ധാരാളം ലേഖനങ്ങൾ എഴുതിയിരുന്നു. മികച്ച ഒരു അദ്ധ്യാപിക യെന്നും വാഗ്മിയെന്നും അറിയപ്പെടുന്ന റോസ് വില്യം സഭാകാര്യങ്ങളിലും രാഷ്ട്രീയരംഗത്തും വിദ്യാഭ്യാസമേഖലയിലും വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട്.
രാഷ്ട്രീയരംഗത്ത് സജീവമായി പ്രവർത്തിച്ച റോസ് വില്യംസ് 1988 മുതൽ 2005 വരെ ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലർ ആയിരു ന്നിട്ടുണ്ട്. 1995-1997 ൽ നഗരസഭാചെയർമാൻ ആയിരുന്നു. വനിതാസംവര ണത്തിന്റെ പേരിലല്ല റോസ് വില്യംസ് ചെയർമാനായത്. ജനറൽസീററിൽ മത്സരിച്ചാണെന്നുള്ളത് പ്രത്യേകം പറയേണ്ടതാണ്. ഇരിങ്ങാലക്കുട മുൻ സിപ്പാലിററിയുടെ സമഗ്രവികസനം ലക്ഷ്യമാക്കി വിവിധങ്ങളായ പദ്ധതികൾ ആസൂത്രണം ചെയ്യുവാൻ റോസ് വില്യംസിന് സാധിച്ചു. ഇന്നും എഴുത്തും വായനയും പ്രസംഗപരിപാടിയുമായി സജീവമായി പ്രവർത്തനരംഗത്ത് നിലകൊള്ളുന്നു.









Leave a Reply