Sathyadarsanam

കേരള സഭാപ്രതിഭകൾ-108 റവ. ഡോ. ജേക്കബ്ബ് കട്ടയ്ക്കൽ

കേരള സഭാപ്രതിഭകൾ-108
റവ. ഡോ. ജേക്കബ്ബ് കട്ടയ്ക്കൽ

വിവിധ ഭാഷാ പണ്‌ഡിതൻ, ഗ്രന്ഥകർത്താവ്, പ്രഭാ ഷകൻ എന്നിങ്ങനെ വിവിധ നിലകളിൽ അറിയപ്പെടുന്ന റവ.ഡോ.ജേക്കബ്ബ് ഭരണങ്ങാനത്തിന് സമീപമുള്ള ഇടമറ്റത്ത് കട്ടയ്ക്കൽകു ടുംബത്തിൽ തോമസ് – എലിസബത്ത് ദമ്പതികളുടെ മൂന്നാമത്തെ സന്താ നമായി 1930 മാർച്ച് 30ന് ഭൂജാതനായി. ജ്ഞാനസ്‌നാനപ്പേര് യാക്കോബ് (ചാക്കോ) എന്നായിരുന്നു. 13 മക്കളുള്ള സൗഭാഗ്യകുടുംബത്തിന്റെ സന്തോ ഷാന്തരീക്ഷത്തിൽ വളർന്നുവന്ന യാക്കോബ് ചെറുപ്പംമുതലേ പഠനത്തിലും പ്രാർത്ഥനയിലും അതീവതാല്‌പര്യം പ്രദർശിപ്പിച്ചിരുന്നു. 1930 കളിൽ മദ്ധ്യ കേരളത്തിൽ സാമ്പത്തികാധഃപതനം രൂക്ഷമായതോടെ, തോമസ് എലിസ ബത്ത് ദമ്പതികൾ അവരുടെ ആദ്യമൂന്നുമക്കളുമായി ഇടുക്കി ജില്ലയിലെ മൂലമറ്റത്തിനടുത്തുള്ള കണ്ണിക്കൽ മലമുകളിലേക്ക് ദേശാന്തരം ചെയ്തു. കണ്ണിക്കൽ മലമുകളിൽ 1846 ൽ ബേക്കർ സായിപ്പ് സ്ഥാപിച്ച സി.എം.എ സ്. (ഇന്ന് സി.എസ്സ്.ഐ.) പ്രൈമറി സ്‌കൂളിലാണ് കട്ടയ്ക്കലച്ചനും സഹോ ദരങ്ങളും പ്രാഥമിക വിദ്യാഭ്യാസം നിർവ്വഹിച്ചത്. അനന്തരം അറക്കുളം സെന്റ് തോമസ് മിഡിൽസ്‌കൂളിൽ തേർഡ് ഫോംവരെ പഠനം പൂർത്തിയാ ക്കി. അറക്കുളത്തെ മിഡിൽ സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം 1946 ൽ രണ്ടാംലോകമഹായുദ്ധത്തിനുശേഷം ഭരണങ്ങാനത്ത് ഹൈസ്കൂൾ വിദ്യാ ഭ്യാസം ആരംഭിച്ചു. അക്കൊല്ലം ജൂലായ് 29-ാം തീയതി സ്കൂൾ വരാന്ത യിൽനിന്ന് അൽഫോൻസാമ്മയുടെ ശവസംസ്‌കാരപ്രദക്ഷിണം നിരീക്ഷി ക്കുവാനും, തുടർന്നുള്ള ദിവസങ്ങളിൽ സിമിത്തേരിക്കപ്പേളയിൽ അൽ ഫോൻസാമ്മയുടെ കബറിടത്തുങ്കൽ മെഴുകുതിരി കത്തിക്കുവാനും ആ ഭാവികാല വൈദികന് ഭാഗ്യം ലഭിച്ചു. 1949 ൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പ്രശസ്തമായ നിലയിൽ പൂർത്തിയാക്കി. അക്കൊല്ലംതന്നെ ചങ്ങനാശ്ശേരി യിലെ മൈനർസെമിനാരിയിൽ ചേർന്നു. മാർ ജെയിംസ് കാളാശ്ശേരി തിര ഞ്ഞെടുത്ത അവസാന വൈദിക വിദ്യാർത്ഥിഗ്രൂപ്പിൽപ്പെട്ടവനാണ് കട്ടയ്ക്ക ലച്ചൻ.

മൈനർസെമിനാരി പഠനശേഷം 1951 ൽ തൃശ്ശിനാപ്പള്ളി സെന്റ് പോൾസ് മേജർ സെമിനാരിയിൽ വൈദികപഠനം തുടർന്നു. പ്രശസ്തമായ ഈശോസഭാ വൈദികരുടെ നേതൃത്വത്തിൽ സെൻ്റ് പോൾസ് സെമിനാരി യിൽ സപ്തവത്സരകാലം പഠനപരിശീലനങ്ങൾ നടത്താൻ സാധിച്ചത് കട്ട യ്ക്കലച്ചന് ദൈവാനുഗ്രഹമായി. 1958 മാർച്ച് 28 ന് പാലായിൽ വെച്ച് മാർസെ ബാസ്റ്റ്യൻ വയലിൽ തിരുമേനിയിൽനിന്ന് വൈദികപട്ടം സ്വീകരിച്ചു. പിറ്റേദിവസം അറക്കുളം പഴയപള്ളിയിൽ പ്രഥമദിവ്യബലിയർപ്പിച്ചു. പിന്നെ നാലു മാസക്കാലം അൽഫോൻസാമ്മയുടെ നാമകരണ സമിതിയിൽ പ്രവർത്തിച്ചു.

പഠനകാലങ്ങളിലെല്ലാം സഹപാഠികളുടെ മുൻനിരയിലും പ്രഥമസ്ഥാ നീയനുമായിരുന്ന കട്ടയ്ക്കലച്ചനെ സെമിനാരി അധികൃതരുടെ പ്രത്യേക നിർദ്ദേശപ്രകാരം ക്രാന്തദർശിയായ വയലിൽ പിതാവ് ഉപരിപഠനാർത്ഥം റോമിലേക്കയച്ചു. 1958 ഒക്ടോബർ 3-ാം തീയതി കൊച്ചിയിൽനിന്ന് കപ്പൽമാർഗ്ഗം റോമിലേയ്ക്ക് യാത്രതിരിച്ച അച്ഛനും സഹയാത്രികരും ഒക്ടോ ബർ 17 ന് നേപ്പാൾസിൽ എത്തി. കപ്പൽയാത്രയ്ക്കിടയിൽ പന്ത്രണ്ടാംപീ യൂസ് മാർപ്പാപ്പായുടെ നിര്യാണവാർത്ത റേഡിയോയിൽ കേട്ടു. ഒക്ടോ ബർ 28 ന് ഫ. ജോൺ 23-ാമൻ മാർപ്പാപ്പായുടെ തിരഞ്ഞെടുപ്പു പുക സെന്റ് പീറ്റേഴ്‌സ് പള്ളിയങ്കണത്തുനിന്ന് കാണാനും ജേക്കബ്ബ് അച്ചന് ഭാഗ്യം ലഭിച്ചു.

1958 ൽ റോമിലെ വിശ്വവിഖ്യാതമായ ഗ്രിഗോറിയൻ യൂണിവേഴ്സ‌ിറ്റി യിൽ ചേർന്ന് ദൈവശാസ്ത്രത്തിൽ ഡോക്‌ടർ ബിരുദത്തിനായി, പഠനഗ വേഷണങ്ങൾ സമാരംഭിച്ച കട്ടയ്ക്കലച്ചൻ 1965 ൽ പ്രശസ്തമാംവിധം തിയോ ളജിയിൽ ഡോക്ട‌റേറ്റ് (S.T.D. or DD) നേടി. എന്നുമാത്രമല്ല, ഇതിനിടെ (1961-63) ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ ചേർന്ന് പഠിച്ച് സംസ്കൃതത്തിലും ഇന്ത്യൻ ഫിലോസഫിയിലും എം.എ. ബിരുദവും നേടി. 1965 ൽ നാട്ടിൽ തിരിച്ചെത്തിയ കട്ടയ്ക്കലച്ചനെ വടവാതൂർ സെമിനാരിയിൽ പ്രൊഫസ്സറായി നിയമിച്ചു. ദൈവശാസ്ത്ര, തത്വശാസ്ത്രവിഷയങ്ങളും സംസ്കൃതഭാഷ യുമെല്ലാം സെമിനാരിയിൽ സമർത്ഥമായി പഠിപ്പിച്ചശേഷം, കേരളയൂണി വേഴ്സിറ്റിയിൽനിന്ന് രണ്ടാമതൊരു ഡോക്ട്‌ടർബിരുദം കൂടി Indian Philoso phy P.H.D) നേടുന്നതിനായി തിരുവനന്തപുരത്ത് താമസമാക്കി. നാലുവർഷ ക്കാലത്തെ ഗവേഷണഫലമായി Religion and Ethics in Advaita എന്ന ഡോക്ട റൽ ബിരുദത്തിൻ്റെയടിസ്ഥാനത്തിൽ അച്ചന് പി.എച്ച്.ഡി. (ഡോക്ടർ ഓഫ് ഫിലോസഫി) കേരളയൂണിവേഴ്‌സിറ്റി നൽകി. എന്നുമാത്രമല്ല അച്ചന്റെ ഗവേഷണപ്രബന്ധത്തിൻ്റെ അസാധാരണവൈശിഷ്ട്യം പരിഗണിച്ച്, പരി ശോധകവിദഗ്ദ്ധൻ, അച്ചനെ വാചികപരീക്ഷയിൽ (Viva Voce) നിന്ന് ഒഴിവാ ക്കുകയും ചെയ്തു. 1973 ൽ വടവാതൂർ സെമിനാരിയിൽ തിരിച്ചെത്തിയ അച്ചൻ 1986 വരെ-ജോൺപോൾ രണ്ടാമൻ മാർപ്പാപ്പായുടെ കേരളസന്ദർശ നംവരെ അവിടെ അദ്ധ്യാപകവൃത്തി സ്വീകരിച്ചു.

1986 ൽ കേരളാ യൂണിവേഴ്‌സിറ്റി തിരുവനന്തപുരത്ത് (കാര്യവട്ടത്ത്) വേദാന്തസെന്റർ ആരംഭിച്ചപ്പോൾ അവിടെ അസോഷിയേറ്റ് പ്രൊഫസ്സറുടെ . ഗ്രേഡിൽ റിസേർച്ച് അസോസിയേറ്റ് ആയി കട്ടയ്ക്കലച്ചൻ നിയമിതനായി. 1986-91 കാലഘട്ടത്തിൽ കട്ടയ്ക്കലച്ചൻ അനേകം ഗവേഷക വിദ്യാർത്ഥി കൾക്ക് ഡോക്ട‌ർ ബിരുദത്തിന് സഹായിക്കുകയും സ്വയമായി, ശങ്കര വേദാന്തത്തെക്കുറിച്ച് ഒരു ഗഹനഗ്രന്ഥം രചിക്കുകയും ചെയ്‌തു. 1991 ൽ വീണ്ടും വടവാതൂർ സെമിനാരിയിൽ തിരിച്ചുവന്ന് നാലുസംവത്സരം കൂടി പ്രൊഫ സ്സർ ഉദ്യോഗം വഹിച്ചു. കട്ടയ്ക്കലച്ചൻ്റെ 1992 ലെ വിദേശപര്യടനകാലത്ത്, ആയിടെ റോമിൽ മാർപ്പാപ്പാ പ്രസിദ്ധീകരിച്ച Catechism of the Catholic Church എന്ന ആധികാരിക ഗ്രന്ഥത്തിൻ്റെ ഒരു പ്രതികൊണ്ടുവന്ന്, വടവാതൂർ സെമി നാരിയിൽ താമസിച്ചുകൊണ്ട് മലയാളത്തിലേക്ക് തർജ്ജിമചെയ്യാൻ തുട ങ്ങി. ആ ബൃഹദ്ഗ്രന്ഥത്തിൻ്റെ ആദ്യത്തെ നാലിലൊന്നുഭാഗം കട്ടയ്ക്കല ച്ചൻ തന്നെയാണ് വിവർത്തനം ചെയ്‌തത്‌. പിന്നീടത് എറണാകുളത്ത് പി. ഒ.സി.യെ ഏല്പിക്കുകയും ചെയ്തു‌. ഇന്നിപ്പോൾ ഈ മലയാള ഗ്രന്ഥം പി. ഒ.സി.യിൽനിന്നും ലഭ്യമാണ്.

1993 മുതൽ 1997 വരെ ആന്ധ്രാപ്രദേശിലെ ഖമ്മം മേജർ സെമിനാരി യിലും തിരുവനന്തപുരത്ത് മലങ്കര മേജർ സെമിനാരിയിലും വൈദിക വിദ്യാർത്ഥികളെ പഠിപ്പിച്ചു. 1997 സെപ്റ്റംബർ 13 ന് കൽക്കട്ടയിൽ മദർതെ രേസായുടെ അവിസ്‌മരണീയമായ ശവസംസ്‌കാരത്തിൽ പങ്കെടുത്തു. 1999 മുതൽ അമേരിക്കയിലെ കാലിഫോർണിയാ സംസ്ഥാനത്ത്, ലോസ് ആഞ്ച ലസ് നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ള സീറോ-മലബാർ കത്തോ ലിക്കരെ സംഘടിപ്പിച്ചു. സെൻ്റ് തോമസ് സീറോ-മലബാർ ഇടവക, ഓറഞ്ചു നഗരത്തിൽ (Loss Angels അടുത്ത്) സ്ഥാപിച്ചു. 2001 ൽ അമേരിക്കയിൽ സീറോ-മലബാർ രൂപതസ്ഥാപിതമായതോടെ കട്ടയ്ക്കലച്ചൻ്റെ സെൻ്റ് തോ മസ് ഇടവകയും ഉപര്യുപരി വളർന്നുകൊണ്ടിരിക്കുന്നു. ഈ ഇടവക ഒരു ഇൻ്റർനാഷണൽ സെൻ്റർ ആയി ഉയർത്താൻ റവ.ഡോ. ജേക്കബ്ബ് കട്ടയ്ക്കൽ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

യൂറോപ്പിലും അമേരിക്കയിലുമുള്ള അനേകം യൂണിവേഴ്സിറ്റികളിൽ അച്ചൻ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. അഖിലഭാരതദാർശനിക പരിഷ ത്തിന്റെ സ്ഥിരാംഗമാണ് കട്ടയ്ക്കലച്ചൻ.

ഇംഗ്ലീഷിലും മലയാളത്തിലുമായി 80 ലേറെ ഗ്രന്ഥങ്ങൾ അച്ചൻ രചി ച്ചിട്ടുണ്ട്. 1956 ൽ വൈദീക വിദ്യാർത്ഥിയായിരിക്കുമ്പോൾ ലേഖനം എഴുതി തുടങ്ങിയ കട്ടയ്ക്കലച്ചൻ, എൺപതിലധികം ഗ്രന്ഥങ്ങൾക്കുപുറമേ, വിവി ധഭാഷകളിൽ ആയിരത്തിലേറെ ലേഖനങ്ങളും എഴുതി ആനുകാലിക പ്രസി ദ്ധീകരണങ്ങൾവഴി പ്രകാശിപ്പിച്ചിട്ടുണ്ട്. കൂടാതെ പല വിജ്ഞാനകോശങ്ങ ളിലും അച്ചന്റെ ഈടുള്ളലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആൾ ഇന്ത്യാ ഫിലോസഫി കോൺഗ്രസ്സ്, കേരളസാഹിത്യ അക്കാ ഡമി, അഖിലകേരള കത്തോലിക്കാ കോൺഗ്രസ്സ്, കേരള ക്രൈസ്‌തവ സാഹിത്യ അക്കാഡമി, മേരിവിജയം മുതലായ സംഘടനകൾ അച്ചൻ്റെ ഗ്രന്ഥ ങ്ങൾക്ക് അവാർഡ് നൽകിയിട്ടുണ്ട്. അച്ചൻ്റെ ഒരു ഡസനോളം പുസ്ത‌ക ങ്ങൾ മേജർ സെമിനാരികളിലും യൂണിവേഴ്‌സിറ്റികളിലും പാഠ്യപുസ്തക ങ്ങൾ ആയി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

മഹാസംസ്കൃതദാർശനികനായ ഭർതൃഹരി (A.D. 5-ാം ശതകം)രചിച്ച ശൃംഗാര ശതകം, നീതി ശതകം, വൈരാഗ്യശതകം എന്നീ മുന്നൂറ് ഗഹനാർഥ ശ്ലോകങ്ങൾ, അച്ചൻ ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും (യ ഥായോഗ്യ ബൈബിൾ വാക്യസഹിതം) വിവർത്തനം ചെയ്‌തിട്ടുണ്ട്. വിനാ വിളംബം അവ പ്രസിദ്ധീകൃതമാകും.

കട്ടയ്ക്കലച്ചന്റെ അക്വിനാസ്-ശങ്കര-രാമാനുജ-മധ്വദർശനങ്ങൾ എന്ന

ഗ്രന്ഥം 1982 ൽ കേരളസാഹിത്യഅക്കാഡമിയുടെ നമ്പൂതിരി അവാർഡി നർഹമായി. Religion and Ethics എന്ന വേദാന്തഗ്രന്ഥത്തിന് ഓൾ ഇന്ത്യാ ഫിലോസഫി കോൺഗ്രസ്സിൻ്റെ 1984 ലെ സ്വാമി പ്രണവാനന്ദ അവാർഡ് ലഭിച്ചു. 1984 ലെ ഏറ്റവും നല്ല ദാർശനിക ഗ്രന്ഥം എന്ന നിലയിലാണ് പ്രസ്തുത ദേശീയ അവാർഡ് അച്ചന് ലഭിച്ചത്. 1985 ൽ അഖിലകേരള കത്തോലിക്കാ കോൺഗ്രസ്സ് അവാർഡ് നൽകിയത് ക്രിസ്‌തുസന്ദേശം ആർഷഭാരതത്തിൽ എന്ന ഈടുറ്റ ഗ്രന്ഥത്തിനാണ്. ദൈവശാസ്ത്രം, ബൈബിൾ തുലനാത്മക മതപഠനം, മുതലായവയുടെ മണ്‌ഡലങ്ങളിൽ സര സങ്ങളും ഗഹനങ്ങളുമായ ഇരുപത്തിയൊന്ന് ലേഖനങ്ങളുടെ സമന്വയസ മാഹാരമാണ് ക്രിസ്‌തുസന്ദേശം ആർഷഭാരതത്തിൽ എന്ന ഗ്രന്ഥം. ക്രിസ്മ സ്, ക്രിസ്‌തുവിൻ്റെ ആഗമനം, അവതാരവും അവതാരങ്ങളും, ലോഗോസും വാക് സിദ്ധാന്തവും, മാതാവും പിതാവുമായ ഈശ്വരൻ, സമഗ്രമോചനം അനുഭൂതി പ്രസ്ഥാനങ്ങൾ, അക്വീനാസ്‌ത്വചിന്ത, തോമ്മാശ്ലീഹായുടെ കേര ളാഗമനം, മതാദ്ധ്യാപനം, സംസ്ക്‌കാരങ്ങളും കൂദാശകളും, ഭാരതീകരണം മുതലായവയാണ് പ്രസ്‌തുതഗ്രന്ഥത്തിലെ ചില അദ്ധ്യായങ്ങൾ.

അദ്വൈത വേദാന്ത ധർമ്മശാസ്ത്രം എന്ന ഗ്രന്ഥം നാഷണൽ ലൈബ്രറി (കൽക്കട്ടയിലെ രാജാറാം മോഹൻ ലൈബ്രറി) അംഗീകരിച്ച തിൽനിന്നും അതിൻ്റെ നിലവാരം വ്യക്തമാണ്. ശ്വേതാശ്വതം-ഈശോവാ സ്യോപനിഷത്തുകൾ എന്ന ഗ്രന്ഥവും ഹൈന്ദവപണ്ഡിതന്മാരുടെയിടയിൽ അച്ചനെ പ്രശസ്തനാക്കിയിട്ടുണ്ട്. ഈ ഗ്രന്ഥത്തിനും അവാർഡ് ലഭിച്ചിട്ടു ണ്ട്. ഡി.സി. ബുക്ക്‌സ് പ്രസിദ്ധീകരിച്ച ലോകമതങ്ങൾ എന്ന ഗ്രന്ഥം അച്ചന്റെ അഗാധപാണ്ഡിത്യത്തിൻ്റെ നിദർശനമാണ്. അമേരിക്കൻപര്യടനം, ദക്ഷി ണപൂർവ്വേഷ്യയിലൂടെ എന്നീ യാത്രാവിവരണങ്ങളും, ചിരിപുഞ്ചിരിചിന്താ ശകലം, ചിരിയും ചിന്തയും ഒരുപോലെ, ചിരചിന്തബഹുരസം എന്നീ നർമ്മ രസപ്രധാനഗ്രന്ഥങ്ങളും, ആനന്ദജീവിതം, ജീവിതസന്തോഷം, ഉണരുവിൻ ഉയരുവിൻ, യേശുക്രിസ്‌തു ജഗദ്ഗുരു, ലിപികളുടെ ഉൽപത്തി, മതദർശന മാധുരി, ദൈവശാസ്ത്രകിരണങ്ങൾ, സിഗററ്റിൻ്റെ പാതി എന്ന കഥാസമാ ഹാരങ്ങളും ഡോ.കട്ടയ്ക്കൻ്റെ ബഹുമുഖ പ്രതിഭയും ധിഷണാശക്തിയും സ്പഷ്ടമാക്കുന്നു. കട്ടയ്ക്കലച്ചൻ മുൻകൈയെടുത്ത് പരിശ്രമിച്ചതിന്റെ ഫല മായിട്ടാണ് തിരുവനന്തപുരത്തുനിന്ന് കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ക്രിസ്‌തു ദർശനം എന്ന ബൃഹദ്ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. മേൽപറഞ്ഞവ കൂടാതെ ഡോ.കട്ടയ്ക്കൽ രചിച്ച ഗ്രന്ഥങ്ങളാണ്, ക്രിസ്‌തു-കേന്ദ്രിതജീവിതം ആനന്ദദായകം, വിശുദ്ധർ നമ്മുടെ വഴികാട്ടികൾ, സുഭാഷിതങ്ങളും സുഖജീവി തങ്ങളും, ഫ്രാൻസീസ് ജസിന്ത, കുട്ടികൾക്ക് വിശുദ്ധർ, വീണ്ടും കുട്ടികൾക്ക് വിശുദ്ധർ, കൊന്ത എന്ന അത്ഭുത ജപമാല, ജസീന്ത-ദൈവമാതാവിനെ ദർശിച്ച ബാലിക, ഫാത്തിമായിലെ ഫ്രാൻസീസ്, ഫാത്തിമാസന്ദർശനവും സന്ദേശവും, ഭാരതപാശ്ചാത്യപര്യടനം, ശുഭദർശനം സുഖജീവിതം, ക്രൈസ് തവദർശനം, ത്യാഗദീപം, മതവും സൗഭാഗ്യവും, കേരളസഭാ സർവ്വേ, ചിരി -ചിന്ത-സുഖം, ക്രിസ്‌തു സന്തോഷ-സംദായകൻ, യവനഭാരതീയ ദർശന ങ്ങൾ, കത്തോലിക്കർക്ക് പന്ത്രണ്ടു ന്യായങ്ങൾ, ഏകസന്താനവും അനേകം പ്രശ്ന‌ങ്ങളും, വചന പ്രഘോഷണം, ജീവിതസുഖവും ദൈവദർശനവും, ദൈവത്തെ തേടുന്ന മനുഷ്യൻ, റേഡിയോ സുഭാഷിതങ്ങൾ, ബൈബിൾ പഴയനിയമം (പുനരാഖ്യാനം) ബൈബിൾ പുതിയ നിയമം (പുനരാഖ്യാനം), എന്റെ ലൂർദ്ദ് ദർശനങ്ങൾ, ബൈബിൾ കഥാരൂപത്തിൽ, മുണ്ടകോപനിഷ ത്ത്, സൃഷ്ടികളിൽക്കൂടി സൃഷ്‌ടാവിലേക്ക്, മൗലികവാദികളുടെ ദുഷ്പ്രച രണങ്ങൾ, യഹോവാസാക്ഷികൾ വീട്ടുമുറ്റത്ത്, രസക്കുടുക്കുകളിൽ, ചിന്താ രത്നങ്ങൾ, സരസകഥകളും ന്യായങ്ങളും, കൊന്തയും മൗലികപ്രാർത്ഥന കളും, സുഖവും ഉന്മേഷവും, പ്രകൃതിയിൽ നിന്ന് പ്രകൃതി നാഥനിലേക്ക്, സുഭാഷിതവും സുഖജീവിതവും, ചിരിക്കാം ഇംഗ്ലീഷിലും മലയാളത്തിലും, ഉപനിഷത്തുക്കളും ബൈബിളും, വിശുദ്ധർ നമ്മുടെ സുഹൃത്തുക്കൾ, ഭർതൃ ഹരിയുടെ ശതകങ്ങൾ, ക്രിസ്‌തു-അനന്യപ്രഭാവൻ, Nachil Guru the Hero of Our Age, Jesus Christ, Our peace, Comparative Religion, Jehowa-witnessess, An Anti – Christian Sect, Jehowa-witnessess and their Errors, Mysticism, East and West, The wonderful Rosary, Indian Philosophy. Incarnation and Resurrection in world Religion, twelve Reason to be a Catholic, Kathopanisad, Isopanisd, Make life happy, Many Reasons to be a Catholic (U.S.A.) Bhartrhari’s Three hundred Verees.

കിട്ടുന്നസമയമെല്ലാം ക്രിസ്‌തുതത്ത്വപ്രകാശക ഗ്രന്ഥങ്ങളും, ലേഖ നങ്ങളും രചിക്കുന്നതിനും പ്രസംഗങ്ങൾ നടത്തുന്നതിനും വിനിയോഗിക്കുന്ന ഡോ. കട്ടയ്ക്കൽ എന്നും ഇന്നും പ്രവർത്തനനിരതനാണ്.

Leave a Reply

Your email address will not be published. Required fields are marked *