Sathyadarsanam

റവ.ഫാ. തോമസ് കിഴക്കേടം (83) നിര്യാതനായി.

ചങ്ങനാാശേരി അതിരൂപതാ വൈദികനായ റവ.ഫാ. തോമസ് കിഴക്കേടത്ത്
ഇന്ന് (19 -7-2019) പുലർച്ചെ 1 മണിക്ക് നിര്യാതനായി. മുതദേഹം ഇന്ന് (19 -7-2019) വൈകുന്നേരം അഞ്ചിന് കൊടുപുന്നയിലെ കുടുംബ വീട്ടിൽ കൊണ്ട് വരും. സംസ്കാരം നാളെ  1.30 ന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് 2.30 ന് വി.കുർബാനയോടു കൂടി കൊടുപുന്ന പള്ളിയിൽ ശുശ്രൂഷകൾ തുടരും.
വേഴപ്രാ, പച്ച, മണിമല, വെരൂർ, പൊടിപ്പാറ, കൈനടി, പുളിംകുന്ന്, എടത്വ,ചേന്നംകരി, മുടിയൂർക്കര എന്നീ പള്ളികളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
സഹോദരങ്ങൾ. പരേതരായ തോമസ് ചാക്കോ , കെ.റ്റി. കുര്യാക്കോസ്, ശോശാമ്മ തൈയ്യിൽ (കണ്ടംകരി), ചിന്നമ്മ പാലോടം (തത്തംപള്ളി), ത്രേസ്യാമ്മ പുത്തൻപറമ്പ് (ഇത്തിത്താനം), സിസ്റ്റർ റൊസാരിയോ മരിയാ എസ്എബിഎസ് .

Leave a Reply

Your email address will not be published. Required fields are marked *