Sathyadarsanam

കേരള സഭാപ്രതിഭകൾ-103 സി.ഡോ. മൈക്കിൾ ഫ്രാൻസീസ് A.S.M.I.

കേരള സഭാപ്രതിഭകൾ-103
സി.ഡോ. മൈക്കിൾ ഫ്രാൻസീസ് A.S.M.I.

ആതുര ശുശ്രൂഷാരംഗത്ത് അത്ഭുതകരമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുകയും സമൂഹത്തിലെ അവഗണിക്കപ്പെട്ടവരായ കുഷ്‌ഠരോഗികൾ, പതിതസ്ത്രീകൾ, ഓടയിലെ ശിശുക്കൾ, അന്ധ-ബധിരർ എന്നിവർക്ക് യേശു നാഥന്റെ കരുണാർദ്രസ്നേഹം പകർന്നു നൽകുവാൻ ജീവിതം സമർപ്പി ക്കുകയും ചെയ്ത സി. ഡോ മൈക്കിൾ ഫ്രാൻസീസ് ഇരിങ്ങാലക്കുട രൂപ തയിലെ പറമ്പികുടുംബത്തിൽ വർഗീസ് – ത്രേസ്യാമ്മ ദമ്പതികളുടെ പത്തു മക്കളിൽ നാലാമത്തെ പുത്രിയായി ജനിച്ചു. റോസി എന്ന ഓമനപ്പേരിലറി യപ്പെട്ടിരുന്ന എലിസബത്ത് ഹൈസ്‌കൂൾ വിദ്യാഭ്യാസനന്തരം എറണാകുളം മഹാരാജാസ് കോളേജിൽ ചേർന്ന് ബി.എസ്സ്. സി. ബിരുദം നേടി. തുടർന്ന് അദ്ധ്യാപികയായി സേവനം അനുഷ്‌ഠിച്ചു. സന്യാസിയാകണമെന്ന ആഗ്രഹം ചെറുപ്പം മുതൽ എലിസബത്തിൽ നിലനിന്നിരുന്നു. കുടുംബാം ഗങ്ങളുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ട് എലിസബത്തെന്നു റോസി ചേർത്തലയിലെ അമലോത്ഭവ മാതാവിൻ്റെ അസ്സീസി സന്യാസിനി സഭ യിൽ 25-ാമത്തെ വയസ്സിൽ അർത്ഥിനിയായി ചേർന്നു. പ്രഥമ വ്രതവാഗ്ദാ നത്തിലൂടെ സി. മൈക്കിൾ ഫ്രാൻസീസ് എന്നു നാമം സ്വീകരിച്ചു. സമൂഹ ത്തിലെ അവഗണിക്കപ്പെട്ടവരായ ജനങ്ങൾക്കുവേണ്ടി സേവനം അനുഷ്ഠി ക്കുന്നവരുടെ ഒരു സമൂഹമാണ് അമലോത്ഭവമാതാവിൻ്റെ അസ്സീസി സന്യാ സിനിസഭ.

സമൂഹത്തിൽ അവഗണിക്കപ്പെട്ടവരെ – കുഷ്‌ഠരോഗികളെപ്പോലും സഹോദരാ, സഹോദരി എന്ന് വിളിച്ച് അവരെ ആലിംഗനം ചെയ്ത വി. ഫ്രാൻസീസിന്റെ ചൈതന്യത്തിൽനിന്നും ഉരുത്തിരിഞ്ഞ ജീവിതമാണ് സി. മൈക്കിൾ ഫ്രാൻസീസ് നയിച്ചിരുന്നത്. 1958 ൽ മെഡിസിനിൽ ഉപരിപഠനം നടത്തുന്നതിനായി റോമിലേക്ക് പുറപ്പെട്ടു. റോമിലെ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി യിൽ നിന്നും മെഡിസിനിൽ 1963 ൽ ബിരുദമെടുത്തു. 1965 ൽ ട്രോപ്പിക്കൽ സ്കൂ‌ൾ ഓഫ് മെഡിസിൻ ഇൻ കൽക്കട്ടയിൽനിന്നും കുഷ്‌ഠരോഗ ചികി ത്സയിലും പരിചരണത്തിലും പരിശീലനം നേടി. 1970-72 ൽ ഇംഗ്ലണ്ടിലെ എഡിൻബറോ യൂണിവേഴ്‌സിറ്റിയിൽനിന്നും എം.ആർ.സി.പി. ബിരുദം നേടി.

സന്യാസസഭയുടെ പ്രഥമ സിസ്റ്റർ ജനറലായി സി. മൈക്കിൾ ഫ്രാൻസീസ് തിരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റർ ജനറലായിരുന്ന പത്തുവർഷവുംകുഷ്ഠരോഗികളെ ചികിത്സിക്കുന്നതിൽ സമയവും ആനന്ദവും കണ്ടെത്തി യിരുന്നു. 1988 1994 കാലഘട്ടത്തിൽ സഭയുടെ സെൻ്റ് ജോസഫ് പ്രോവിൻസിന്റെ ഒന്നാമത്തെ സിസ്റ്റർ പ്രൊവിൻഷ്യൽ ആയി നിയമിതയാ യി. സമർത്ഥയായ ഒരു ഡോക്‌ടർ എന്ന നിലയിലുള്ള ഗ്രീൻഗാർഡൻസ് ആശുപത്രിയിലെ സ്നേഹശുശ്രൂഷയും മറ്റുംകണ്ട് മനസ്സിലാക്കിയ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി ഒരു തിരുനാൾ ദിനം പള്ളിയിൽ പ്രസംഗമദ്ധ്യേ പറഞ്ഞു. ഇതുപോലെയുള്ള പത്ത് മൈക്കിൾ സിസ്റ്റർമാരെയാണ് ഇന്ന് സഭയ്ക്കാവശ്യം.

സിസ്റ്റർ കണ്ടെത്തിയ സാമൂഹ്യ ശുശ്രൂഷാ മേഖലകൾ നിരവധിയാ ണ്. ഗ്രാമങ്ങളുടെ സമഗ്രവികസനം ലക്ഷ്യംവച്ചാണ് സിസ്റ്റർ പ്രവർത്തനം നടത്തിയിരുന്നത്. എല്ലാവർക്കും ഭവനം, വിദ്യാഭ്യാസം, വൈദ്യുതി, സാനി ട്ടറി സൗകര്യങ്ങൾ ഗ്രാമങ്ങളിൽ എല്ലാവർക്കും ലഭ്യമാക്കുവാൻ സിസ്റ്റർ ശ്രമി ച്ചു. തമിഴ്‌നാട്ടിലെ മൂന്നു വില്ലേജുകളിലായി 176 വീടുകൾ നിർമ്മിച്ചു നൽകി. നിഷേധിക്കപ്പെട്ടിരുന്ന അവകാശങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കി. അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.ജി.ആർ നൽകിയ ഭൂമിയിൽ നിന്നും 70 സെന്റുവീതം ഭൂമി തേയിലകൃഷിക്കായി ഓരോ ഗ്രാമീണനും പതിച്ചു നൽകി. റൊട്ടേഷൻ ക്രോപായി പച്ചക്കറികളും കൃഷിചെയ്യിച്ചു. വീടുപണി യാൻ ഗ്രാമീണരോടൊപ്പം സന്യാസാർത്ഥിനികളും സിസ്റ്ററും അക്ഷീണം പ്രയത്നിക്കുകയും ചെയ്തു‌. അന്ധ-ബധിര കുട്ടികളുടെ വിദ്യാഭ്യാസത്തി നായി സ്പെഷ്യൽ സ്‌കൂൾ ആരംഭിക്കുവാനും അവരുടെ പുനരധിവാസ ത്തിനായി തമിഴ്‌നാട്ടിലെ ആവിനാശിയിൽ അസ്സീസി ഗാർമെൻ്റ് സ് എന്ന പേരിൽ ഓർഗാനിക് കോട്ടൺ ഗാർമെൻ്റ് സ് ആരംഭിക്കുകയും ചെയ്തു. വിദേശ രാജ്യങ്ങളിൽ നിന്നും ഇതിന് സഹായവും ലഭിച്ചിരുന്നു. ഇന്ന് ഈ സ്ഥാപനം നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.

ഭൂട്ടിക്കോട്ടായിലെ കയർ ഫാക്‌ടറിയിൽ 20 കുടുംബങ്ങൾക്ക് ജോലി നൽകി. അതിലൂടെ സീനിയർ സിറ്റിസൺസിനെ സംരക്ഷിക്കുവാനുള്ള പദ്ധതിക്ക് രൂപം നൽകുകയും ചെയ്തു. ബാംഗ്ളൂരിലെ വി.ഗാർഡിന്റെ പാർട്സ് നിർമ്മാണ കേന്ദ്രം അന്ധരായിട്ടുള്ള പെൺകുട്ടികളുടെ പുനരധി വാസ കേന്ദ്രം കൂടിയായിട്ടാണ് സിസ്റ്റർ രൂപപ്പെടുത്തിയിരിക്കുന്നത്. ഓൾ ഇൻഡ്യാ ബ്ലൈൻഡ് ഫെഡറേഷൻ നടത്തിയിരുന്നതാണ്.

തമിഴ്നാട്ടിലെ കൂഗ്ളിതുറയിൽ ദരിദ്രരായ ഗ്രാമീണ പെൺകുട്ടിക ശോഭനമായ ഭാവിയെ ലാക്കാക്കി സമാരംഭിച്ച സ്‌കൂൾ ഓഫ് ളുടെ നഴ്സിംഗ് സിസ്റ്ററിന്റെ ദീർഘ വീക്ഷണത്തിന്റെ മകുടോദാഹരഹ്മാണ്.

200 കിടക്കകളുള്ള കുഷ്ഠരോഗാശുപത്രിയിലെ ആതുര ശുശ്രൂഷക്കു പുറമേ എസ്. ഇ.റ്റി (survey, Education, Treatment) എന്ന പദ്ധതിയിലൂടെ കുഷ്ഠ രോഗനിർമ്മാണത്തിനായി Leprasy Education ആലപ്പുഴജില്ലയിലെ ചേർത്തല താലൂക്ക് ആസ്ഥാനമാക്കി സിസ്റ്റർ കാഴ്‌ച വച്ച സേവനം മതിലകത്തെഓരോ മണൽത്തരിയും ഇന്ന് വിളിച്ചോതുന്നുണ്ട്.

ബാംബർഗ് ആർച്ചുബിഷപ്പ് കാരിത്താസ് ജർമ്മനി ക്ഷണിച്ചതനുസ രിച്ച് ആതുരസേവനത്തിനായി നാല് വൃദ്ധ മന്ദിരത്തിലേയ്ക്കായി 30 സിസ്റ്റേ ഴ്സിനെ അയയ്ക്കുകയുണ്ടായി. അവരെ അതിനു പ്രാപ്‌തരാക്കിയതും സിസ്റ്ററിന്റെ പരിശ്രമഫലമായിട്ടാണ്. ആഫ്രിക്കൻ മിഷനിലേയ്ക്ക്- ഏറ്റം ർ ഘടം പിടിച്ച ആഫ്രിക്കയിലെ കെനിയായിലേയ്ക്ക് തീവ്ര വാദികളുടെ ആക മണത്തെപ്പോലും വക വയ്ക്കാതെ അവിടെ സേവനം അനുഷ്‌ഠിക്കുവാൻ ഒരു സിസ്റ്റർ ഡോക്‌ടറടക്കം അഞ്ചു സഹോദരികളെ അയയ്ക്കുന്നതിനും സിസ്റ്റർ താല്‌പര്യമെടുത്തു.

കാലഘട്ടത്തിൻ്റെ ആവശ്യം മനസ്സിലാക്കി കുതിച്ചുയരുന്ന ക്യാൻസർ രോഗികളുടെ ദയനീയമായ അവസ്ഥ കണ്ട് അവർക്കുവേണ്ടി എന്തെ ങ്കിലും ചെയ്യണമെന്ന ഉറച്ച തീരുമാനമാണ് സാമ്പത്തിക പരാധീനത വക വയ്ക്കാതെ മോൺ. ജോസഫ് കണ്ടത്തിൽ മെമ്മോറിയൽ ക്യാൻസർ റിസേർച്ച് സെന്റർ ചേർത്തലയിൽ ഗ്രീൻഗാർഡൻ ആരംഭിക്കുവാൻ സിസ്റ്റ റിനെ പ്രേരിപ്പിച്ചത്. പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് പതറാത്ത മന സ്സോടും ഇടറാത്ത പാദങ്ങളോടും കൂടി ക്യാൻസർ സെൻ്ററിൻ്റെ നിർമ്മാ ണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 76 കാരിയായ സിസ്റ്റർ മൈക്കിൾ ഫ്രാൻസീസ് ഇന്നും ചുറുചുറുക്കോടെ ശുശ്രൂഷാ നിരതയായിരിക്കുന്നു. അർപ്പണബോധമുള്ള പ്രശസ്‌തരായ ഡോക്ടേഴ്‌സിന്റെ ഒരു ഫോറം തന്നെ സിസ്റ്റർ രൂപീകരിച്ചിട്ടുണ്ട്.

വാനില കൃഷിയിൽ സിസ്റ്റർ പ്രത്യേകം താല്‌പര്യം കാണിക്കുന്നു ണ്ട്. രോഗികൾക്കായിട്ടാണ് സിസ്റ്റർ വാനില കൃഷി ആരംഭിച്ചത്. സിസ്റ്റ റിലെ പ്രകൃത്യോപാസനയെ തൊട്ടുണർത്തുന്ന ഒന്നാണ് വാനില കൃഷി.

വായനയും കഠിനാദ്ധ്വാനവും ഈ ധന്യ ജീവിതത്തിൻ്റെ മുഖമുദ്രയാ ണ്. നാലു ഭൂഖണ്‌ഡങ്ങൾ കാണാൻ ദൈവം സിസ്റ്ററിനെ അനുവദിച്ചുവെ ന്നതും പ്രത്യേകം എടുത്തുപറയേണ്ടതാണ്. കർത്താവിനെ കൂടാതെ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ല. (യോഹ. 15/5 ഈ വാക്കുകളാണ് സിസ്റ്റ റിനെ നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *