കേരള സഭാപ്രതിഭകൾ-102
ഫാ. ഡൊമീഷ്യൻ മാണിക്കത്താൻ CMI
പ്രമുഖ ദൈവശാസ്ത്രജ്ഞനും, വിദ്യാഭ്യാസപ്ര വർത്തകനും പത്രപ്രവർത്തകനുമായിരുന്ന ഫാ. ഡൊമിഷ്യൻ കാലടിക്ക ടുത്ത് താന്നിപ്പുഴ മാണിക്കത്തനാൽ ഔസേപ്പ് – അന്ന ദമ്പതിമാരുടെ പുത നായി 1929 ഡിസംബർ 14 ന് ജാതനായി. ഹൈസ്കൂൾ വിദ്യാഭ്യാസാനന്തരം 1950 ൽ സി.എം.ഐ. സഭയിൽ ചേർന്നു. 1952 ഒക്ടോബർ 15-ാം തീയതി സന്ന്യാസവ്രതം അനുഷ്‌ഠിച്ചു. 1963 മേയ് 17-ന് പൗരോഹിത്യപദവിയിലേക്കു യർത്തപ്പെട്ടു. ധർമ്മാരം കോളേജിൽ ആയിരുന്നു വൈദീകപഠനം. കേരളാ യൂണിവേഴ്സിററിയിൽ നിന്ന് മലയാള സാഹിത്യത്തിൽ എം.എ. ബിരുദം നേടി. അമേരിക്കയിലെ മാർക്വെ ജസ്യൂട്ട് യൂണിവേഴ്സിറ്റിയിൽനിന്ന് ജേർണലിസത്തിൽ മാസ്റ്റർ ബിരുദം കരസ്ഥമാക്കി. സംസ്കൃതത്തിൽ സാമാന്യജ്ഞാനം നേടുകയും ചെയ്തു.
തേവരയിൽ നിന്നും പുറപ്പെടുന്ന കുടുംബദീപം മാസികയുടെ ചീഫ് എഡിറററായി 12 വർഷക്കാലം അദ്ദേഹം പ്രവർത്തിച്ചു. കുടുംബദീപംവഴി സഭയ്ക്കും സമുദായത്തിനും അദ്ദേഹം നൽകിയ സമഗ്രസംഭാവനകൾ കണക്കിലെടുത്ത് കുടുംബദീപം പ്ലാറ്റിനം ജൂബിലിയാഘോഷിച്ചപ്പോൾ ഫാ. ഡൊമിഷ്യൻ മാണിക്കത്താനെ ജൂബിലി അവാർഡു നൽകിയാദരിക്കുക യുണ്ടായി. തേവരകോളേജിൽ 18 വർഷം ഭാഷാദ്ധ്യാപകനായും അദ്ദേഹം സേവനം അനുഷ്‌ഠിച്ചു. ആറുവർഷം സി.എം.ഐ. സഭയുടെ ജനറൽ കൗൺസിലർ, സ്‌കൂളുകളുടെ കോർപ്പറേററ് മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചു. 1987-89 കാലഘട്ടത്തിൽ ദീപികയുടെ തൃശൂർ പതിപ്പിന്റെ അസോഷിയേററ് എഡിറററുമായിരുന്നു ഡൊമീഷ്യൻ അച്ചൻ.
തേവര കോളേജ് മാനേജർ ആയി മൂന്നുവർഷവും ധർമ്മാരം കോളേ ജിന്റെ റെക്ടർ ആയി മൂന്നുവർഷവും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വൈദിക പരിശീലനരംഗത്തെ പ്രവർത്തനം എല്ലാവരുടെയും ആദരവുകൾ നേടിയെടുക്കുന്നതിന് സഹായകമായി. തേവര തിരുഹൃദയാശ്രമം ഉൾപ്പെടെ സി.എം.ഐ. സഭയുടെ പല ആശ്രമങ്ങളുടെയും അധിപനായി അദ്ദേഹം ശുശ്രൂഷ ചെയ്യുകയുണ്ടായി. മികച്ച ഒരു ധ്യാന പ്രാസംഗകൻകൂടിയാ ണദ്ദേഹം.
ദീർഘകാലം വിദ്യാഭ്യാസ പ്രസിദ്ധീകരണരംഗങ്ങളിൽ സ്‌തുത്യർ ഹമായ സേവനം അനുഷ്‌ഠിച്ച ഫാ. ഡൊമിഷ്യൻ 73-ാം വയസ്സിലാണ് ഒരു ഇടവക വികാരിയായി അജപാലനശുശ്രൂഷ നിർവ്വഹിച്ചത് (2002-2005)അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റം മാധുര്യമാർന്ന വർഷങ്ങളായിരുന്നു വികാരിയായി പ്രവർത്തിച്ച കാലഘട്ടമെന്നാണ് അദ്ദേഹം പറയുക. ഇടവ കജനങ്ങളുടെ മുഴുവൻ്റെയും വിശിഷ്യയുവജനങ്ങളുടെയും പൂർണ്ണസഹ കരണം ഇടവകഭരണത്തിൽ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. പാരീഷ് കൗൺസിലിന്റെയും കുടുംബയൂണിറ്റ് ഭാരവാഹികളുടെയും സമ്മേളനങ്ങ ളിൽ വിഷയങ്ങളവതരിപ്പിച്ച് എല്ലാ കാര്യങ്ങളെപ്പറ്റിയും ബോദ്ധ്യ പ്പെടുത്താൻ ശ്രമിച്ചതാണ് ഇടവകവികാരിയെന്ന നിലയിൽ വിജയംവരിക്കാ നായത്. തന്റെ ഇടവകയിലെ യുവാക്കളെയും വൃദ്ധരെയും രോഗികളെയും സവിശേഷ പരിഗണനയോടെ ശ്രദ്ധിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.
ഫാ. ഡൊമിഷ്യൻ അഞ്ചുഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. കുടുംബദീപം പ്ലാറ്റിനം ജൂബിലി അവാർഡ് പ്രശസ്‌തി പത്രത്തിൽ ഇപ്രകാരം എഴുതിയി രിക്കുന്നു. “പ്രൗഢമായ ഗദ്യശൈലിയാണ് ഫാ. ഡൊമിഷ്യൻ്റെ സവിശേ ഷത. ധർമ്മബോധവും നീതിവിചാരവുമാണ് അദ്ദേഹത്തെ എന്നും നയിച്ചിട്ടു ള്ളത്. വായനക്കാരൻ്റെ ആത്മാവിലേക്ക് നേരെ നടന്നുകയറുന്ന ആശയാ വിഷ്കാര സമ്പ്രദായം അദ്ദേഹം എന്നും പിന്തുടരുന്നു. ലേഖനസമാഹാ രങ്ങളും വിവർത്തനവുമുൾപ്പെടെ അഞ്ചുഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതാ യിട്ടുണ്ട്. കുടുംബാരാമം എന്ന കൃതി അദ്ദേഹം എഡിററ് ചെയ്‌ത മികച്ച കുടുംബജീവിതഗ്രന്ഥമാണ്. കുടുംബജീവിതക്കാർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്ന നിരവധി ലേഖനങ്ങൾ സമാഹരിച്ചു തയ്യാറാക്കിയ അതിന്റെ നിര വധി പതിപ്പുകൾ വിററുകഴിഞ്ഞു.”
അദ്ദേഹത്തിന്റെ കൃതികൾ താഴെപറയുന്നവയാണ്.
1) എന്റെ മുപ്പത്തിമൂന്നാംവയസ്സ് (പരിഭാഷ) രണ്ടാംലോകമഹായുദ്ധ ത്തിനുശേഷം ജർമ്മനിയിലുണ്ടായ സംഭവവികാസങ്ങളെപ്പറ്റി ജർമ്മൻ ഭാഷയിലുള്ള പ്രശസ്‌തഗ്രന്ഥത്തിൻ്റെ പരിഭാഷയാണിത്. (2) കുടുംബാരാമം (ലേഖനസമാഹാരം) (3) ദാമ്പത്യപ്രശ്‌നങ്ങൾ (ചർച്ചാസമാഹാരം) (4) കേരള വൊക്കേഷൻ ഡയറക്‌ടറി 1982 (എഡിററർ) (5) കേരളസഭാദീപം (ലേഖനസമാഹാരമാണിത്)
കുടുംബാരാമത്തിനും കേരളസഭാദീപത്തിനും പല പതിപ്പുകൾ പ്രസിദ്ധീകൃതമായി.









Leave a Reply