കേരള സഭാപ്രതിഭകൾ -100
അലക്സാണ്ടർ പി. വർഗ്ഗീസ്
വിൻസന്റ് ഡി പോൾ സഖ്യത്തിൻ്റെ ദേശീയ പ്രസി ഡണ്ട്, സഖ്യത്തിന്റെ അന്തരാഷ്ട്ര ഫിനാൻസ് സമതിയിൽ അംഗം, മലങ്കര കാത്തലിക് അസോസിയേഷൻ്റെ ഭരണഘടനാ ശില്പിക ളിൽ പ്രമുഖൻ, എന്നിങ്ങനെ വിവിധനിലകളിൽ പ്രവർത്തിച്ച അലക്സാ ണ്ടർ പി. വർഗ്ഗീസ് തിരുവല്ലായ്ക്കു സമീപമുള്ള കുറ്റൂരിൽ കല്ലറയ്ക്കൽ കുടുംബത്തിൽ വർഗ്ഗീസ് – മിയാമ്മ ദമമ്പതികളുടെ പുത്രനായി 1929 നവം ബർ 29-ാം തീയതി ജനിച്ചു. മാതാവ് മറിയാമ്മ വള്ളംകുളത്ത് തെക്കേൽ കുടുംബാംഗമാണ്.
പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ ഹൈസ്‌കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ ചേർന്ന് പഠിക്കുകയും ഫസ്റ്റ് ക്ലാസ്സിൽ റാങ്കോടുകൂടി ബി.എ. ഡിഗ്രി കരസ്ഥമാക്കു കയും ചെയ്തു. തുടർന്ന് സർക്കാർ സർവ്വീസിൽ ജോലിയിൽ പ്രവേശിക്കു കയും റവന്യൂ ഡിവിഷണൽ ഓഫീസറായി റിട്ടയർ ചെയ്യുകയും ചെയ്തു. സബ്‌ഡിവിഷണൽ മജിസ്ട്രേറ്റും (സീനിയർ ഗ്രേഡ് ഡപ്യൂട്ടികളക്ടർ) ആയി രുന്നു. അദ്ദേഹം സർവ്വീസിൽ ഇരിക്കുമ്പോൾ, ഫസ്റ്റ് ക്ലാസ്സിൽ ജുഡിഷ്യൽ ടെസ്റ്റും, ഹയർ സർവ്വേപരീക്ഷയും, ഓഫീസ് പ്രൊസീഡിയർ ടെസ്റ്റും റവന്യൂ (Laws on land) ടെസ്റ്റും, അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ് ടെസ്റ്റും, കോ-ഓപ്പറേ റ്റീവ് ടെസ്റ്റും വിജയകരമായി പാസ്സായി. പോലീസ് ആൻഡ് മജിസ്റ്റീരിയൽ ട്രെയിനിംഗും ഓർഗനൈസേഷൻ ആൻഡ് മെതേഡ്‌സ് ട്രെയിനിംഗും, ഹയർ സർവ്വേ ട്രെയിനിംഗും, പൂർത്തിയാക്കി.
സർവ്വീസിലിരിക്കെതന്നെ സാമൂഹ്യസാംസ്‌കാരിക മണ്ഡലങ്ങളിൽ സ്‌തുത്യർഹമായ സേവനം അദ്ദേഹം കാഴ്‌ചവച്ചിട്ടുണ്ട്. സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ ദേശീയ പ്രസിഡണ്ടായി 1998-2003 കാലഘട്ട ത്തിൽ അദ്ദേഹം പ്രവർത്തിച്ചു. സൊസൈറ്റിയുടെ തിരുവല്ലാ രൂപതാ പ്രസി ഡണ്ടായി 13 വർഷക്കാലവും വൈ.എം.സി.എ. കുറ്റൂർ യൂണിറ്റിന്റെ പ്രസി ഡണ്ടായി നാലുവർഷക്കാലവും അദ്ദേഹം പ്രവർത്തിച്ചു. തിരുവല്ലാ താലൂക്ക് പെൻഷണേഴ്സ‌് അസോസിയേഷൻ പ്രസിഡണ്ടായും കല്ലറയ്ക്കൽ ഫാമിലി അസംബ്ലിയുടെ പ്രസിഡണ്ടായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സൊസൈറ്റി ഓഫ് സെൻ്റ് വിൻസെൻ്റ് ഡിപോളിൻ്റെ അന്തർദ്ദേശീയ ഫിനാൻസ് എക്സിക്യൂട്ടീവ് സമതിയിലെ അംഗമായി 2000-2003 വരെ പ്രവർത്തിച്ച അദ്ദേഹം സൊസൈറ്റിയുടെ റൂൾസ് റിവിഷൻ കമ്മറ്റിയുടെ കൺസൾട്ടന്റ്റ് ആയിരുന്നു. ഭാരതത്തിലെ സഖ്യത്തിൻറെ റൂൾസ് റിവിഷൻകമ്മറ്റിയുടെ ചെയർമാനുമാണദ്ദേഹം.
സി.ബി.സി.ഐ. നാഷണൽ അഡ്വൈസറി കൗൺസിലിലും, തിരു വല്ലാ രൂപതാ അഡ്‌മിനിസ്റ്ററേഷൻ – ഫിനാൻസ് കൗൺസിലിലും രൂപതാ സോഷ്യൽ സർവ്വീസ് എഡ്യൂക്കേഷൻ അഡ്വൈസറി കൗൺസിലിലും ദീർഘ നാൾ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ 28 വർഷമായി രൂപതാ പാസ്റ്റ റൽ കൗൺസിൽ അംഗമായി പ്രവർത്തിക്കുന്ന അലക്‌സാണ്ടർ പുഷ്‌പഗിരി മെഡിക്കൽ സൊസൈറ്റിയുടെയും മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പിറ്റിലി ന്റെയും പുഷ്പഗിരി മെഡിക്കൽ കോളേജിന്റെയും നഴ്‌സിംഗും കോളേജ്, ഫാർമസി കോളേജ് തുടങ്ങിയവയുടെയും ഗവേണിംഗ് കൗൺസിലിൽ അംഗ മാണ്.
കേരളാ ഗവണ്മെന്റ്റ് പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ചീഫ് എക്സാ മിനർ, കുറ്റൂർ നാദം ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ പേട്രൺ, കുറ്റൂർ പഞ്ചായത്ത് പീസ് കമ്മറ്റിയുടെ ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ക്യാനഡായിലെ മോൺട്രിയാളിലും പോർട്ടുഗിലിലെ ഫാത്തിമായി ലും, സൗത്ത് കൊറിയായിലെ സീയൂളിലും, ഇന്ത്യയിലെ ഗോവയിലും വച്ചു നടത്തപ്പെട്ട വിൻസെൻ്റ് ഡിപോൾ സൊസൈറ്റിയുടെ അന്തർദ്ദേശീയ സമ്മേ ളനങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഭാരതത്തിലെ എല്ലാ മേജർ സിറ്റി കളും സന്ദർശിച്ചിട്ടുള്ള അലക്സാണ്ടർ ഇംഗ്ലണ്ട്, ഫ്രാൻസ്, ഹോളണ്ട്, ഇറ്റ ലി, വത്തിക്കാൻ, പോർട്ടുഗൽ, അമേരിക്കൻ ഐക്യനാടുകൾ, ക്യാനഡാ, ദുബായ്, ബംഗ്ലാദേശ്, ഹോങ്കോങ്ങ്, സിംഗപ്പൂർ, ദക്ഷിണകൊറിയ എന്നിവി ടങ്ങളും സന്ദർശിക്കുകയുണ്ടായി.
വിവിധ വിഷയങ്ങളെപ്പറ്റി ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതി അദ്ദേഹം പ്രസദ്ധീകരിക്കുന്നുണ്ട്. സഭയ്ക്കും സമുദായത്തിനുംവേണ്ടി വില പ്പെട്ട സേഠനങ്ങൾ അനുഷ്‌ഠിച്ച അലക്സാണ്ടർ പി. വർഗ്ഗീസിന്, പ. ജോൺ പോൾ രണ്ടാമൻ തിരുമേനി ബേനേമെരേന്തി എന്നു പേപ്പൽ ബഹുമതി 1991-ൽ നൽകി ആദരിക്കുകയുണ്ടായി. അദ്ദേഹത്തിൻ്റെ സഹധർമ്മണി സാറാമ്മയാണ്.









Leave a Reply