കേരള സഭാപ്രതിഭകൾ -98
ശ്രീമതി മേരി ജോർജ്ജ് ഇടമറ്റം
പേരും പെരുമയും ആഗ്രഹിക്കാതെ സ്ഥാനമാന ങ്ങൾക്കുവേണ്ടി എങ്ങും തള്ളിക്കയറാതെ ഇതെല്ലാം ചിലരെ തേടിയെത്താറുണ്ട്. പദവിയോ പ്രശസ്തിയോ കൈവരുമ്പോൾ അതിരുകവിഞ്ഞ് ആഹ്ലാദിക്കാതെയും അതൊക്കെ നഷ്‌ടപ്പെടുമ്പോൾ ഖേദി ക്കാതെയും സമനില പാലിക്കുന്നവരുമുണ്ട്. അത്തരം അപൂർവ്വ വനിതക ളിലൊരാളാണ് ദീർഘകാലം വൈക്കം മുനിസിപ്പൽ ചെയർപേഴ്സൺ സ്ഥാനം അലങ്കരിച്ചശേഷം 2005 ൽ അവിടെ നിന്നു വിരമിച്ച മേരി ജോർജ്ജ് ഇടമറ്റം. സഹജീവകളുടെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കുക അതിലുണ്ടാ കുന്ന ജയപരാജയങ്ങളെ നിർവ്വികാരമായി സ്വീകരിക്കുക ഒരിക്കലും മടു ത്തുപിന്മാറാതിരിക്കുക വഴിതെറ്റിപ്പോയെന്നുതോന്നിയാൽ ഉടനടി മടികൂ ടാതെ തിരുത്തുക എപ്പോഴും ദൈവത്തിലാശ്രയിക്കുക പൊതുപ്രവർത്ത ത്തേക്കാൾ തൻ്റെ കുടുംബച്ചുമതലകൾക്കുപ്രാധാന്യം കല്‌പിക്കുക എപ്പോഴും അയൽക്കാരൻ്റെ സഹനങ്ങളിൽ ഒരു സഹായഹസ്തം നീട്ടിക്കെ ടുക്കുക ഇതാണു ശ്രീമതി മേരി ജോർജ്ജിൻ്റെ ജീവിതശൈലി. താരകാര ണിമാല ചാർത്തിയാലതുംകൊള്ളാം കാറണിച്ചെളി നീളെപ്പുരണ്ടാലതും കൊള്ളാം എന്നു ഗാന്ധിജിയെ ആകാശത്തോടുപമിച്ചുകൊണ്ടു മഹാകവി വള്ളത്തോൾ പാടിയതോർക്കുമ്പോൾ ഇന്നു ജീവിച്ചിരിക്കുന്ന അപൂർവ്വം ഗാന്ധിയന്മാരിൽ ഒരാളാണു ഈ കോൺഗ്രസ്സുകാരി എന്നുപറയാം.
ഗാന്ധിയൻദർശനങ്ങളാൽ പ്രചോദിതയായി പൊതുപ്രവർത്തനരംഗ ത്തിറങ്ങിയ ശ്രീമതി മേരിജോർജ്ജിന് തൻ്റെ ആദർശതീവ്രതയിൽ ഗാന്ധി യൻ പ്രവർത്തനശൈലി ലക്ഷ്യത്തിലെത്തിക്കുകയില്ലെന്നു തോന്നിയ ഒരു യൗവനാരംഭകാലഘട്ടമുണ്ടായിരുന്നു. കുറേക്കൂടി സുശക്തമായ ഒരു വിപ്ല വശൈലി ജനവിമോചനത്തിനാവശ്യമാണെന്നു തോന്നി. അവർ കമ്മ്യൂ ണിസ്റ്റുപാർട്ടിയിൽ ചേർന്നു. പ്രസംഗവേദികളിലാരംഭിച്ച പ്രണയബന്ധം എതിർപ്പുകളെ നേരിട്ട് വിവാഹത്തിലെത്തിച്ച ഒരാദർശപ്രേമിക്ക് ജീവിതപ ങ്കാളി തിരഞ്ഞെടുക്കുന്ന വഴിയാണു കൂടുതൽ നല്ലതെന്നു തോന്നുന്നതും സ്വാഭാവികമാണല്ലോ. അധികം വൈകാതെ ആവേശങ്ങൾ കെട്ടടിങ്ങിമേരി ജോർജ്ജ് ഗാന്ധിയൻ മാർഗ്ഗത്തിലേയ്ക്കു തിരിച്ചുപോന്നു. സാവധാനമെ ങ്കിലും ഭർത്താവ് അഡ്വക്കേറ്റ് ജോർജ്ജ് ഇടമറ്റവും ആദ്ധ്യാത്മിക വഴിയി ലേക്കു തിരിഞ്ഞു. സമാധാനത്തോടെ ലോക യാത്ര അവസാനിപ്പിച്ചു. ഭർത്തൃവിയോഗമോ ഭാരിച്ചകുടുംബച്ചുമതലകളോ മേരിജോർജ്ജിനെ ജന സേവനമാർഗ്ഗത്തിൽനിന്നും പിന്തിരിപ്പിച്ചില്ല എന്നതും അവരുടെ സ്വഭാവത്തിലെ ഒരു സവിശേഷതയാണ്.
വിദ്യാലയരേഖകളനുസരിച്ച 1929 മെയ്‌മാസം 29-ാം തീയതിയാണു മേരിയുടെ ജനനം. അവർക്ക് ഒരു വയസ്സായപ്പോൾ പിതാവു മരിച്ചു. അദ്ദേഹം സുറിയാനിക്കത്തോലിക്കരുടെയിടയിൽ ആദ്യത്തെ മജിസ്ട്രേട്ടാ യിരുന്ന ചങ്ങനാശ്ശേരി ആലുംമൂട്ടിൽ മത്തായി മജിസ്ട്രേട്ടിന്റെ മകനായ ഒരു സർക്കാരുദ്യോഗസ്ഥനായിരുന്നു എന്നു മാത്രമേ അറിവുള്ളു. തുടർന്നുള്ള വളർച്ച വൈക്കത്ത് അമ്മവീട്ടിൽ മുത്തഛൻ്റെ പ്രത്യേക മേൽനോട്ടതിലും സംരക്ഷണത്തിലുമായി. പാട്ടപ്പറമ്പിൽ എന്നു പറഞ്ഞുവരുന്ന ആലമ്മൂ ട്ടിൽ സംസ്കൃത പണ്‌ഡിതനായിരുന്ന മുത്തഛൻ നിരന്തരം ഉരുവിട്ടുപോന്ന “ലോകാസ്സമസ്താസുഖിനോഭവന്തു” എന്ന മന്ത്രം കേട്ടു വളർന്ന മേരിക്ക് സമസ്തലോകത്തിന്റെയും സുഖമാണു തൻ്റെ സുഖം എന്നൊരു ജീവിത ദർശനം കൈവന്നതിൽ അത്ഭുതപ്പെടാനില്ലല്ലോ. അവരുടെ സ്വന്തം വാക്കു കളിൽ “നന്മ ചെയ്തതുകൊണ്ടു കടന്നുപോകുവാനുള്ളതാണു ജീവിതം. നാം ജനിച്ചു വളർന്ന ഈ ലോകം ഇത്തിരിയെങ്കിലും മെച്ചപ്പെടുത്തുവാൻ ഓരോ രുത്തർക്കും ബാദ്ധ്യതയുണ്ടെന്നുള്ള അവബോധം എവിടെനിന്നോ ലഭിച്ചി രുന്നു. ഞാൻ പ്രവർത്തിച്ച എല്ലാ മേഖലകളിലും ആ ദർശനത്തിൽ നിന്നും വ്യതിചലിച്ചിട്ടില്ല. രാഷ്ട്രീയത്തിൽ മനസ്സാക്ഷിയുള്ളവർക്കു നിലനിൽക്കാൻ കഴിയുമോ എന്നു പലപ്പോഴും സംശയിച്ചിട്ടുണ്ടെങ്കിലും സത്യത്തിനും ധർമ്മ ത്തിനും പോറലേൽപ്പിക്കാതെ ആത്മാവിൽ അധികം പോറലേൽക്കാതെ കൃതാർത്ഥതയോടെ അധികാരസ്ഥാനങ്ങളിൽനിന്നു പടിയിറങ്ങി. സഹനം ഏറെ വേണ്ടിവന്നെങ്കിലും ചെയ്യാവുന്ന നന്മ പരമാവധി ചെയ്.”
പ്രഗത്ഭയായ ഒരു ഹൈസ്‌കൂൾ അദ്ധ്യാപിക, സമർത്ഥയായ ഹെഡ്മി സ്ട്രസ്സ്, കാര്യപ്രാപ്‌തിയുള്ള ഡി.ഇ.ഒ., ഉപഭോക്തൃ തർക്കപരിഹാരകോ ടതി ജഡ്‌ജി, മുനിസിപ്പൽ ചെയർപേഴ്‌സൺ മുതലായ ഉത്തരവാദിത്വമുള്ള സുദീർഘസേവനരംഗങ്ങളിൽ നിന്നു വിരമിച്ച് വാർദ്ധക്യവിശ്രമത്തിലേക്കു പ്രവേശിച്ചുവെങ്കിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോട്ടയം ഡി.സി. സി. മെമ്പർ, മഹിളാ കോൺഗ്രസ്സ് പ്രസിഡണ്ട് മുതലായ പദവികൾ ഇപ്പോഴും ശ്രീമതി മേരി ജോർജ്ജിനുണ്ട്.
ശ്രീമതി മേരിജോർജ്ജിൻ്റെ ജീവചരിത്രത്തിലേക്ക് അല്പംകൂടി കട ന്നുനോക്കുന്നപക്ഷം അതിങ്ങനെയാണ്.
ഒന്നാംക്ലാസ്സുമുതൽ ഏഴാംക്ലാസ്സുവരെയുള്ള പ്രൈമറി മിഡിൽ സ്‌കൂൾ വിദ്യാഭ്യാസം വൈക്കം ഫൊറോനാപള്ളിയ്ക്കടുത്തുള്ള കർമ്മലീത്താമഠം വക സ്കൂളിലായിരുന്നു. തുടർന്ന് വൈക്കം ഗവൺമെന്റ് ഹൈസ്‌കൂളിൽ ചേർന്നു മെട്രിക്കുലേറ്റു ചെയ്തു. അതിനുശേഷം എറണാകുളം സെന്റ് തെരാസാസ് കോളേജിൽ ചേർന്ന് ഉയർന്ന മാർക്കോടെ ബി.എ. പാസ്സായി. ബി.എഡ്. പാസ്സായശേഷം ഗവൺമെൻറു സർവ്വീസിൽ അദ്ധ്യാപകജോലി യിൽ പ്രവേശിച്ചു. യഥാക്രമം ഗവ. ഹൈസ്‌കൂൾ മുളന്തുരുത്തി, ഗേൾഹൈസ്‌കൂൾ മട്ടാഞ്ചേരി, ഗവ. ഹൈസ്‌കൂൾ തലയോലപ്പറമ്പ്, ഗവ. ഹൈസ്‌കൂൾ വൈക്കം എന്നിവിടങ്ങളിലായിരുന്നു അദ്ധ്യാപകജീവിതം. തുടർന്ന് ഹെഡ്മിസ്ട്രസ്സ് ആയി പ്രമോഷൻകിട്ടി. തിരൂരങ്ങാടി ഗവ. ഹൈസ്കൂൾ കോഴിക്കോട്ടു കോളേജു ക്യാംപസ് ഹൈസ്‌കൂൾ, വൈക്കം ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഹെഡ്‌മിസ്ട്രസ്സായിരുന്നശേഷം പാലാ എഡ്യൂക്കേഷൻ ഡിസ്ട്രിക്‌ടിലെ ഡി.ഇ.ഒ. ആയി നിയമിക്കപ്പെട്ടു. ഉദ്യോഗത്തിൽനിന്നു വിരമിച്ചശേഷം കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ സജീവ പ്രവർത്തകയായി. 1989 ൽ കോൺഗ്രസ്സു സ്ഥാനാർത്ഥിയായി ജയിച്ച് വൈക്കം മുനിസിപ്പൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. അന്നു സ്ത്രീ സംവരണമില്ലായിരുന്നു. വ്യക്തിപരമായ യോഗ്യത പരിഗണിച്ചുള്ള സ്ഥാന ലബ്ധിതന്നെ. കേരളത്തിലെ ആദ്യത്തെ മുനിസിപ്പൽ വനിതാ ചെയർപേ ഴ്സൺ എന്ന പദവിയും ശ്രീമതി മേരിജോർജ്ജിനവകാശപ്പെട്ടതാണ്.
എന്നാൽ ഒന്നരവർഷത്തിനുശേഷം ചിലരുടെ അഴിമതികൾക്കു കൂട്ടു നിൽക്കാത്തതുമൂലം കോൺഗ്രസ്സംഗങ്ങൾതന്നെ ഒരു അവിശ്വാസ പ്രമേയ ത്തിലൂടെ ശ്രീമതി മേരി ജോർജ്ജിനെ സ്ഥാനഭ്രഷ്‌ടയാക്കി. അങ്ങനെ കോൺഗ്രസ്സിന്റെ കാലുവാരൽ രാഷ്ട്രീയത്തിൽ ഒരു കറുത്ത അദ്ധ്യായം കൂടി എഴുതിച്ചേർക്കപ്പെട്ടു. പക്ഷേ മേരി ജോർജ്ജിന് ഒരു സമാധാനമുണ്ട്. കോൺഗ്രസ്സ് ഹൈക്കമാൻഡു നീതി പുലർത്തി. ശ്രീമതിക്കെതിരെ വോട്ടു ചെയ്ത പ്രതിയോഗികളെ കോൺഗ്രസ്സിൽ നിന്നു പുറത്താക്കി. മാത്രമല്ല ശ്രീമതി മേരിജോർജ്ജിനെ വൈക്കം താലൂക്കു കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ട് ബോർഡിലേക്ക് കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി നിയമിക്കുകയും ചെയ്തു. കഴിഞ്ഞ പതിനാറുവർഷമായി ആ സ്ഥാനത്ത് അവർ തുടർന്നു പോരുന്നു.
1990 ൽ ആദ്യമായി കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി രൂപീകരിക്കപ്പെട്ടപ്പോൾ കോൺഗ്രസ്സിൻ്റെ നോമിനിയായി അവർ വനിതാജഡ്‌ജി പദത്തിൽ അവരോധിക്കപ്പെട്ടു. 1990 മുതൽ 94 വരെ നാലു വർഷത്തെ സേവനത്തിനുള്ളിൽ ഉപഭോക്താക്കളുടെ അവകാശം സ്ഥാപി ച്ചുകൊണ്ടുള്ള സുപ്രധാനമായ പലവിധിത്തീർപ്പുകളും അവർ നടത്തി. അതേകാലയളവിൽ അവർ കോട്ടയം ജില്ലാ മഹിളാ കോൺഗ്രസ്സു പ്രസിഡണ്ടു സ്ഥാനവും വഹിച്ചിരുന്നു.
1996 നുശേഷം ആദ്ധ്യാത്മിക നവീകരണത്തിൻ്റെ പാതയിലേക്കു തിരിഞ്ഞ മേരിജോർജ്ജ് അനുദിനദിവ്യബലി പ്രാർത്ഥന ധ്യാനം എന്നിവ യിലൂടെ ഭൗതികമേഖലകളിൽ നിന്നു പിൻവലിയാൻ ശ്രമിച്ചുകൊണ്ടിരിക്കവേ വൈക്കം മുനിസിപ്പൽ ചെയർമാൻ സ്ഥാനം വനിതാസംവരണത്തിൻന്റെ പട്ടി കയിലെത്തുകയും കോൺഗ്രസ്സു പാർട്ടിയുടെ നിർബ്ബന്ധത്തിനുവഴങ്ങി മത്സ രിച്ച് മുനിസിപ്പൽ ചെയർപേഴ്‌സൺസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. ദൈനംദിന ആദ്ധ്യാത്മിക കൃത്യങ്ങൾക്കു മുടക്കംവരാതെ സത്യസന്ധതയോടെ അഞ്ചുവർഷക്കാലം പ്രശസ്‌തമാംവണ്ണം പ്രസ്‌തുത കൃത്യം നിർവ്വ ഹിച്ച ശേഷം ശ്രീമതി മേരി ജോർജ്ജ് മത്സരരംഗങ്ങളിൽനിന്നും ഔദ്യോ ഗിക ജീവിതത്തിൽനിന്നും വിരമിച്ച് ആദ്ധ്യാത്മിക സ്വസ്ഥവൃത്തിയിലേക്കു പിന്മടങ്ങി, കൃതാർത്ഥതയോടെ പടിയിറങ്ങുന്നു എന്ന തലക്കെട്ടിൽ പത്ര വാർത്തകളും വന്നു.
ഒരു സ്ത്രീയുടെ പ്രധാന കർമ്മമണ്‌ഡലം കുടുംബമാണ് എന്ന അവ ബോധം അന്നും പുലർത്തിപ്പോന്ന മേരി ജോർജ്ജ് ചെറുപ്പത്തിലേ വിധവ യായിത്തീർന്ന സ്വന്തം അമ്മയുടെ സംരക്ഷണവും കൂടി ഏറ്റെടുത്തു. ഇപ്പോൾ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ്‌ചാൻസിലറായിരിക്കുന്ന ഏക പുത്രിയുടെ വിദ്യാഭ്യാസത്തിൽ ഒരു ഗുരുകുല സമ്പ്രദായം തന്നെ സ്വീകരിച്ച് അതീവശ്രദ്ധപുലർത്തി. 1950 ൽ നടന്ന വിവാഹം മുതൽ 1996 ലെ ഭർത്തൃവിയോഗംവരെ ഉത്തമഭാര്യയുടെ കർത്തവ്യങ്ങൾ വീഴ്‌ച കൂടാതെ നിർവ്വഹിച്ചു. ആദ്യകാലത്ത് അവിഭക്തകമ്മ്യൂണിസ്റ്റുപാർട്ടിയിൽചേർന്നു പ്രവർത്തിക്കുകയും വിമോചനസമരക്കാലത്ത് കത്തോലിക്കരുടെയിടയിൽ ഛിദ്രമുളവാക്കുന്നതിനുവേണ്ടി കത്തോലിക്കാ ലീഗ് രൂപീകരിച്ചു പ്രവർത്തി ക്കുകയും ചെയ്തത ഈ ദമ്പതിമാർ കമ്മ്യൂണിസ്റ്റ് പാർട്ടി മതത്തിനും ആദ്ധ്യാ ത്മികതയ്ക്കും കുടുംബധാർമ്മികതയ്ക്കും അടിസ്ഥാനപരമായി എതിരാ ണെന്നുതിരിച്ചറിവുണ്ടായ നിമിഷത്തിൽ ആ പ്രസ്ഥാനത്തോടുവിടപറഞ്ഞു പോരികയാണുണ്ടായത്. അതിനുമുൻകൈയെടുത്തത് ശ്രമതി മേരി ജോർജ്ജാണെന്ന കാര്യവും എടുത്തുപറയേണ്ടതുണ്ട്. ഇംഗ്ലീഷിലും മല യാളത്തിലും അസാധാരണമായ പ്രസംഗപാടവവും സംഘടനാ വൈഭവവും പ്രകടിപ്പിച്ചുപോന്നിട്ടുള്ള ശ്രീമതി മേരിയുടെ പ്രധാന ഹോബി ഇപ്പോഴും വായനയാണ്. ഇപ്പോൾ ആദ്ധ്യാത്മിക ഗ്രന്ഥപാരായണത്തിൽ അധികസ മയവും ചെലവഴിച്ചുകൊണ്ട് ഒരു വേലക്കാരിയുടെ സഹായത്തോടുകൂടി അയ്യർകുളങ്ങരയിലുള്ള ജാൻസി ഭവനിൽ വിശ്രമജീവിതം നയിക്കുന്നു. തോട്ടകം വിൻസെൻഷ്യനാശ്രമത്തോടനുബന്ധിച്ചുള്ള ഇടവക ദേവാലയ ത്തിലെ പ്രഭാത ദിവ്യപൂജകളിലും ജീവകാരുണ്യഭക്തസംഘടനകളിലും അവ രുടെ സജീവസാന്നിദ്ധ്യമുണ്ട്.









Leave a Reply