Sathyadarsanam

കേരള സഭാപ്രതിഭകൾ-82 ഫാ. ജേക്കബ് പുലിക്കോട്ടിൽ

കേരള സഭാപ്രതിഭകൾ-82 ഫാ. ജേക്കബ് പുലിക്കോട്ടിൽ

കുടുംബപ്രേഷിതരംഗത്ത് ദീർഘകാലം പ്രവർ ത്തിച്ച സാമൂഹ്യപ്രവർത്തകനും ഗ്രന്ഥകാരനുമായ ഫാ. ജേക്കബ്ബ് പുലിക്കോട്ടിൽ തൃശൂർ രൂപതയിലെ മറ്റം ഇടവകയിൽ പുലിക്കോ ട്ടിൽ ചാക്കുണ്ണി-റോസ ദമ്പതികളുടെ മകനായി 1928 മേയ് 30-ാം തീയതിജനിച്ചു. സെന്റ് ഫ്രാൻസിസ് ഹൈസ്‌കൂൾ മറ്റം, സെൻ്റ് തോമസ് കോളേജ് തൃശൂർ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അതിനുശേഷം തൃശൂർ സെന്റ് തോമസ് മൈനർ സെമിനാരിയിൽ ചേർന്ന് വൈദികപഠനം ആരംഭി ച്ചു. കാൻഡി, പൂന, എന്നീ പേപ്പൽ സെമിനാരികളിൽ പഠിച്ച് എൽ.പി.എ സ്സ്, എം.ടെക് എന്നീ ബിരുദങ്ങൾനേടി 1958 ഡിസംബർ 21-ാം തീയതിപൂന, പേപ്പൽ സെമിനാരിയിൽവച്ച് വൈദികപട്ടം സ്വീകരിച്ചു.

ഇരിങ്ങാലക്കുട, കടുപ്പശ്ശേരി, കുഴിക്കാട്ടുശ്ശേരി, മൂന്നുമുറി, അമ്പനോ ളി, തുമ്പക്കോട്, വ്യാകുലമാതാവിൻ ബസ്ളിക്ക, വടക്കാഞ്ചേരി, വെണ്ടോർ, മരത്താക്കര, പേരാമംഗലം, അയ്യന്തോൾ, കുരിയച്ചിറ, പുറനാട്ടുകര, ജോൺപോൾ നഗർ, കൂനമ്മൂച്ചി, കാരമുക്ക്, പടവരാട്ട്, ചിറ്റിലപ്പള്ളി, പാറ ന്നൂർ, തുരുത്തിപ്പറമ്പ് നെഹൃനഗർ, സരിതാപുരം എന്നീ ഇടവകകളിൽ അജ പാലനശുശ്രൂഷ നടത്തി. തൃശൂർ രൂപതയിലെ ഫാമിലി അപ്പോസ്‌തലേറ്റ് സെന്ററിന്റെ സ്ഥാപകനും രൂപതാഡയറക്‌ടറുമായിരുന്നു ഫാ.ജേക്കബ് പുലി ക്കോടൻ. വിവാഹത്തിനൊരുക്കമായുള്ള സെമിനാർ ഫാമിലി അപ്പസ്തോ ലെറ്റ് സെൻ്ററിൽ ആരംഭിച്ചതും പുലിക്കോടൻ അച്ചനാണ്. വൈദികർക്കും കന്യാസ്ത്രീകൾക്കും അനേകവർഷം നീണ്ടുനിൽക്കുന്ന പരിശീലനം നൽകു ന്നുണ്ട്. എന്നാൽ അവരെ രൂപപ്പെടുത്തിയെടുക്കുന്ന മാതാപിതാക്കൾക്ക് യാതൊരു പരിശീലനവും നൽകുന്നില്ല. ഇത് ശരിയല്ലെന്ന ബോദ്ധ്യമാണ് പുലിക്കോട്ടിലച്ചനെ ഫാമിലി അപ്പോസ്‌തലേറ്റ് സെൻ്ററിൽ വിവാഹത്തിനൊ രുക്കമായുള്ള ക്ലാസ്സുകൾ ആരംഭിക്കാൻ പ്രേരിപ്പിച്ചത്.

1977 മുതൽ വിവാഹത്തിനൊരുക്കമായുള്ള ക്ലാസുകൾ തൃശൂർ രൂപ തയിൽ ആരംഭിച്ചെങ്കിലും 1978 മുതലാണ് നിർബന്ധമാക്കിയത്. അതോടെ കുടുംബപ്രേഷിതത്വം എല്ലാ തലങ്ങളിലും വ്യാപിക്കാനുള്ള സംവിധാനങ്ങ ളുണ്ടായി. വിവാഹത്തിന് ഒരുക്കമായിട്ടുള്ള കോഴ്‌സിന്റെ ആരംഭകൻ തന്നെ യായ പുലിക്കോട്ടിൽ അച്ചനാണ് കുടുംബസമ്മേളന (കുടുംബകൂട്ടായ്‌മ) ത്തിന്റെ തുടക്കക്കാരനും. അതോടൊപ്പം മാതൃസംഘത്തിന്റെ രൂപതാഡയ റക്ടറായും അച്ചനെ നിയമിക്കുകയുണ്ടായി.

1971 ലാണ് കുടുംബാസൂത്രണ പ്രവർത്തനങ്ങളെക്കുറിച്ച് ഗവൺമെന്റ് തലത്തിൽ ബോധവൽക്കരണം തുടങ്ങുന്നത്. ഒന്നിലധികം കുട്ടികൾ പാടി ല്ലന്നായിരുന്നു സർക്കാരിൻ്റെ ശക്തമായ പ്രചരണം. കുടുംബാസൂത്രണ ത്തെക്കുറിച്ച് സഭ എന്തു പഠിപ്പിക്കുന്നുവെന്നതിനെക്കറിച്ച് ഇടവക കൾതോറും പരിശീലനം നൽകുവാൻ പുലിക്കോട്ടിലച്ചനെയാണ് രൂപതാ ധികാരികൾ ചുമതലപ്പെടുത്തിയത്. മാതാപിതാക്കൾക്ക് ക്ലാസുകളെടുക്കാൻ അദ്ദേഹം എല്ലാ ഇടവകകളും സന്ദർശിച്ചു. ഇടവകതോറും ഈ ആശയപ്ര ചരണത്തിനായി ഒരു ഗ്രൂപ്പിനെ രൂപീകരിക്കുകയും ചെയ്തു‌.

1979 ൽ മദ്രാസിൽ ദേശീയകുടുംബവർഷത്തോടനുബന്ധിച്ച് നടന്ന സെമിനാറിൽ അദ്ദേഹം പങ്കെടുത്തു. മാതൃസംഘത്തിൻ്റെ ഡയറക്‌ടർ ആയിരിക്കുമ്പോൾ അതിൻ്റെ ജനറൽബോഡിയോഗത്തിൽ അമ്മമാർ ഒന്നടങ്കം പറഞ്ഞത് മദ്യവും മയക്കുമരുന്നുംമൂലം കുടുംബങ്ങൾ തകർച്ചയിലേക്ക് നീങ്ങുന്നുവെന്നും ഇതിനെതിരെ പ്രവർത്തിക്കണമെന്നും ആയിരുന്നു.

അതിന്റെ വെളിച്ചത്തിൽ മദ്യത്തിൻ്റെയും മയക്കുമരുന്നിന്റെയും വിനകളെക്കുറിച്ച് ഇടവകകൾതോറും സഞ്ചരിച്ച് പുലിക്കോട്ടച്ചൻ ക്ലാസ്സെടുത്തു. പന്ത്രണ്ടാം പീയൂസ് മാർപാപ്പായുടെ ചാക്രിക ലേഖനത്തെ ആസ്പദമാക്കി നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. കൂടാതെ നമ്മുടെബലി, മദ്യപാനം, മയക്കുമരുന്ന്, പുകവലി, എയ്‌ഡ്‌സ് വിനകൾ ഒരു ചർച്ചാ സഹായി, അഹിംസയുടെ നാട്ടിൽ ഹിംസകൾ, സ്വാഭാവിക കുടുംബസംവിധാ നങ്ങൾ എന്നീ ഗ്രന്ഥങ്ങളും അദ്ദേഹം രചിക്കുകയുണ്ടായി.

23 വർഷക്കാലം രൂപതയുടെ അപ്പസ്‌തലേറ്റ് സെന്റർ ഡയറക്ടർ ആയിരുന്നു അച്ചൻ. സി.ആർ.എസ്സിൻ്റെ അസിസ്റ്റൻ്റ് ഡയറക്ട‌റായും സേവനം അനുഷ്ഠിച്ചു. സി.എസ്. ആറിൻ്റെ ഫുഡ് ഫോർവർക്കുപ്രകാരം ഓരോ ഇടവകയിലും പത്തുവീടുകൾ വീതം 5000 വീടുകൾ അതിരൂപതയിൽ പണികഴിപ്പിക്കുന്നതിനും ധാരാളം റോഡുകൾ നിർമ്മിക്കുന്നതിനും അദ്ദേഹ ത്തിന് സാധിച്ചു.

സ്വാഭാവികകുടുംബസംവിധാനം, പ്രോലൈഫ്‌മൂവ്മെന്റ് മദ്യത്തിനും മയക്കുമരുന്നിനും എതിരായുള്ള പ്രവർത്തനങ്ങൾ, ഫാമിലി കൗൺസിലിംഗ്, കുടുംബസന്ദർശനം തുടങ്ങിയ പ്രവർത്തനങ്ങളിൽ അച്ചൻ എക്കാലവും സജീവമായി ഏർപ്പെട്ടിരുന്നു. ഇരിങ്ങാലക്കുട, പാലക്കാട് രൂപതകളുടെ സ്ഥാപനവേളയിൽ അതിർത്തിനിശ്ചയിക്കുന്നതിനുള്ള കമ്മററിയിൽ നിർണ്ണാ യകസ്ഥാനം അച്ചനുണ്ടായിരുന്നു.

റോം ലൂർദ്ദ് ജെറുസലം മുതലായ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയിട്ടുള്ള പുലിക്കോട്ടച്ചൻ രണ്ടുപ്രാവശ്യം മാർപാപ്പായെ സന്ദർശിച്ച് അനുഗൃഹം വാങ്ങുകയുണ്ടായി.

കുടുംബങ്ങളുടെ അച്ചൻ എന്നപേരിൽ അറിയപ്പെടുന്ന പുലിക്കോ ട്ടിലച്ചൻ ഒരേക്കർസ്ഥലവും അൻപതിനായിരം രൂപായും കാലടിയിലെ പ്രേഷിതരാം സിസ്റ്റേഴ്‌സിനെ ഏല്‌പിക്കുകയും തൻ്റെ ഇടവകയിൽ സെന്റ് ജോസഫ് പ്രേഷിതാരാം കോൺവെൻ്റ് സ്ഥാപിക്കുവാൻ നേതൃത്വം നൽകു കയും ചെയ്തു. പ്രസ്‌തുത കോൺവെൻ്റിനോടനുബന്‌ധിച്ച് കുടുംബക്ഷേമ പ്രവർത്തനങ്ങൾ എല്ലാ മതക്കാർക്കുമായി നടത്തുന്നു. കുടുംബസന്ദർശനം സാമൂഹ്യപ്രവർത്തനം തൊഴിൽപരിശീലനങ്ങൾ മുതലായ പ്രവർത്തനങ്ങൾ തുടർന്നു നടത്തുന്നതിനുള്ള സ്ഥാപനമാണിത്

Leave a Reply

Your email address will not be published. Required fields are marked *

eighteen − two =