കേരള സഭാപ്രതികൾ–65
പാലാ കെ.എം. മാത്യു
പ്രമുഖ രാഷ്ട്രീയ-സാമൂഹികനേതാവ്, പ്രശസ്ത ഗ്രന്ഥകാരൻ, ബാലസാഹിത്യ മീമാംസകൻ, സാംസ്കാ രിക നായകൻ, സീനിയർ പത്രപ്രവർത്തകൻ, പാർലമെൻ്റ് അംഗം എന്നി ങ്ങനെ വിവിധ നിലകളിൽ വിലപ്പെട്ട സംഭാവനകളും സേവനങ്ങളുമാണ് ശ്രീ പാലാ കെ.എം. മാത്യുവിനെ വേറിട്ട വ്യക്തിയാക്കുന്നത്.
1927 ജനുവരി 11-ന് പാലായിൽ കിഴക്കേൽ ചാണ്ടിമത്തായിയുടെയും മറിയാമ്മയുടെയും മൂന്നാമത്തെ മകനായി ജനിച്ച മാത്യു, പ്രാഥമിക വിദ്യാ ലയത്തിൽ സ്വാതന്ത്ര്യസമരം നടത്തിയാണ് തൻ്റെ പൊതുപ്രവർത്തനമാ രംഭിച്ചത്. പത്താമത്തെ വയസ്സിൽ പാലാ കണ്ണാടിയുറുമ്പു പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികളെ ക്ലാസ്സുകളിൽ നിന്ന് പുറത്തിറക്കി ജാഥ നട ത്തുകയും യോഗം ചേർന്ന് സ്വാതന്ത്യ്രപ്രമേയം പാസ്സാക്കിക്കുകയും ചെയ്തു. അക്കാലത്ത് അതൊക്കെ വളരെ സാഹസിക പ്രവർത്തനങ്ങളാ യിരുന്നു. പിന്നീട് പാലാ സെൻ്റ് തോമസ് സ്‌കൂളിലും ഈ പ്രവർത്തന ങ്ങൾ സജീവമായി തുടർന്നു. അറസ്റ്റുവാറൻ്റ് ഉണ്ടെന്നറിഞ്ഞപ്പോൾ നേതാക്കളായ ശ്രീ. ആർ.വി.തോമസിൻ്റെയും സ്വസഹോദരൻ കെ.എം. ചാണ്ടിയു ടെയും നിർദ്ദേശപ്രകാരം അണ്ടർ ഗ്രൗണ്ടിൽ പോയി സമരഭടന്മാരെ സംഘ ടിപ്പിച്ചു. രാമപുരം, ഞണ്ടുപാറ, പാലാക്കാട് (മീനച്ചിൽ) മുതലായ സ്ഥല ങ്ങളിലാണ് അന്ന് ഒളി പ്രവർത്തനം നടത്തിയത്.
സ്വതന്ത്ര ഭാരതത്തിൽ തൻ്റെ എല്ലാകർമ്മരംഗങ്ങളിലും സർവ്വാംഗീ കൃതമായ പ്രവർത്തനങ്ങൾ നടത്തി. 1949-ൽ തേവര കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, 1951 ൽ തൃശിനാപ്പള്ളി സെൻ്റ് ജോസഫ്സ് കോളേജ് ലിറ്ററസി അസ്സോസിയേഷൻ സെക്രട്ടറി, 1952 ൽ എറണാകുളം ലോ കോളേജ് അസ്സോസിയേഷൻ പ്രസിഡണ്ട് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ഇക്കാലങ്ങളിലെല്ലാം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ വിദ്യാർത്ഥി യൂണിയൻ, യൂത്ത് കോൺഗ്രസ്സ് മുതലായ സംഘടനകളിൽ സജീവപ്ര വർത്തകനായിരുന്നു.
മൂവാറ്റുപുഴ ഡിസ്ട്രിക്ട് യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട്, ആദ്യത്തെ സംസ്ഥാന യൂത്ത് കോൺഗ്രസ്സ് കൺവീനർ എന്നീ നിലകളിൽ ശ്രീ മാത്യു ആരംഭിച്ച യൂത്ത് കോൺഗ്രസ്സ്, സംസ്ഥാനത്തെ പ്രമുഖ പ്രസ്ഥാനമായി മാറി.
പിന്നീട് 30 വർഷക്കാലം കെ.പി.സി.സി. മെമ്പർ (15 വർഷത്തെ കെ. പി.സി.സി. എക്സിക്യൂട്ടീവ് അംഗത്വമുൾപ്പെടെ)അഞ്ചുവർഷക്കാലം കോട്ടയം ഡി.സി.സി. പ്രസിഡണ്ട്, 2001 മുതൽ കോൺഗ്രസ്സ് ഡിസിപ്ലിനറി ആക്ഷൻ കമ്മറ്റി, എക്സിക്യൂട്ടീവ് കമ്മറ്റി എന്നിവയിലെ അംഗം മുതലായ ചുമതല
കൾ വഹിച്ചു. കോൺഗ്രസ്സിൻ്റെ ബുദ്ധിജീവി വിഭാഗമായ വിചാർ വിഭാഗ്
ദേശീയകൺവീനറായി നാലുവർഷം എ.ഐ.സി.സി.യിൽ പ്രവർത്തിച്ചു.
മിക്കസംസ്ഥാനങ്ങളിലും വിചാരവിഭാഗം സമിതികൾ സംഘടിപ്പിച്ചു.
1937 മുതൽ കോൺഗ്രസ്സ് പ്രവർത്തകനാണ്. കോൺഗ്രസ്സ് പാർട്ടിയുടെ കേരളത്തിലെ പ്രധാനസൈദ്ധാന്തികരിലൊരാളും പ്രമുഖ വാഗ്മി യുമാണ്. കറപുരളാത്ത പൊതുജീവിതത്തിനുടമയാണ് ശ്രീ. മാത്യു. 1960 മുതൽ മലയാളമനോരമയിൽ സഹ പത്രാധിപരായും അഖില
കേരള ബാലജനസഖ്യം രക്ഷാധികാരിയായും സംഘാടകനുമായി പ്രവർത്തി ച്ചു. ഇക്കാലത്ത് നൂറുകണക്കിന് ബാല-യുവജനങ്ങളുടെ വ്യക്തിത്വ വിക സനത്തിനും ജീവിതത്തിനും മാർഗ്ഗദർശനം നൽകി. ശ്രീ. ഉമ്മൻചാണ്ടി, എം.എം. ഹസ്സൻ, വി.എം. സുധീരൻ, കെ.സി. ജോസഫ്, തിരവഞ്ചൂർ രാധാ കൃഷ്ണൻ തുടങ്ങി എത്രയോ യുവനേതാക്കൾ ശ്രീ. മാത്യുവിന്റെ ശിഷ്യ തുല്യരാണ്. ശ്രീ വയലാർ രവിയുടെ പ്രാരംഭഘട്ടങ്ങളിലെ വളർച്ചയ്ക്ക് ശ്രീ. മാത്യുവും കെ.എം. ചാണ്ടിയും ഗണ്യമായ സഹായവും പ്രോത്സാഹനവും
നൽകിയിട്ടുണ്ട്. മനോരമ കുട്ടികളുടെ വിശേഷാൽ പ്രതി ഇയർബുക്ക്, ബാലപംക്തി എന്നിവയുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ബാലരമയുടെസഹപത്രാധിപരായിരുന്നു. “തളിരു”മാസികയുടെ സംസ്ഥാന ബാലസാ ഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നൂറിൽപരം ഗ്രന്ഥങ്ങളുടെയും എഡിറ്ററുമാണ്. ഒരു ഗാന്ധിയനായ ശ്രീ. മാത്യു കേരളഖാദി-ഗ്രാമ വ്യവസായ ബോർഡിന്റെ വൈസ്ചെയർമാനായി പ്രവർത്തിച്ച് കാലഘട്ടം, ബോർഡിന്റെ “സുവർണ്ണകാല”മായിരുന്നെന്ന് അന്നത്തെ ഖാദി കമ്മീഷൻ അഖിലേന്ത്യാ ചെയർമാൻ ശ്രീ. എം.എം. തോമസ് പ്രസ്‌താവിച്ചിരുന്നു. നാലുവർഷം കേരള
അഗ്രോ-മെഷിനറി കോർപറേഷൻ ചെയർമാനായും പ്രവർത്തിച്ചു. 1989-1996 കാലഘട്ടത്തിൽ ലോക്സഭാംഗമായിരുന്ന ശ്രീ. മാത്യു പാർല മെന്റിന്റെ മിക്ക പ്രമുഖ കമ്മറ്റികളിലും അംഗമായിരുന്നു. ഇക്കാലത്ത് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി (ജെ.എൻ.യു) യുടെ ഉന്നതാധികാരസമിതി (കോർട്ട്) അംഗമായിരുന്നു. കൂടാതെ പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യയിലും അംഗമായി. ശ്രീ. കെ.ആർ നാരായണൻ കേന്ദ്രമന്ത്രിയും പിന്നീട് ഉപരാഷ്ട്രപതിയുമായപ്പോഴുണ്ടായ ഒഴിവുകളിലാണ് ശ്രീ. മാത്യുവിന് ഈ രണ്ട് സ്ഥാനങ്ങളും നൽകിയത്. ആ നിലയിൽ അതു വലിയൊരു അംഗീകാരവുമായിരുന്നു.
വിപുലമായ വായനയും ലോകരാഷ്ട്രങ്ങളിലെ യാത്രകളും വഴി നേടിയ അറിവും അനുഭവപരിചയങ്ങളും ശ്രീ. മാത്യുവിന്റെ ഗ്രന്ഥങ്ങളെയും പ്രസംഗങ്ങളെയും സ്റ്റഡിക്ലാസ്സുകളെയും ആഴമുള്ളതാക്കാൻ സഹായിച്ചി ട്ടുണ്ട്. അദ്ദേഹം മുൻകൈയെടുത്ത് സ്ഥാപിച്ച കേരളബാലസാഹിത്യ പരി ഷത്തിലും, സംഘടിപ്പിച്ചിട്ടുള്ള എണ്ണമറ്റ ശില്‌പശാലകളില ല്‌പശാലകളിലും സെമിനാറുക ളിലും സിംപോസിയങ്ങളിലും ശ്രീ. മാത്യു നടത്തിയ പ്രഭാഷണങ്ങളും അവ തരിപ്പിച്ച പ്രബന്ധങ്ങളും പ്രസിദ്ധങ്ങളാണ്. താൻ രചിച്ച 25 ഗ്രന്ഥങ്ങളിൽ 16 എണ്ണം കുട്ടികൾക്കുള്ള കഥകളും നാടകങ്ങളും ലേഖനങ്ങളും നോവലും ആണ്. ബാലസാഹിത്യ രചന സംബന്ധിച്ച മറ്റു നാല് മീമാംസാഗ്രന്ഥ ങ്ങൾ ഇന്ത്യയിൽ ആദ്യത്തേതാണ്. ധാർമ്മികമൂല്യങ്ങളുടെ അടിത്തറയിൽ രചിച്ച രണ്ടു ദാർശനിക ഗ്രന്ഥങ്ങളാണ് “ചിന്താശകലങ്ങളും “ഉൾപ്പൊ രുളും”. സഹദർമ്മിണിയുടെ ദേഹവിയോഗത്തെതുടർന്ന് ശ്രീ. മാത്യു രചിച്ച ഗ്രന്ഥമാണ് ഞങ്ങളുടെ ഒരു കൊച്ചു ജീവിതം എന്ന ഗ്രന്ഥം. ആ പുസ്‌ത കത്തിന്റെ ആമുഖത്തിൽ ശ്രീ. മാത്യു ഇപ്രകാരം എഴുതിയിരിക്കുന്നു “ഈ ഭൂമിയിൽ എവിടെതിരഞ്ഞാലും ഇനിയൊരിക്കലും
കാണാനൊക്കാത്തവിധം ജീവിതപങ്കാളിയെ നഷ്ടപ്പെട്ടവർക്ക്…. കൂടുതൽ സ്നേഹം നൽകി സ്വപങ്കാളിയെ സ്നേഹ നിറവിൽ വീർപ്പുമുട്ടിക്കാൻ, കൊതിക്കുന്ന ദമ്പതികൾക്ക് …. മഹാദുരന്തങ്ങളിലും കൊടുംവേദനകളിലും ജീവിതം തകർന്നവർക്ക്…..
പ്രിയപ്പെട്ടവരുടെ വേർപാടിൽ തീരാദുഃഖമനുഭവിക്കുന്നഇത്തരക്കാർക്കെല്ലാം ദൈവത്തിന്റെ പദ്ധതി, സാന്ത്വനം, സാഫല്യം, മനഃശാന്തിയെല്ലാം അർത്ഥവത്തായി ഗ്രഹിക്കാനുള്ള ഉൾകാഴ്ച്‌ചയും ദർശനവും ആവശ്യമാണ്; താങ്ങാൻ അത്താണിയും ജീവിക്കാൻ സ്വന്തം ഒരു തത്വശാസ്ത്രവും കൂടിയേതീരു. അനന്തമായ, ആഴമറിയാത്ത ജീവിതസാഹചര്യത്തിൽ കാറ്റും കോളുമറിഞ്ഞ ഒരു കൊച്ചുജീവിത നൗക ആത്മസഖിയും ഒത്ത് ഒന്നിച്ചുതുഴഞ്ഞ ഹൃദയസ്‌പർശിയായ ജീവിത കഥ, മേൽ സൂചിപ്പിച്ചവർക്കുവേണ്ടി തുറന്നുവെയ്ക്കുകയാണ് ഗ്രന്ഥകാരൻ സ്വഹൃദയത്തിന്റെ ആഗാധതയിൽനിന്നുള്ള സംഭവബഹുലവും അനുഭവ തീക്തവുമായ ഈ പ്രവാഹത്തിൽ മാന്യവായനക്കാരുടെ മുഖങ്ങളും പ്രതിഫളിക്കുന്നുണ്ടാവും” ഇപ്പോൾ സംസ്ഥാനബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ്. സാഹിത്യത്തിലെ മികച്ച സംഭാവനയ്ക്ക് കെ.സി.ബി.സി. അവാർഡും ബാല സാഹിത്യ രചനയിലെ മികച്ച പ്രവർത്തനത്തിന് ഭീമാ അവാർഡും 1998 ലെ സജീവ് സ്മാരക ബാലസാഹിത്യ അവാർഡും 2000 ലെ അഖിലകേ രള കത്തോലിക്കാ കോൺഗ്രസ്സ് സാഹിത്യ അവാർഡും മികച്ച സാമൂഹ്യ സാംസ്കാരിക പ്രവർത്തനത്തിന് ദർശന അവാർഡും (തൃശൂർ) ലഭിച്ചു.
ഭാര്യ : യശഃശ്ശരീരയായ മേരിയമ്മ.









Leave a Reply