കേരള സഭാപ്രതിഭകൾ-46
മൈക്കിൾ കള്ളിവയലിൽ
1943-ൽ അഖിലകേരള കത്തോലിക്കാ കോൺഗ്ര സ്സിന്റെ കാഞ്ഞിരപ്പള്ളിയിൽ ചേർന്ന വാർഷിക സമ്മേള നത്തിൽ വച്ച് ഒരു ഹെഡ്‌ഓഫീസ് നിർമ്മിക്കുന്നതിന് ആവശ്യമായ ഫണ്ട് രൂപീകരിക്കാൻ ഒരു കമ്മറ്റിയെ തിരഞ്ഞെടുത്തു. കമ്മിറ്റിയുടെ നേതൃത്വ ത്തിൽ കുറെ ഫണ്ട് ശേഖരിക്കുകയും കമ്മിറ്റിയുടെ സ്ഥാനത്ത് ഒരു ട്രസ്റ്റ് രൂപീകരിക്കുകയും ആ ട്രസ്റ്റിൻ്റെ പേരിൽ കോട്ടയം പട്ടണത്തിൽ രണ്ടേക്ക റിലധികം സ്ഥലം വാങ്ങിക്കുകയും ചെയ്തു. പിന്നീടുള്ളകാൽ നൂറ്റാണ്ടു കാലം കേരളാ കാത്തലിക് ട്രസ്റ്റ് പ്രവർത്തനരഹിതമായി കിടന്നുവെന്നു പറയാം. അങ്ങനെയിരിക്കെയാണ് 1971-ൽ കേരളാ കാത്തലിക് ട്രസ്റ്റ് പ്രസി ഡണ്ടായി ശ്രീ മൈക്കിൾ കള്ളിവയലിൽ തിരഞ്ഞെടുക്കപ്പെട്ടത്. അതോടെ ട്രസ്റ്റ് പ്രവർത്തനം സജീവമായി. കാര്യമായ ഒരു മൂലധവുമില്ലാതെ 1975 -ൽ 5 ലക്ഷം രൂപമുടക്കി ഒരു കെട്ടിടം ട്രസ്റ്റ് വകസ്ഥലത്ത് പണിയുവാൻ അദ്ദേഹം ഇറങ്ങി പുറപ്പെട്ടു. അതിൻ്റെ ശിലാസ്ഥാപനകർമ്മത്തോടനുബ ന്ധിച്ച് നടന്ന സമ്മേളനത്തിൽവച്ച് ട്രസ്റ്റ് പ്രസിഡണ്ട് മൈക്കിൾ ട്രഷററെ 20000 രൂപാ ഏല്പ്‌പിച്ചു. കെട്ടിടം പണിക്കുവേണ്ടി ചിലർ നൽകിയ സംഭാവ നയാണെന്നും അദ്ദേഹം പറയുകയും ചെയ്‌തു. അത് ഒരു ചെറിയ നുണ തന്നെയായിരുന്നു. സ്വന്തം കൈയ്യിൽ നിന്നും കെട്ടിടം പണിക്ക് നൽകിയ തായിരുന്നു. അന്ന് 5 ലക്ഷം രൂപ മുടക്കി പണിത കെട്ടിടത്തിലാണ് ട്രസ്റ്റിന്റെയും കാത്തലിക് കോൺഗ്രസ്സിൻ്റെയും ആഫീസുകൾ പ്രവർത്തി ക്കുന്നത്. ട്രസ്റ്റിന് സ്ഥിരമായ ഒരുവരുമാനവും ആ കെട്ടിടത്തിൽ നിന്നും ലഭിക്കുന്ന വാടകയായിരുന്നു. തുടർന്ന് ഏതാനും നാളുകൾക്കു ശേഷം ഇപ്പോഴത്തെ മൂന്നുനില കെട്ടിടം നിരവധി ഷട്ടറുകളോടെ പണിയുകയുണ്ടാ യി. പ്രതിവർഷം മൂന്നര ലക്ഷംരൂപാ വരുമാനം ഉണ്ടാക്കുന്ന കെട്ടിടങ്ങ ളാണ് മൈക്കിളിന്റെറെ നേത്യത്വത്തിൽ പണിതുയർത്തിയത് 24 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം ട്രസ്റ്റ് പ്രസിഡണ്ട് പദത്തിൽ നിന്നും അദ്ദേഹം മാറി. പുതിയ ഭരണസമതി അധികാരമേറ്റെടുത്തു. പിന്നീടുള്ള ട്രസ്റ്റിന്റെ ചരിത്രം ദുഃഖപൂർണ്ണമാണ്. ആകാലഘട്ടത്തിൽ പതിനാലുലക്ഷത്തോളം രൂപാ ട്രസ്റ്റിൽ നിന്നും അപ്രത്യക്ഷമായി. ശ്രീ. മൈക്കിൾ പ്രസി ഡണ്ടായിരുന്ന കാലത്ത് എല്ലാം ഭദ്രമായിരുന്നു. അദ്ദേഹത്തിൻ്റെ നിരന്തര മായ പ്രവർത്തനങ്ങളും ഓഫീസ് കാര്യങ്ങളിലുള്ള നിയന്ത്രണവും കുറ്റമറ്റ തായിരുന്നു. ട്രസ്റ്റിൻ്റെ സ്വത്ത് കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം തികഞ്ഞ ആത്മാർത്ഥത കാണിച്ചിരുന്നു. ഈ സന്ദർഭത്തിലാണ് 2003-മെ യിൽ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം ചേർന്നത്. ആ പൊതുയോഗ ത്തിൽ വച്ച് “മൈക്കളിനെ വിളിക്കൂ ട്രസ്റ്റിനെ രക്ഷിക്കൂ” എന്ന ഉൾവിളി അംഗങ്ങൾക്കുണ്ടായി. അതിന്റെ ഫലമായി വീണ്ടും ട്രസ്റ്റിന്റെ പ്രസിഡ ണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നഷ്ടപ്പെട്ട തുക തിരികെ ലഭിക്കുന്നതിനു വേണ്ടിയുള്ള നിയമയുദ്ധത്തിലാണ് അദ്ദേഹം.
സത്യസന്ധനും ധർമ്മിഷ്‌ഠനും ആയ മൈക്കിൾ കള്ളിവയലിൽ പാലാ രൂപതയിലെ വിളക്കുമാടം ഇടവകയിൽ എലിക്കുളം വില്ലേജിൽ 1924 ജൂൺ 16-ന് ജനിച്ചു. പ്രമുഖ തോട്ടം ഉടമയായിരുന്ന കൊണ്ടുപറമ്പിൽ പാപ്പൻ എന്നറിയപ്പെട്ടിരുന്ന കെ.സി. അബ്രാഹം കള്ളിവയലിൻ്റെ ഇളയമകനാണ് മൈക്കിൾ. കേരളത്തിലെ കിഴക്കൻ മലയോരങ്ങളെ കനകംവിളയിക്കുന്ന ഗ്രാമങ്ങളാക്കിമാറ്റിയെടുത്തതിലും ഹൈറേഞ്ചിൽ ടൂറിസത്തിൻ്റെ വികസന ത്തിന് തുടക്കം കുറിച്ചതിലും നിർണ്ണായകമായ പങ്കുവഹിച്ച കൊണ്ടുപറ മ്പിൽ പാപ്പൻ അതിസാഹസികനായ ഒരു കർഷക പ്രമുഖനുമായിരുന്നു.
വിളക്കുമാടം പള്ളി വക സ്‌കൂളിലായിരുന്നു 7-ാം ക്ലസ്സ് വരെ പഠിച്ച ത്. തുടർന്ന് മാന്നാനം സെൻ്റ് എഫ്രേംസ് ഹൈസ്‌കൂളിലും നാഗർകോവി ലിനുസമീപമുള്ള കോട്ടാർ ഐറീഷ് വൈദികർ നടത്തിയിരുന്ന ഹൈസ്കൂ ളിലും പഠിച്ച് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ബോംബെ യിലെ സെന്റ് സേവിയേഴ്‌സ് കോളേജിൽ നിന്നും ബി.എ. ബിരുദം നേടി. അതേ വർഷംതന്നെ അദ്ദേഹം കുരുവിനാക്കുന്നേൽ കുടുംബാംഗമായ മറി യമ്മയെ വിവാഹം ചെയ്‌തു. അക്കൊല്ലം തന്നെ തോട്ടം വ്യവസായത്തിൽ ഏർപ്പെടുകയും ചെയ്‌തു. മാരുതി എസ്റ്റേറ്റിൽ റബ്ബറും, പുല്ലുപാറ എസ്റ്റേറ്റിൽ തേയിലയും കൃഷി ചെയ്തു. 1952-ൽ മേക്കുന്നം എസ്റ്റേറ്റ് വിലക്കുവാങ്ങി. അവിടെ തേയിലയും കാപ്പിയും ഏലവും കൃഷിചെയ്തു. 1957-ൽ ജെ.ജെ. മർഫിയിൽ നിന്ന് ഏന്തയാർ എസ്റ്റേറ്റ് വാങ്ങിയ സ്ഥാപനത്തിൽ പങ്കാളി
യായി.
1958-ൽ ശ്രീ. മൈക്കിൾ അബ്രാഹം മുണ്ടക്കയത്തെ പൈൻഗാനിയി ലുള്ള ഗ്ലെൻറോക്ക് ടീ ഫാക്ടറി വിലക്കു വാങ്ങി. പുല്ലുപാറ, മേക്കുന്നം തോട്ടങ്ങളിലെ തേയില കൊളുന്തുകൾ പാകപ്പെടുത്തുന്നതിനുവേണ്ടിയാ യിരുന്നു അത്. അതോടൊപ്പം തന്നെ ഉടുമ്പൻചോല താലൂക്കിലുള്ള കമ്പം മേട്ട് എസ്റ്റേറ്റ് വിലക്കു വാങ്ങി. അവിടെ തേയിലയും കാപ്പിയും കൃഷി ചെയ്തു. 1959-ൽ അദ്ദേഹം കോട്ടയത്തുള്ള മോട്ടാർ ട്രാൻസ്പോർട്ട് കമ്പി നിവിലക്കുവാങ്ങി. തോട്ടം ഉല്പന്നങ്ങൾ നീക്കം ചെയ്യുന്നതിന് ബ്രിട്ടീഷ്കാർആരംഭിച്ച ഒരു കമ്പനിയായിരുന്നു അത്. 1904-ൽ സ്ഥാപിക്കപ്പെട്ടതും തിരു വിതാംകൂർ രാജ്യത്ത് ആദ്യം ഉണ്ടായതുമായ ഒരു ലിമിറ്റഡ് കമ്പനിയായി രുന്നു അത്. ആ കമ്പനിക്ക് കോട്ടയം, പാലാ, മുണ്ടക്കയം, പീരുമേട് എന്നി വിടങ്ങളിൽ വർക്ക്ഷോപ്പും സ്പെയർപാർട്ട്സ് കടയും പെട്രോൾ പമ്പും ഡീസൽ പമ്പും ഉണ്ടായിരുന്നു.
1960 മുതൽ പത്തുകൊല്ലത്തേക്ക് ശ്രീ മൈക്കിൾ എബ്രാഹം പെരുവ ന്താനം പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഒരംഗമായിരുന്നു. രണ്ടുത വണ പെരുവന്താനം സർവ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ബാങ്കിന്റെയും പ്രസിഡന്റും ആയിരുന്നു.
1962-ൽ, കുട്ടിക്കാനത്തുള്ള ഹോട്ടൽ ഇൻ്റർ നാഷണൽ വിലക്കുവാ ങ്ങി. ഈ സ്ഥാപനം തിരുവിതാംകൂറിലെ റീജൻ്റ് മഹാറാണിയുടെ വേനൽക്കാല വസതിയായിരുന്നു
1977-ൽ പൈകയിലെ ഹെവിക്രംബ് പ്രൈവറ്റ് ലിമിറ്റഡ് വാങ്ങി. അത് ഇൻഡ്യയിലെ ആദ്യത്തെ ബ്ലോക്ക് റബ്ബർ പ്രോസസിംഗ് ഫാക്ടറി ആയിരു ന്നു. 1988-ൽ മാരുതി എസ്റ്റേറ്റ് വിറ്റു. 1989-ൽ ടാസ്ഹിൽ കാർഡ് മാസ് പ്രൈവറ്റ് ലിമിറ്റഡ് വാങ്ങി. ഉടുമ്പൻചോല താലൂക്കിലെ ആന വിലാസം എന്ന സ്ഥലത്താണ് ആ എസ്റ്റേറ്റ്.
ശ്രീമാൻ മൈക്കിൾ കള്ളിവയലിൽ വളരെക്കാലത്തേയ്ക്ക് മുണ്ടക്കയം പ്ലാന്റേഴ്‌സ് അസ്സോസിയേഷൻ്റെ പ്രസിഡൻ്റായിരുന്നു. 1976 മുതൽ 1978 വരെ മുണ്ടക്കയം ക്ലബ്ബിൻ്റെ പ്രസിഡൻ്റ് ആയിരുന്നു. മുണ്ടക്കയം മെഡി ക്കൽ ട്രസ്റ്റ് ആശുപത്രി സ്ഥാപിച്ച കോർ ഗ്രൂപ്പിൽ അദ്ദേഹം അംഗമായിരു ന്നു. ദീർഘകാലം അതിൻ്റെ സെക്രട്ടറിയുമായിരുന്നു.
1958-72 കാലത്തും പിന്നീട് 1984-90 കാലത്തും ശ്രീ. മൈക്കിൾ റബ്ബർ ബോർഡ് മെമ്പർ ആയിരുന്നു, 1984 മുതൽ 90 വരെ അതിന്റെ വൈസ് ചെയർമാനും. 1959 മുതൽ 84 വരെ കോട്ടയം ജില്ലാ അമച്ച്വർ അത്ലറ്റിക് അസ്സോസിയേഷൻ്റെ പ്രസിഡൻ്റ് ആയിരുന്നു. 1971 മുതൽ കേരള കാത്ത ലിക് ട്രസ്റ്റിന്റെ ചെയർമാനാണ്. 1959 മുതൽ പീരുമേട് വന്യജീവിസംര ക്ഷണ സമിതിയുടെ അംഗമാണ്. 1975 മുതൽ 1985 വരെ അതിൻ്റെ പ്രസ ഡൻ്റ് ആയിരുന്നു. കുട്ടിക്കാനത്തെ മരിയൻ കോളജിൻ്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അംഗമാണ്.
എന്തായാറിലുള്ള ജെ.ജെ. മർഫി മെമ്മോറിയൽ ഹയർ സെക്കണ്ട റിയ സ്കൂളിന്റെയും ജെ.ജെ. മർഫി മെമ്മോളിയൽ പബ്ലിക് സ്കൂളിന്റെയും മാനേജരാണ്. മുണ്ടക്കയം ഈസ്റ്റിലെ കള്ളിവയലിൽ പപ്പൻ മെമ്മോറി യൽ പബ്ലിക്ക് സ്കൂകൂളിൻ്റെ മാനേജരുമാണ്.
കുട്ടിക്കാനത്തെ സെൻ്റ് പയസ് X കോൺവെൻ്റിനും സ്‌കൂളിനും കുട്ടി ക്കാനത്തെ മരിയൻ കോളജിനും ഏന്തയാറിലെ സേവനാലയത്തിനും (ഈ സേവനാലയം വൃദ്ധജനങ്ങളുടെ അഭയ കേന്ദ്രമാണ് സ്നേഹഗിരി സഹോദരിമാർ അതു നടത്തുന്നു.) സ്ഥലം നൽകി. ഏന്തയാർ, തെക്കേമല, മുറി ഞ്ഞപുഴ, പെരുവന്താനം എന്നീ സ്ഥലങ്ങളിൽ പള്ളികൾക്കായി സ്ഥലം നൽകി. ഉടുമ്പൻചോല താലൂക്കിലെ കമ്പംമേട്ടിൽ പള്ളി, മഠം, സ്കൂൾ, ആസ്പത്രി എന്നിവയ്ക്കും സ്ഥലം നൽകിയിട്ടുണ്ട്.
മൈക്കിൾ ഇന്ന് സജീവപ്രവർത്തനരംഗത്തു നിന്നും വിരമിച്ചിരിക്കു ന്നു. ബിസിനസ്സ് കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് ഏകമകൻ ജോസഫ് ആണ്. എങ്കിലും സമുദായസ്നേഹിയായ മൈക്കിൾ കേരളാ കാത്തലിക് ട്രസ്റ്റിൻ്റെ പ്രസിഡൻ്റ് സ്ഥാനം വഹിക്കുന്നു ട്രസ്റ്റിന്റെ പ്രവർത്ത നങ്ങൾ ശരിയായി ക്രമീകരിക്കുവാൻ മൈക്കളിന് സാധിക്കുമെന്ന പ്രതീ ക്ഷയിൽ.










Leave a Reply