കേരള സഭാപ്രതിഭകൾ-44
ഫാ. മാത്യു മൂഴിയിൽ എസ്സ്.ജെ.
ക്രൈസ്തവരായ എഴുത്തുകാരെയും പത്രപ്ര വർത്തകരെയും ഒന്നിപ്പിച്ച് ഒരു സംഘടന രൂപീകരിക്കാ നായി ആദ്യം ശ്രമിച്ച ഫാ. മാത്യു മൂഴിയിൽ എസ്സ്.ജെ. കോട്ടയം വല്യങ്ങാ ടിയിൽ മൂഴിയിൽ മാത്യു കൊച്ചുമാത്യുവിന്റെയും മറിയാമ്മയുടെയും പുത്ര നായി 1924 ഏപ്രിൽ 23ന് ജനിച്ചു. കോട്ടയത്ത് ഇടയ്ക്കാട്ട് വി.ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള പള്ളിയിലാണ് ജ്ഞാനസ്നാനം നൽകിയത്. ഇടയ്ക്കാട്ട് പള്ളിവകസ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കോട്ടയത്ത് സി.എ.ഐ. എന്ന പേരിലറിയപ്പെട്ടിരുന്ന സി.എം.എസ്സ്കാർ നട ത്തിയിരുന്ന സ്ക്‌കൂളിൽ പഠിച്ചു. ഭക്തിഗാനങ്ങളോടും ബൈബിൾ വായന യോടും കൂടിയായിരുന്നു ഈ സ്‌കൂളിൽ ഓരോ ദിവസവും പഠനം ആരംഭി ച്ചിരുന്നത്. അത് മാത്യുവിനെ വല്ലാതെ ആകർഷിച്ചു. പഠനത്തിൽ സമർത്ഥ നായിരുന്ന കൊച്ചുമാത്യുവിനെ അദ്ധ്യാപകർക്കെല്ലാം വലിയതാല്‌പര്യമാ
യിരുന്നു.
കോട്ടയത്ത് ആയിരുന്നു ഹൈസ്‌കൂൾ വിദ്യാഭ്യാസം. തുടർന്ന് ഈശോ സഭയിൽ ചേർന്നു. എൽ.പി.എച്ച്., എൽ.ഡി എന്നീ ബിരുദങ്ങൾ നേടി. വൈദികപരിശീലനം ഷെബഗംനൂർ, കൊടൈക്കനാൽ, കഴ്‌സിയോഗ് എന്നി വിടങ്ങളിലായിരുന്നു. 1956 മാർച്ച് 23 ന് വൈദീകപട്ടം സ്വീകരിച്ചു. വചന ശുശ്രൂഷവഴി അനേകരെ ദൈവരാജ്യത്തിൽ ചേർക്കണം എന്ന ലക്ഷ്യത്തോ ടെയാണ് അദ്ദേഹം തൻ്റെ വൈദീക ജീവിതം ആരംഭിച്ചത്.
സെന്റ് ബ്രിട്ടോ സ്‌കൂൾ ഗോവാ, സെൻ്റ് പോൾസ് സ്‌കൂൾ ബൽഗാം എന്നീ സ്കൂളുകളിൽ കുറേക്കാലം അദ്ധ്യാപകനായിരുന്നു. കാഞ്ഞിരപ്പ ള്ളിയിൽ ജോലി ചെയ്‌തിരുന്നപ്പോൾ ക്രിസ്‌തുരാജൻ മാസികയുടെ പത്രാ ധിപരുമായിരുന്നു. ഈ മാസിക സ്നേഹസേന എന്ന പേരിൽ കാഞ്ഞിരപ്പ ള്ളിയിൽ നിന്ന് പ്രസിദ്ധീകരിച്ചത് ഫാ. മൂഴയിലാണ്. സ്നേഹസേന പ്രകാ ശനം ചെയ്തത് ഒരു ദളിത് കുട്ടയെക്കൊണ്ടാണ്. ദളിത് വിഭാഗത്തോടുള്ള അച്ചന്റെ പ്രതിബദ്ധതയാണ് ഇതിൽ നാം കാണുന്നത്. സ്നേഹസേനയ്ക്ക് അന്ന് ഒരു ലക്ഷം കോപ്പികൾ ഉണ്ടായിരുന്നു. കേരളാ ക്രിസ്റ്റ്യൻ റൈറ്റേഴ്‌സ് ആൻഡ് ജേർണലിസ്റ്റ് ഫെല്ലോഷിപ്പ് എന്ന സംഘടന രൂപീകരിക്കാൻ മുൻനിന്ന് പ്രവർത്തിച്ചത് അദ്ദേഹമായിരുന്നു. പ്രമുഖരായ സാഹിത്യകാര ന്മാർക്ക് അവാർഡ് നൽകിയാദരിക്കുന്ന പതിവ് ആരംഭിച്ചതും മൂഴിയിൽ അച്ച നായിരുന്നു.
പോർട്ടുഗലിൽനിന്ന് ഫാത്തിമാമാതാവിൻ്റെ രൂപംകൊണ്ടുവന്ന് കുമാനെല്ലൂർ ശാന്തിനിലയത്തിൻ്റെ മുൻവശത്ത് പ്രതിഷ്‌ഠിച്ചതും അദ്ദേഹം തന്നെ യാണ്. മരിയഭക്തനായ അദ്ദേഹം നിരവധി ഭക്തിഗാനങ്ങൾ രചിച്ച് അച്ച ടിച്ച് വിതരണം ചെയ്തിട്ടുണ്ട്. “പരിശുദ്ധമാതാവിൻ്റെ വിമലഹൃദയത്തിന് എന്റെ പ്രതിദിന പ്രതിഷ്ഠ”എന്ന കവിത ആയിരക്കണക്കിന് കോപ്പികൾ അച്ചടിച്ചുവിതരണം ചെയ്തു. 1917 ൽ ഫാത്തിമായിൽ പ. കന്യകാമാതാ വിനെ ദർശിച്ച സിസ്റ്റർ ലൂസിയുടെ വാക്കുകൾ “ഇന്നത്തെ ഏറ്റം വലിയ തിന്മ മനുഷ്യൻ പ്രാർത്ഥിക്കുന്നില്ലായെന്നതാണ്.” ആ വാക്കുകൾ ഉദ്ധരി ച്ചുകൊണ്ട് മഞ്ജരി വൃത്തത്തിൽ കൂരിരുളിൽ, നീ വെളിച്ചം തരേണമേ എന്ന ഒരു ഗാനം എഴുതി പ്രസിദ്ധീകരിച്ചു ആ ഗാനത്തിലെ ഏതാനും ഭാഗം താഴെ ചേർക്കുന്നു.
മായാമോഹങ്ങളിൽ വഞ്ചിതരാകാതെ സ്നേഹത്തിൻമാർഗത്തിൽ മുന്നേറുവാൻ സ്നേഹസ്വരൂപാ, നീ ഞങ്ങൾക്കു നൽകണേ സ്നേഹത്തിൻ പാവന ചൈതന്യത്തെ ഏഴകൾക്കേവർക്കും സന്തോഷസന്ദേശം നൽകുവാൻ ഞങ്ങളെ പ്രാപ്‌തരാക്കൂ വേദനയാലേ വലയുന്ന മർത്യർക്കു ശാന്തിപകരുവാൻ ശക്തിനൽകൂ മർദ്ദിതർ ബന്ധിതർ ദുഃഖിതരൊക്കെയും മോചിതരായ് നിന്നെ വാഴ്ത്തീടുവാൻ ജീവിതം ഞങ്ങളിന്നർപ്പണം ചെയ്യുന്നു ഏകണേ ശക്തിയും മുക്തിയും നീ കൂരിരുട്ടിൽ നീ വെളിച്ചം തരേണമേ നേരായമാർഗ്ഗം തെളിക്കേണമേ സ്നേഹത്തെ സേവനമാക്കിപ്പകർത്തുവാൻ ആത്മധൈര്യം ഞങ്ങൾക്കേകിയാലും എന്നും രാവിലെ ഈ കീർത്തനം ഭക്തിപൂർവ്വം പാടി ശക്തിനേടു അദ്ദേഹം എല്ലാവരെയും ആഹ്വാനം ചെയ്യുകയുണ്ടായി. വാൻ
കത്തോലിക്കാപത്രാധിപരുടെ ലോകസമ്മേളനത്തിൽ പങ്കെടുക്കുവാൻ ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്നുപേരിൽ ഒരാളായിരുന്നു ഫാ. മാത്യുമൂഴിയിൽ. പശ്ചിമജർമ്മനിയിൽവച്ച് നടന്ന ലോകമഹാസമ്മേളന ത്തിൽ മൂഴിയിൽ അച്ചനോടൊപ്പം കൽക്കട്ടാ ആർച്ചുബിഷപ്പും ഉണ്ടായിരു ന്നു. ലൂർദ്ദ്, റോം, അസ്സീസി, ലിസ്യൂ വിശുദ്ധനാടുകൾ എല്ലാം അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. എറണാകുളത്തും കുമാരനല്ലൂരും എടത്വായിലും അദ്ദേഹം സേവനം അനുഷ്ഠിച്ചു. ഫാ. പോൾ വെനീഷ് എസ്സ്.ജെ. രചിച്ച് ശ്രീ. പി. സി.ചാക്കോ, വിവർത്തനം ചെയ്‌ത വളർച്ചയും നേർവഴിയും, ലില്ലിപ്പൂക്കൾ എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചതും ഫാ. മൂഴിയിൽതന്നെ. കുഞ്ഞാത്മാക്കൾക്ക് ഒരു സ്നേഹാർദ്രസന്ദേശം എന്ന ഗ്രന്ഥത്തിൻ്റെ തർജ്ജമമിയിലും ഫാ. മൂഴിയലിന് പങ്കുണ്ട്. അദ്ദേഹം രചിച്ച പ്രധാനകൃതികൾ താഴെപറയു ന്നവയാണ്. നമ്മുടെ കുർബ്ബാന, യൂറോപ്പിലും യേശുവിൻ്റെ നാട്ടിലും, ഒരു കുടുംബഫോട്ടോ, ധീരതയോടെ മുമ്പോട്ട്, ഒരു മധുര പലഹാരം, കുട്ടിക ളുടെ ഫ്രാൻസീസ് സേവ്യർ, കൊച്ചുറാണി (വിവർത്തനം). കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ മിഴിയൂന്നിയുള്ളതാണ് ഫാ. മൂഴിയിലിന്റെ കൃതി കളെല്ലാംതന്നെ. ഇതുകൂടാതെ അമ്മയെ ഓർക്കുമ്പോൾ എന്ന ഒരു കൃതിയും അദ്ദേഹം രചിച്ചിട്ടുണ്ട്.
വൈദീകർ, വൈദീകവസ്ത്രം എപ്പോഴും ധരിക്കണമെന്ന അഭിപ്രാ യക്കാരനാണ് അദ്ദേഹം. അതുപോലെ അച്ചടക്കമുള്ളവരായിരിക്കണമെന്നും അച്ചൻ നിർദ്ദേശിക്കുന്നു. മരിയൻ ദൈവികപ്രസ്ഥാനം ഇന്നൊരു ആഗോള പ്രസ്ഥാനമാണ്. ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളിലും പ്രസ്ഥാനം മുളയെ ടുത്തുകഴിഞ്ഞു. പ്രസ്ഥാനത്തിൻ്റെ മൂലഗ്രന്ഥമായ മറിയം വൈദീകരോട് പ്രഭാഷിക്കുന്നു എന്ന ഗ്രന്ഥം ഏകദേശം മുപ്പതോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തുകഴിഞ്ഞു. ബൈബിൾ കഴിഞ്ഞാൽ ഏറെ വിവർത്തനം ചെയ്യപ്പെടുന്നത് ഈ ഗ്രന്ഥമാണ്. മരിയൻ ദൈവികപ്രസ്ഥാനത്തിന്റെ നല്ലൊരു പ്രചാരകനും കൂടിയാണ് അദ്ദേഹം.
കണ്ണൂർ ചിറയ്ക്കൽ പ്രേഷിതവേലയിൽ ഏർപ്പെടുവാനും അദ്ദേഹ ത്തിനുസാധിച്ചു. മൂത്തവൻ പുലയനായാലും അവൻ വിളിച്ചാൽ എന്തോ എന്ന് വിളികേൾക്കണമെന്നാണ് മാതാപിതാക്കൾ മൂഴിയിലച്ചനെ ചെറുപ്പ ത്തിൽ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നത്. ദളിത് വിഭാഗത്തോട് എന്നു ആദരവ് തോന്നാൻ ഇത് സഹായിച്ചിട്ടുണ്ട്.









Leave a Reply