Sathyadarsanam

കേരള സഭാപ്രതിഭകൾ-29 അഡ്വ. കെ. പി. ദേവസ്സി.

കേരള സഭാപ്രതിഭകൾ-29

അഡ്വ. കെ. പി. ദേവസ്സി.

വിമോചന സമരത്തിലെ മുന്നണി പോരാളി, ന്യൂന പക്ഷാവകാശ സംരക്ഷണ സമരത്തിലെ ധീരപടനായ കൻ, കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ ആദ്യകാല പ്രവർത്തകൻ, കമ്മ്യൂ ണിസ്റ്റുകാരുടെ ആക്രമണങ്ങളെ നേരിടുവാനായി സംഘടിപ്പിയ്ക്കപ്പെട്ട സോഷ്യൽ സ്കൗട്ടിൻ്റെ ക്യാപ്റ്റൻ എന്നിങ്ങനെ വിവിധ നിലകളിൽ പ്രവർ ത്തിച്ച് ജനങ്ങളുടെ ആദരവും അംഗീകാരവും നേടിയ അഡ്വ. കെ.പി. ദേവ സ്സി, തൃശൂർ- അയ്യന്തോളിൽ കണ്ണനായ്ക്കൽ കാഞ്ഞിരപ്പറമ്പിൽ പൊറി ഞ്ചു-കത്രീന ദമ്പതികളുടെ മകനായി 1922 മേയ് രണ്ടാം തീയതി ജനിച്ചു. തൃശൂർ സെന്റ് ആൻസ് സ്‌കൂൾ, തൃശൂർ സെൻ്റ് തോമസ് കോളേജ് ഹൈസ് കൂൾ, തൃശൂർ സെൻ്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാ ഭ്യാസം. 1942-ൽ ബി.എയ്ക്ക് ഉപവിഷയമായി സംസ്‌കൃതമെടുത്തു പഠിച്ച ഏക ക്രിസ്ത്യൻ വിദ്യാർത്ഥിയായിരുന്നു ദേവസ്സി. ബി. എ. പാസ്സായതിനു ശേഷം ബാംഗ്ളൂരിൽ റോയൽ ഇന്ത്യൻ എയർഫോഴ്‌സിൽ ചേർന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത് ഇന്ത്യ മുഴുവനും സഞ്ചരിച്ചിട്ടുണ്ട്. ബർമ്മ, റങ്കൂൺ എന്നിവിടങ്ങളിലും യുദ്ധത്തിൻ്റെ ഭാഗമായി സഞ്ചരിച്ചു.

റൗണിൽ വച്ച്, വീട്ടു തടങ്കലിൽ കഴിഞ്ഞിരുന്ന, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ക്യാബിനറ്റിൽ മന്ത്രിയായിരുന്ന മലയാളിയായ ക്യാപ്റ്റൻ ലക്ഷ്മിയെ കാണാനും അവരെ സഹായിക്കാനും ദേശീയ ബോധം ജ്വലി ച്ചുനിന്നിരുന്ന ദേവസ്സിക്ക് കഴിഞ്ഞു. വളരെക്കാലമായി വീട്ടുകാരുമായി ബന്ധപ്പെടാൻ കഴിയാതിരുന്ന ക്യാപ്റ്റൻ ലക്ഷ്മിക്ക് കത്തുമായും പണ മായും ബന്ധപ്പെടാൻ വേണ്ട സഹായങ്ങൾ ദേവസി ചെയ്തു കൊടുത്തു. വീട്ടു തടങ്കലിലായിരുന്ന ഇന്ത്യൻ നാഷണൽ ആർമിയിലെ സിവിലിയൻ ഉദ്യോഗസ്ഥനും മലയാളിയുമായ കണ്ണമ്പള്ളി കരുണാകരന് ആവശ്യമായ സഹായം ചെയ്തു കൊടുക്കുവാനും ശ്രീ ദേവസിക്ക് അവസരം ലഭിച്ചു.

1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും ബ്രിട്ടീ ഷുകാർ പരാജയപ്പെടുത്തുകയും ചെയ്‌ത അവസാനത്തെ മുസ്ളീം ഭരണാ ധികാരിയായിരുന്ന ബഹദൂർഷായെ സംസ്‌കരിച്ച റങ്കൂണിലെ കബറിടം കണ്ണ മ്പള്ളി കരുണാകര മേനോനും ദേവസ്സിയും കൂടി 1945-ൽ സന്ദർശിക്കുകയു ണ്ടായി. യുദ്ധത്തിനു ശേഷം 1946-ൽ നാട്ടിൽ തിരിച്ചെത്തിയ ദേവസ്സി, രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത് തിരിച്ചു വന്ന വിമുക്ത ഭടന്മാർക്കുള്ള വിദ്യാഭ്യാസാനുകൂല്യം ഉപയോഗപ്പെടുത്തി നിയമ ബിരുദം തിരുവനന്തപുരം ലോ കോളേജിൽ നിന്നും പഠിച്ച് കരസ്ഥമാക്കി. ലോ കോളേജിൽ ദേവസിയുടെ സഹപാഠികളായിരുന്നു മലയാറ്റൂർ രാമകൃഷ്‌ണൻ, ജസ്റ്റിസ് ഫാത്തിമാ ബീവി, മുൻ മന്ത്രി എം. പി. ഗോവിന്ദൻ നായർ മുതൽ പേർ 1997 100 അഭിഭാഷകനായി തൃശൂർ പ്രവർത്തിച്ചു. പിന്നീട് വാതരോഗം പിടിപെട്ടതി നാൽ പ്രാക്ടീസ് തുടരുവാൻ സാധിച്ചില്ല.

തൃശൂർ ബാർ അസ്സോസിയേഷൻ പ്രസിഡന്റ്, കളക്ടർ ചെയർമാ നായ സോൾജേഴ്‌സ് – സെയിലേഴ്‌സ്‌- എയർമെൻ ബോർഡിൻ്റെ മെമ്പർ എന്നീനിലകളിൽ സേവനം അനുഷ്‌ഠിച്ചു. യുദ്ധത്തിനുശേഷം വിമുക്ത ഭടൻ എന്ന നിലയിലുള്ള ആനുകൂല്യ പ്രകാരം കൊച്ചിൻ കളക്‌ടറേറ്റിൽ ക്ലാർക്കാ യി 1947-ൽ താൽക്കാലിക നിയമനം ലഭിച്ചു. 1949-ൽ വിമുക്ത ഭടൻ എന്ന പരിഗണനയിൽ വെല്ലൂർ വച്ച് നടത്തിയ പോലീസ് സബ് ഇൻസ്പെക്ടർ ട്രെയിനിംഗിനുള്ള ഉത്തരവും കൊച്ചി കളക്‌ടറേറ്റിലെ ക്ലാർക്കായുള്ള സ്ഥിര നിയമനവും സ്വീകരിക്കാതെ വീട്ടുകാരുടെ ഉപദേശം സ്വീകരിച്ച് തൃശൂർ അഭി ഭാഷകനായി പ്രാക്ടീസ് തുടർന്നു. അഭിഭാഷക വൃത്തിയോടൊപ്പം പൊതു പ്രവർത്തനവും തുടർന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവർത്തനവും അയ്യന്തോളിലെ അപ്പൻ തമ്പുരാൻ വായനശാലയിലൂടെയും അയ്യന്തോൾ സർവ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലൂടെയും സാംസ് കാരിക പ്രവർത്തനവും തുടർന്നു. കേരളത്തിലെ മുൻ നിരയിൽ നിൽക്കുന്ന അപ്പൻ തമ്പുരാൻ വായനശാലയുടെ സ്ഥാപകമെമ്പറായ അഡ്വ. ദേവസി 17 വർഷക്കാലം തുടർച്ചയായി അതിൻ്റെ പ്രസിഡൻ്റായി പ്രവർത്തിച്ചിട്ടുണ്ട്. ലൈബ്രറിക്ക് സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം പണിയുവാൻ ദേവസി യുടെ നേതൃത്വത്തിന് കഴിഞ്ഞു. അയ്യന്തോളിനടുത്തുള്ള പുതൂർക്കരയിലെ ദേശീയ വായനശാലയുടെ ആജീവനാംഗമായ ദേവസി അതിൻ്റെയും പ്രസി ഡന്റായി ദീർഘകാലം പ്രവർത്തിക്കുകയും ചെയ്തു‌. ഈ കാലയളവിൽ ആ ലൈബ്രറിക്കും സ്വന്തമായി കെട്ടിടം ഉണ്ടാക്കുവാൻ ദേവസിക്കുസാധി ച്ചു. മുൻ മന്ത്രി ജോസഫ് മുണ്ടശ്ശേരി പ്രസിഡണ്ടും മുൻ മന്ത്രി പ്രൊഫ. എൻ. കെ. ശേഷൻ വൈസ് പ്രസിഡൻ്റുമായ അപ്പൻ തമ്പുരാൻ സാംസ്ക‌ാ രികമണ്ഡലത്തിൻ്റെ സെക്രട്ടറിയായും അനേക വർഷം ദേവസി പ്രവർത്തി ച്ചിട്ടുണ്ട്. പുതൂർക്കര ശ്രീനാരായണ സംഘത്തിൻ്റെ ആജീവനാന്ത അംഗ മായ ദേവസി അതിൻ്റെ പ്രസിഡണ്ടായും പ്രവർത്തിക്കുകയുണ്ടായി.

1945-ൽ തുടങ്ങിയ അയ്യന്തോൾ സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ച ദേവസി സൊസൈറ്റിക്ക് സ്വന്ത മായി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിക്കുവാൻ പരിശ്രമിച്ചു. അത് വിജയം വരിച്ചു. 1953-ൽ തിരു- കൊച്ചിയിലെ സൊസൈറ്റികളിൽ – ആദ്യമായി സ്വന്തം കെട്ടിടം നിർമ്മിയ്ക്കാൻ കഴിഞ്ഞ സൊസൈറ്റി എന്ന ബഹുമതിയും ശ്രീ ദേവസിയുടെ സേവനകാലത്ത് നിർമ്മിച്ച ഈ കെട്ടിടത്തിനാണ്. തൃശൂർ വച്ച് നടത്തിയ അപ്പൻ തമ്പുരാൻ – ആറ്റൂർ ജന്മശതാബ്‌ദിയുടെ ജോയിന്റ് സെക്രട്ടറി, ഉള്ളൂർ ജന്മ ശതാബ്‌ദി ആഘോഷത്തിൻ്റെ സെക്രട്ടറി, വൈലോപ്പള്ളി ചരമവാർഷികാചരണ കമ്മറ്റിയിലെ എക്സ‌ിക്യൂട്ടീവ് അംഗം എന്ന നിലകളിലും സേവനം അനുഷ്ഠിച്ചു.

രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ തീരുമാനപ്രകാരം തൃശൂർ രൂപ തയിൽ 1968-ൽ പാസ്റ്ററൽ കൗൺസിൽ രൂപീകരിച്ചപ്പോൾ ആദ്യത്തെ ജോയിന്റ് സെക്രട്ടറി അഡ്വ. ദേവസ്സിയായിരുന്നു. (സെക്രട്ടറി സ്ഥാനം രൂപതാ ചാൻസലറായ വൈദികനായിരുന്നു.) അൽമായർക്കുള്ള ഏറ്റം ഉന്ന തസ്ഥാനം ആയിരുന്നു ഈ ജോയിൻ്റ് സെക്രട്ടറി സ്ഥാനം. 1968 മുതൽ 83 വരെ 15 വർഷക്കാലം ശ്രീ ദേവസി തെരഞ്ഞെടുക്കപ്പെട്ട ജോയിന്റ് സെക ട്ടറി ആയിരുന്നു. (അഞ്ചു ടേം). അവിഭക്ത തൃശൂർ രൂപതയിലെ വിൻസന്റ് ഡി പോൾസൊസൈറ്റിയുടെ രൂപതാ പ്രസിഡൻറായി 1972 മുതൽ 1977 വരെ തുടർന്നു. പർട്ടിക്കുലർ – ഫൊറാനാ പ്രസിഡൻ്റ് – പാരീഷ് കൗൺസിൽ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 1968 -ൽ തുടങ്ങിയ തൃശൂർ രൂപതയിലെ അൽമായ നേതൃപരീശീലന കേന്ദ്രത്തിൻ്റെ മാനേജിംഗ് ഡയ റക്ടറായി നാലു വർഷമായി സേവനം അനുഷ്‌ഠിച്ചു വരുന്നു. ഷെവ. കെ. സി. ചാക്കോ പ്രസിഡന്റ്റായിരുന്ന കാലത്ത് എ.കെ.സി.സി. വർക്കിംഗ് കമ്മ റ്റിയിലേക്ക് നോമിനേറ്റ് ചെയ്യുകയുണ്ടായി. 1972 – ലെ കോളേജ് വിദ്യാഭ്യാസ സമരത്തിൽ പങ്കെടുത്ത ദേവസി, പിക്കറ്റിംഗിൽ പങ്കെടുത്ത് അറസ്റ്റു ചെയ്യ പ്പെടുകയും ശക്ഷ അനുഭവിക്കുകയും ചെയ്‌തു. അഞ്ചു ബിഷപ്പുമാർ നയിച്ച നവീകരണ ഘോഷയാത്രയുടെ പതാകാ വാഹകനും കൂടിയായിരുന്നു ദേവ സി. വിമോചനസമരത്തിലെ സജീവ പ്രവർത്തകനായിരുന്ന അഡ്വ. ദേവ സ്സി, 139 അഭിഭാഷകർ നയിച്ച വിമോചന സമരജാഥയിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കുറൂർ നീലകണ്ഠ‌ൻ നമ്പൂതിരിപ്പാട്ട്, കെ. കരുണാകരൻ എന്നിവരോടൊപ്പം തൃശൂർ നിയോജക മണ്ഡലം കമ്മറ്റിയിൽ പ്രവർത്തിച്ച ദേവസ്സിയുടെ നേതൃത്വ ഫലമായി പുതുർക്കരയിൽ കോൺഗ്രസ്സ് പാർട്ടിയ്ക്ക് 1959- ൽ സ്വന്തമായി ഓഫീസ് കെട്ടിടം നിർമ്മിക്കുകയുണ്ടായി. ശ്രീമതി ഇന്ദിരാഗാ ന്ധിയാണ് പ്രസ്തുത കെട്ടിടത്തിൻ്റെ ഉൽഘാടനം നിർവ്വഹിച്ചത്. ആ കാല ഘട്ടത്തിലെ കോൺഗ്രസ്സ് പാർട്ടിയുടെ ആദ്യത്തെ ഓഫീസ് കെട്ടിടമായി രുന്നു അത്. 1969-ലെ കോൺഗ്രസിൻ്റെ പിളർപ്പോടെ ശ്രീ ദേവസ്സി സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ തലശ്ശേരി സമ്മേളനം ദേവസ്സിയെ ട്രഷററായി തിരഞ്ഞെടുത്തു. ഫാ. വടക്കൻ തൃശൂർ സംഘടിപ്പിച്ച സോഷ്യൽ സ്കൗട്ടിൻ്റെ ക്യാപ്റ്റനായിരുന്നു ദേവസ്സി. കമ്മ്യൂണിസ്റ്റുകാരുടെ അക്രമങ്ങളെ നേരിടുവാൻ സംഘടിപ്പിക്കപ്പെട്ടതാണ് സോഷ്യൽ സ്കൗട്ട്. സർദാർ ചന്ദ്രോത്ത് കുഞ്ഞുരാമൻ നമ്പ്യാരായിരുന്നു സ്കൗട്ടിന്റെ പരിശീലകൻ. സംസ്‌കൃത പണ്ഡിതനായ ദേവസ്സി, ഇന്തോ ആഗ്ലേയ സാഹിത്യകാരനായ ശ്രീ. പി. തോമസ്, മഹാകവി സി. എ. ജോസ ഫ്, അഡ്വ. എ. എസ്. ദിവാകരൻ എന്നിവർ പത്രാധിപന്മാരായി “കാലംഎന്ന മാസിക പ്രസിദ്ധീകരിച്ചിരുന്നു. കാലം പ്രസിദ്ധീകരണത്തിൽ ദേവ സ്സിയുടെ ഒരു ലേഖന പരമ്പര “കള്ള നാണയം” എന്ന പേരിൽ പ്രസിദ്ധീ കരിക്കുകയുണ്ടായി. സുകുമാർ അഴിക്കോട്, മുൻ മുഖ്യമന്ത്രി സി. അച്യുത മേനോൻ, മുൻ മന്ത്രി പ്രൊഫ. എൻ. കെ. ശേഷൻ, പ്രൊഫ. എം. അച്യു തൻ എന്നിവരുൾപ്പെടെയുള്ള മഹാരഥന്മാരുടെയും മറ്റുള്ളവരുടെയും ലേഖ നങ്ങളിലെ വ്യാകരണ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയായിരുന്നു ലേഖന പരമ്പരയുടെ ലക്ഷ്യം. ഇത് വളരെയേറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ ലേഖനപരമ്പര ഒരു പുസ്‌തകമാക്കാനുള്ള ശ്രമത്തിലാണ് ദേവസ്സി

Leave a Reply

Your email address will not be published. Required fields are marked *