കേരള സഭാപ്രതിഭകൾ-28
സാധു ഇട്ടിയവിര
“ദൈവത്തിന്റെ സന്ദേശവാഹകൻ”. സാധു ഇട്ടിയ വിരായെക്കുറിച്ച് ഇതിലും ലളിതമായിട്ട് ഒന്നും പറഞ്ഞു തുടങ്ങുക വയ്യ. ഇംഗ്ലീഷിലും മലയാളത്തിലുമായി ഇദ്ദേഹം എഴുതിയത് നൂറ്റിനാല്പ്‌പുസ്തകങ്ങൾ. പുസ്തകരൂപത്തിൽ സമാഹരിക്കാത്ത ലേഖന ങ്ങൾ ഏഴായിരം. ഒപ്പം അമ്പതിനായിരത്തിലേറെ പ്രസംഗങ്ങൾ. എല്ലാം സ്നേഹത്തെക്കുറിച്ച്, ദൈവസ്നേഹം, സഹോദരസ്നേഹം, അയൽവക്ക സ്നേഹം, അന്യമതസ്നേഹം, പ്രകൃതിസ്നേഹം, സാധു ഇട്ടിയവിരായുടെ പുസ്‌തകങ്ങളും പ്രസംഗങ്ങളും സ്നേഹത്തെക്കുറിച്ചു മാത്രമാണ്.
അമ്പതു വർഷത്തിലേറെയായി സാധു ഇട്ടിയവിരാ നടന്ന വഴികൾ നേർരേഖയിലായിരുന്നുവെങ്കിൽ ഭൂമിയുടെ പകുതിയിലേറെ ദൂരവും പിന്നിടുമായിരുന്നു. കേരളമെങ്ങും പലവട്ടം നഗ്നപാദനായി ഇളംകാറ്റു പോലെ അദ്ദേഹം നടന്നുകഴിഞ്ഞു. സ്കൂളുകളിലും കോളേജ് കാമ്പസു കളിലും പള്ളികളിലും നഗരങ്ങളിലും ആരാലും ക്ഷണിക്കപ്പെടാതെ അതിഥി യായി എത്തി സ്നേഹസന്ദേശം പങ്കുവെച്ചു. വിതച്ച വചനങ്ങൾ കുറെയേറെ മനസ്സുകളിൽ സ്നേഹചൈതന്യം വിളയുന്നതുകണ്ട് എൺപത്തിരണ്ടാം വയസ്സിൽ സാധു ഇട്ടിയവിരാ ചിരിക്കുന്നു. നിഷ്‌കളങ്കനായ ഒരു കുഞ്ഞിനെ
പ്പോലെ, നരച്ച മുടിയും താടിയും പ്രകാശമുള്ള ചിരിക്ക് അകമ്പടിയാകുന്നു. ഈ ചിരിയിൽനിന്ന് വചനങ്ങളിൽനിന്ന് ആർക്കും മുഖം തിരിക്കാ നാവില്ല. അകന്ന് നിൽക്കുന്നവർപോലും തൻ്റെ വചനങ്ങളിലേക്ക് കാന്ത ശക്തിയാലെന്നപോലെ ആകർഷിക്കപ്പെടുന്നതാണ് അരനൂറ്റാണ്ടുകാലത്തെ ഇദ്ദേഹത്തിന്റെ അനുഭവം.”
2003-ാമാണ്ട് ജൂലായ് 13-ാം തീയതിയിലെ ദീപിക ദിനപത്രത്തിൽ ബിജു പഴയമ്പള്ളി എഴുതിയ ലേഖനത്തിലെ ഒരു ഭാഗമാണ് മുകളിൽ ഉദ്ധരി ച്ചിരിക്കുന്നത്. എല്ലാവരോടും സ്നേഹത്തോടെ സമീപിക്കുകയും വിനയ ത്തോടെ പെരുമാറുകയും ചെയ്യുന്ന സാധു ഇട്ടിയവിരാ ഈ നൂററാണ്ടിൽ ഒരു വിസ്മയം പോലെ നമ്മുടെയിടയിൽ ജീവിക്കുന്നു.
മീനച്ചിൽ താലൂക്കിൽ കൊല്ലപ്പള്ളി ഗ്രാമത്തിൽ അന്തീനാട് ഇടവക യിൽ പെരുമാട്ടിക്കുന്നേൽ മത്തായി അന്ന ദമ്പതികളുടെ മകനായി 1922 മാർച്ച് 18-ാം തീയതി ഭൂജാതനായി. അന്തീനാട് ഗവ. എൽ.പി.സ്കൂൾ, കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ, പ്രവിത്താനം സെൻ്റ് മൈക്കിൾസ് സ്കൂൾ, പാലാ സെൻ്റ് തോമസ് സ്കൂൾ തേവര സേക്രട്ട് ഹാർട്ട് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇൻ്റർമീഡിയറ്റ് പരിക്ഷ പാസ്സായതിനുശേഷം എറണാകുളത്ത് ഒരു കമ്പനിയിൽ മാനേജരായി മൂന്നു വർഷക്കാലം പ്രവർത്തിച്ചു. തുടർന്ന് രണ്ടാം ലോകമഹായുദ്ധക്കാലത്ത് സൈന്യത്തിൽ ചേർന്നു. 1942മുതൽ 1947 വരെ പട്ടാളജീവിതം നയിച്ചു. യുദ്ധ ത്തിലെ തന്ത്രങ്ങളും കുതന്ത്രങ്ങളും ഇട്ടിയവിരായുടെ ജീവിതത്തെ സ്വാധീ നിച്ചില്ല. പട്ടാളക്കാരന് അവൻ്റെ ജീവിതത്തിൽ സ്നേഹത്തിനോ സഹതാപ ത്തിനോ സ്ഥാനം നൽകാൻ സാധിച്ചെന്നുവരികയില്ല. യുദ്ധകാലത്ത് മുറിവേറ്റവരെ – സഹപ്രവർത്തകരെ ശുശ്രൂഷിക്കുന്നത് ഒരു ദൈവശുശ്രൂഷ യാണെന്ന് അദ്ദേഹത്തിന് ബോദ്ധ്യമുണ്ടായിരുന്നു. പട്ടാള ജീവിതത്തിലെ ചട്ടക്കൂടുകളും മററും കണ്ട് മടുത്ത ഇട്ടിയവിര ഒരു പുതിയ ജീവിതപാത കണ്ടെത്തുന്നതിനുള്ള ശ്രമത്തിലായിരുന്നു. പട്ടാളജീവിതത്തിൽ നിന്നും അദ്ദേഹം പോയത് ഒരു സന്യാസ സഭയിലേക്കായിരുന്നു. ഈശോസഭ യിലേയ്ക്ക്. ജസ്യൂട്ട് സഭയിലെ ജീവിതം അദ്ദേഹത്തിന്റെ ജീവിതബോദ്ധ്യ ങ്ങളെ കൂടുതൽ തെളിച്ചമുള്ളതാക്കിത്തീർത്തു. 1950-ൽ ഈശോസഭയിൽ ചേർന്ന അദ്ദേഹം കോഴിക്കോട്ട് ക്രൈസ്റ്റ് ഹാൾ, പുന ഡിനോബലി കോളേജ്, ഷെബഗന്നൂർ എസ്സ്.എച്ച്. കോളേജ്, ഡാർജിലിംഗിനടുത്തുള്ള കഴ്സിയോ ങ്ങിലെ സെന്റ് മേരീസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു ഈശോസഭ യിലെ പരിശീലനം.
വൈദികപട്ടത്തിന് ഒൻപതുമാസമുള്ളപ്പോൾ, അദ്ദേഹം ഈശോ സഭയിൽനിന്നും വിട്ടുപോന്നു. ഒരു പരദേശിയെപ്പോലെ നടന്ന് നാടുനീളെ ദൈവസ്നേഹത്തെപ്പറ്റി പ്രസംഗിക്കുന്നതിന് സഭാധികാരികളിൽനിന്നും അനുവാദവും വാങ്ങിയാണ് ഇട്ടിയവിരാ പുതിയവഴിയിൽ എത്തിച്ചേർന്നത്. ബിജു പഴയമ്പള്ളിയുടെ ലേഖനത്തിലെ ഒരു ഭാഗം കൂടി ഉദ്ധരിക്കട്ടെ. “പിന്നീട് ദൈവവചനങ്ങളും സങ്കീർത്തനങ്ങളുമായി കേരളമെങ്ങും സഞ്ച രിച്ചു കൊച്ചുകഥകളും ലഘുവായ ഉദാഹരണങ്ങളും ധാരാളം ചേർത്ത് താന റിഞ്ഞ ദൈവവചനങ്ങളും സങ്കീർത്തനങ്ങളുമായി കേരളമെങ്ങും സഞ്ചരിച്ചു.കൊച്ചുകഥകളും ലഘുവായ ഉദാഹരണങ്ങളും ധാരാളം ചേർത്ത് താന റിഞ്ഞ ദൈവവചനം അനേകർക്ക് പകർന്നുകൊടുത്തു. കാക്കി പാന്റ് സും വെള്ളബനിയനും ആയിരുന്നു അപ്പോൾ വേഷം, ബനിയനിൽ ‘ദൈവം നമ്മെ സ്നേഹിക്കുന്നു’ എന്ന് ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയിരുന്നു. ഇട്ടിയവിരാ ചെല്ലുന്നിടത്ത് കേൾവിക്കാരായി ധാരാളം പേർ എത്തുമായി രുന്നു. അദ്ദേഹത്തിൻ്റെ വാക്കുകളിൽനിന്ന് അവർക്ക് ജീവിതത്തിൽ പ്രകാശ ത്തിന്റെ മിന്നലാട്ടമുണ്ടായി. പാപത്തിന്റെ ചതുപ്പിൽ സ്വയം താഴ്ന്ന് പൊയ് ക്കൊണ്ടിരുന്നവർക്ക് കരകയറാനായി.
അങ്ങനെ ഇട്ടിയവിരാ അക്രൈസ്‌തവർക്ക് സ്വാമി ഇട്ടിയവിരായായി. ക്രൈസ്തവർക്ക് ബ്രദറും. പിന്നീട് എല്ലാവരുടെയും ഇടയിൽ സാധു ഇട്ടിയവിരാ എന്നും മാത്രം അറിയപ്പെടാൻ തുടങ്ങി. അരനൂറ്റാണ്ടു കാല ത്തിനിടയ്ക്ക് സാധു ഇട്ടിയവിരായെ പിന്തുടർന്ന് മാനസാന്തരവഴിയിലൂടെ നടന്നവർ ഒട്ടനവധി. യാത്രകളിൽ പലരും തങ്ങളെ രക്ഷിച്ചതിന് കണ്ണീരോടെ നന്ദി പറഞ്ഞിട്ടുണ്ട്. ഇത്തരം ചില നിമിഷങ്ങളാണ് തൻ്റെ ജീവിതത്തിലെ ഏററവും ധന്യ നിമിഷങ്ങളെന്ന് സാധു ഇട്ടിയവിരാ പറയുന്നു.”
ശാസ്ത്രപുരോഗതി എങ്ങനെയായിരിക്കണമെന്ന് ഒരു ഉൾക്കാഴ്ച അദ്ദേഹത്തിനുണ്ടായിരുന്നു. സമകാലിക മലയാളം വാരികയിൽ 2004 ഡിസംബർ 31-ലെ ലക്കത്തിൽ എം.ആർ. മഹേഷ് എഴുതിയിരിക്കുന്ന ഭാഗം താഴെ ചേർക്കുന്നു. “ഒരാൾ ജീവിക്കുന്ന ഇടം അയാളെ സംബന്‌ധിച്ച് വള രെ പ്രധാനമാണെന്ന് സാധു തിരിച്ചറിയുന്നു. സ്വയംപര്യാപ്‌തതകളുടെ മേഖലകളിലേക്കുള്ള അന്വേഷണം വിപുലമാക്കുന്നത് ഇതുകൊണ്ടാണ്. ശാസ്ത്രത്തോടുള്ള അടങ്ങാത്ത അഭിനിവേശം, നിരന്തരമായ അന്വേഷണ ങ്ങളിലേക്കും പരീക്ഷണങ്ങളിലേക്കുമാണ് അദ്ദേഹത്തെ നയിച്ചത്. ശാസ്ത്രത്തിന്റെ പ്രായോഗികതകളിൽ ഊന്നൽ നൽകുകയായിരുന്നു അദ്ദേഹം. സൗരോർജ്ജത്തെ എങ്ങനയെല്ലാം പ്രായോഗികമായി ഉപയോഗ പ്പെടുത്താം എന്ന അന്വേഷണങ്ങൾക്കായി, 1973 ൽ അനുസന്ധാൻ എന്ന പേരിൽ മദ്ധ്യപ്രദേശിലെ റായ്‌പൂരിൽ ഒരു സംഘം അദ്ദേഹം രൂപീകരിച്ചു. തനിക്കലഭിച്ച ആൽബർട്ട് ഷൈ്വറ്റ്സർ അവാർഡ് തുകയിൽ നിന്ന് നല്ലൊരുഭാഗം ഇത്തരം പ്രവർത്തനങ്ങൾക്കായി സാധു നീക്കിവച്ചു. നമ്മുടെ നാട്ടിലെ ഭൂരിപക്ഷം ശാസ്ത്രാദ്ധ്യാപകരും വിദ്യാർത്ഥികളും പാശ്ചാത്യ അറിവുകളും പരീക്ഷണങ്ങളും കേവലമായി ആവർത്തിക്കുകമാത്രമാണ് ചെയ്യുന്നതെന്നും സ്വന്തമായി ഒരു പരീക്ഷണംപോലും നടത്താത്തവരാണേ റെയുമെന്നും അദ്ദേഹം പരിതപിക്കുന്നു. ഒരു നാടിൻ്റെ ജീവിതരീതികൾക്കാ യുള്ള അന്വേഷണമായിരിക്കണം ശാസ്ത്രപരീക്ഷണങ്ങൾ എന്ന ബോധ
മാണ് സാധു മുൻപോട്ടുവയ്ക്കുന്നത്” റായ്‌പൂരിൽ ആരംഭിച്ച ആ ഗവേഷണകേന്ദ്രം ആരോഗ്യപരമായ കാരണങ്ങളാൽ തുടർന്നുനടത്തിക്കൊണ്ടുപോകുവാൻ അദ്ദേഹത്തിന്സാധിച്ചില്ല. ഏകദേശം ഇരുപതുവർഷക്കാലം കാൽനടയായി നടന്ന കർത്തംവിന്റെ സ്നേഹത്തെക്കുറിച്ച് സ്‌കൂളുകളിലും കോളേജുകളിലും ഇടവകകളിലും പൊതുസ്ഥലങ്ങളിലും സംസാരിച്ച സാധു ഇട്ടിയവിരാ, ഇതിനിടയിൽ പത്രമാസികകളിൽ നിരന്തരം എഴുതിക്കൊണ്ടിരുന്നു. കേരളത്തിലുംഇന്ത്യയുടെ വിവധ ഭാഗങ്ങളിലും അമേരിക്ക, ക്യാനഡ, തായ്ലാന്റ്, ഇസയേൽ മുതലായ രാജ്യങ്ങളിലും പ്രസംഗിക്കാൻ പോയിട്ടുണ്ട്. കേരളത്തിലുംവിദേശത്തും റ്റി.വി. യിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 61 പുസ്തകങ്ങൾ ഇംഗ്ലീഷിലും 40 പുസ്തകങ്ങൾ മലയാളത്തിലും എഴുതി. പല ഗ്രന്ഥങ്ങൾക്കുംഅനേകപതിപ്പുകളുണ്ടായി. മരണത്തിൽ നിന്നും ജീവനിലേക്ക് എന്നഗ്രന്ഥത്തിൽ മരണത്തെ ആരും ഭയപ്പെടേണ്ടെന്നും നിത്യജീവിതത്തിലേക്കുള്ള കവാടമാണ് മരണമെന്നും നല്ല ഫോട്ടോയ്ക്കുമുമ്പുള്ള നെഗററിവാണ് മരണമെന്നും സമർത്ഥിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ ലിസ്റ്റ് സ്ഥലപരിമിതിമുഖാന്തിരം ഈ ലേഖനത്തിൽ ചേർക്കുന്നില്ലഎങ്കിലും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെ പ്രധാനമായി എട്ട് ഇനങ്ങളായി
. 52 books on god, his love, care and compassion, 9 books on prayer, 5
books on science and research etc.8 books about freturnd love. 5 books about pain,
suffering, death, broken nature, 10 value education books.
നിസ്വാർത്ഥവും നിശബ്ദവുമായ സേവനത്തിൻ്റെ പേരിൽ നിരവധി അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1981 ൽ ലഭിച്ച അന്താരാഷ്ട്രതല ത്തിലുള്ള ആൽബർട്ട് ഷൈററ്സർ അവാർഡാണ് ഇതിൽ ഏററം പ്രധാനം. അഞ്ചുവർഷത്തിലൊരിക്കൽ മാത്രം നൽകുന്ന ഈ അവാർഡ് മദർതെരേ സായ്ക്ക് ലഭിച്ചിട്ടുണ്ട്. മൂല്യവത്തായകൃതിക്കുള്ള അൽബറിയോണാ അവാർ ഡും അദ്ദേഹത്തിന് ലഭിച്ചു. കൂടാതെ ദർശനാ അവാർഡ്, മങ്കുഴിക്കരി അവാ ർഡ്, സുവർണ്ണരേഖാ അവാർഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
തന്റെ സുഹൃത്തുക്കളുടെയും ബന്‌ധുക്കളുടെയും നിർബ്ബന്ധത്തി നുവഴങ്ങി 1975 ൽ കോതമംഗലത്തിനടുത്ത് എരമല്ലൂരിൽ കുറെ സ്ഥലംവാങ്ങി താമസം അവിടെയായി. ജീവജ്യോതി എന്നാണ് പ്രസ്തുത താമസസ്ഥലത്തിന് പേര്. എല്ലാവർക്കുംവേണ്ടി എന്നും ജീവിച്ച സാധു ഇട്ടിയവിരാ 1978 ൽ 56-ാം വയസ്സിൽ തിരുവല്ലാരൂപതയിൽ പ്ലാങ്കമൺ ഇടവ കയിൽ മണലേൽ കുടുംബത്തിലെ ലാലിക്കുട്ടിയെ വിവാഹം ചെയ്തു










Leave a Reply