Sathyadarsanam

കേരള സഭാപ്രതിഭകൾ-24 റവ : ഡോ. സി. എ. എബ്രാഹം

കേരള സഭാപ്രതിഭകൾ-24

റവ : ഡോ. സി. എ. എബ്രാഹം

ആമോസ് ആടുകളെ നോക്കികൊണ്ടിരിക്കുമ്പോൾ നീ ചെന്ന് എൻ്റെ ജനമായ ഇസ്രയേലിനോട് പ്രവചിക്ക”

“ എന്ന് കൽപ്പിച്ചതിന് സമാനമായ സാഹചര്യങ്ങളിൽ വൈദിക വൃത്തിയിൽ നിയുക്തനായ വ്യക്തിയാണ് ഡോ. സി. എ എബ്രാഹം. മാതാവിന്റേയും പിതാവിന്റേയും പിതാമഹിയുടേയും മാതാമഹിയുടേയും വഴികളിലൂടെ ഒലി ച്ചിറങ്ങിയ അഭിഷേക തൈലത്തിൻ്റെ നറുമണത്തിന് നേരവകാശിയായിരു ന്നുവെങ്കിൽപോലും ജ്യേഷ്‌ഠസഹോദരൻ വൈദികനായി കഴിഞ്ഞിരുന്നതി നാൽ സാധാരണഗതിയിൽ കാട്ടത്തിപ്പഴം പെറുക്കുന്നവനായി കഴിയേണ്ടതായിരുന്നു. ആമോസിനെ പിടിച്ചവൻ അവറാച്ചനേയും പിടിച്ചു. എത്ര അവി ചാരിതമാണ് ഓരോരോ വഴികൾ!

പോത്താനിക്കാട്ട് ചീരാതോട്ടം ആദായിയുടെയും കുറുപ്പംപടി മരങ്ങാട്ട്

മറിയയുടെയും പത്ത് മക്കളിൽ ഒമ്പതാമനായി 1921 ജനുവരി 2-ാം തിയതി സി.എ എബ്രാഹം ജനിച്ചു. ആദായി എന്ന പേര് അനിത സാധാരണമാണ് പശ്ചിമേഷ്യയിൽ ഒരു മെത്രാനോടൊപ്പം വരികയും ഇവിടെ സ്ഥിരതാമസ മുറപ്പിക്കുകയും ചെയ്‌ത ഒരു ആദായിശെമ്മാശനിൽനിന്നാണ് ഈ പേര് ഉത്ഭവിക്കുന്നത്. ആദായി ശെമ്മാശ്ശന് ഈ നാട്ടിൽ തോലാനിക്കൽ എന്നാ യി വീട്ടുപേര്. തോലാനിക്കൽ ആദായി കത്തനാരുടെ ദൗഹിത്രനാണ് ഈ ആദായി. അദ്ദേഹത്തിൻ്റെ പിതാവ് ചീരോത്തോട്ടം യാക്കോബ് കോർ എപ്പി സ്കോപ്പാ പോത്താനിക്കാട് ഉമ്മണിക്കുന്ന് മർത്തമറിയം യാക്കോബായപ ള്ളിയുടെ ആദ്യവികാരിയായിരുന്നു. ആദായി കുടുംബത്തിൽപ്പെട്ടവർ പിൽക്കാലങ്ങളിൽ ഈ പള്ളി വികാരിമാരായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. പോത്താനിക്കാട് ചീരാത്തോട്ടം കുടുംബം മുൻകൈയെടുത്ത് സ്ഥാപിച്ച പള്ളിയിൽ, ആ കുടുംബത്തിൽപ്പെട്ട ഒരാൾ വൈദീകനായി ഉണ്ടാ കണമെന്ന് കുടുംബക്കാർ ആഗ്രഹിച്ചു. അതിൻ്റെ ഫലമായിരുന്നു സി.എ. എബ്രാഹം വൈദികനായത്. യാക്കോബായ ഓർത്തഡോക്സ് സഭാംഗമാ യിരുന്ന അദ്ദേഹം പിൽക്കാലത്ത് പുനരൈക്യത്തിലൂടെ കത്തോലിക്കാ സഭയെ ആശ്ലേഷിച്ചു. ഡോക്‌ടർ സി.ബാബു പോൾ ഐ.എ.എസ്സ് ഇപ്ര കാരം എഴുതിയിരിക്കുന്നു. “സി.എ. എബ്രാഹം അച്ചൻ ഒരു ബഹുമുഖപ്ര തിഭയാണ്. പഠനത്തിൽ അതിസമർത്ഥൻ. പഠിപ്പിക്കുന്നതിൽ അതികേ മൻ. പാണ്ഡിത്യത്തിൽ അതുല്യതയോടടുത്ത സ്ഥാനം അർഹിക്കുന്ന യാൾ. ഭാഷാജ്ഞാനത്തിലും ഭാഷാപ്രയോഗത്തിലും മുടിചൂടാമന്നൻ. അറി യപ്പെടുന്ന ഇൻഡോ-ആംഗ്ളിയൻ എഴുത്തുകാരിൽ സൽമൻ റുഷ്ദിയോ, ഡോമൊറെയ്സോ, ശശിതാരുരോ, അരുന്ധതിയോ, അമിതാവോ ആരുമാ

വട്ടെ – ഒരാൾപോലും ഇംഗ്ലീഷിൻ്റെ പദചാരുതിയിലോ ശയ്യാസുഖത്തിലോ

പ്രയോഗവൈവിദ്ധ്യത്തിലോ എബ്രാഹം അച്ചന് തുല്യമാവുകയില്ല. അച്ഛന്

പ്രധാനമായുള്ള ദോഷം എഴുതുന്നതിനേക്കാൾ കൂടുതൽ വായിക്കുന്നു എന്ന

താണ്.”

എബ്രാഹം അച്ചൻ്റെ പ്രാഥമിക വിദ്യാഭ്യാസം പോത്താനിക്കാട്ടായി രുന്നു. എം.ജി.എം. ഹൈസ്‌കൂൾ കുറുപ്പംപടി, ആശ്രമം ഹൈസ്‌കൂൾ പെരു മ്പാവൂർ എന്നിവിടങ്ങളിലെ പഠനശേഷം കോട്ടയം സി.എം.എസ്സ്. കോളേ ജിൽ ചേർന്ന് ഇന്റർമീഡിയറ്റ് ജയിച്ചു. ഇൻ്റർമീഡിയറ്റ് വിജയം മാനവികവി ഭാഗത്തിൽ സർവ്വകാല റിക്കാർഡ് സ്ഥാപിച്ചുകൊണ്ടാണ്. മദ്രാസ് ക്രിസ്ത‌്യൻ കോളേജിൽ ചേർന്ന് ബി.എ. ഓണേഴ്‌സ് ബിരുദം 1947 ൽ കര സ്ഥമാക്കി. മദിരാശി സർവ്വകലാശാലയിൽനിന്നും ഒന്നാംറാങ്കും യൂണിവേ ഴ്സിറ്റി ഗോൾഡൻ ജൂബിലി മെഡലും നേടിയാണ് ഈ വിജയം കരസ്ഥമാക്കിയത്. ഒരുവർഷം അവിടെ ട്യൂട്ടറായി ജോലി ചെയ്തശേഷം വേദശാ സ്ത്രപഠനത്തിലേക്ക് തിരിഞ്ഞു. സുറിയാനിപഠനം ഇതിന് മുൻപുതന്നെ പൂർത്തീകരിച്ചിരുന്നു. മഞ്ഞനിക്കര ദയറായിൽ അബ്‌ദുൽ ആഹാദ് റമ്പാൻ (പിന്നീട് യൂക്കുബ് തൃതീയൻ പാത്രയർക്കീസ്) എന്ന മല്‌പാൻ്റെ ശിക്ഷണ ത്തിലായിരുന്നു അത്. അക്കാലത്ത് യൂലിയോസ് ബാവാ എന്ന ഗ്ലൈഹിക പ്രതിനിധിയുടെ സംഗങ്ങൾ സുറിയാനിയിൽനിന്നും വിവർത്തനം ചെയ്തി രുന്നു. പാശ്ചാത്യവേദശാസ്ത്രജ്ഞാനത്തിന്റെ അനുപേക്ഷണീയതയാണ് എം.എ. കഴിഞ്ഞപ്പോൾ അച്ചനെ കൽക്കട്ട ബിഷപ്‌സ് കോളേജിൽ പോകാൻ പ്രേരിപ്പിച്ചത്. 1948 ൽ ആലുവാതക്കുന്നത്ത് സെമിനാരിയിൽവച്ച് വലിയ തിരുമേനി മാർ അത്തനാസ്യോസും നവാഭിഷിക്തസഹായകൻ മാർ ഗ്രിഗോ റിയോസും ചേർന്ന് വൈദികപദവിയിലേക്കുയർത്തി. അതുകൊണ്ട് ബിഷപ്സ‌് കോളേജിൽ പഠിക്കുമ്പോൾതന്നെ കൽക്കട്ടയിലെ യാക്കോബ്യ (ഓർത്തഡോക്സ്) പള്ളിയുടെ വികാരിയും ആയിരുന്നു. 1950 ൽ ബി.ഡി. ജയിച്ചതിനുശേഷം കുറെക്കാലം അവിടെ പഠിപ്പിച്ചു. പിന്നീട് കൽക്കട്ടയിലെ സെന്റ് പോൾസ് കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി തുടരവെയാണ് കാൻബറി സെന്റ് അഗസ്റ്റിൻസ് കോളേജിൽ സ്കോളർഷിപ്പ് ലഭിച്ചത്. അവി ടെനിന്നും ബിരുദാനന്തര ഡിപ്ലോമ നേടി. ഇപ്പോഴത്തെ മാർത്തോമ്മാ മെത്രാ പ്പോലീത്ത (ഫിലിപ്പോസ് ക്രിസോസ്‌തം) സതീർത്ഥ്യനായിരുന്നു. കാന്റബ റിയിലെ പഠനം കഴിഞ്ഞ് ഓക്സ‌് ഫോർഡിൽ പ്രവേശനം ലഭിച്ചു. ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിൽനിന്നും 1954 ൽ ഇംഗ്ലീഷ് സാഹിത്യ ത്തിൽ എം.ലിറ്റ് ബിരുദം നേടി. സർവ്വകലാശാലയുടെ ഹോക്കി ടീമിലും അദ്ദേഹം അംഗമായിരുന്നു.

കാൻബറിയിലേക്ക് പോവുന്നതിന് മുൻപുള്ള ഇടവേളയിൽ സ്വദേ ശത്തെ പുതിയ ഹൈസ്‌കൂളിൻ്റെ ഹെഡ്‌മാസ്റ്ററായിരുന്നു ഈ പണ്ഡിതൻ. ഇംഗ്ലണ്ടിൽനിന്നും മടങ്ങിയെത്തിയപ്പോൾ ആലുവാ യു.സി. കോളേജിൽ അദ്ധ്യാപകനായി. രണ്ടുവർഷം ആ ജോലി തുടർന്നു. 1958 ൽ കത്തോ ലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ടു. തിരുവനന്തപുരം ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് മുൻപാകെയാണ് പുനരൈക്യം നടന്നത്. തുടർന്ന് മൂവാറ്റുപുഴ നിർമ്മല കോളേജൽ നാലുവർഷം അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു. പിന്നീട് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേ ജിൽ ഇംഗ്ലീഷ് പ്രൊഫസ്സറായും വൈസ് പ്രിൻസിപ്പലായും അഞ്ചുവർഷ ക്കാലം പ്രവർത്തിച്ചു. എറണാകുളം മെത്രാപ്പോലീത്ത കാർഡിനൽ മാർജോസഫ് പാറേക്കാട്ടിലിൻ്റെ നിർബന്ധപൂർവ്വമായ അഭ്യർത്ഥനയെ മാനിച്ച് എറണാകുളത്തെ ഭാരതമാതാ കോളേജ് പ്രിൻസിപ്പലായി ജോലി ഏറ്റെടുത്തു. ആ സ്ഥാനത്ത് 12 വർഷം തുടർന്നു. പെൻസൽവേനിയാ യൂണിവേഴ്സിറ്റിയിൽ നിന്നും 1973 ൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. തിരുവനന്തപുരത്ത് കേരളാ എഡ്യൂക്കേഷണൽ റിസർച്ച് സെന്റർഡയറക്ടറായി അച്ചൻ പ്രവർത്തിക്കുകയുണ്ടായി. ക്രൈസ്തവവിദ്യാഭ്യാസം സംബന്ധിച്ച് അഖിലേന്ത്യാ സമിതി സ്ഥാപിക്കുന്നതിന് മുൻകൈയെടു ത്തതും എബ്രാഹം അച്ചനാണ്. ആൾ ഇന്ത്യാ അസ്സോസിയേഷൻ ഫോർ ക്രിസ്ത്യൻ ഹയർ എഡ്യൂക്കേഷൻ്റെ സ്ഥാപക മെമ്പറായ അച്ചൻ 9 വർഷ ക്കാലം അതിന്റെ എക്സിക്യൂട്ടീവ് മെമ്പർ ആയിരുന്നു. കേരള – കൊച്ചി സർവ്വകലാശാലകളിൽ സെനറ്റ് – അക്കാഡമിക് കൗൺസിൽ അംഗം, കോ ളസർക്കാർ സ്വയംഭരണ കോളേജുകളെയും ഇംഗ്ലീഷ്‌മീഡിയം സ്‌കൂളുക ളെയും കുറിച്ച് പഠിക്കാൻ നിയമിച്ച വിദഗ്ദ്ധ സമിതികളിൽ അംഗം, സി. ബി.സി.ഐ.ഉപദേശകസമിതി അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുകയുണ്ടായി.

എബ്രാഹം അച്ചൻ എറണാകുളം സെൻ്റ് മേരീസ് കത്തോലിക്കാ പള്ളി വികാരിയായിരുന്ന കാലത്താണ് അവിടെ മലങ്കരസെന്ററും പാരി ഷ്ഹാളും പണിതത്. തുടർന്ന് കോതമംഗലത്തേയ്ക്ക് മാറി വിമലഗിരി പബ്ലിക് സ്‌കൂളായിരുന്നു തൻ്റെ പ്രവർത്തനരംഗം. വിമലഗിരി പബ്ലിക് സ്കൂ‌ളിന് ഇന്ന് ലഭിച്ചിട്ടുള്ള അംഗീകാരത്തിന്റെയും സദ്‌യശസ്സിന്റെയും മുഖ്യ ശില്പി ഡോ. സി.എ. എബ്രാഹം അല്ലാതെ മററാരുമല്ല. ശതാഭിഷേകം കഴിഞ്ഞ് നവതിയോടടുക്കുന്ന ഈ വേളയിലും അച്ചൻ സ്‌കൂളിൻന്റെ റെക്ട റായി തുടരുന്നു. ഒരു സാധാരണ മിഡിൽ സ്‌കൂളിനെ പ്രശസ്‌തമായ ഹയർ സെക്കണ്ടറി സ്‌കൂൾ ആക്കി വളർത്തിയെടുത്തത് പ്രായത്തെപ്പോലും അവ ഗണിച്ചുകൊണ്ടാണ്.

കത്തോലിക്കാ വൈദീക സെമിനാരികളിൽ ലിറ്റർജി സംബന്ധിച്ച വിസിറ്റിംഗ് പ്രൊഫസ്സറായി സേവനം അനുഷ്ഠിച്ചിട്ടുള്ള അച്ചൻ 1960 ൽ മ്യൂണിക്കിലും 1964 ൽ ബോംബെയിലും നടന്ന ദിവ്യകാരുണ്യകോൺഗ സ്സുകളിൽ പങ്കെടുത്തു. ബോബെയിലെ മലങ്കര കത്തോലിക്കാ സഭാപരി പാടികളുടെ കൺവീനറും പൊതുപരിപാടികളുടെ മുഖ്യകമന്റേറ്ററും എബ്രാഹം അച്ചൻ ആയിരുന്നു. മാഡ്രിഡിലും പാരീസിലും നടന്ന വിദ്യാ ഭ്യാസ സെമിനാറുകളിൽ അച്ചൻ അവതരിപ്പിച്ച പ്രബന്ധങ്ങൾ പ്രശംസ പിടിച്ചുപറ്റുകയും, സെമിനാറിൻ്റെ ചർച്ചകൾക്ക് പുതിയ വഴിയൊരുക്കുകയും ചെയ്തു.

പ്രഗത്ഭവാഗ്മി കൂടിയാണ് അച്ചൻ. തിരുവിതാംകൂർ മദ്രാസ് സർവ്വ കലാശാലകളിൽ ഇംഗ്ലീഷ് പ്രസംഗമത്സരങ്ങളിൽ ഒന്നാംസമ്മാനം നേടിയ ഈ ഗോൾഡ് മെഡലിസ്റ്റ് ഓക്സ്‌‌ഫോർഡ് യൂണിയനിലെ സജീവാംഗവും ആയിരുന്നു. ക്രൈസ്തവ വിദ്യാഭ്യാസസമിതിയുടെ (AIACHE) എമിനന്റ് എഡ്യൂക്കേഷണിസ്റ്റ് അവാർഡ് ലഭിച്ചിട്ടുണ്ട്. ദി വെബ് ഓഫ് ലൈഫ് അച്ചന്റെ അശീതി സ്മരണയ്ക്കായി രൂപകല്‌പനചെയ്‌തിട്ടുള്ള ഒരു ഫെറ്റ്സ്ഷ്റിഫ്റ്റ് ആണ്.
പ്പറ്റിയും അദ്ദേഹം രചിച്ചിട്ടുണ്ട്. അന്ത്യോഖായിൽനിന്ന് റോമായിലേക്ക് എന്ന ഗ്രന്ഥം അദ്ദേഹം രചിച്ചതാണ്. കൂടാതെ A matter of Rite, A church at Risk, A Jarring Note, Human Ascent (Book on the late Arch Bishop Mar gregorious) gm അദ്ദേഹം രചിച്ച കൃതികളാണ്. ഇപ്പോൾ മാർയാക്കോബിൻ്റെ തക്‌സാ സംബ ന്ധിച്ച് ഒരു മഹാകൃതിയുടെ രചനയിലാണ് ഫാ. സി.എ. എബ്രാഹം.

ഒരു കുടുംബത്തിൻ്റെ അഭിമാനം, ഒരു പ്രദേശത്തിൻ്റെ പ്രകാശഗോ പുരം, ഒരു സമുദായത്തിൻറെ പൊതുസ്വത്ത് ഒരു സഭയുടെ സമശീർഷരി ല്ലാത്ത ദീപസ്തംഭം – എല്ലാമാണ് റവ. ഡോ. സി.എ. എബ്രാഹമച്ചൻ

Leave a Reply

Your email address will not be published. Required fields are marked *