Sathyadarsanam

കേരള സഭാപ്രതിഭകൾ-23 ഡോ. ഹെൻറിഓസ്റ്റിൻ

കേരള സഭാപ്രതിഭകൾ-23

ഡോ. ഹെൻറിഓസ്റ്റിൻ

ഭാരതത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്ക‌ാരിക നയതന്ത്ര മണ്ഡലങ്ങളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഹെൻട്രി ഓസ്റ്റിൻ കൊല്ലം ശക്തികുളങ്ങര കുരിശടി വീട്ടിൽ ഓസ്റ്റിൻ – ഫിലോമിന ദമ്പതികളുടെ എട്ടാമത്തെ സന്താനമായി 1920 ഒക്ടോബർ 24-ന് ജനിച്ചു. നാഗർ കോവിൽ കാർമ്മൽ ഹൈസ്ക്കൂൾ, മംഗലാപുരം സെന്റ് അലോഷ്യസ് കോളേജ്, തിരുവനന്തപുരം ആർട്ട്സ് കോളേജ്, എന്നിവിട ങ്ങളിൽ പഠിച്ച് ബി.എ. ബിരുദം നേടി. തുടർന്ന് തിരുവനന്തപുരം ലോ കോളേജിൽ നിന്ന് 1944-ൽ നിയമബിരുദവും നേടി. തുടർന്ന് അമേരിക്കയിലെ വാഷിംഗ്ടൺ ഡി.സി. യിലുള്ള അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ പഠിച്ച് എം.എ., പി.എച്ച്.ഡി. ബിരുദങ്ങൾ കരസ്ഥമാക്കി. India in Asia എന്ന തായിരുന്നു ഡോക്ടറേറ്റിനുള്ള പ്രബന്ധവിഷയം.ഇന്ത്യയിൽ മടങ്ങിയെത്തിയ ഹെൻട്രി ഓസ്റ്റിന് ഇന്ത്യാ

ഗവൺമെന്റിന്റെ ലോ കമ്മീഷൻ കീഴിൽ ഒരു Bibliographical Word for ഈ ജോലിയുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ഹാർവാർഡ് സർവ്വകലാ ശാലയിൽ പോയി ഗവേഷണം നടത്തി A. Bibliography Literature and States on Judicial Administration and reforms of statue Law gym ma തയ്യാറാക്കി. അദ്ദേഹം കേരളാ സർവ്വകലാശാലയിലെയും കൊച്ചി സർവ്വ കലാശാലയിലെയും സെനറ്റ് മെമ്പർ ആയിരുന്നിട്ടുണ്ട്. വിദ്യാർത്ഥിയായി രുന്നപ്പോൾ തന്നെ പാഠ്യരംഗത്തും പാഠ്യേതര രംഗത്തും ഉത്തജ്ജ്വലപ്രകടനം കാഴ്ച വയ്ക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. ഹൈസ്ക്‌കൂളിലും കോളേ ജിലും ഫുട്‌ബോൾ, ഹോക്കി ടീമുകളുടെ ക്യാപ്റ്റനായിരുന്നു അദ്ദേഹം സ്ക്കൂളിൽ സ്‌കൗട്ട് ഗ്രൂപ്പ് ലീഡർ, യൂണിവേഴ്‌സിറ്റി ലേബർ കോറിൽ നോൺ കമ്മിഷൻഡ് ഓഫീസർ, കോളേജിൽ ഹിസ്റ്ററി അസോസിയേഷൻ സെക്ര ട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം അമേരിക്കയിലായിരുന്ന പ്പോൾ അവിടുത്തെ ഇന്ത്യൻഅവിടുത്തെ ഇന്ത്യൻ സ്റ്റുഡൻസ് അസോസിയേഷൻ സെക്രട്ടറി യുമായിരുന്നു. കൊല്ലം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ ഹെഡ്‌മാസ്റ്ററായിഔദ്യോഗിക ജീവിതം ആരംഭിച്ച ഹെൻട്രി അധികം താമസിയാതെ തിരുവനന്തപുരം ഹൈക്കോടതിയിൽ വക്കീൽ ആയി എൻറോൾ ചെയ്തു. കൊല്ലംപഞ്ചായത്ത് കോടതിയിൽ മജിസ്ട്രേട്ട് ആൻഡ് ജഡ്‌ജ് ആയും സേവനംഅനുഷ്ഠിച്ചു. ചെറുപ്പം മുതലേ പത്രപ്രവർത്തനത്തിൽ തല്‌പരനായിരുന്നു
ഹെൻട്രി. കേരളാ പ്രസ്സ് സർവ്വീസിൻ്റെ റോവിംഗ് കറസ്പോണ്ടന്റായുംമലയാളരാജ്യം, ദീപിക, ദിനമണി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെഫോറിൻ കറസ്പോണ്ടന്റ്റായും പ്രവർത്തിച്ചു. എറണാകുളത്തു നിന്ന് WeeklyKerela, ബോംബെയിൽ നിന്ന്Christian people എന്നീ ആനുകാലികങ്ങൾ പ്രസിദ്ധീകരിച്ചു. എറണാകുളത്തു നിന്നും കേരളാ ടൈംസ് പ്രസിദ്ധീകരിക്കുന്നതിനോടും ദീനബന്ധു പത്രം പ്രസിദ്ധീകരിച്ച ഡെമോക്രാറ്റിക് പബ്ലിക്കേഷൻസിനോടും ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഹെൻട്രി ഓസ്റ്റിൻ ഇന്ത്യൻനാഷണൽ കോൺഗ്രസിൻ്റെ ഔദ്യോഗിക ജിഹ്വയായിരുന്ന Socialist Indiaയോടും ബന്ധം പുലർത്തിയിരുന്നു.വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവർത്തകനായി മാറിയ അദ്ദേഹം സ്വാതന്ത്യ സമരകാലത്ത് തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്ര സിൽ ചേരുകയും സംസ്ഥാന കമ്മറ്റിയിൽ അംഗമായി പ്രവർത്തിക്കുകയും ചെയ്തു. സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണകാലത്ത് തിരുവിതാംകൂർ രാജ ഭരണത്തിനെതിരായി ബ്രിട്ടീഷ് ടെറിട്ടറിയായ തങ്കശ്ശേരി കേന്ദ്രമായി സംഘടിപ്പിക്കപ്പെട്ട സത്യാഗ്രഹികളുടെ രഹസ്യ ക്യാമ്പിന്റെ ചുമതല ഫെൻട്രി ഓസ്റ്റിനായിരുന്നു. സി.കേശവൻ, ടി. എം. വർഗീസ് തുടങ്ങിയ വൻകിട നേതാക്കളോടൊത്ത് സ്വാതന്ത്ര്യ പ്രക്ഷോഭണത്തിൽ പങ്കെടുത്ത അദ്ദേഹം 1949 -ൽ കൊല്ലം താലൂക്ക് കമ്മറ്റിയിൽ അംഗമായി പ്രവർത്തിച്ചു.

കേരള സഭാപ്രതിമകൾ

അമേരിക്കയിലെ പഠനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ 1957-ൽ കെ പി.സി.സി. സെക്രട്ടറിയായി അദ്ദേഹത്തെ നിയോഗിച്ചു. അതേ വർഷം തന്നെ എ.ഐ.സി.സി. അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. ദീർഘകാലം ആ പദ വിയിലിരുന്ന് സേവനം അനുഷ്‌ഠിച്ചു. 1960-ൽ കേരളാ നിയമസഭയിലേക്ക് മത്സരിക്കുവാൻ കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടെങ്കിലും ആ ക്ഷണം വിന യപൂർവ്വം നിരസിച്ച് സംഘടനാപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വിമോ ചന സമരത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കെ.പി.സി.സി. തിരഞ്ഞെ ടുപ്പു കമ്മറ്റിയുടെ സെക്രട്ടറി എന്ന നിലയിൽ സ്‌തുത്യർഹമായി പ്രവർ ത്തിച്ചു. 1965-ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം നിയമസഭാംഗമായി.

കോൺഗ്രസിലെ പിളർപ്പിനു ശേഷം നടന്ന 1969-ലെ ചരിത്ര പ്രധാന മായ കോൺഗ്രസിൻ്റെ ബോംബെ സമ്മേളനത്തിൽ പങ്കെടുക്കുകയും കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിൽ അംഗമാവുകയും ചെയ്‌തു. 1977 വരെ ആ സ്ഥാനത്തു തുടർന്നു. 1971-ലും 1977-ലും എറണാകുളം മണ്ഡലത്തിൽ നിന്നും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1971-1973 കാലത്ത് എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം: ബംഗ്ലാ ദേശ് വിഭജനകാലത്ത് എ.ഐ.സി.സി. രൂപീകരിച്ച ബംഗ്ലാദേശ് ഡസ്കിൽ അംഗമായിരുന്നു ഹെൻട്രി ഓസ്റ്റിൻ.

1936 മുതൽ ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹം 1949-ൽ ഇന്ത്യയിലാദ്യമായി ഒരു ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ രൂപീകൃത മായപ്പോൾ ശ്രീ ഹെൻട്രി ഓസ്റ്റിൻ കേരളാ സെറാമിക് ഫാക്ടറി വർക്കേഴ്സ് യൂണിയൻ പ്രതിനിധിയായി അതിലുണ്ടായിരുന്നു. വ്യവസായ തർക്ക രംഗത്ത് തൊഴിലാളികൾക്ക് ഇന്ത്യയിൽ ആദ്യമായി നൽകപ്പെട്ട കുഞ്ഞി – കൃഷ്ണ പിള്ള അവാർഡ് തരപ്പെടുത്തിയത് അദ്ദേഹമാണ്. പെട്രോളിയം വർക്കേഴ്സസ് യൂണിയൻ ജനറൽ സെക്രട്ടറി, ശ്രീചിത്രാ ടെക്സ്റ്റൈൽ മിൽ വർക്കേഴ്സ‌സ് യൂണിയൻ പ്രസിഡന്റ്, കേരളാ നോൺ അവാർഡ് ബാങ്ക് എംപ്ലോയിസ് യൂണിയൻ പ്രസിഡൻ്റ്, തമിഴ്നാട്ടിലെ അണ്ണാമലൈ പ്ലാൻറേഷൻ കൺസ്ട്ര നോ വർക്കേഴ്സ് യൂണിയൻ പ്രസിഡൻ്റ്, കേരളാ പ്രൈവറ്റ് സ്‌കൂൾ നോൺ- ടീച്ചിംഗ് സ്റ്റാഫ് അസ്സോസിയേഷൻ സ്ഥാപക പ്രസിഡൻ്, കേരളാ ഫിഷർ മെൻസ് യൂണിയൻ പ്രസിഡൻ്റ്, എന്നിങ്ങനെ വിവിധ തൊഴിലാളി

പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട് ഗ്രാമവികസനം പെറുപ്പം മുതലേ അദ്ദേഹത്തിൻ്റെ സ്വപ്നമായിരുന്നു. 1939-ൽ അദ്ദേഹം വെസ്റ്റ് ക്വയിലോൺ റൂറൽ ഡവലപ്പ്മെൻ്റ് സൊസൈറ്റി സ്ഥാപിച്ചു. അതിന്റെ ആഭിമുഖ്യത്തിൽ അഡൻറ് എഡ്യൂക്കേഷൻ ൻ്റസ്ക്‌കൂൾ സ്ഥാപിക്കപ്പെട്ടു. ആ സ്‌കൂളിൻ്റെ പ്രിൻസിപ്പൽ ഹെൻട്രി ഓസ്റ്റി നായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സർക്കാർ നടത്തിയ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ സഹകരിക്കുവാൻ തിരുവിതാംകൂർ നല്ല സ്റ്റേറ്റ് കോൺഗ്രസ് തീരുമാനിച്ചു. അപ്പോൾ അദ്ദേഹം കൊല്ലം താലൂക്കിലെ പീപ്പിൾസ് റിലീഫ് കമ്മറ്റിയുടെ സെക്രട്ടറിയായി. പിന്നീട് കല്ലടയാർ വെള്ള പ്പൊക്ക ബാധിതർക്കാശ്വാസം പകരാൻ റിലീഫ് കമ്മറ്റി രൂപീകരിച്ചപ്പോഴും അദ്ദേഹം സെക്രട്ടറിയായി. പിന്നീട് അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ എറ ണാകുളത്ത് മൂന്നു കിലോമീറ്റർ ദൂരത്തിൽ കോന്തുരുത്തി തേവര റോഡ് നിർമ്മിച്ചു. ബി.എസ്.എസിൻ്റെ എറണാകുളം ജില്ലാ പ്രവർത്തകസമിതി യിലും പിന്നീട് ദേശീയപ്രവർത്തക സമിതിയിലും അദ്ദേഹത്തെ അംഗമായി തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബി.എസ് എസ്. നൈറ്റ് ഷെൽട്ടർ ഹോമുകളും സ്ത്രീകൾക്കായി തയ്യൽ പരിശീലന കേന്ദ്രങ്ങളും സ്ഥാപിച്ചു.

ഹെൻട്രി ഓസ്റ്റിൻ കേരളാ ടൂറിസ്റ്റ് അഡ്വൈസറി കമ്മറ്റിയുടെ ചെയർമാ നായിരിക്കുമ്പോഴാണ് കോവളം ബീച്ച് ടൂറിസ്റ്റ് കേന്ദ്രമായി അംഗീകരിക്ക പ്പെട്ടത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി കോ- ഓപ്പ റേറ്റീവ് ഹൗസിംഗ് കോളനികൾ സ്ഥാപിക്കുകയും ചെയ്‌തു. ദി കോസ്റ്റൽ ഡവലപ്പമെന്റ് കൊ- ഓപ്പറേറ്റീവ് സൊസൈറ്റി കൊല്ലം, ക്വയിലോൺ ഠൗൺ കോ- ഓപ്പറേറ്റീവ് സൊസൈറ്റി, എറണാകുളം ഇൻഡസ്ട്രിയൽ കോ- ഓപ്പ റേറ്റീവ് സൊസൈറ്റി, ശക്തികുളങ്ങര കോ -ഓപ്പറേറ്റീവ് സൊസൈറ്റി, മുത ലായവ കെട്ടിപ്പെടുക്കുന്നതിന് മുൻനിന്ന് പ്രവർത്തിച്ചതും അദ്ദേഹമാണ്.

ഡോ. ഹെൻട്രി ഓസ്റ്റിൻ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി കേരളാ കടൽത്തീര പ്രദേശത്തിനും അവിടുത്തെ നിവാസികൾക്കും വേണ്ടി നിര ത്തരം പ്രവർത്തിക്കുന്നുണ്ട്. ട്രാവൻകൂർ കോസ്റ്റൽ ഡവലപ്പ്മെന്റ്റ് ബോർ ഡിന്റെ സ്ഥാപക പ്രസിഡൻ്റ്, ആൻ്റി-സീ എറോഷൽ കമ്മറ്റിയുടെ സെക്ര ട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മുക്കുവരുടെ താല്പര്യ സംര ക്ഷണാർത്ഥം അദ്ദേഹം നയിച്ച പ്രക്ഷോഭണത്തെ തുടർന്നാണ് ഇവിടെ ഇൻഡോ-നോർവീജിയൻ പ്രോജക്‌ട് നടപ്പിലായത്. അതിനെ തുടർന്നാണ് മീൻ പിടുത്ത വള്ളങ്ങളുടെ യന്ത്രവത്കരണം നടന്നത്. അദ്ദേഹം സമു ദ്രോൽപ്പന്നക്കയറ്റുമതി പ്രൊമോഷൻ കൗൺസിൽ അംഗവും പിന്നീട് പ്രസി ഡന്റുമായി ഇൻഡ്യൻ ട്രാളേഴ്‌സ് അസ്സോസിയേഷൻ പ്രസിഡന്റുമായിരുന്നു അദ്ദേഹം. ആ നിലകളിൽ സമുദ്രോൽപന്ന കയറ്റുമതിക്ക് ആവുന്ന പ്രോത്സാ ഹനം നൽകി. കടലാക്രമണ നിരോധനത്തിനു വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് കേരള തീരത്തെ കടൽ ഭിത്തി നിർമ്മാണം.

തെങ്ങുരോഗ നിവാരണത്തിനും കയർവ്യവസായ പുനരുദ്ധാരണ ത്തിനു വേണ്ടിയും അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്. സുഗന്ധ വ്യജ്ഞന കയറ്റുമതി രംഗത്തും പ്രത്യേകം ശ്രദ്ധപതിപ്പിച്ച് പ്രവർത്തിച്ചു. ഏലം ബോർഡിൻ്റെ പ്രസിഡന്റായും സേവനം അനുഷ്‌ഠിച്ചു. കൊച്ചി വികസനസമിതി യുടെപ്രവർത്തനത്തിന്റെ ഫലമായിട്ടാണ് കൊച്ചി സൂപ്പർ ടാങ്കർ ബർത്ത യാഥാർത്ഥ്യമായത്. ദേശീയതുറമുഖ ബോർഡിൽ അംഗമായിരുന്ന അദ്ദേഹം നാട്ടിലെ തുറമുഖങ്ങളുടെ വികസനത്തിനു വേണ്ടി വാദിച്ചു.

കേരളത്തിന്റെ നാനാവിധ വികസനത്തിനു വേണ്ടി പാർലമെന്റിൽ നിരന്തരം അദ്ദേഹം വാദിച്ചു കൊണ്ടിരുന്നു. കൊച്ചിൻ ബൈപ്പാസ്, എറ ണാകുളം ലിങ്ക് റോഡ്, നാഷണൽ ഹൈവേ -17, കുറ്റിപ്പുറം – എറണാ കുളം റോഡ്, കൊച്ചി അന്തർദേശീയ വിമാനത്താവളം, കൊച്ചിയിലെ സ്വതന്ത്ര വ്യാപാര മേഖല, കൊച്ചി ഫിഷറീസ് ഹാർബർ എന്നിവയുടെ യെല്ലാം ആവിർഭാവത്തിന് പിന്നിൽ ഹെൻട്രി ഓസ്റ്റിൻ്റെ ശക്തമായ പ്രവർത്ത നമുണ്ട്. കേരളതീരത്തെ എണ്ണ പര്യവേഷണത്തിനും കേരളത്തിന്റെ വ്യവ സായവത്കരണത്തിനും കേരളത്തിലെ ട്രെയിൻ വൈദ്യുതീകരണത്തിനും വേണ്ടി അദ്ദേഹം നിരന്തരം വാദിച്ചു കൊണ്ടിരുന്നു.

പാർലമെന്റിൽ അദ്ദേഹം പ്രവിലേജസ് കമ്മറ്റിയുടെയും സെയിൽ ടാക്സ് അമെൻഡ്മെൻ്റ് ബില്ലിനുള്ള സെലക്ട് കമ്മറ്റിയുടെയും ജഡ്ജസ് എൻക്വയറി കമ്മറ്റിയുടെയും ചെയർമാനായിരുന്നു. മറ്റു പല പാർലമെന്റ് മ്മറ്റികളിലും അംഗവുമായിരുന്നു. 1971- മുതൽ വിദേശകാര്യ ഉപദേശ സമി തിയിലെ അംഗമാണ് വിദേശ ഇന്ത്യക്കാരുടെ ക്ഷേമത്തിനായി രൂപീകരിച്ച സബ് കമ്മറ്റിയുടെ കൺവീനറുമായിരുന്നു. നാഷണൽ ഹാർബർ ബോർഡ് ഏലം ബോർഡ്, കയർ ബോർഡ് എന്നവയിലും അദ്ദേഹം അംഗമായിരുന്നു
ശ്രീലങ്കയിൽ നടന്ന 20-ാം കോമൺ വെൽത്ത് കോൺഫറൻസിലേ ക്കുള്ള ഇന്ത്യൻ പാർലമെൻ്ററി ഡെലഗേഷനെ ഹെൻട്രി ഓസ്റ്റിനാണ് നയി ച്ചത്. അവിടെ വച്ച് കോമൺവെൽത്ത് പാർലമെൻ്ററി അസ്സോസിയേഷൻ എക്സിക്യൂട്ടീവ് കമ്മറ്റിയംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു..
അമേരിക്കയിലെ പഠനം കഴിഞ്ഞ് 1957-ൽ ഇംഗ്ലണ്ട് യൂറോപ്യൻ രാജ ങ്ങൾ, പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവ സന്ദർശിച്ചിട്ട് കരമാർഗ്ഗം ഇന്ത്യയി ലെത്തി. 1971-ൽ കെയ്റോവിൽ വച്ചു നടന്ന ആഫ്രോ- ഏഷ്യൻ സോളി ഡാരിറ്റി കോൺഫറൻസിൽ ഇന്ത്യൻ ഡെലഗേഷൻ്റെ നേതാവായി അദ്ദേഹം പങ്കെടുത്തു. ആ യാത്രയിൽ മിക്ക അറബി രാജ്യങ്ങളും അദ്ദേഹം സന്ദർശി ച്ചു. ബംഗ്ലാദേശ് സ്വാതന്ത്യം നേടിയ കാലത്ത് അവിടുത്തെ സ്ഥിതിഗതികൾ വിശദീകരിക്കുന്ന പാർലമെന്ററി സംഘത്തിന്റെ നേതാവായി യൂറോപ്പിലെയും പശ്ചിമ ഏഷ്യയിലേയും വിവിധ രാജ്യങ്ങൾ സന്ദർശിച്ചു. 1977- mater റിയായിലെ സോഫിയായിൽ വച്ചു നടന്ന ലോക്സാർഷിക ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സൗഹൃദ സംഘത്തിന്റെ നോവല യി. 1976-ൽ ടാൻസാനിയറ, സാംണ്ഡി. കെനിയാ, മാലാവികവിൻ എന്നീ രാജ്യങ്ങളും സവർശിച്ചു. 1929 ൽ ഇൻഡോ ആരമ്പ് പ്രാണ് സിസ്റ്റ്സൊസൈറ്റിയുടെ പ്രസിഡൻ്റ് എന്ന നിലയിൽ ഇറാക്കും ഗൾഫ് രാജ്യങ്ങളും സന്ദർശിച്ചു.
1979-80 കാലത്ത് ഇദ്ദേഹം കോമേഴ്‌സ്, സിവിൽ സപ്ലൈസ് കോ-ഓ പ്പറേഷൻ എന്നീ വകുപ്പുകളുടെ ചുമതലയുള്ള സ്റ്റേറ്റ് മന്ത്രിയായി ഭാരത സർക്കാരിന് സേവനം നൽകി. 1987-90 കാലഘട്ടത്തിൽ പോർട്ടുഗലിലെ ഇന്ത്യൻ അംബാസിഡർ ആയും സേവനം അനുഷ്‌ഠിച്ചു. മതനിരപേക്ഷത യുടെ അനുഭാവിയായിരുന്നു ഡോ. ഹെൻട്രി ഓസ്റ്റിൻ സാമ്പ്രദായികതാ വിരോധി സമിതിയുടെ നിർവ്വാഹക സമിതി അംഗവുമായിരുന്നു. (സാമ്പ ദായികത – Communalism). കോൺഗ്രസ് സോഷ്യലിസ്റ്റ് ഫോറത്തിലെ അംഗ മായിരുന്ന അദ്ദേഹം ഒരു സമത്വാധിഷ്‌ഠിത സമൂഹത്തിനു വേണ്ടി എന്നും നിലകൊണ്ടിരുന്നു. എറണാകുളത്തുള്ള കേരളാ ഫൈൻ ആർട്ട്സ് തിൻറെ വാ സൊസൈറ്റി, ഭാരതീയ വിദ്യാഭവൻ, കേരള കലാപീഠം, കേരള ലളിതകലാ അക്കാഡമി, ചിത്രാ ആർട്ട് ഗാലറി, എന്നീ സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളിൽ സജീവമായി സഹകരിച്ചു വരുന്നു. അയൽ പക്ക സംഘം, സ്നേഹ സംഗമം എന്നീ സംഘങ്ങളുടെ രക്ഷാധികാരിയുമാണ്. 1993 മുതൽ കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷനിലെ അംഗമാ ണ്. ഹൈക്കോടതി ജഡ്‌ജിയുടെ പദവിയിലാണ് ഈ നിയമനം.ഹെൻട്രി ഓസ്റ്റിന്റെ സഹധർമ്മിണി ഒരു സജീവ സാമൂഹ്യ പ്രവർത്ത കയായിരുന്ന ശ്രീമതി ഗ്രേസ് ഓസ്റ്റിൻ ആണ്. കോൺഗ്രസിൻ്റെ വനിതാ സംഘടനകളിൽ സജീവ ഭാഗഭാഗിത്വമുണ്ടായിരുന്ന ഗ്രേസ് കേരളാ വനിതാ കോൺഗ്രസിന്റെ എറണാകുളം ജില്ലാ സമിതിയുടെ കൺവീനറായി പ്രവർത്തിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *