കേരള സഭാപ്രതിഭകൾ-22
മിസ്സിസ് തങ്കമ്മ അന്ത്രപ്പേർ
പ്രമുഖ സാമൂഹ്യപ്രവർത്തയായ മിസ്സിസ് തങ്കമ്മ ജെ. അന്ത്രപ്പേർ എഴുപുന്ന പാറായിൽ പുത്തൻവീട്ടിൽ തറവാട്ടിൽ 1920 സെപ്റ്റംബർ 4-ാം തീയതി ജനിച്ചു. പിതാവിൻ്റെ പേര് അവിരാതരകൻ. മാതാവ് ഏലീശ്വാ, അരങ്ങംപറമ്പിൽ ഷെവ. എ.സി.എം. അന്ത്രപ്പേരുടെ മകൻ എ.എം.ജെ. അന്ത്രപ്പേർ 1939-ൽ തങ്കമ്മയെ വിവാഹം ചെയ്തു. സാമൂഹ്യക്ഷേമപ്രവർത്തനങ്ങളിലും വനിതാക്ഷേമപ്രവർത്തനങ്ങ ളിലും പ്രത്യേകം ശ്രദ്ധ പതിപ്പിച്ച തങ്കമ്മ പൊതു പ്രവർത്തനത്തിൽ സജീവ മായി പങ്കെടുത്തു.
ഭർത്താവ് എ.എം. ജോസഫ് അന്ത്രപ്പേർ സ്വാതന്ത്ര്യസമരസേനാനി യായിരുന്നു. വിമോചനസമരത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ അന്ത്രപ്പേരെ അറസ്റ്റ് ചെയ്ത് പത്തു ദിവസം ജയിലിൽ പാർപ്പിച്ചു. ആ സന്ദർഭത്തിൽ ബോംബെയിലായിരുന്ന തങ്കമ്മ നാട്ടിൽ ഉടനെ തിരിച്ചെത്തി. ദേവകീകൃഷ്ണ നെയും കൂട്ടി സ്തീകളെ സംഘടിപ്പിച്ച് ആദ്യത്തെ സ്ത്രീജനജാഥാ നയിച്ചു. വിമോചനസമരക്കാലത്ത് നടന്ന രാജ്‌ഭവൻമാർച്ചിൽ തങ്കമ്മയും പങ്കെടുത്തു. മന്നത്തുപത്മനാഭന്റെ ഏററവും അടുത്ത സുഹൃത്തുക്കളായിരുന്നു. 1975-ൽ വനിതാവർഷത്തോടനുബന്‌ധിച്ച് ശ്രീമതി തങ്കമ്മ ചേർത്തലവിമൻസ് വെൽഫയർ കോ-ഓപ്പറേററീവ് സൊസൈറ്റിക്ക് രൂപം നൽകി അതിന്റെ പ്രസിഡണ്ടായി 1981 വരെ പ്രവർത്തിച്ചു. 500 പേർക്ക് ജോലി നൽകുന്ന ഒരു സ്വതന്ത്ര സ്ഥാപനമായി ഈ സ്ഥാപനം മാറിക്കഴിഞ്ഞു ശ്രീമതി തങ്കമ്മ കൗൺസിൽ ഓഫ് കാത്തലിക് വിമൻ ഓഫ് ഇന്ത്യയുടെ കേരളാ റീജിയൻ പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഗിൽഡ് ഓഫ് സർവ്വീസ് എന്ന സാധുജനസംരക്ഷണ സംഘടനയുടെ വൈസ് പ്രസിഡണ്ടായും പത്തനാപുരം റീജിയൻ ലയൺ ലേഡിസ് പ്രസിഡണ്ടായും സേവനം അനുഷ്‌ഠിക്കുകയുണ്ടായി. വിമൻ വെൽഫയർ സർവ്വീസിൻ്റെ എക്സിക്യൂട്ടീവ് അംഗമായി 1963 മുതൽ മൂന്നു ദശാബ്ദക്കാലം പ്രവർത്തിച്ച തങ്കമ്മ ഇടവക അതിരൂപതാ സംസ്ഥാനതലങ്ങളിൽ മതപരമായ പല സാമൂഹ്യപ്രവർത്തനങ്ങൾക്കും നേതൃത്വം വഹിച്ചിട്ടുണ്ട്. കത്തോലിക്കാ കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിൽ ദീർഘകാലം അംഗമായി പ്രവർത്തിച്ച തങ്കമ്മ വാർഷികത്തോടനുബന്‌ധിച്ച് നടത്തപ്പെട്ട പല വനിതാസമ്മേളന ങ്ങളിലും ആദ്ധ്യക്ഷം വഹിക്കുകയും ചെയ്തു.
സംഘടനാ രംഗത്തും വനിതാക്ഷേമപ്രവർത്തനങ്ങളിലും മാതൃകാ പരമായി നേതൃത്വം നൽകുന്ന – ജാതിമതചിന്തകൾക്കതീതമായി പാവങ്ങളു ടെയും സമ്പന്നരുടെയും ആപ്‌തമിത്രമായി പ്രവർത്തിക്കുന്ന, ഏതൊരു നല്ല കാര്യത്തിലും യാതൊരു മടിയും ഇല്ലാതെ സഹകരിക്കുന്ന തങ്കമ്മ അന്ത പ്പേരിന് അഖില കേരള കത്തോലിക്കാ കോൺഗ്രസ്സ് 1998-ൽ അശീതി അവാർഡ് നൽകി ആദരിച്ചു









Leave a Reply