Sathyadarsanam

കേരള സഭാപ്രതിഭകൾ-17 പി.എം. ജൂസേ

17

പി.എം. ജൂസേ

പ്രമുഖവിദ്യാഭ്യാസപ്രവർത്തകനും ചരിത്രകാ രനും പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ പി.എം. ജൂസേ, വടക്കൻ പറവൂരിനടുത്ത് ചേന്ദമംഗലത്ത് പൊയ്യത്തുരുത്തി മാത്യു – റോസ ദമ്പതികളുടെ ഒൻപത് സന്താനങ്ങളിൽ മൂന്നാമനായി 1919 ജൂൺ 19-ന് ഭൂജാതനായി. ഗോതുരുത്ത് ഹൈസ്‌കൂൾ, തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ് കോളേജ്, അണ്ണാമലയൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ പഠിച്ച് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം സമ്പാദിച്ചു. പഠനത്തിലും കായികരംഗത്തും മികവുതെളിയിച്ച ജൂസേ അണ്ണാമല യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ് സ് യൂണിയൻ സെക്രട്ടറിയായിരുന്നു. പഠിച്ച കോളേജിലും യൂണിവേഴ് സിറ്റിയിലും തുടർന്ന് കാരക്കുടി അളഗപ്പകോളേജിലും ഇംഗ്ലീഷ് അദ്ധ്യാപകനായി. 1962 -മുതൽ കോഴിക്കോട് റീജയണൽ എൻജിനീയറിംഗ് കോളേജിൽ ഹുമാനിറ്റീസ് വകുപ്പ് മേധാവിയായി സേവനം അനുഷ്‌ഠിച്ചു. 1979-ൽ അദ്ധ്യാപക വൃത്തിയിൽ നിന്ന് വിരമിച്ചു.

ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നെങ്കിലും ചരിത്രത്തിൽ പ്രത്യേകിച്ച് പ്രാചീനചരിത്രത്തിൽ അദ്ദേഹം പ്രത്യേകം അഭിരുചി പ്രകടിപ്പിച്ചിരുന്നു. കേരളത്തിലെ യഹൂദ സമൂദായത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പഠന ങ്ങളിൽ തൽപരരായ അമേരിക്കയിലെ ഫൗണ്ടേഷൻ ഫോർ ജൂസ് സ്റ്റഡീസ് കൂടുതൽ ഗവേഷണത്തിനായി ഇസ്രായേലിൽ പോകുവാൻ ഫെല്ലോഷിപ്പ് നൽകി. 1981-ൽ ആറുമാസക്കാലം ഇസ്രായേലിൽ പ്രസിദ്ധ ചരിത്രഗവേഷണകേന്ദ്രമായ ബെൻസ് വീ ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹം ഗവേഷണം നടത്തി. അവിടെ നിന്നു പ്രസിദ്ധീകരിച്ച പ്രധാനമായ പ്രബന്ധങ്ങൾ അന്താരാഷ്ട്രപ്രസിദ്ധിയാർജ്ജിച്ചു. ആ വർഷം ജറുസലേമിൽ നടന്ന World convention for jews studies എന്ന സമ്മേളനത്തിൻ്റെ അദ്ധ്യക്ഷപദം അലങ്കരിക്കുവാൻ ക്ഷണിക്കപ്പെട്ടു. അക്കാലത്തെ ഇസ്രായേൽ പ്രസിഡന്റ് യിററ്സാക്ക് നവോൺ ജൂസെയുടെ ഗവേഷണങ്ങളിൽ ആകൃഷ്ടനായി ജൂസേയ്ക്ക് ഒരു അഭിമുഖം അനുവദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

കേരളാടൈംസിൻ്റെ മുഖ്യപത്രാധിപരായി നിയമിക്കപ്പെട്ട ജൂസ്സേ, അയർലണ്ടിലെ ഡബ്ളിനിൽ നടന്ന ലോക കത്തോലിക്കാ പത്രാധിപ ന്മാരുടെ സമ്മേളനത്തിലും പിന്നീട് ബാങ്കോക്കിൽ നടന്ന ഏഷ്യൻകത്തോ ലിക്കാ പത്രാധിപന്മാരുടെ സമ്മേളനത്തിലും പങ്കെടുക്കുകയുണ്ടായി.

ഇന്ത്യാഗവൺമെൻ്റിൻ്റെ ആന്ത്രോപോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ തയ്യാറാക്കിക്കൊ . | രിക്കുന്ന പത്തുവാല്യങ്ങളുള്ള ബൃഹദ്ഗ്ര ന്ഥത്തിൽ കേരളത്തിലെ നരവംശങ്ങളെക്കുറിച്ച് പ്രബന്‌ധങ്ങൾ തയ്യാറാക്കിക്കൊടുക്കാൻ ക്ഷണിക്കപ്പെട്ട നാലുപേരിൽ ഒരാളായിരുന്നു പ്രൊഫ. ജുസ്സേ,

ഇന്ത്യയിലെ പ്രശസ്‌ത ചരിത്രസംഘടനയായ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സിൻ്റെ ഒരു സജീവപ്രവർത്തകൻ കൂടിയാണ് പ്രൊഫ. ജൂസ്സേ പ്രസ്തുത സംഘടനയുടെ വാർഷിക സമ്മേളനങ്ങളിൽ അവതരിപ്പിച്ചിട്ടുള്ള പ്രബന്ധങ്ങൾ കേരളത്തിൽ യഹൂദസമുദായത്തെക്കുറിച്ചുള്ള ആധികാരിക രേഖകളായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു.

കേരളത്തിലെ മുഖ്യ പ്രസിദ്ധീകരണങ്ങളിലെല്ലാം തന്നെ ചരിത്രം, തത്വശാസ്ത്രം, സാഹിത്യം മുതലായവയെ അധികരിച്ചുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *