കേരള സഭാപ്രതിഭകൾ-15
റവ. ഡോ. ലൂക്കോസ് വിത്തു വട്ടിക്കൽ സി.എം.ഐ.
പ്രായത്തിൽ മുതിർന്നവൻ, വ്യക്തിത്വത്തിൽ അതുല്യൻ, പ്രകൃത ത്തിൽ ശാന്തൻ, സ്വഭാവത്തിൽ സ്നേഹമയൻ, വീക്ഷണത്തിൽ ആധുനി കൻ, അറിവിൽ അത്യാധുനികൻ, ക്രിസ്തുശിഷ്യത്വത്തിൽ പരിപൂർണ്ണൻ, എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന റവ. ഡോ. ലൂക്കോസ് വിത്തുവട്ടിക്കൽ 1918 സെപ്റ്റംബർ 9-ാം തീയതി ജനിച്ചു.
ഹൈസ്‌കൂൾ വിദ്യാഭ്യാസം 1936 ൽ പൂർത്തിയാക്കിയ ലൂക്കോസ് 1936 സെപ്റ്റംബർ 18-ാം തീയതി സന്യാസർത്ഥിയായി മാന്നാനത്തു ചേർന്നു. ആദ്യ പറഞ്ഞൊപ്പ് അമ്പഴക്കാട്ട് വച്ച് 1938 നവംബർ 24നും നിത്യവ്രതം മംഗ ലാപുരത്തുവച്ച് 1941 നവംബർ 24നും നടന്നു. ഫിലോസഫി പഠനവും മംഗ ലാപുരത്തുവച്ചായിരുന്നു. അവിടെനിന്നും തിയോളജിപഠനത്തിനായി 1943 ൽ പൂനയിലെ ഡിനോബിലി കോളേജിൽ ചേർന്നു. തിയോളജി പഠനം പൂർത്തിയാക്കി 1946 ഫെബ്രുവരി 18-ാം തീയതി തിരുപ്പട്ടം സ്വീകരിച്ചു. അതേ വർഷംതനനെ കാൻഡിയിൽനിന്ന് താത്ത്വിക ദൈവശാസ്ത്രത്തിൽ ലൈസൻഷിയേറ്റ് എടുത്തു. തുടർന്ന് ചെത്തിപ്പുഴ പ്രസ്‌തുത വിഷയത്തിൽ പ്രൊഫസർ ആയി നിയമിതനായി. 1949 ൽ റോമിലെ ഓറിയന്റ്റിൽ ഇൻസ്റ്റി റ്റ്യൂട്ടിൽ ഉപരിപഠനത്തിനായി ചേർന്നു. 1953 ൽ പൗരസ്‌ത്യ ദൈവശാസ്ത്ര ത്തിലും ആരാധനാക്രമത്തിലും ഡോക്‌ടർ ബിരുദം നേടി. റോമിൽ നിന്നും തിരിച്ചെത്തിയ ലൂക്കാസ് അച്ചനെ വീണ്ടും ചെത്തിപ്പുഴ സെമിനാരിയിൽ താത്ത്വിക ദൈവശാസ്ത്രം പഠിപ്പിക്കാനായി പ്രൊഫസ്സർ ആയി നിയമിച്ചു. 1955 ൽ ചെത്തിപ്പുഴയിൽ മാസ്റ്റർ ഓഫ് ജൂണിയേഴ്‌സ് ആയിരുന്നു.
1957 ൽ ബാംഗ്ലൂർ ധർമ്മാരാം കോളേജിൽ പ്രൊഫസറായ അദ്ദേഹം 1972 വരെ ആ ജോലിയിൽ തുടർന്നു. താത്ത്വിക ദൈവശാസ്ത്രവും ആരാ ധനാക്രമവുമായിരുന്നു പഠിപ്പിക്കുന്ന വിഷയങ്ങൾ. തിയോളജി വകുപ്പിന്റെ ഡീനായും പ്രീഫക്ട് ഓഫ് സ്റ്റഡീസും ആയി സേവനം അനുഷ്ഠിക്കുകയും
ചാവറപിതാവിന്റെയും ദൈവദാസൻ തോമസ് കുര്യാളശ്ശേരിയുടെയും ദൈവദാസി എവുപ്രാസ്യാ സി.എം.സിയുടെയും ദൈവദാസൻ മാത്യു ക ളിക്കാട്ടിന്റെയും നാമകരണ നടപടികൾക്കായുള്ള പോസ്റ്റുലേറ്റർ ആകും അദ്ദേഹം പ്രവർത്തിക്കുകയുണ്ടായി. ചാവറപിതാവിന്റെ നാമകരണ നടപ ഭീകൾക്കായുള്ള ട്രൈബ്യൂണലിൻ്റെ പ്രസിഡണ്ടായി 1967 ലാണ് ഫാ ലൂക്കോസിനെ നിയോഗിക്കുന്നത്. പ്രസ്‌തുതകാര്യത്തിന്റെ രൂപതാതലപ്രവർത്ത നങ്ങൾ 1970 ൽ സമാപിക്കുകയുണ്ടായി. ചാവറപിതാവിൻ്റെ ജീവിതത്തെയും സുകൃതങ്ങളെയും കുറിച്ചുള്ള Positio തയ്യാറാക്കുന്നതിന് അദ്ദേഹം റോമി ലേക്ക് 1972 ൽ പോയി. 1978 ൽ Positio സമർപ്പിച്ചു. 1981 ൽ അത്ഭുതം സംബ ന്ധിച്ച Positio സമർപ്പിക്കുകയും ചെയ്തു.
സി.എം.ഐ. സഭയുടെ സെൻ്റ് ജോസഫ് പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യാളായി, 1978 ൽ ഫാ. ലൂക്കാസ് തിരഞ്ഞെടുക്കപ്പെട്ടു. 1979 ൽ തിരുവനന്തപുരം പ്രൊവിൻസ് രൂപംകൊണ്ടപ്പോൾ ആ പ്രോവിൻസിന്റെ പ്രൊവിൻഷ്യാലായി. തുടർന്ന് റോമിൽ പ്രൊക്കുറേറ്റർ ജനറൽ ആയി നിയോഗിച്ചു. 1987 വരെ റോമിൽ സേവനം അനുഷ്‌ഠിച്ച ലൂക്കാസ് വിത്തുവ ട്ടിക്കൽ അച്ചനെ തിരുവനന്തപുരം പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യൽ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മൂന്നുവർഷത്തിനുശേഷം 1991 മുതൽ 1993 വരെ Tioli Vallimpreda സെൻ്റ് മൈക്കിൾസ് ദേവാലയത്തിൽ ഇടവക വൈദി കനായി ജോലി ചെയ്‌തു. 1993 ൽ വീണ്ടും റോമിൽ പ്രൊക്കുറേറ്റർ ജനറൽ ആയി അദ്ദേഹത്തെ നിയമിച്ചു. ആറുവർഷത്തിനുശേഷം വീണ്ടും ധർമ്മാരാം
കോളേജിൽ പ്രൊഫസ്സറായി പ്രവർത്തിച്ചു.
ദൈവദാസൻ തോമസ് കുര്യാളശ്ശേരിയുടെ നാമകരണത്തിനായുള്ള നടപടികളുടെ പോസ്റ്റുലേറ്റർ ആയി 1983-ൽ നിയമിച്ചു. 1986 ൽ രൂപതാ പ്രവർത്തനം ആരംഭിക്കുകയും 1991 ൽ സമാപിക്കുകയും 1996 ൽ മൂന്നു വാല്യങ്ങളുള്ള Positio റോമിലെത്തി സമർപ്പിക്കപ്പെടുകയും ചെയ്തു..
ദൈവദാസി എവുപ്രാസ്യാ സി.എം.സിയുടെ നാമകരണ നടപടി കൾക്കായുള്ള പോസ്റ്റുലേറ്റർ ആയി 1987 ൽ അദ്ദേഹത്തെ നിയോഗിച്ചു. 1991 ൽ ട്രൈബ്യൂണൽ സമാപിക്കുകയും 1994ൽ രണ്ടു വാല്യങ്ങളുള്ള Positio സമർപ്പിക്കുകയും അദ്ഭുതം സംബന്ധിച്ച Positio 2001 ൽ സമർപ്പിക്കുകയും ചെയ്തു.
ദൈവദാസൻ മാത്യു കദളിക്കാട്ടിൽ അച്ചൻ്റെ നാമകരണത്തിനായുള്ള ട്രൈബ്യൂണലിന്റെ പോസ്റ്റുലേറ്റർ ആയി 1967 ൽ അച്ചനെ നിയോഗിച്ചു ട്രൈബ്യൂണൽ പ്രവർത്തനം 1991 ൽ സമാപിച്ചു. 1994 ൽ Positio സമർപ്പിച്ചു 1960 കളിൽ ബാംഗ്ലൂർ ധർമ്മാരാം കോളേജിൻ്റെ ആരംഭകാലത്ത് അവി
വളഞ്ഞ അദ്ധ്യാപകനായിരുന്ന ഫാ. ലൂക്കാസ് ആ സ്ഥാപനം കെട്ടിപ്പടുക്കുന്ന വിഷയത്തിൽ അത്യന്തം വ്യഗ്രതയോടെ പ്രവർത്തിച്ചു. തന്റെ ശിഷ്യന്മാ അാടാപ്പമായിരിക്കുവാൻ അദ്ദേഹത്തിന് എപ്പോഴും ഇഷ്ടമായിരുന്നു. സമ്മേളഹം മൃദുഭാഷിയായിരുന്നു. സാമർത്ഥ്യം കുറഞ്ഞ വിദ്യാർത്ഥികളോട് വിശേഷമായ സഹതാപവും പരിഗണനയും കാട്ടിയിരുന്നു. എന്നാൽ അവ്യനിഷ്ഠയിലും കാര്യക്ഷമതയിലും അനുസരണത്തിലും കർശന നിഷ്ഠ
ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂട്ടായി പുറത്തുപോകുന്ന സന്ദർഭങ്ങളിലാണ് അദ്ദേഹത്തിന്റെ നയഏറ്റവും പ്രകമായിരുന്നത്. എല്ലാ വിശദാംശങ്ങളും വളരെ സൂക്ഷ്‌മതയോടെ പ്ലാൻ ചെയ്‌തിരുന്നു.
അദ്ദേഹത്തിനു മുഖംമൂടിയില്ല. വിദ്യാർത്ഥികളുമായി സ്നേഹപൂർവ്വം അലിഞ്ഞുചേരും. വീട്ടിൽ നിന്ന് ആദ്യമായി അകുന്ന് സെമിനാരിയിലെത്തുന്ന കുട്ടികൾ പലവിധ രോഗങ്ങൾക്കും ഇരയായിത്തീരും. ഫാ. ലൂക്ക് ഊണും ഉറക്കവും അവഗണിച്ച് അവരുടെ കാര്യത്തിൽ ദത്തശ്രദ്ധനാകും. ഈ പരി! ഗണനാവൈശിഷ്ട്യമാണ് അദ്ദേഹത്തെ സി.എം.ഐ. സമൂഹത്തിനു പ്രിയ ങ്കരനാക്കിയത്.
“ഓരോ വൃക്ഷവും അതിൻ്റെ ഫലത്താൽ തിരിച്ചറിയപ്പെടുന്നു” എന്ന സുവിശേഷ വാക്യം അദ്ദേഹം തൻ്റെ മുദ്രാവാക്യമാക്കിയിരുന്നു. തൻ്റെ ശിഷ്യന്മാരിൽ ഈ അവബോധം വളർത്താൻ അദ്ദേഹം പരമാവധി ശ്രമി ച്ചു. വ്യക്തികൾക്ക് ഉന്നതാദർശങ്ങളും ഉത്തമ അവബോധങ്ങളും ഉണ്ടെ ങ്കിലേ സമൂഹം രക്ഷപെടുകയുള്ളു എന്ന് അദ്ദേഹം വിശ്വസിച്ചു.
സി.എം.ഐ. സമൂഹം തൻ്റെ ഒന്നാമത്തെ അമ്മയും ധർമ്മാരാം തന്റെ രണ്ടാമത്തെ അമ്മയും ആണെന്ന് അദ്ദേഹം വിശ്വസിച്ചു. അവയിൽ നിന്നു വ്യതിരക്തമായി തനിക്കൊരസ്‌തിത്വമില്ലെന്ന് അദ്ദേഹം കരുതി, ധർമ്മരാമി ലുള്ളവർ ഈശോയിൽ തൻ്റെ സഹോദരങ്ങളാണെന്നും. “നാം ഒരു കുടുംബം” എന്ന ആശയം ഉദ്ബോധനംകൊണ്ടും മാതൃകകൊണ്ടും തന്റെ ശിഷ്യന്മാരിൽ അദ്ദേഹം പ്രോജ്ജ്വലിപ്പിച്ചു.
ജീവിതവിശുദ്ധിയെ വളരെ വിലമതിച്ചിരുന്ന ഒരു വ്യക്തിയാണ് ഫാ. വിത്തുവട്ടിക്കൽ. അദ്ദേഹം നാലുദൈവദാസന്മാരെ വിശുദ്ധരായി പ്രഖ്യാ പിക്കാനുള്ള നടപടികളിൽ നിർണ്ണായകമായ പങ്കുവഹിക്കാനിടയായതു യാദ്യച്ഛികമല്ല.
തന്റെ വിദ്യാർത്ഥികളുടെ സവിശേഷമായ അഭിരുചികളും പ്രാപിതി കളും കണ്ടെത്താനും അവരെ സഭാസേവനത്തിൻ്റെ ഉപയുക്തമേഖലകളിൽ നിയോഗിക്കാനും അസാധാരണമായ കഴിവാണ് അദ്ദേഹത്തിനുണ്ടായിരുന്ന ത്. വിദ്യാർത്ഥികളെ സംബന്ധിച്ച വിശദാംശങ്ങൾ ഓർത്തിരിക്കാനും ചെറിയ ആവശ്യങ്ങൾ പോലും ശ്രദ്ധിക്കാനും അദ്ദേഹം താത്പര്യം പ്രകി പ്പിച്ചു. അദ്ദേഹം നൽകിയിരുന്ന സമ്മാനങ്ങൾ അവയുടെ മൂല്യംകൊണ്ടല്ല. അവയിലൂടെ പ്രകടമായ പരിഗണനാഭാവം കൊണ്ടാണ് വിദ്യാർത്ഥികൾക്കു പ്രിയങ്കരമായത്. വിദ്യാർത്ഥികളെ മൈസൂർ, വ്യന്ദാവൻ, ജലഹള്ളി തുട ങ്ങിയ സമീപസ്ഥലങ്ങളിലേയ്ക്ക് അദ്ദേഹം ഉല്ലാസയാത്രയ്ക്കു കൊണ്ടു പോകുമായിരുന്നു. ആകെക്കൂടി ധർമ്മാരാമിലെ ജീവിതം സി.എം.ഐ
ക്കാർക്ക് കുളിർമ്മയുള്ള ഓർമ്മയായിത്തീർന്നു. സ്നേഹം. പരിഗണന എന്ന രണ്ടു ഭാവങ്ങളുടെ മൂർത്തീഭാവമായിട്ടാണ് അദ്ദേഹത്തിൻ്റെ ശിഷ്യത്വം അതു ഭവിച്ച സകലരും അദ്ദേഹത്തെ ഓർമ്മിക്കുന്നത്.
അദ്ദേഹത്തെക്കുറിച്ച് ഇങ്ങിനെ പറയാം – പ്രായത്തിൽ മുതിർന്നവൻവ്യക്തിത്വത്തിൽ അതുല്യൻ. പ്രകൃതത്തിൽ ശാന്തൻ, സ്വഭാവത്തിൽ സ്നേഹമയൻ. വീക്ഷണത്തിൽ ആധുനികൻ, അറിവിൽ അത്യാധുനികൻ, ക്രിസ്തുശിഷ്യത്വത്തിൽ പരിപൂർണ്ണൻ. ഇതാണ് ലൂക്കാസ് വിത്തു വീട്ടി ക്കലച്ചന്റെ വിശേഷണം









Leave a Reply