കേരള സഭാപ്രതിഭകൾ-14
ആർച്ച് ബിഷപ്പ് ഡോ. കൊർണേലിയസ് ഇലഞ്ഞിക്കൽ
“കൈരളിയ്ക്ക് കാവ്യഭാവനയുടെ ഇലഞ്ഞിപ്പൂ മണം പകർന്നു നൽകിയ അജപാലകൻ ഒന്നേയുള്ളു – ആർച്ചു ബിഷപ്പ ഡോ. കൊർണേലിയസ് ഇലഞ്ഞിക്കൽ. വിശ്വാസ തീഷ്ണതയോടെ ഒരു സമൂഹത്തെ നയിക്കുമ്പോഴും ഇടവേളകളിൽ അദ്ദേഹം ദൈവവചനങ്ങളുടെ കീർത്തനങ്ങളൊരുക്കി. ഒരുവട്ടം കേൾക്കുന്നമാത്രയിൽ ഹൃദയത്തെ തൊട്ടു ണർത്തുന്ന ദേവസങ്കീർത്തനങ്ങൾ വിശ്രമജീവിതത്തിലും അദ്ദേഹം സൃഷ്ടി ച്ചുകൊണ്ടിരിക്കുകയാണ്.” കേരള ലത്തീൻ കത്തോലിക്കാ ഡയറക്ടറിയിൽ ആർച്ച് ബിഷപ്പ് കൊർണേലിയസ് ഇലഞ്ഞിക്കൽ പിതാവിനെപ്പറ്റി എഴുതിയ വാക്കുകളാണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്.
ആർച്ച് ബിഷപ്പ് കൊർണേലിയസ് “മങ്ങാത്ത സ്മരണകൾ” എന്ന പേരിൽ തന്റെ ആത്മകഥ രചിച്ചിട്ടുണ്ട്. മറ്റു ആത്മകഥകളിൽ നിന്നും വിത്യ സമാണ് ആർച്ചു ബിഷപ്പിൻ്റെ ആത്മകഥ. അദ്ദേഹം രചിച്ച നിരവധി കവി തകൾ അതിൽ ചേർത്തിട്ടുണ്ടെന്നതാണ് അതിൻ്റെ പ്രത്യേകത. ആത്മക ഥയിൽ ധ്യാനപ്രസംഗകന്മാരെപ്പറ്റി പറയുന്ന ഒരു ഭാഗവും അതോട് ചേർത്തുള്ള ഒരു കവിതയും താഴെ ചേർക്കുന്നു.
“ഒരു വസ്തുത നമ്മൾ മറക്കരുത്. ധ്യാനപ്രസംഗകന്മാർ ടെല ഫോൺ എക്സ്ചേഞ്ചിലിരുന്ന് സംസാരിക്കാൻ കണക്ഷൻ കൊടുക്കുന്നവ രെപ്പോലെയാണ്. ധ്യാനിക്കുന്നവർ ദൈവത്തോടാണ് യഥാർത്ഥത്തിൽ സംസാരിക്കുന്നത്. അവിടുന്നാണ് ധ്യാനിക്കുന്നവരോട് സംസാരിക്കുന്നത്, അവരെ രൂപാന്തരപ്പെടുത്തുന്നത്.
അവിടുത്തോട് ഐക്യപ്പെടുമ്പോൾ, തൻ്റെ ദിവ്യ ജീവൻ നമ്മിലേ ക്കുപകരുന്നു. നമ്മൾ തഴച്ചുവളർന്ന് സൽഫലങ്ങൾ പുറപ്പെടുവിക്കുന്നു. മുന്തിരിവള്ളിയുടെ ശാഖളെപ്പോലെ നീ നല്ലൊരു മുന്തിരിവള്ളി ഞാനതിൻ ശാഖയുമാണല്ലോ – ദിവ്യനാഥാ ഞാനതിൽ ശാഖയുമാണല്ലോ നിന്നോട് ചേർന്ന് നിൽക്കുമ്പോഴൊക്കെയും നിൻ ജീവനെന്നിൽ പകർന്നിടുന്നു. അതിവേഗം വളരും ഞാൻ പുതുപൂക്കൾ ചൂടും ഞാൻ മാധുര്യമേറും ഫലങ്ങൾ നൽകും നിന്നിൽ നിന്നല്പം ഞാൻ വേർപെട്ടുപോയെന്നാൽവാടിയുണങ്ങി നിലം പതിക്കും വളരില്ല, പൂക്കില്ല, ഫലമൊന്നുമണിയില്ല; വെറുമൊരു ചുള്ളിക്കമ്പായി മാറും വിലയില്ല, ചാമ്പലായ്ത്തീരും ഞാൻ മന്നതിൽ ആർക്കാർക്കും വേണ്ടാത്ത ചാമ്പലാകും.” എത്രയോ ആശയ സമ്പുഷ്ടമായ കവിതയാണിത്. ഇതുപോലെ ചിന്തോദ്ദീപകങ്ങളായ നിരവധി കവിതകൾ ചേർത്താണ് അദ്ദേഹം തൻ്റെ ആത്മകഥ രചിച്ചിരിക്കുന്നത്.
ഗദ്യവും കവിതയും ഒന്നുപോലെ കൈകാര്യം ചെയ്യുന്നതിൽ അതി പ്രഗത്ഭനായ കൊർണേലിയസ് തിരുമേനി കൊടുങ്ങല്ലൂരിനടുത്ത് കാരയിലെ ഇലഞ്ഞിക്കൽ തറവാട്ടിൽ 1918 സെപ്റ്റംബർ 8-നായിരുന്നു ജനനം. ജ്ഞാന സ്നാനം നടന്നത് വിശുദ്ധ കൊർണേലിയസിൻ്റെ തിരുനാൾ ദിവസമാണ്. വികാരിയുടെ നിർദ്ദേശമനുസരിച്ച് കുട്ടിക്ക് കൊർണേലിയൂസ് എന്ന് പേര് നൽകി. വീട്ടിൽ വിളിച്ചത് ഇട്ടിയവിരാ എന്നും. അദ്ദേഹത്തിന്റെ ബാല്യകാ ലജീവിതം ക്ലേശകരമായിരുന്നു ടൈഫോയിഡ് പിടിപെട്ട് രോഗം മൂർച്ഛിച്ചു. രണ്ടുമൂന്നു പ്രാവശ്യം വെള്ളത്തിൽ വീണു. ജീവൻ നഷ്ടപ്പെട്ടെന്നുതന്നെ സംശയിച്ചു. അവയെല്ലാം അതിജീവിച്ച് ഇട്ടിയവിര പഠനം തുടർന്നു. കാര യിലെ പ്രൈമറി സ്‌കൂളിലും എടവിലങ്ങ ഗവണ്മെൻ്റ് സ്കൂളിലും ഏറിയാട് ഗവണ്മെന്റ് സ്കൂളിലും പഠിച്ചു. ഏഴാം ക്ലാസ്സ് പാസ്സായവരെയാണ് അന്ന് സെമിനായിരിയിൽ പ്രവേശിപ്പിക്കുക. ആഴമായ വിശ്വാസവും ഭക്തി തീഷ് തയുമുള്ള മാതാപിതാക്കളുടെ സംരക്ഷണയിൽ വളർന്നുവന്ന ഇട്ടിയവിരാ ചെറുപ്പം മുതലേ വൈദികനാകാനാഗ്രഹിച്ചിരുന്നു.
1933 മെയ് മാസത്തിൽ മൈനർ സെമിനാരിയിൽ പ്രവേശിച്ചു. അതോ ടൊപ്പം സെന്റ് ആൽബർട്‌സ് സ്‌കൂളിൽ ചേർന്ന് ഹൈസ്കൂൾ വിദ്യാഭ്യാ സവും പൂർത്തിയാക്കി. മൈനർ സെമിനാരിയിൽ ലത്തീൻ പഠനം ആരംഭി ച്ചു. തുടർന്ന് മംഗലപ്പുഴ പൊന്തിഫിക്കൻ സെമിനാരിയിൽ 1938-ൽ ചേർന്നു. ഒരു വർഷം തത്വശാസ്ത്രപഠനം നടത്തി. തുടർന്ന് റോമിലെ പ്രൊപ്പഗാന്താ കോളേജിൽ ചേർന്ന് പഠനം നടത്തുവാനായി റോമിലേക്ക് അയച്ചു. 1939 ഒക്ടോബർ 10-ാം തീയതി കപ്പൽ മാർഗ്ഗം റോമിലേക്കു പുറപ്പെട്ടു. റോമിൽ എത്തി പഠനം തുടർന്നു. പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പായെ പല പ്രാവശ്യം സന്ദർശിക്കാനുള്ള അവസരം കൊർണേലിയസ് ബ്രദറിന് ലഭിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ ഇറ്റലി പങ്കുചേർന്നതോടെ ശത്രുവിമാനങ്ങളുടെ വര വും, സൈറന്റെ അപകട സൂചനാസ്വരവും എല്ലാം ഭയപ്പെടുത്തുന്നവയായി രുന്നു. അനേകം മണിക്കൂറുകൾ അണ്ടർ ഗ്രൗണ്ടിൽ സെമിനാരി വിദ്യാർത്ഥി കൾ കഴിച്ചു കൂട്ടേണ്ടി വന്നിട്ടുണ്ട്. അമേരിക്കയുടെ ബോബുവർഷം വിവരി ക്കാനാവാത്ത ഭയങ്കര കാഴ്ച്‌ചയായിരുന്നു. ആറുവർഷത്തെ പഠനത്തിനു ശേഷം 1945 മാർച്ച് 18-ന് കർദ്ദനാൾ ഫുമ സോണിബിയോണ്ടിയിൽ നിന്നുംകൊർണേലിയോസ് വൈദികപട്ടം സ്വീകരിച്ചു. തുടർന്ന് റോമിൽ നിന്ന് കാനൻ ലോയിലും തത്ത്വശാസ്ത്രത്തിലും ഡോക്ടർ ബിരുദം നേടുകയും ചെയ്തു. ഡോക്ടറേറ്റിനുള്ള വിഷയം ബൃഹദാരണ്യക ഛാന്ദോഗോപ്യനി ഷത്തുകളിലെ ദൈവാശയപരിണാമം എന്നുള്ളതായിരുന്നു.
സെമിനാരി റെക്ടറായിരുന്ന മോൺ ബ്രിസ്സി, ഓസിമോ – സിംഗൊളി എന്ന സംയുക്ത രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. അദ്ദേഹത്തെ ഓസിമോ രൂപതയിലേക്ക് അനുഗമിക്കാൻ വേണ്ടി തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാൾ കൊർണേലിയസ് അച്ചനായിരുന്നു. ഓസിമായിൽ വലിയ ഒരു ജന ക്കൂട്ടം പുതിയ മെത്രാനെ സ്വീകരിക്കാൻ എത്തിയിരുന്നു. തുടർന്നു നടന്ന പൊതുയോഗത്തിൽ ഇറ്റാലിയൻ ഭാഷയിൽ കൊർണോലിയസ് അച്ചൻ നട ത്തിയ പ്രസംഗം ഇറ്റാലിയൻ ഭാഷയിലെ ആദ്യത്തെ പ്രസംഗമായിരുന്നു.
1947-ൽ അട്ടിപ്പേറ്റി തിരുമേനി മിലെത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കുന്നതിനും വേണ്ടസഹായങ്ങൾ ലഭ്യമാക്കുന്നതിനും കൊർണോ ലിയസച്ചൻ പരിശ്രമിക്കുകയുണ്ടായി. പ്രൊപ്പഗാന്തായിലെ പഠനം കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാൻ തുടങ്ങിയപ്പോൾ യൂണിവേഴ്‌സിറ്റിയിൽ ഹൈന്ദവത ത്വശാസ്ത്രം പഠിപ്പിക്കാമോയെന്ന് അധികാരികൾ ചോദിച്ചു. നാട്ടിൽ ചെന്ന ശേഷം പിതാവൻ്റെ നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കാമെന്ന് അദ്ദേഹം മറു പടി നൽകി. മടക്കയാത്രയിൽ ലൂർദ്ദിൽ പത്തുദിവസം താമസിച്ചു. അവിടെ നിന്നും ഇംഗ്ലണ്ടിലേക്കുപോയി കപ്പൽ മാർഗ്ഗം ബോംബെയിൽ എത്തി. അവി ടെനിന്നും മദ്രാസ് വഴി എറണാകുളത്തെത്തി.
ചത്യാത്ത് ഇടവകയിൽ അസിസ്റ്റൻ്റ് വികാരിയായിട്ടായിരുന്നു ആദ്യ നിയമനം. ഒൻപതു മാസത്തിനുശേഷം പിതാവിൻ്റെ സെക്രട്ടറിയായി നിയ മിച്ചു. മൂന്നുവർഷത്തിനുശേഷം കത്തീഡ്രൽ പള്ളിയിൽ അസിസ്റ്റന്റായി. അന്ന് നൊവേന ഇംഗ്ലീഷിലായിരുന്നു. ആ ഇംഗ്ലീഷ് പുസ്തകം മലയാള ത്തിലേക്ക് വിവർത്തനം ചെയ്ത‌് അച്ചൻ പ്രസദ്ധീകരിച്ചു. പിന്നീട് മൈനർ സെമിനാരി റെക്ടറായി നിയമിതനായി. സെമിനാരി വിദ്യാർത്ഥികൾ യോഗാ ഭ്യാസം പരിശീലിക്കുവാൻ അവസരം നൽകി. 20 മിനിട്ട് ദിവസവും യോഗാ ഭ്യാസം ചെയ്യണമെന്നും നിർദ്ദേശിച്ചു. റെക്ടർ സ്ഥാനത്തുനിന്നും വികാർ ജനറാളിന്റെ സഹായിയായി അരമനയിലേക്ക് മാറ്റി. തുടർന്ന് പ്രോ-വികാർ ജനറൽ, വികാരി ജനറൽ, വികാരി കാപ്പിറ്റലർ എന്നീ നിലകളിലും പ്രവർത്തിച്ചു.
വത്തിക്കാൻ സൂനഹദോസിനെ തുടർന്ന് തിരുക്കർമ്മങ്ങൾ മാതൃ ഭാഷ യിലേക്ക് ആക്കുന്നതിനുവേണ്ടി നിയുക്തമായ കമ്മറ്റിയിൽ ഡോ. കൊർണോ ലിയസ് അച്ചനുമുണ്ടായിരുന്നു. അത് വിജയകരമായി പൂർത്തീകരിച്ചു.
ആർച്ച് ബിഷപ്പ് അട്ടിപ്പേറ്റി ദിവംഗതനായപ്പോൾ അഡ്മിനിസ്റ്ററേറ്റർ ആയി നിയമിതനായത്, ഡോ. കൊർണേലിയസ് ആയിരുന്നു. 1971 ഏപ്രിൽ നാലിന് വിജയപുരം രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. കാർഡിനൽ ലൂർദ്ദ് സ്വാമിയായിരുന്നു മെത്രാഭിഷേക കർമ്മത്തിൻ്റെ പ്രധാന കാർമ്മി കൻ. 1971 ഏപ്രിൽ 28-ന് വിജയപുരത്തെത്തി അധികാരമേറ്റു. 8999 ച. കിലോമീറ്റർ വിസ്‌തീർണ്ണമുള്ള ഒരു വലിയ രൂപതയാണ് വിജയപുരം. വിവിധ റീത്തുകളിൽപ്പെട്ടവരും വിവിധസഭാവിഭാഗങ്ങളിൽപ്പെട്ടവരും കോട്ട യത്ത് ഉണ്ട്. കത്തോലിക്കാ മെത്രാന്മാരോടും വൈദികരോടും ജനങ്ങളോടും മാത്രമല്ല മറ്റു സഭാവിഭാഗങ്ങളോടും അദ്ദേഹം സൗഹൃദം പുലർത്തിപ്പോ ന്നു. എല്ലാ സഭാവിഭാഗങ്ങളും ഒത്തൊരുമിച്ചു നടത്തിയിരുന്ന സംയുക്ത ക്രിസ്തുമസ് ആഘോഷം പ്രത്യേകം സ്‌മരണീയമാണ്.
വിജയപുരത്തിന്റെ്റെ രക്ഷ വിജയപുരത്തിൻ്റെ മക്കളിൽ തന്നെയായിരി ക്കണമെന്ന തത്വമനുസരിച്ച് വിജയപുരത്തുനിന്നും വൈദികാന്തസ്സിലേക്കും സന്യാസാന്തസ്സിലേക്കുമുള്ള ദൈവവിളി പ്രോത്സാഹിപ്പിച്ചു. മതബോധന കാര്യത്തിൽ സവിശേഷ ശ്രദ്ധ പതിപ്പിച്ചു. മതബോധനകേന്ദ്രത്തിന് രൂപം കൊടുത്തു. മതബോധന പ്രവർത്തനങ്ങൾ സമന്വയിപ്പിക്കുന്നതിനും ശ്രമി ച്ചു. 1976 സെബ്റ്റംബർ 26-ാം തീയതി മതബോധന നവീകരണദിനമായി ആചരിച്ചു. മിതവ്യയം പരിശീലിക്കുന്നതിനും മദ്യപാനവും മറ്റും ഉന്മൂലനം ചെയ്യുന്നതിനും എല്ലാവിഭാഗിയചിന്തകളും ഉപേക്ഷിച്ച് ഐക്യത്തിലും കൂട്ടാ യ്മയിലും ജീവിക്കണമെന്നും അജഗണങ്ങളെ ഉപദേശിച്ചും ദിവ്യകാരുണ്യ ഭക്തിയും മരിയ ഭക്തിയും ശക്തിപ്പെടുത്തി. ദേവാലയസംഗീതാലാപം കൂടു തൽ സജീവവും ഭക്തിമയവുമാക്കാൻ സംഗീത മത്സരങ്ങൾ സംഘടിപ്പിച്ചു. കോട്ടയത്ത് നല്ല ഇടയൻ ദേവാലയത്തിൽ നാല്‌പതു മണിയാരാധന ആരം ഭിച്ചു. കുടുംബപ്രാർത്ഥന മുടങ്ങാതെ ചൊല്ലുവാൻ പ്രേരിപ്പിച്ചു. വിൻസെന്റ് ഡി പോൾ സഖ്യത്തിൻ്റെ പ്രവർത്തനം രൂപതയിൽ സജീവമാക്കി.
ദളിത് ക്രൈസ്തവരെ കൂടുതൽ സഹായിക്കാൻ പദ്ധതികൾ ആസൂ ത്രണം ചെയ്തു. നൂറിലധികം പദ്ധതികൾ ഉൾക്കൊള്ളുന്ന ഒരു പാക്കേജ് ഡവലപ്മെന്റ് പ്രോഗ്രാം തയ്യാറാക്കി ഇൻഡ്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡണ്ട് ഫാ. ഫൊസേക്കയ്ക്കു സമർപ്പിച്ചു. അതിനുള്ള അംഗീകാരം ലഭിച്ചു. ദളിത് വിഭാഗത്തിൽപ്പെട്ടവരെ പൗരോഹിത്യത്തിലേക്കും സന്യസ്ത ജീവിതത്തിലേക്കും ആനയിക്കുന്നതിനും കൊർണേലിയസ് തിരുമേനി നട പടികൾ സ്വീകരിച്ചു. 1980-ൽ രൂപതയുടെ സുവർണ്ണ ജൂബിലിയവസരത്തിൽ 50 വികസനപദ്ധതികൾ സമർപ്പിക്കപ്പെട്ടു. അത് വിജയകരമായി. 3000-ത്തോളം ശിശുക്കളുടെ വൈദ്യപരിശോധന നടത്തി. 1974-ൽ മദർ തെരേസായെ കൽക്കത്തയിൽ എത്തി സന്ദർശിച്ചു. വിജയപുരം രൂപതയി ലേക്ക് മദർ തേരേസായുടെ ഉപവിയുടെ പ്രേഷിതർ എന്നറിയപ്പെടുന്ന സിസ്റ്റേ
ഴ്സിനെ ക്ഷണിച്ചുവരുത്തുവാൻ ഈ സന്ദർശനം സഹായിച്ചു. 1979 ഏപ്രിൽ രണ്ടിന് തിരുവനന്തപുരത്ത് കേരളാ ക്രിസ്‌ത്യൻ ലീഡേഴ്‌സ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച (മതത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരെ) വൻപ്രകടനത്തിൻ്റെയും പൊതുയോഗത്തിന്റെയുംവിജയത്തിന് മുഖ്യപങ്കുവഹിച്ചത് കൊർണേലിയസ് പിതാവായിരുന്നു. നിരാ ലംബർക്ക് സ്നേഹവും അംഗീകാരവും പകർന്നു നൽകിയ അദ്ദേഹത്തിന്റെ സേവനം കോട്ടയത്തെ സാംസ്കാരിക മേഖലകളിലുമെത്തി. ഒന്നരപതി റ്റാണ്ടു നീണ്ടുനിന്ന അവിസ്‌മരണീയ അജപാലന ശുശ്രൂഷക്കുശേഷം 1987 മാർച്ച് 18-ന് വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പായി.
ലത്തീൻ കത്തോലിക്കാ സമൂഹത്തിൻ്റെ ആദ്ധ്യാത്മികവും ഭൗതീക വുമായ ഉന്നമനം ലക്ഷ്യമാക്കിയാണ് അദ്ദേഹം പ്രവർത്തിച്ചത്. അതിരൂപ തയുടെ പൊതുഅജപാലനകേന്ദ്രമായ ആശീർഭവൻ അദ്ദേഹത്തിന്റെ വിശ്വാ സതീഷ് പ്രവർത്തനങ്ങളുടെ ഭാഗമാണ്.
അഖിലേന്ത്യാ മെത്രാൻ സമതിയുടെ ബൈബിൾ കമ്മീഷൻ ചെയർമാനായും അദ്ദേഹം 6 വർഷക്കാലം പ്രവർത്തിക്കുകയുണ്ടായി. അതി രൂപതയിൽ കുടുംബയൂണിറ്റുകൾ സജീവമാക്കുന്നതിനും തിരുമേനി വള രെയധികം പരിശ്രമിച്ചിട്ടുണ്ട്. വിജയപുരം രൂപതയുടെ മെത്രാനായി സ്ഥാനാ രോഹണം ചെയ്‌തപ്പോൾ ദീപിക പ്രസദ്ധീകരിച്ച സപ്ലിമെൻ്റിൽ സാഹിത്യ നിപുണൻ ടി.എം. ചുമ്മാർ ഇപ്രകാരം കൊർണേലിയസ് പിതാവിന്റെ കൂടും ബത്തെപ്പറ്റി എഴുതിയിരിക്കുന്നു.
“ക്രിസ്തുവിന്റെ സന്ദേശവുമായി കേരളക്കരയിലെത്തിയ തോമസ് അപ്പസ്തോലനാണല്ലോ ഇന്നാട്ടിൽ ക്രിസ്‌തുമതത്തിന് ബീജാവാപം ചെയ്ത ത്. അദ്ദേഹം അന്നു നൽകിയ സന്ദേശം സ്വീകരിച്ചു ക്രിസ്തുമാർഗ്ഗത്തിൽ മുന്നോട്ടു നീങ്ങിയവരാണ് ഇന്നു കേരളത്തിൽ അധിവസിക്കുന്ന ക്രൈസ്ത വരുടെ പൂർവ്വികന്മാർ. പോർട്ടുഗീസ് മിഷ്യനറിമാരുടെ കേരള പ്രവേശനവും തുടർന്നുണ്ടായ പരിവർത്തനവും വഴി പഴയ ക്രിസ്ത‌്യാനികളിൽ ഒരു വിഭാഗം ലത്തീൻ റീത്തിൽ ഉൾപ്പെടുകയും, അങ്ങനെ ഇന്നവർ ലത്തീൻ കത്തോലിക്കർ എന്ന പേരിൽ സുവിദിതരായിത്തീർന്നിരിക്കുകയുമാണ്. മദ്ധ്യ കേരളത്തിൽ വാരാപ്പുഴ, കൊച്ചി എന്നീ രൂപതകളിൽപ്പെട്ട ലത്തീൻ കത്തോ ലിക്കരിൽ ഗണ്യമായ ഒരു വിഭാഗം ഇങ്ങനെ അക്കാലങ്ങളിൽ ലത്തീൻ റീത്തിലേയ്ക്കു പരിവർത്തനം ചെയ്‌ത പുരാതനമായ മാർത്തോമ്മാ സ്ത‌്യാനികളാണെന്നുള്ളത് ഒരു ചരിത്രസത്യം മാത്രമാകുന്നു. അങ്ങ നെയുള്ള തോമ്മാ ക്രിസ്ത്യാനികളുടെ പരമ്പരയിൽ ഉൾപ്പെട്ട ഒന്നത്രെ തൊടുങ്ങല്ലൂരിനു സമീപം കാര് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഇല ഞ്ഞിക്കൽ
കുടുംബം. പ്രസ്‌തുത കുടുംബത്തിലാണ് നമ്മുടെ അഭിവന്ദ്യ തിരുമേനി ജാതനായത്. ആര്യവൈദ്യം പരമ്പരാഗതമായി ആദരിച്ചും ആചരിച്ചും വരുന്നു മേല്പ്‌പറഞ്ഞ ഗ്രഹത്തിലെ നത്തെ കാരണവരും പ്രശസ്‌ത ഭിഷഗ്വരനു മായ കുഞ്ഞവരാ വൈദ്യനാണ് അവിടത്തെ പിതാവ്










Leave a Reply