Sathyadarsanam

കേരള സഭാപ്രതിഭകൾ-11 റവ. ഫാ. മൈക്കിൾ പനക്കൽ

കേരള സഭാപ്രതിഭകൾ

റവ. ഫാ. മൈക്കിൾ പനക്കൽ

പ്രശസ്ത ഗാനരചയിതാവും ചിത്രകാരനുമായ ഫാ. മൈക്കിൾ പനക്കൽ എറണാകുളം ജില്ലയിലെ വൈപ്പിൻകരയിൽ മാനാട്ടുപറമ്പിൽ, നായരമ്പലം മാനാട്ടുപറമ്പിൽ പനക്കൽ ജോസഫ് മറിയം ദമ്പതികളുടെ മകനായി 1916 മാർച്ച് 24 ന് ജനിച്ചു.

വിദ്യാഭ്യാസാനന്തരം മൈനർ സെമിനാരിയിൽ ചേർന്ന് വൈദിക പഠനം ആരംഭിച്ചു. സിലോണിലെ കാൻഡി പേപ്പൽ സെമിനാരിയിലാണ് വൈദികപഠനം പൂർത്തിയാക്കിയത്. 1942 ഡിസംബർ 19 ന് വൈദികനായി അഭിഷിക്തനായി. വരാപ്പുഴ അതിരൂപതയിലെ വൈദികനായി പട്ടമേറ്റ ഫാ. മൈക്കിൾ കൊടുങ്ങല്ലൂർ സെൻ്റ് തോമസ് പള്ളിയിൽ വികാരിയായിട്ടായി രുന്നു ആദ്യനിയമനം. തുടർന്ന് 1944 ൽ എറണാകുളം ഉണ്ണിമിശിഹാ പള്ളി യിൽ സഹവികാരിയും ഡോൺബോസ്കോ സ്‌കൂളിൽ അദ്ധ്യാപകനുമായി നിയമിതനായി. പിന്നീട് ബോസ്കോ കലാസമിതിക്ക് രൂപം കൊടുത്തു. റെക്സ‌് ഐസക്ക്, ജോബ് ആൻഡ് ജോർജ്, ജറി അമൽദേവ്, സി.ജെ. ആന്റോ, തബലവിദ്വാൻ ഗോപാലൻ തുടങ്ങിയപ്രഗത്ഭ സംഗീതജ്ഞർ ഫാ. മൈക്കിളിൻ്റെ ശിഷ്യന്മാരാണ്.

ഫാ.ആന്റണി എഴുതിയിട്ടുള്ള ദൈവരാജ്യത്തിൻ്റെ കഥ എന്ന ആംഗ ലേയഭാഷയിലുള്ള ഗ്രന്ഥം സ്വർഗ്ഗസന്ദേശം എന്നപേരിൽ മലയാളത്തിലേക്ക് ഫാ. മൈക്കിൾ വിവർത്തനം ചെയ്‌തിട്ടുണ്ട്. അതിൻ്റെ അനേകായിരം കോപ്പി കൾ വിറ്റഴിഞ്ഞു. ഒരു ചിത്രകാരൻ എന്ന നിലയിൽ പ്രസിദ്ധനായ മൈക്കി ളച്ചൻ എറണാകുളത്തെ ചില സ്ഥാപനങ്ങളുടെ ഭിത്തികളിൽ വരച്ചചിത്ര ങ്ങൾ ഇന്നും ഏവരുടെയും ശ്രദ്ധയെ ആകർഷിച്ചുകൊണ്ടിരിക്കുന്നു.

ബോസ്കോ കലാസമിതിയെന്ന കൊച്ചി നഗരത്തിലെ പ്രഥമ സംഘ ടിതകലാപ്രസ്ഥാനത്തിലൂടെ നിരവധി പ്രതിഭകൾക്ക് വളരാനുള്ള സാഹ ചര്യം അദ്ദേഹം സൃഷ്‌ടിച്ചിട്ടുണ്ട്. പിന്നീടാണ് കേരളസഭയിലെ പ്രഥമസാം സ്കാരിക കലാകേന്ദ്രമായ സി.എ.സി. (കൊച്ചിൻ ആർട്‌സ് ആൻഡ് കമ്മ്യൂ ണിക്കേഷൻസ്) മൈക്കിളച്ചൻ സ്ഥാപിക്കുന്നത്. വരാപ്പുഴ അതിരൂപത ഈ സ്ഥാപനം ആരംഭിക്കാൻ മൈക്കിളച്ചനെ ചുമതലപ്പെടുത്തുകയാണ് ചെയ്ത ത്. അതിന്റെ ആഭിമുഖ്യത്തിൽ മൂന്നുഭാഗങ്ങളിലായി മൂന്നു കാസറ്റുകളി ലായി ബൈബിൾ സന്ദേശഗീതങ്ങൾ പ്രസിദ്ധീകൃതമായി. ഫാ. മൈക്കി ളിന്റെ പൗരോഹിത്യ സുവർണ്ണജൂബിലി സ്മ‌ാരകമായി നൂറുഗാനങ്ങൾ –

മധുരപ്രതീക്ഷകൾ എന്ന പേരിൽ പ്രകാശനം ചെയ്യപ്പെട്ടു. എറണാകുളം ഉണ്ണിമിശിഹാപ്പള്ളി, ചെട്ടിക്കാവ് സെന്റ്റ് ആന്റണീസ്പള്ളി, ഗോതുരുത്ത് സെൻ്റ് സെബാസ്റ്റ്യൻ പള്ളി, കൂട്ടുകാട്ട് തിരക്കുടംപ ള്ളി, ചേന്നൂർ സെന്റ് ആൻ്റണീസ് പള്ളി എന്നിവിടങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കേരളത്തിലെ പ്രഥമ ഇൻഡസ്ട്രിയൽ സ്‌കൂൾ പ്രസ്സിന്റെ (ഐ.എ സ്സ്. പ്രസ്സ്) മാനേജർ, സെൻ്റ് ആൽബർട്‌സ് കോളേജ് ചാപ്ലിൻ, സി.എ.സി.

യുടെ ഡയറക്‌ടർ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ചിറ്റൂർ ഗോപി, ഫ്രെഡി പള്ളൻ തുടങ്ങിയ ഒരു വലിയനിരയെ സി. എ.സി. സംഭാവന ചെയ്‌തത്‌ പനക്കലച്ചൻ്റെ മേൽനോട്ടത്തിലായിരുന്നു.

അഞ്ഞൂറിലേറെ ഗാനങ്ങളുടെ രചന നിർവ്വഹിച്ച ഇദ്ദേഹത്തിന്റേതായി 25 ഓഡിയോകാസറ്റുകൾ പ്രകാശനം ചെയ്‌തിട്ടുണ്ട്. ചിത്രകലാരംഗത്തും ഏറെ സവിശേഷതകൾ പ്രകടമാക്കിയിട്ടുള്ള ഇദ്ദേഹം വരച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധയാകർഷിച്ചിട്ടുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *