കേരള സഭാപ്രതിഭകൾ-3
വി.ജി സിറിയക്ക് ഐ.എ.എസ്സ് (റിട്ടയേർഡ്)
പ്രഗൽഭനായ അഭിഭാഷകൻ, നീതിഷ്‌ഠനായ ഭരണാധികാരി, സേവന സന്നദ്ധനായ സമുദായ സ്നേഹി എന്നീ നിലകളിലെല്ലാം പരക്കെ അറിയ പെടുന്ന വി.ജി സിറിയക്ക് കുറവിലങ്ങാടിനു സമീപമുള്ള കാഞ്ഞിരത്താനം ഇടവകയിൽ വടക്കേക്കര വീട്ടിൽ ഷെവ: വി.സി ജോർജ്ജ് ബി.എ, എൽ.റ്റി യുടെയും കുഞ്ഞുമറിയത്തിന്റേയും പ്രഥമ സന്താനമായി 1909 ജനുവരി മാസം 3-ാം തിയതി ഭൂജാതനായി. (ചവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്വർഗ്ഗത്തിലേക്ക് എടുക്കപെട്ടതും ജനുവരി 3-ാം തിയതിയാണ്.) ചാവറ പിതാവിന്റേയും വി.ജി സിറയക്കിന്റേയും പേര് ഒന്നു തന്നെയാണ്. അതു കൊണ്ട് പ്രത്യേക ഭക്തിയും ബഹുമാനവും ആദരവും ചവറ പിതാവിനോട് അദ്ദേഹത്തിനുണ്ട്.
സിറിയക്കിനെ അക്ഷരങ്ങൾ പഠിപ്പിച്ചതും ഒന്നാം പാഠപുസ്തകവും കണക്കും പഠിപ്പിച്ചതും വല്ല്യമ്മയാണ്. ചെറുപ്പത്തിലെ പ്രാർത്ഥനകളും വല്ല്യമ്മ പഠിപ്പിച്ചിരുന്നു. തൻ്റെ ബാല്യകാല ജീവിതം രസകരമാക്കി തീർത്തതും വല്ല്യമ്മയാണെന്ന് വി.ജി സിറിയക്ക് 97-ാം വയസ്സിലും അനു സ്മരിക്കുന്നു. രണ്ട് മുതൽ നാലുവരെ ക്ലാസ്സുകളിൽ കാഞ്ഞിരത്താനം സെന്റ് ജോൺസ് സ്‌കൂളിലും തുടർന്ന് കുറവിലങ്ങാട് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും പഠിച്ചു. ഹൈസ്‌കൂൾ വിദ്യഭ്യാസം മാന്നാനം സ്‌കൂളിലായിരുന്നു. മാന്നാ നത്തെ ബോർഡിംഗിൽ താമസിച്ചുകൊണ്ടാണ് വിദ്യഭ്യാസം നിർവ്വഹിച്ചത്. ദിവസവും വിശുദ്ധ കുർബ്ബാനയിൽ പങ്ക് കൊണ്ട് ദിവ്യകാരുണ്യം സ്വീകരിക്കണം എന്ന രീതി തന്നിൽ രൂഢമൂലമാക്കിയത് മാന്നാനം ബോർഡിംഗിലെ ജീവിതമാണെന്നാണ് അദ്ദേഹം പറയുന്നത്.
ചങ്ങനാശ്ശേരി എസ്സ്.ബി കോളേജിൽ ഇൻ്റർ മീഡിയറ്റിനും തിരു നവന്തപുരം ഗവൺമെൻ്റ് കോളേജിൽ ബി.എയ്ക്കും പഠിച്ചു. ബോട്ടണി പ്രധാന വിഷയമായി എടുത്താണ് ബി.എ ഡിഗ്രി കരസ്ഥമാക്കിയത്. ഏതാനും നാൾ കുറവിലങ്ങാട് സ്കൂകൂളിൽ അധ്യപകനായി ജോലി നോക്കിയ സിറിയക്ക് തിരുവനന്തപുരം ലോ കോളേജിൽ എഫ്.എൽ ക്ലാസ്സിൽ ചേർന്നു. മദ്രാസ് യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക് നേടി എഫ്.എൽ പരീക്ഷ പാസ്സായി. തുടർന്ന് ബി.എൽ ന് പഠിച്ചു. രണ്ടാം റാങ്കോടെയാണ് ബി.എൽ പരീക്ഷ പാസ്സായത്.1932-ൽ കോട്ടയം ജില്ലാ കോടതിയിലേക്ക് സന്നത് എടുക്കുകയും കോട്ടയത്തെ അന്നത്തെ ഏറ്റവും പ്രഗത്ഭനായ ജോൺ നിധീരി വക്കീലിന്റെ കീഴിൽ പരിശീലനം നേടുകയും ചെയ്‌തു. പല കേസുകളിലും സാക്ഷി വിസ്താരം നടത്തുന്നതിനും വാദം പറയുന്നതിനും അവസരം ലഭിച്ചു.
1933-ൽ നടത്തിയ ഹൈക്കോടതി പരീക്ഷയിൽ ഒന്നാമനായി പാസ്സായ സിറിയക്ക് ഹൈക്കോടതിയിൽ സന്നതെടുത്തു. സർക്കാർ ജോലിയിൽ പ്രവേശിക്കണമെന്ന ആഗ്രഹമാണ് തിരുവന്തപുരത്തേക്ക് മാറുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഹൈക്കോടതി വക്കീലായിരുന്ന ശ്രീ തോമസ് മാതേക്കലിന് മുൻസിഫായി നിയമനം ലഭിച്ചപ്പോൾ അദ്ദേഹം നടത്തി വന്നിരുന്ന എല്ലാ കേസുകളും സിറിയക്കിനെയാണ് ഏൽപ്പിച്ചത്. ഹൈക്കോ ടതി വക്കീലായി 5 വർഷം പൂർത്തിയാക്കിയാൽ മാത്രമേ മുൻസിഫ് ഉദ്യോഗത്തിന് അർഹതയുള്ളു.അതിന് വേണ്ടി ശ്രമിച്ചു. 1940-ൽ സ്റ്റേഷനറി മജിസ്ട്രേറ്റായി ജോലിയിൽ പ്രവേശിച്ചു. വിവിധ തസ്തികകളിൽ വിവിധ സ്ഥലങ്ങളിൽ അദ്ദേഹം തുടർന്ന് സേവനം ചെയ്തു. 1960-ൽ ഐ.എ.എസ്സി ലേക്ക് തിരഞ്ഞെടുക്കപെട്ടു. തുടർന്ന് സെക്രട്ടറിയേററിൽ ഡെപ്യൂട്ടി സെക്രട്ടറിയായും എറണാകുളം, കണ്ണൂർ, കൊല്ലം എന്നിവിടങ്ങളിൽ ജില്ലാ കളക്ടറായും സേവനം അനുഷ്‌ഠിച്ചു. 1964-ൽ കേരള ലാന്റ് ബോർഡ് രൂപീകരിച്ചപ്പോൾ അതിന്റെ ആദ്യത്തെ സെക്രട്ടറിയായി നിയമിക്കപെട്ടതും സിറിയക്കിനെയായിരുന്നു. ആ തസ്‌തികയിൽ നിന്നാണ് വിരമിച്ചത്.
ശ്രീ എ.ജെ. ജോൺ മുഖ്യമന്ത്രിയായിരുന്നപ്പോഴും ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും അദ്ദേഹത്തിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി സേവനം ചെയ്യുന്നതിനുള്ള അവസരം ലഭിച്ചു. കേരളം പ്രസിഡണ്ട് ഭരണത്തിലായിരുന്ന കാലത്ത് ഗവർണ്ണരുടെ ഉപദേഷ്‌ടാവായിരുന്ന ശ്രീ പി.എസ്. റാവു ഐ.എ.എസ്സിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായും അദ്ദേഹം സേവനം അനുഷ്ഠിക്കുകയുണ്ടായി.
താൻ എവിടെയെല്ലാം ഭരണം നിർവ്വഹിച്ചുവോ അവിടെയെല്ലാം ജനങ്ങൾക്ക് നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള പരിശ്രമവും നടത്തുക യുണ്ടായിട്ടുണ്ട്. തൻ്റെ ആഫീസ്സിൽ നിന്നും അഴിമതി തുടച്ച് നീക്കുന്നതിനുള്ള ശ്രമവും നടത്തിയിട്ടുണ്ട്.
സിറിയക്ക് ചേർത്തല തഹസിൽദാർ ആയിരുന്ന കാലത്ത് പഞ്ചസാ രക്കും മണ്ണെണ്ണയ്ക്കും കടുത്ത ക്ഷാമം നേരിട്ടിരുന്നു. ധാരാളം അപേക്ഷ കൾ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഓഫീസിലേക്ക് വരും. അപേ ക്ഷയുടെ പേരിൽ വേണ്ട നടപടികൾ സ്വീകരിക്കാതെ വെച്ച് താമസിപ്പിക്കു വാൻ ഓഫീസ് ജോലിക്കാർ ശ്രമിച്ചിരുന്നു. ഇങ്ങനെ മനപ്പൂർവ്വം താമസിപ്പി ക്കുന്നത് കൈമടക്ക് വാങ്ങിക്കുന്നതിനു വേണ്ടിയായിരുന്നു. ഇതിന് ഒരു മാറ്റം വരുത്തിയത് സിറിയക്കിൻ്റെ ഒരു നേട്ടമായിരുന്നു. അപേക്ഷയിൽ തഹ സീൽദാരുടെ ഒപ്പ് പതിച്ചുകൊടുത്താൽ അവർക്ക് കടകളിൽ നിന്നും നേരിട്ട് പഞ്ചസാരയും മണ്ണെണ്ണയും വാങ്ങാം. അതാത് ദിവസം കച്ചവടക്കാർ കണ ക്കടക്കം അപേക്ഷകളുമായി ആഫീസിൽ ഹാജരായി സ്റ്റോക്കിന്റെ നീക്കി യിരുപ്പ് ബോദ്ധ്യപെടുത്തേണ്ടതാണെന്നും നിർദ്ദേശിച്ചു. ഈ രീതി സ്വീകരി ച്ചതുമൂലം ഓഫീസ് ജോലിക്കാർക്ക് കിട്ടികൊണ്ടിരുന്ന കൈമടക്ക് ഇല്ലാതാ യി. ഇതേ തുടർന്ന് ഏതാനും പരാതികൾ സിവിൽ സർവ്വീസ് കമ്മീഷണർക്ക് ലഭിച്ചു. കമ്മീഷണർ അന്വേഷണത്തിന് വന്നു. സിറിയക്കിന്റെ വിശദീകരണം കമ്മീഷണർ അംഗീകരിക്കുകയും ഇങ്ങനെ ജനോപകാര പ്രദമായ നടപടി സ്വീകരിച്ച സിറിയക്കിനെ അനുമോദിക്കുകയും ചെയ്തു.
ചെങ്കോട്ട തഹസീൽദാർ ആയിരുന്ന കാലത്തും ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വില്ലേജുകളിലെ നെല്ല്, ഉള്ളി, വറ്റൽ മുളക് എന്നിവയുടെ വിളവ് താലൂക്കുകളിലെ തഹസീൽദാർമാരും കൃഷി ഉദ്യോ ഗസ്ഥരും ചേർന്ന് പരിശോധന നടത്തി നിശ്ചയിച്ച് അവിടങ്ങളിലെ ആവശ്യം കഴിഞ്ഞ് ബാക്കി കേരളത്തിലേക്ക് കൊണ്ട് വരാൻ അനുവദിച്ചിരുന്നു. അതി നുള്ള പെർമിറ്റ് കൊടുക്കുന്നത് ചെങ്കോട്ട തഹസിൽദാർ ആയിരുന്നു. താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥരും കൃഷി ഉദ്യോഗസ്ഥരും ചേർന്ന്, അതിർത്തി കടന്ന് കേരളത്തിലേക്ക് വരുന്ന ലോറികളിൽ ഉള്ള ചാക്കുകൾ ഇറക്കി കയറ്റി പരിശോധിച്ചതായി വൗച്ചറുകൾ ഉണ്ടാക്കി അവ പാസ്സാക്കു ന്നതിന് സിറിയക്കിനെ സമീപിക്കുക പതിവായിരുന്നു. ചില അവസരങ്ങ ളിൽ സിറിയക്ക് തന്നെ ലോറിയിൽ സഞ്ചരിക്കുകയും ഈ കൃത്രിമം മനസ്സി ലാക്കുകയും ചെയ്തു. കള്ള വൗച്ചറുകളുമായി തന്നെ സമീപിക്കരുതെന്ന് കർശന നിർദ്ദേശം നൽകുവാനും അദ്ദേഹം തയ്യാറായി.
അമ്പലപ്പുഴ തഹസീൽദാർ ആയിരുന്ന കാലം താലൂക്ക് ഓഫീസ് ആലപ്പുഴയിലായിരുന്നു. നെല്ലെടുപ്പിനും റേഷൻ വിതരണത്തിനും പ്രത്യേകം ആഫീസറെ നിയമിക്കുന്നതുവരെ രണ്ടു ജോലികളും തഹസീൽദാർ തന്നെ ചെയ്തിരുന്നു. റേഷൻ വിതരണത്തിന് മൊത്തക്കടകളും ചില്ലറകടകളും നിശ്ചയിക്കുന്നതും തഹസീൽദാർ ആയിരുന്നു. റേഷൻ കട അനുവദിച്ച് കിട്ടു ന്നതിനായി 20 പവൻ്റെ ആഭരണങ്ങൾ അടങ്ങുന്ന ഒരു പെട്ടിയുമായി ഒരു കടക്കാരൻ വന്നു. കട അനുവദിച്ച് കൊടുത്തതിനുശേഷമാണ് ഈ പെട്ടിയുടെ കഥ അറിയുന്നത്. ആ പെട്ടി മടക്കികൊടുക്കുകയും ഇത് ആവർത്തി ക്കരുതെന്ന് ഉപദേശിച്ചയക്കുകയും ചെയ്‌തു. ഇതു പോലെ പണം അടങ്ങിയ കവറുമായി വരുന്നവരെയും മടക്കി അയച്ചിട്ടുണ്ട്. കറ പുരളാത്ത കൈകളു മായി അധികാരത്തിൽ നിന്നും വിരമിച്ച സിറിയക്ക് സർക്കാർ ഉദ്യോഗസ്ഥർക്ക് എന്നും മാതൃകയാണ്.
1967-ൽ റിട്ടയർ ചെയ്‌ത വി.ജി സിറിയക്കും കുടുംബവും തിരുവന ന്തപുരത്ത് തന്നെ സ്ഥിരതാമസമാക്കി. തിരുവനന്തപുരത്തെ ലൂർദ്ദ് പള്ളി യാണ് ഇടവകയെങ്കിലും സമീപമുള്ള ഹോളിക്രോസ്സ് പള്ളിയിലാണ് പതിവായി പൊയ്കൊണ്ടിരിക്കുന്നത്. അവിടുത്തെ എല്ലാ പ്രവർത്തനങ്ങ ളിലും സജീവമായി പങ്കെടുത്തിരുന്നു. ലൂർദ്ദ് പള്ളിയിലെ പാരീഷ കൗൺസിലിലും പ്രവർത്തിച്ചിരുന്നു.
പാങ്ങോട്ട് കാർമ്മൽ, പള്ളിയുടെ അടുത്ത് താമസിച്ചിരുന്ന കാലത്ത് ക്രിസ്ത‌്യൻ കൾച്ചർ മുവ്‌മെൻ്റ് എന്ന പ്രസ്ഥാനം ആരംഭിക്കുകയും അതിന്റെ സ്ഥാപക സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്‌തു. പ്രസിഡണ്ട് വി.വി ജോസഫ് ഐ.എ.എസ്സിൻ്റെ നിര്യാണത്തിനുശേഷം സി.സി.എംന്റെ പ്രസി ഡണ്ട് പദവിയും വഹിച്ചു. മുട്ടടയിൽ താമസിച്ചിരുന്ന കാലത്ത് മുട്ടട പള്ളി യിൽ നിന്നും ദാനമായി ലഭിച്ച സ്ഥലത്ത് കോസ്മോ പൊളിറ്റിക്കൽ ക്ലബ്ബ് സ്ഥാപിക്കുകയും അതിൻ്റെ സ്ഥാപക സെക്രട്ടറിയും പിന്നീട് അതിൻ്റെ പ്രസി ഡണ്ടും ആയും പ്രവർത്തിക്കുകയും ചെയ്തു. അനുദിനം പള്ളി കർമ്മങ്ങ ളിൽ പങ്കെടുക്കണമെന്നുള്ള ആഗ്രഹം കൊണ്ടാണ് പള്ളിക്ക് സമീപം താമ സമാക്കിയത്. 2004 ഡിസംബർ വരെ എല്ലാ ദിവസവും പള്ളി കർമ്മങ്ങളിൽ
സംബന്ധിച്ചിരുന്നു. ഇപ്പോൾ സാധിക്കുന്നില്ല. തിരുവതാംകൂർ പ്രജാസഭയിലെ അംഗമായിരുന്ന തോട്ടാശ്ശേരി സി. മാത്യുവിന്റെ പ്രഥമ പുത്രി തങ്കമ്മെയാണ് വി.ജി സിറിയക്ക് വിവാഹം കഴി ച്ചിരിക്കുന്നത്. വി.ജി സിറിയക്കിൻ്റെ മകൻ, ഭാരതത്തിനും വ്യോമസേനക്കും അഭിമാനമായിരുന്ന സ്ക്വാഡ്രൺ ലീഡർ മാത്യു സിറിയക്ക് പ്രധാനമന്ത്രി ശ്രീ മൊറാർജി ദേശായിയെ ആസാമിലെ ജോർഘട്ടിലേക്ക് വിമാനത്തിൽ കൊണ്ടുപോകും വഴി 1977 നവംബർ നാലിന് വിമാന അപകടത്തിൽ മരണ മടഞ്ഞു. വിമാനത്തിൻ്റെ എഞ്ചിൻ തകരാറായതിനെ തുടർന്ന് വെള്ളപാട ത്തേക്ക് വിമാനം ഇടിച്ചിറക്കുകയും വിമാനത്തിലെ എല്ലാ ജോലിക്കാരും മാത്യു സിറിയക്കിനൊപ്പം മരണമടയുകയും പ്രധാനമന്ത്രി ശ്രീ മൊറാർജി ദേശായി ഉൾപ്പെടെയുള്ളവർ അപകടത്തിൽ നിന്ന് രക്ഷപെടുകയും ചെയ്‌തു. പ്രധാനമന്ത്രി അടക്കമുള്ളവരെ അത്ഭുതകരമായി രക്ഷപെടുത്തി സ്വജീവൻ മറ്റുള്ളവർക്കുവേണ്ടി ബലിയർപ്പിക്കുകയും ചെയ്‌ത സ്‌ക്വാഡ്രൺ ലീഡർ മാത്യു സിറിയക്ക് നമുക്കേവർക്കും ആദരണീയനാണ്.
കേരള സഭാപ്രതിഭകൾ-3 വി.ജി സിറിയക്ക് ഐ.എ.എസ്സ് (റിട്ടയേർഡ്)










Leave a Reply