Sathyadarsanam

ഒപ്പീസുപ്രാർത്ഥന

കാലം ചെയ്‌ത ആർച്ച്ബിഷപ് എമിരറ്റസ് ജോസഫ് പവ്വത്തിൽ പിതാവിന്റെ മൃതദേഹത്തിങ്കലെ ഒപ്പീസുപ്രാർത്ഥനയ്ക്ക് അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത നേതൃത്വം നൽകി. സീറോമലബാർസഭ കൂരിയമെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ, ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ തോമസ് പാടിയത്ത് എന്നിവർ സഹകാർമികരായിരുന്നു. ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രി ചാപ്പലിലായിരുന്നു കർമങ്ങൾ. അഭി. പിതാവിന്റെ മൃതദേഹം ഇപ്പോൾ ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *