24 -മത് ചങ്ങനാശ്ശേരി അതിരൂപത ബൈബിൾ കൺവെൻഷൻ ഫെബ്രുവരി 21 ചൊവ്വ വലിയ നോമ്പിന്റെ ആദ്യത്തെ ആഴ്ച ആരംഭിച്ച 25 ശനിയാഴ്ച അവസാനിക്കും.അനുഗ്രഹീത വചനപ്രഘോഷകൻ റവ.ഫാ. ഡാനിയേൽ പൂവണ്ണത്തിലും ടീമുവാണ് ഈ വർഷത്തെ അതിരൂപത ബൈബിൾ കൺവൻഷൻ നയിക്കുന്നത്. ഇതിനൊരുക്കമായി ജനുവരി 15 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 :30 മുതൽ 4:00 വരെ ചങ്ങനാശ്ശേരി കത്തീഡ്രൽ നവമ ശതാബ്ദി ഹാളിൽ വച്ച് അതിരൂപത ബൈബിൾ കൺവെൻഷൻ ഒരുക്ക നേതൃസംഗമം നടത്തപ്പെടുന്നു. ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം സമ്മേളനം ഉദ്ഘാടനം ചെയ്യും. കത്തീഡ്രൽ വികാരി വെരി റവ.ഫാ.ജോസ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ചൈന ശ്രീ അതിരൂപത വികാരി ജനറാൾ വെരി .റവ.ഫാ.വർഗീസ് താനമാവുങ്കൽ മുഖ്യപ്രഭാഷണം നടത്തും .
ചങ്ങനാശ്ശേരി,തുരുത്തി,തൃക്കൊടിത്താനം,കുറുമ്പനാടം ഫൊറോനകളുടെ നേതൃത്വത്തിൽ നടക്കുന്ന അതിരൂപത ബൈബിൾ കൺവൻഷൻ ആലോചന മീറ്റിങ്ങിൽ ഈ നാല് ഫൊറോനകളിലെ ഫൊറോനാ വികാരിമാർ, വൈദീകർ,പാസ്റ്ററൽ കൗൺസിൽ, ഫൊറോന കൗൺസിൽ അംഗങ്ങൾ, ഇടവകകളിൽ നിന്ന് കൈക്കാരന്മാർ പാരിഷ് കൗൺസിൽ സെക്രട്ടറി കുടുംബ കൂട്ടായ്മ ജനറൽ കൺവീനർ എന്നിവരും അതിരൂപതയിലെ എല്ലാ സംഘടനകളുടെയും ഡിപ്പാർട്ട്മെന്റുകളുടെയും അതിരൂപത ഭാരവാഹികളും ഡയറക്ടർമാരും കത്തീഡ്രൽ ഇടവകയിലെ പാരിഷ് കൗൺസിൽ അംഗങ്ങളും കുടുംബക്കൂട്ടായ്മ ലീഡേഴ്സും എല്ലാ സംഘടനകളുടെ നേതൃനിരയുമാണ് പങ്കെടുക്കുന്നത്.
ഫൊറോന വികാരിമാരായ റവ. ഫാ.ജോസ് വരിക്കപള്ളി, റവ.ഫാ.ചെറിയാൻ കറുകപ്പറമ്പിൽ, റവ. ഫാ. ഫ്രാൻസിസ് കരുവേലിയിൽ,ബൈബിൾ അപ്പോസ്തോലറ്റ് അതിരൂപത ഡയറക്ടർ റവ. ഫാ. ജോർജ് മാന്തുരുത്തിൽ, കത്തീഡ്രൽ അസിസ്റ്റന്റ് വികാരിമാരായ റവ. ഫാദർ ടോബി പുളിക്കശ്ശേരി, റവ. ഫാ. അലൻ കുര്യൻ വെട്ടുകുഴിയിൽ, റവ. ഫാ. വർഗീസ് പടവിൽ, പാസ്റ്റർ കൗൺസിൽ സെക്രട്ടറി ഡൊമനിക് ജോസഫ്, കത്തീഡ്രൽ കൈകാരന്മാരായ ഷിബിൻ ആന്റണി കറുകയിൽ, ജോമ്മ കാട്ടടി , ആന്റണി പുന്നശ്ശേരി എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.








Leave a Reply