Sathyadarsanam

ഇഡബ്ല്യുഎസ്  സുപ്രിംകോടതി വിധി ദരിദ്രർക്ക് ലഭിച്ച നീതി: ജാഗ്രതാസമിതി

സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ഭരണഘടനാ ബഞ്ചിൻ്റെ ഭൂരിപക്ഷവിധി ഇന്ത്യയിലെ വിദ്യാഭ്യാസ തൊഴിൽ അവസരങ്ങളിൽ നിന്ന് കാലങ്ങളായി മാറ്റി നിർത്തപ്പെട്ട ദരിദ്രജനവിഭാഗത്തിന് ലഭിച്ച നീതിയാണെന്ന് ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് ജാഗ്രതാ സമിതി പ്രസ്താവിച്ചു. മാറിവരുന്ന രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ഘടനയിൽ ഇന്ത്യയിലെ  സംവരണ സംവിധാനം പുനർവിചിന്തനത്തിന് വിധേയമാക്കപ്പെടേണ്ടതാണ്.  സംവരണത്തിൻ്റെ കാലാവധി സംബന്ധിച്ച   സുപ്രിംകോടതിയുടെ നിരീക്ഷണം വളരെ പ്രസക്തമാണ്. ഈ മതേതര രാഷ്ട്രത്തിൽ ജാതിയല്ല നീതിയാണ് പുലരേണ്ടത്. ജാതി രാഷ്ട്രീയത്തിൻ്റെ സമ്മർദ്ദതന്ത്രങ്ങളെ അതിജീവിച്ച് നീതി പുലർത്തുവാൻ ഭരണകൂടങ്ങൾ സന്നദ്ധമാകണമെന്നും സമിതി നിരീക്ഷിച്ചു. ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമിതി മീറ്റിംഗിൽ പി ആർ അഡ്വ. ജോജി ചിറയിൽ വിഷയാവതരണം നടത്തി. അഡ്വ. ജോർജ് കോടിക്കൽ, ബിജു സെബാസ്റ്റ്യൻ, ടോം ജോസഫ്, ബിനു കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *