Sathyadarsanam

എസ് എം വൈ എം സംസ്ഥാന പ്രസിഡന്റ് ആയി വിശാഖ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു

കേരള കാത്തലിക് സീറോമലബാർ യൂത്ത് മൂവ്മെന്റ് (എസ് എം വൈ എം) സംസ്ഥാന പ്രസിഡന്റ് ആയി താമരശ്ശേരി രൂപതാ അംഗം വിശാഖ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു. ഇടുക്കി രൂപതാ അംഗം സാം സണ്ണി ജനറൽ സെക്രട്ടറിയായും, വൈസ് പ്രസിഡന്റായി അമല റെചിൽ ഷാജിയും (ചങ്ങനാ ശ്ശേരി രൂപത) തിരഞ്ഞെടുക്കപ്പെട്ടു. മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ സാന്നിധ്യത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വെച്ച് നടന്ന സീറോമലബാർ സഭയിലെ 13 രൂപതയിലെ യുവജന പ്രതിനിധികൾ പങ്കെടുത്ത നേതൃത്വ സംഗമത്തിൽ ആണ് തിരഞ്ഞെടുപ്പ് നടന്നത്.

മറ്റ് ഭാരവാഹികൾ; ഡെപ്യൂട്ടി പ്രസിഡന്റ്‌ : സ്റ്റെഫി കെ റെജി (കോട്ടയം രൂപത ), സെക്രട്ടറി: ജിബിൻ ജോർജ് (കോതമംഗലം രൂപത), ജോയിന്റ് സെക്രട്ടറി: ഗ്രീഷ്മ ജോയൽ (പാലാ രൂപത), ട്രഷറർ: ബ്ലെസ്സൺ തോമസ് (ചങ്ങനാശ്ശേരി രൂപത), കൗൺസിലേഴ്‌സ്: അഡ്വ. സാം സണ്ണി (പാലാ രൂപത), ടെസിൻ തോമസ് (മാനന്തവാടി രൂപത).

ഗ്ലോബൽ ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്തറ, ആനിമേറ്റർ സിസ്റ്റർ ജിസ്‌ലറ്റ്, ജൂബിൻ കൊടിയം കുന്നേൽ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *