Sathyadarsanam

ഹെലോയിസ് 2022 യുവദീപ്തി എസ്.എം.വൈ.എം ചങ്ങനാശ്ശേരി അതിരൂപത വനിതാ ദിനാഘോഷം നടത്തപ്പെട്ടു

ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്.എം.വൈ.എം. വനിതാദിനാഘോഷം
ഹെലോയിസ് 2022 നെടുംകുന്നം സെന്റ്. ജോൺ ദ് ബാപ്റ്റിസ്റ്റ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. ഫൊറോനാ വികാരി ഫാ. ജേക്കബ് അഞ്ചുപങ്കിൽ അനുഗ്രഹ പ്രഭാഷണം നൽകി. ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്.എം.വൈ.എം. ഡെപ്യൂട്ടി പ്രസിഡൻ്റ് ജൈനറ്റ് മാത്യു അധ്യക്ഷത വഹിച്ച യോഗം മൂവാറ്റുപുഴ മുൻസിപ്പൽ കൗൺസിലർ ശ്രീമതി ജോയിസ് മേരി ആൻ്റണി ഉദ്ഘാടനം ചെയ്തു. സ്വന്തം ജീവിതാനുഭവങ്ങളുടെ നേർക്കാഴ്ചയിലൂടെ ജീവിച്ച് ലക്ഷ്യം നേടുവാനുള്ള പ്രചോദനം കുറഞ്ഞ സമയം കൊണ്ട് എല്ലാവർക്കും പകർന്നു നൽകി. യുവജന പ്രസ്ഥാനത്തിന് ഫൊറോന തലത്തിൽ നേതൃത്വം നൽകുന്ന ആനിമേറ്റർ അമ്മമാരെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു. യുവതികൾക്കായി എൽ ജൂഗോ, ചിൽ വിത്ത് എ ടാസ്ക്, കേശദാനം, കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ നടത്തപ്പെട്ടു. ചങ്ങനാശ്ശേരി അതിരൂപതയിലെ 16 ഫൊറോനകളിൽ നിന്നായി യുവതികൾ പങ്കെടുത്തു. ചങ്ങനാശ്ശേരി അതിരൂപത ഡയറക്ടർ ഫാ. ജോബിൻ ആനക്കല്ലുങ്കൽ, പ്രസിഡൻ്റ് ജോർജ് ജോസഫ്, ആനിമേറ്റർ Sr. തെരെസീന, സി. ഡോ. എമിലി തെക്കേതെരുവിൽ, നെടുംകുന്നം ഫൊറോന ഡെപ്യൂട്ടി പ്രസിഡൻ്റ് അമലു ജോസ്, കെ.സി.വൈ.എം. സിൻഡിക്കേറ്റ് അംഗം അമല അന്ന ജോസ്, എഡിറ്റർ പ്രീതി ജെയിംസ് എന്നിവർ സംസാരിച്ചു.അതിരൂപതാ ഫൊറോന ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *