Sathyadarsanam

കുട്ടികളുടെ ബൈബിള്‍

ങ്ങനാശ്ശേരി മദ്ധ്യസ്ഥന്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന കുട്ടികളുടെ ബൈബിള്‍ എന്ന ഈ ഗ്രന്ഥം കുട്ടികള്‍ക്കുവേണ്ടിയുള്ള ഒരു സുവിശേഷ പ്രവര്‍ത്തനമാണ്.ഉല്‍പ്പത്തി 1-ാം അദ്ധ്യായം മുതല്‍ വെളിപാട് 22-ാം അദ്ധ്യായം വരെ ഉള്‍പ്പെടുത്തി സമ്പൂര്‍ണ വേദപുസ്തകം കുട്ടികളുടെ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു.

പിതാവായ ദൈവത്തെ പുത്രനായ ദൈവം വെളിപ്പെടുത്തിയത് താന്‍ ജീവിച്ച കാലഘട്ടത്തിനനുസരിച്ചായിരുന്നു. ഗുരുവിന്റെ മൊഴികള്‍ ലോകം മുഴുവനും മുഴങ്ങിക്കേള്‍ക്കണമെന്ന ആവേശത്തോടെ ശ്ലീഹന്മാര്‍ ഇറങ്ങിത്തിരിച്ചതും ആ മൊഴികളൊക്കെയും ലിഖിതങ്ങളായി രൂപാന്തരപ്പെട്ടതുമെല്ലാം പിതാവായ ദൈവത്തിന്റെ സജ്ജീകരണങ്ങളായിരുന്നു. ഇന്നും വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ആ വചനം അവതരിക്കുകയും പ്രസംഗിക്കപ്പെടുകയും ചെയ്യുന്നു.

ഗഹനമായ ബൈബിള്‍ വിജ്ഞാനിയത്തെയും ചരിത്രത്തെയും ലളിതമായി കഥകളിലൂടെയും ചിത്രങ്ങളിലൂടെയും അവതരിപ്പിക്കുന്നതിനാല്‍ ഈ ഗ്രന്ഥത്തിന്റെ സ്വീകാര്യത ഇരട്ടിക്കുന്നു. സൃഷ്ടിയെപ്പറ്റിയുള്ള ഭാഗങ്ങള്‍ കൗതുകത്തോടും ജിജ്ഞാസയോടും അവതരിപ്പിച്ചിരിക്കുന്നതിനാല്‍ തുടര്‍ന്നും വായിക്കാന്‍ കുട്ടികളില്‍ പ്രേരണ ജനിക്കുന്നു. വി. ഗ്രന്ഥം പകര്‍ന്നുനല്‍കുന്ന വെളിപാടും മൂല്യവും അവതരിപ്പിക്കുതില്‍ ഗ്രന്ഥകാരന്‍ കണിശത പുലര്‍ത്തുന്നു.വളരെ ഗഹനമായ വെളിപാട് ഗ്രന്ഥം വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുത് എടുത്ത് പറയേണ്ട വസ്തുതയാണ്. വി.ഗ്രന്ഥത്തിലെ 73 പുസ്തകങ്ങളും ചിത്രകഥാരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നതില്‍ ഗ്രന്ഥകര്‍ത്താവ് പ്രശംസിനീയമായ വിജയം കൈവരിച്ചിരിക്കുന്നു. കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും അനുയോജ്യമായ വര്‍ണചിത്രങ്ങളാല്‍ ഈ ഗ്രന്ഥത്തെ കൂടിതല്‍ ആകര്‍ഷണമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ ഇന്റര്‍നെറ്റ് യുഗത്തിലെ അഴുക്കുചാലികളില്‍ നിന്ന് നമ്മുടെ കുട്ടികളെ തിരിച്ചുപിടിക്കുവാനും, മാതാപിതാക്കള്‍ക്ക് അവര്‍ക്ക് സമ്മാനിക്കാനുള്ള ഒരു അത്യുത്തമ ഗ്രന്ഥമായിട്ടാണ് ഈ ബാലസാഹിത്യകൃതിയെ അവതരിപ്പിച്ചിരിക്കുന്നത്.

ചങ്ങനാശ്ശേരി മധ്യസ്ഥന്‍ ബുക്കസ് പുറത്തിറക്കിയിരിക്കുന്ന ഈ ഗ്രന്ഥം, സെന്റ ജോസഫ് പ്രസ്സ് ടീമാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. 208 പേജുള്ള ഗ്രന്ഥം 300 രൂപയ്ക്ക് ചങ്ങനാശ്ശേരി കുടുബക്കുട്ടായ്മ, ബൈബിള്‍ അപ്പോസ്തലേറ്റ് ഒഫീസിലും സെന്റ ജോസഫ് ബുക്ക്സ്റ്റാളിലും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *