Sathyadarsanam

ആരാധനാക്രമ ഡിപ്ലോമാ കോഴ്സ്

പ്രിയമുള്ളവരേ,
ആർച്ച്ബിഷപ് പൗവത്തിൽ ലിറ്റർജിക്കൽ റിസർച്ച് സെന്ററിൽ ആരാധനാക്രമ വിജ്ഞാനീയത്തിൽ ഏക വത്സര ഡിപ്ലോമാകോഴ്സ് ആരംഭിക്കുന്നു.
2019 ജൂൺ 9 ന് ആരംഭിക്കുന്ന കോഴ്സ് ഞായറാഴ്ചകളിൽ ഉച്ചകഴിഞ്ഞു 3.00 മുതൽ 6.00 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
പരി. കുർബാന, കൂദാശകൾ, കൂദാശാനുകരണങ്ങൾ, ആരാധനവത്സരം, യാമപ്രാർഥനകൾ, ആരാധനാക്രമകല, സംഗീതം, ലിറ്റർജിയും ബൈബിളും, ഭക്തകൃത്യങ്ങളും തുടങ്ങി 15 ഓളം വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.
കോഴ്സ് ഫീസ് Rs. 1000.00.
ഈ കോഴ്‌സിൽ പങ്കെടുക്കാൻ അഭിരുചിയും താല്പര്യവുമുള്ളവരെ പറഞ്ഞയക്കണമെന്നു സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു.
ഫാ. ജോസ്‌ കൊച്ചുപറമ്പിൽ (ഡയറക്റ്റർ)
താഴെപ്പറയുന്ന നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യാം:
9447145760
9495234907

Leave a Reply

Your email address will not be published. Required fields are marked *