ഒരു ബൈബിൾ വാക്യം എങ്ങനെ സമുദ്രശാസ്ത്രിലെ (Oceanography) മഹത്തായ കണ്ടത്തലുകൾക്ക് വഴിതെളിച്ചു.
പത്തൊന്‍പതാം നൂറ്റാണ്ടില്‍, അമേരിക്കന്‍ നാവിക സേനയിലെ ഒരുദ്യോഗസ്ഥനായിരുന്ന മാത്യു ഫോണ്ടെയ്ന് മോറി രോഗബാധിതനായി വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. അമേരിക്കന്‍ നാവിക സേന അദ്ദേഹത്തിനെ ഒരു ദൗത്യം ഏല്‍പ്പിച്ചിരുന്നു. അക്കാലത്ത് കപ്പലുകള്‍ കടലിനടിയിലെ പാറക്കെട്ടുകളില്‍ ഇടിക്കുന്നതും, മണല്‍ത്തിട്ടയില്‍ കപ്പലുകള്‍ ഉറച്ചു പോകുന്നതുമടക്കമുള്ള കപ്പലപകടങ്ങള്‍ സാധാരണയായിരുന്നു. സമുദ്രയാത്രകളിലെ അപകടങ്ങള്‍ കുറയ്ക്കുവാന്‍ സഹായകരമായ വിധത്തില്‍ സമുദ്രയാത്രയ്ക്ക് വേണ്ട ചാര്‍ട്ടുകള്‍ തയ്യാറാക്കുക എന്ന ഭാരിച്ച ദൗത്യമായിരുന്നു അമേരിക്കന്‍ നാവിക സേന അദ്ദേഹത്തെ ഏല്‍പ്പിച്ചിരുന്നത്. മാത്യു ഫോണ്ടെയ്ന് മോറി തികഞ്ഞ ബൈബിള്‍ വിശ്വാസിയായിരുന്നു. ഈ ദൗത്യം ഏറ്റെടുത്ത് കഴിഞ്ഞതിനുശേഷം അദ്ദേഹം കുറച്ചു നാള്‍ രോഗബാധിതനായി. രോഗബാധിതനായി കിടക്കുന്ന സമയത്ത് തന്‍റെ ആശ്വാസത്തിനായി കിടയ്ക്കക്കരികില്‍ ഇരുന്ന മക്കളിലൊരാളോട് ബൈബിള്‍ വായിച്ചു തരാന്‍ മോറി ആവശ്യപ്പെട്ടു. കുഞ്ഞ് വായിച്ചത് എട്ടാം സങ്കീര്‍ത്തനമായിരുന്നു. അതിലെ എട്ടാം വാക്യം “ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കുന്ന സകലത്തെയും തന്നേ” എന്നായിരുന്നു. അത് കേട്ടതും ആ വാക്യം ഒരു പ്രാവശ്യം കൂടെ വായിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. സമുദ്രത്തിനകത്ത് മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് ബൈബിള്‍ പറയുന്നതിനാല്‍ തീര്‍ച്ചയായും അത്തരം പാതകള്‍ കടലിനുള്ളില്‍ ഉണ്ടായിരിക്കും, അസുഖം ഭേദമായാല്‍ ഞാനത് കണ്ടെത്തുകയും ചെയ്യും എന്ന് അദ്ദേഹം സ്വയം പറഞ്ഞു.
രോഗം മാറിയതിനു ശേഷം അദ്ദേഹം സമുദ്രഗവേഷണം നടത്താന്‍ ആരംഭിച്ചു. ലോകത്തിലെ എല്ലാ സമുദ്രങ്ങളിലും അദ്ദേഹം സഞ്ചരിച്ചു. സമുദ്രജല പ്രവാഹങ്ങളുടെയും കാറ്റുകളുടെയും ഗതി മനസ്സിലാക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ സമുദ്രങ്ങളിലെ കപ്പല്‍ ചാലുകള്‍ കണ്ടുപിടിക്കുകയും അതിന് ചാര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്തു. ഈ കണ്ടുപിടുത്തങ്ങളെ ആസ്പദമാക്കിയാണ് 1855-ല്‍ The Physical Geography of the Sea എന്ന വിശ്രുത ഗ്രന്ഥം പുറത്തിറക്കുന്നത്. ഈ പുസ്തകമാണ് സമുദ്രശാസ്ത്രത്തിന്‍റെ പിതാവ് എന്ന സ്ഥാനം മാത്യു ഫോണ്ടെയ്ന്‍ മോറിക്ക് നേടിക്കൊടുത്തത്. ധാരാളം വിവാദങ്ങളും ഈ പുസ്തകം മുഖാന്തരം ഉണ്ടായി. The Physical Geography of the Sea തികച്ചും ഒരു ശാസ്ത്ര പുസ്തകമാണെങ്കിലും അതില്‍ ശാസ്ത്രീയ തെളിവുകളായി ബൈബിളില്‍ നിന്നുള്ള ധാരാളം ഉദ്ധരണികളും അദ്ദേഹം നല്‍കിയിരുന്നു. സങ്കീ. 8:8; 107:23-24, സഭാപ്രസംഗി. 1:7 മുതാലയവ. ഒരു ശാസ്ത്ര പുസ്തകത്തിനകത്ത് മതഗ്രന്ഥങ്ങളില്‍ നിന്നുള്ള വാക്യങ്ങളെ തെളിവുകളായി നല്‍കിയത് അംഗീകരിക്കാന്‍ കഴിയില്ല എന്നായിരുന്നു എതിരാളികളുടെ വാദം. അതിനു മറുപടിയായി 1860, നവംബര്‍.30-ന് തന്‍റെ മരണത്തിന് 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, മാത്യു ഫോണ്ടെയ്ന് മോറി അയ്യായിരത്തോളം വരുന്ന ഈസ്റ്റ് ടെന്നസീ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളുടെ മുന്‍പാകെ ഇങ്ങനെ പ്രസ്താവിച്ചു:
“I have been blamed by men of science, both in this country and in England, for quoting the Bible in confirmation of the doctrines of physical geography. The Bible, they say, was not written for scientific purposes, and is therefore of no authority in matters of science. I beg pardon! The Bible is authority for everything it touches. What would you think of the historian who should refuse to consult the historical records of the Bible, because the Bible was not written for the purposes of history? The Bible is true and science is true, and therefore each, if truly read, but proves the truth of the other. The agents in the physical economy of our planet are ministers of Him who made both it and the Bible.”
സി എസ് ലൂയിസിനെ ഉദ്ധരിച്ചു കൊണ്ട് നിർത്തട്ടെ “Men became scientific because they expected Law in Nature, and they expected Law in Nature because they believed in a Lawgiver.”










Leave a Reply