ചങ്ങനാശേരി: മദ്ധ്യസ്ഥന്‍ ബുക്ക്‌സും, അതിരൂപത ബൈബിള്‍ അപ്പോസ്തലേറ്റും ചേര്‍ന്ന് തയ്യാറാക്കിയ 25 ബൈബിള്‍ ചിത്രകഥകളുടെ പ്രകാശനം അഭി. ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത കുടുംബ കൂട്ടായ്മ പാസ്റ്ററല്‍ കൗണ്‍സില്‍ കണ്‍വീനര്‍ ശ്രീ സിബി മുക്കാടന് നല്‍കി നിര്‍വ്വഹിച്ചു. അതോടൊപ്പം അതിരൂപത ബൈബിള്‍ അപ്പോസ്തലേറ്റ് ഓണ്‍ലൈനായി നടത്തിയ വചനം വിരല്‍തുമ്പില്‍ ക്വിസ്മത്സര സമ്മാനദാനവും അഭിവന്ദ്യ പിതാവ് നടത്തി. അതിരൂപത ബൈബിള്‍ അപ്പോസ്തലേറ്റ്- കുടുംബക്കൂട്ടായ്മ ഡയറക്ടര്‍ ഫാ. ജെന്നി കായംകുളത്തുശ്ശേരി, ജനറല്‍ കണ്‍വീനര്‍ ശ്രീ ആന്റണി ജോബ് പൗവത്തില്‍, സെക്രട്ടറി റ്റോമിച്ചന്‍ കൈതക്കളം എന്നിവര്‍ പ്രസംഗിച്ചു. ശ്രീ ആന്റണി മലയില്‍, ശ്രീ ജോയി ഇളപ്പുങ്കല്‍, ആനിമേറ്റര്‍ സി. ചെറുപുഷ്പം SABS, ബ്രദര്‍ അനുകൂല്‍ കറുകപ്പറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.









Leave a Reply