ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന ദൈവദാസൻ മാർ മാത്യു കാവുകാട്ട് പിതാവിന്റെ 51-ാം ചരമ വാർഷികാചരണം നാളെ (09-10-2020) കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് അഭിവന്ദ്യ പിതാവിന്റെ കബറിടം സ്ഥിതിചെയ്യുന്ന ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ ദൈവാലയങ്കണത്തിലെ കബറിട പള്ളിയിൽ നടക്കും. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് പതിവു പോലെയുള്ള തീർത്ഥാടന പദയാത്രകളോ നേർച്ചഭക്ഷണ വിതരണമോ ഈ വർഷം ഉണ്ടാവില്ല. രാവിലെ 6 മുതൽ പരിശുദ്ധ കുർബാനയും മാദ്ധ്യസ്ഥ്യപ്രാർത്ഥനയും കബറിടത്തിൽ ഒപ്പീസും ഉണ്ടായിരിക്കും.
രാവിലെ 6:30 ന് അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവിന്റെ കാർമികത്വത്തിൽ പരിശുദ്ധ കുർബാനയും മാദ്ധ്യസ്ഥ്യപ്രാർത്ഥനയും ഒപ്പീസും നടക്കും. അതേത്തുടർന്ന് എട്ടുമണിയോടെ ” My Parish എന്ന, അതിരൂപതയുടെ ഓൺലൈൻ പാരീഷ് രജിസ്ട്രേഷൻ – അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ, മൊബൈൽ ആപ്പ് ലോഞ്ച് ചെയ്യപ്പെടും. 8:30 അതിരൂപതയിലെ നവവൈദികർ പരിശുദ്ധ കുർബാനയർപ്പിക്കുകയും അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ പിതാവ് അനുഗ്രഹസന്ദേശം നൽകുകയും ചെയ്യും.
10:00 മണിക്ക് റവ. ഫാ. മാത്യു മറ്റം പരിശുദ്ധ കുർബാന സുറിയാനി ഭാഷയിൽ അർപ്പിക്കും.
വൈകുന്നേരം 5 മണിക്ക് അതിരൂപത വികാരി ജനറാൾ വെരി. റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ പരി. കുർബാന അർപ്പിച്ച് സന്ദേശം നൽകും .
തിരുക്കർമ്മങ്ങൾ അതിരൂപതാ Youtube ചാനലായ MACC TV യിലും 10 മണിയുടെ പരി. കുർബാന ഷെക്കെയ്ന TV യിലും തത്സമയം സപ്രേഷണം ചെയ്യുന്നതാണ്.
ദൈവദാസൻ മാർ മാത്യു കാവുകാട്ട് പിതാവിന്റെ 51-ാം ചരമവാർഷികാചരണം








Leave a Reply