ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള കുറ്റിച്ചൽ ലൂർദ്ദ് മാതാ കോളേജിൽ മുന്ന് വർഷ ഫുഡ് പ്രോസസ്സിംഗ് ബിരുദ കോഴ്സിന് അംഗീകാരം ലഭിച്ചു.
മൂന്ന് വർഷ B. Voc (Food Processing) കോഴ്സിന് 30 സീറ്റുകൾ ആണ് ലഭ്യമായിട്ടുള്ളത്. നിലവിൽ ഉള്ള നാലു വർഷ ഹോട്ടൽ മാനേജ്മെൻ്റ് കോഴ്സിന് 120 സീറ്റുകൾ ലഭ്യമാണ്. ഈ കോഴ്സിന് അനന്ത ജോലി സാധ്യതകൾ ആണ് ഉള്ളത്.
ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ്റെയും കേരള യൂണിവേഴ്സിറ്റിയുടേയും അംഗീകാരം ഉള്ള ഈ കോഴ്സിലേക്കുള്ള 2020-21 വർഷത്തെ അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്.
ദേശീയ തലത്തിൽ വിദ്യാർത്ഥികൾക്ക് മികവ് നൽകുന്നതിനായി കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റെർഡിസ്‌സിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി പാപ്പനംകോട് (NIIST) ഉള്ള അധുനീക ലാബ് സൗകര്യം നൽകുന്നതാണ്. കൂടാതെ അന്തർദേശീയ തലത്തിൽ പ്രാവീണ്യം നൽകാൻ വിദേശ അധ്യാപകരും ഇൻസ്റ്റിട്യൂട്ടിലെ മികച്ച അധ്യാപകരും സജ്ജമാണ്.
വിവിധ ഫുഡ് പ്രോസസ്സിഗ് കമ്പനികളിൽ തൊഴിൽ ഉറപ്പാക്കുന്നതിനു നുറു ശതമാനം കാര്യക്ഷമമായി പ്രവർത്തിക്കുന്ന പ്ലേസ്മെൻ്റെ സെൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്കൊപ്പമുണ്ട്.
സിസ്റ്റേഴ്സിൻ്റെയും വൈദികരുടെയും മേൽനോട്ടത്തിലുള്ള ഹോസ്റ്റൽ ഇവിടെ ലഭ്യമാണ്. ഹയർ സെക്കൻഡറി പരീക്ഷ പാസ്സായവർക്ക് ഈ കോഴ്സിലേക്കു അപേക്ഷിക്കാം.
അതിനായി www.lmihmct.org എന്ന് വെബ്സൈറ്റ് സന്ദർശിക്കുകയോ 8921771043, 8921771044, 0472-2851348 (കോളേജ് ഓഫീസ്,കുറ്റിച്ചൽ), എന്നീ നമ്പറുകളിൽ വിളിക്കുകയോ ചെയ്യുക.








News Editor
4.5