ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത മാതൃവേദിയുടെ ഒരു വർഷം നീണ്ടു നിന്ന റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം സെപ്റ്റംബർ 21 അതിരൂപതാ കേന്ദ്രത്തിൽ വച്ചു നടത്തപ്പെടുന്നു. മേജർ ആർച്ചുബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ മാർ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണവും മാർ തോമസ് തറയിൽ മുഖ്യ പ്രഭാഷവും നടത്തും. പ്രസിഡണ്ട് ശ്രീമതി ആൻസി ചേന്നോത്ത് അധ്യക്ഷത വഹിക്കും. സംഘടനയുടെ മുൻകാല ഭാരവാഹികളെ ആദരിക്കുകയും കയ്യെഴുത്തുപ്രതി മൽസരത്തിലെ വിജയികൾക്കു സമ്മാനം നൽകുകയും ചെയ്യും.
ചങ്ങനാശേരി അതിരൂപത മാതൃവേദി റൂബി ജൂബിലി സമാപനം.








Anonymous
0.5