
റവ. ഡോ. മാനുവൽ പിച്ചളക്കാട്ട്
മാനവസാഹോദര്യത്തിന്റെ സന്ദേശവും വി.കുര്‍ബാനയുടെ ചൈതന്യവും കേരളജനതയ്ക്ക് പകര്‍ന്നേകിയ ധന്യന്‍ കുര്യാളശ്ശേരി പിതാവിന്റെ തൊണ്ണുറ്റിയഞ്ചാം ചരമവാര്‍ഷികം2020 ജൂണ്‍ മാസം 2- ാ൦ തീയതി ചങ്ങനാശ്ശേരി കത്തീഡ്രലില്‍ സര്‍ക്കാര്‍ നിബന്ധനകള്‍ക്കനുസരിച്ച് ആചരിച്ചു. അപ്രതീക്ഷിതമെങ്കിലും ഈ കൊറോണക്കാലത്ത്, ലളിതമായി നടത്തുന്ന വാര്‍ഷികാചരണം ജീവിതത്തിലുടനീളം ലാളിത്യം മുഖമുദ്രയാക്കിയ ആ മഹാത്മാവിനോടുള്ള ഏറ്റവും വലിയ ആദരവായിത്തന്നെ കരുതാം. വിശ്വാസത്തിന്റെ തീക്ഷ്ണതയും ഉത്തരവാദിത്വത്തിന്റെ ഗൗരവവും അചഞ്ചല മായി സമന്വയിഷിച്ച മഹാത്യാഗിയും മനുഷ്യസ്നേഹിയുമായിരുന്നു ദിവ്യകാരുണ്യഭക്തനായ കുര്യാളശ്ശേരി പിതാവ്. വി.കുര്‍ബാനയില്‍ ക്രേന്ദ്രിതമായ ജീവിതസാക്ഷ്യത്തിലൂടെ ദൈവമഹത്ത്വവും മനുഷ്യനന്മയും ജീവിതവിരുദ്ധിയും കൈവരിച്ച ആ മഹാനുദാവന്റെ ജീവിതദര്‍ശനങ്ങളുടെ സമകാലിക ആസ്വാദനമാണ് ഈ ലേഖനം.
ധന്യതയുടെ നാൾവഴികള്‍
1873 ജനുവരി 14നു കോട്ടയം ജില്ലയില്‍ (ഇന്ന് ആലദ്ദുഴ ജില്ല) ചമ്പക്കുളത്ത് ജനിച്ച അദ്ദേഹം ചങ്ങനാഭ്ദരിയിലും മാന്നാനത്തുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
റോമിലെ പ്രൊചഥാന്ത കോളേജിലെ വൈദികപരിശീലനത്തിനു ശേഷം 1899-ല്‍ വൈദിക പട്ടം സ്വീകരിച്ചു.1911- ല്‍ ചങ്ങനാശ്ശേ രിയുടെ വികാരി അപ്പസ്തോലികനായി നിയമിതനായി. 1908 ഡിസംബറില്‍ ചമ്പക്കുളത്ത് വിശുദ്ധകുര്‍ബാനയുടെ ആരാധനാ സന്യാസിനീ സമൂഹ ത്തിനു തുടക്കം കുറിച്ചു. 1921-ല്‍ ചങ്ങനാമ്ദേരിയിലെ സെന്റ്.ബര്‍ക്കുമാന്‍സ് കോളേജ് സ്ഥാപിക്കുന്നതിനും വാഴകൃള്ളിയിലെ സെന്റ് തെരേസാസ് ടീച്ചേഴ്‌സ് ട്രെയ്നിംഗ് സ്കൂൾ ആരംഭിക്കുന്നതിനും പിതാവ് മുന്‍ നിരയില്‍ നിന്നു പ്രവര്‍ത്തിച്ചു.
12 വര്‍ഷം വൈദികനായും 14 വര്‍ഷം മെത്രാനായും ചങ്ങനാര്‍്ദേരി രൂപതയെ നയിച്ച അദ്ദേഹം നുറിലധികം ഉടയലേഖനങ്ങളിലൂടെ തന്നെ ഭരമേല്പിച്ച ദൈവജനത്തിന്റെ ആത്മീയ-ഭൗതിക നൻമകള്‍ക്കായി സാരോപദേരശങ്ങള്‍ നല്കി. തന്റെ പൗരോഹിത്യ രജതജുബിലി വര്‍ഷത്തില്‍ (1925) റോമില്‍ വച്ച് അദ്ദേഹം നിത്യതയിലേക്ക് യാത്രയായി.റോമിലെ പ്രൊഷഥാന്താ സെമിത്തേരിയില്‍ അടക്കം ചെയ്ത വന്ദ്യപിതാവിന്റെ ഭൗതിക ശരീരം 1935 ജൂലൈ 25-ന് ചങ്ങനാശ്ശേരി കത്തീഡ്രല്‍ ദൈവാലയത്തില്‍ സംസ്കരിച്ചു
2011 ഏപ്രില്‍ ആറാം തീയതി പരി.പിതാവ് ബനഡിക്ട് പതിനാറാമന്‍ തോമസ് കുര്യാശ്ശേരി പിതാവിനെ ധന്യപദവിയി ലേക്കുയര്‍ത്തി.ദശാബ്ദങ്ങള്‍ക്കുശേഷവും ആ ധന്യാത്മാവിന്റെ ഓര്‍മകള്‍ അജഗണങ്ങളുടെ ഉനസ്സില്‍ മായാതെ നില്ക്കുന്നു.
അറ്റുപോകാത്ത ‘ലൈഫ്‌ലൈന്‍’
ക്രിസ്തീയ ജീവിതത്തിന്റെ ഉറവിടവും പാരമ്യവുമാണ് വി.കൂര്‍ബാനയെന്ന് 2- ാ൦ വത്തിക്കാന്‍ കണ്‍സില്‍ (Sacrosanctum Concilium) വ്യക്തമാക്കുന്നു. വന്ദ്യപിതാവ് സദാനവികരണത്തിനും ജീവിതവിശുദ്ധീകരണത്തിനുമുള്ള ശക്തി സ്രോതസ്സായി സ്വീകരിച്ചത്
വി.കുര്‍ബാനയെയാണ്.
രാത്രിയുടെ നീണ്ടയാമങ്ങളില്‍ അദ്ദേഹം ദിവ്യകാരുണ്യ സന്നിധിയില്‍ പ്രാർത്ഥനാനിരതനായിരുന്നു. സക്രാരിയിൽ നിന്ന് ശക്തി സംഭരിച്ച അദ്ദേഹം കാരുണ്യ പ്രവൃത്തികളിലൂടെ തന്റെ അജഗണങ്ങള്‍ക്ക് ആത്മീയ ഉണര്‍വേകി.
ഡച്ച്ദൈവശാസ്ത്രജ്ഞനായ ഹെന്‍ട്രി നവീന്‍ വി. കുര്‍ബാനയുടെ ആദ്ധ്യാത്മികതയെക്കുറിച്ച് ഇപ്രകാരം പറയുന്നു.“ഓരോ ദിവ്യബലിയും ഓര്‍മിരിക്കലാണ്. “ പുരോഹിതന്‍ ബലിമധ്യേ അപ്പമെടുക്കുമ്പോള്‍ അവന്‍ എടുക്കകെട്ടവനാണെന്നും ആശീര്‍വദിക്കുമ്പോള്‍ അനുഗ്രഹിക്കകെട്ടവനാണെന്നും മുറിക്കുമ്പോള്‍ മുറിക്കപ്പെടേണ്ടവനാണെന്നും കൊടുക്കുമ്പോള്‍പുരോഹിതന്‍ മറ്റുള്ള
വര്‍ക്കായി നല്കപ്പെടേണ്ടവനാണെന്നുമുള്ള ഓര്‍മിപ്പിക്കല്‍. പുരോഹിതനായും മെത്രാനായും വിളിക്കക്െട്ട താന്‍ അജഗണത്തിനുവേണ്ടി തെരഞ്ഞെടുക്കകെട്ടവനും മുറിയപ്പെട്ടവനും
കൊടുക്കഷെടേണ്ടവനുമാണെന്ന ഉറച്ച ബോധ്യം പിതാവിനുണ്ടായിരുന്നു.
ദിവ്യകാരുണ്യത്തിന്റെ ഉപാസന അദ്ദേഹത്തിന് ദൈവവുമായുള്ള ആഴമേറിയ ആത്മബന്ധത്തിന്റെ അനുഭവമായി മാറി.അഭിവന്യപിതാവ് ദൈവവുമായി ഒരു ലൈഫ്്‌ലൈന്‍ (Lifeline) സ്ഥാപിച്ചു. ഈ ലൈഫ്‌ലൈനാണ് അദ്ദേഹത്തെ കര്‍മമേഖലയില്‍ കുടുതല്‍ ഈര്‍ജസ്വലനാക്കിയത്. 1910, കുട്ടനാട്ടിലുടനീളം കോളറ പിടിപെട്ട കാലം, അന്ന് ചമ്പക്കുളം പള്ളി വികാരിയായിരുന്ന കുര്യാള്ദേരി പിതാവിന് തന്റെ ആരോഗ്യം വകവയ്ക്കാതെ ജനങ്ങള്‍ക്കിടയില്‍ ശുശ്രൂഷ ചെയ്യാന്‍ പ്രചോദനമേകിയത് ഈ ലൈഫ്‌ലൈനിലൂടെ ആര്‍ജിച്ചെടുത്ത ഊർജ്ജമാണ്. പ്രതിസന്ധികളില്‍ വിഛ്ഛേദിക്കപ്പെടാവുന്ന ബന്ധമായിരുന്നില്ല അത്.
കൊറോണക്കാലം നമ്മെ പഠിപ്പിക്കുന്നതും അതാണല്ലോ. ഇന്ന് പള്ളികള്‍ അടയ്ക്കപ്പെട്ടു; സാമുഹിക അകലം കര്‍ശനമായി; ഒരുമിച്ചുള്ള ആരാധന ഇല്ലാതായി.എന്നാല്‍ , മറുവശത്ത് കുടുംബങ്ങള്‍ ദൈവാലയമായി, പ്രാര്‍ത്ഥനകള്‍ കുടുതല്‍ സജീവമായി.ദൈവജനം ആത്മാവിലും സത്യത്തിലും ആരാധിച്ചപ്പോള്‍ അവരുടെ ലൈഫ്‌ലൈന്‍ കുടുതല്‍ ശക്തിപ്പെട്ടു. ആരാധനാലയങ്ങള്‍ അടയ്ക്കപെട്ടതും സര്‍ക്കാര്‍ നിബന്ധനകള്‍ കര്‍ശനമാക്കിയതും കൊണ്ടാകാം വിശ്വാസികള്‍ക്ക് ദൈവവുമായുള്ള ലൈഫ്‌ലൈന്‍ വിഛ്ഛേദിക്കകെട്ടില്ലെന്നത് മഹത്തരമാണ്. ധന്യരായ ആത്മാക്കള്‍ പകര്‍ന്നേകിയ ദിവ്യകാരുണ്യചൈതന്യം ഒളിമങ്ങാതെ കാത്തു സൂക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യവുമാണ്.
മാനവികതയുടെ പ്രവാചകന്‍
ആരാണ് ഒരു പ്രവാചകന്‍? ദൈവഹിതമനുസരിച്ച് കാലഘട്ടത്തോട് ക്രിയാത്മകമായി പ്രത്യുത്തരിക്കുന്നവനാണ് പ്രവാചകന്‍. കുര്യാളമ്ദേരി പിതാവിനെ പ്രവാചകനാക്കിയത് നാലുകാര്യങ്ങളാണ്. കീഴാളവര്‍റുത്തിന്റെ സമുദ്ധാരണം, സാര്‍വലാകിക മാനവികത , സ്ത്രീ ശാക്തീകരണം, കുടുംബ നവീകരണം എന്നിവയാണവ. നൂറ്റാണ്ടുകളോളം സാമ്പത്തിക ചൂഷണത്തിനും സാമൂഹിക പാരതന്ത്യങ്ങള്‍ക്കും വിധേയരായി ജാതിവ്യവസ്ഥയുടെ തിക്താനുദവങ്ങള്‍ പേറി ജീവിച്ചിരുന്ന ദളിത്ക്രൈസ്തവരെ കൈപിടിച്ചുയര്‍ത്തുന്നതിന് കിണഞ്ഞു പരിശ്രമിച്ച സാമൂഹിക പരിഷ്കര്‍ത്താവായിരുന്നു ഈ പുരോഹിതശ്രേഷ്ഠന്‍. സമൂഹത്തില്‍ വളരെയേറെ ഉച്ചനീചത്വങ്ങള്‍ നിലനിന്നിരുന്ന കാലഘട്ടത്തിലാണ് പിതാവ് വൈദിക മേലദ്ധ്യക്ഷനായി ഭരണമേറ്റെടുക്കുന്നത്. സമുദായത്തിലെ വലിപ്പ ചെറുപ്പവും വകവയ്ക്കാതെ എല്ലാവരേയും ദൈവമക്കളായി സ്‌നേഹിക്കാനും നയിക്കാനും പിതാവിനു കഴിഞ്ഞു. താഴേക്കിടയിലുള്ളവരെ ഔന്നത്യത്തിലേക്കെത്തിക്കുകയാണ് ഏറ്റവും വലിയ സുവിശേഷപ്രഘോഷണമെന്ന് ഏഷ്യയിലെ സഭ’ (Ecclesia in Asia) എന്ന അവസ്തോലിക ലേഖനത്തില്‍ വി.ജോണ്‍
പോള്‍ 2- ാ൦ പറയുന്നു.ഈ ദര്‍ശനം കാലങ്ങള്‍ക്കു മുമ്പേ ഉര്‍ക്കൊള്ളുകയും സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തിക്മാക്കുകയും ചെയ്ത അസാധാരണ വ്യക്തിത്വത്തിന് ഉടമയായിരൂന്നു കീഴാള വര്‍ഗത്തിന്റെ സമുദ്ധാരകനായ കുര്യാളശ്ശേരി പിതാവ്. ആ മഹനീയ ജീവിതം മുന്നോട്ടുവയ്ക്കുന്ന കാലികപ്രസക്തമായ ഒരു ചോദ്യമുണ്ട് “ആദിവാസികള്‍, ദളിതര്‍, മത്സ്യത്തൊഴിലാളികള്‍,അതിഥിത്തൊഴിലാളികള്‍, വികസനത്തിന്റെ പേരില്‍ പിഴുതെറിയദഷെട്ടവര്‍ തുടങ്ങിയ പാര്‍ശ്വവത്കരിക്കകെട്ടവരോടുള്ള നമ്മുടെ സമീപനം എപ്രകാരമാണ്?
മാനവികതയുടെ പ്രവാചകനായിരുന്നു കുര്യാളശ്ശേരി പിതാവ്. സാമൂഹിക പരിഷ്കര്‍ത്താക്കളായ ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു തുടങ്ങിയ മഹാത്മാക്കളുടെ മാനവിക ദര്‍ശനങ്ങള്‍ മനുഷ്യസ്നേഹിയായ കുര്യാളമ്ദേരി പിതാവിനുമു യിരുന്നു. ജാതിയുടേയും തത്തിന്റേയും ഭാഷയുടേയും വേഷത്തിന്റേയുംപേരില്‍ മനുഷ്യര്‍ ദിന്നിക്കാന്‍ പാടില്ലെന്നും മനുഷ്യരെല്ലാം സഹോദരീ സഹോദരന്‍മാരാണെന്നുമുള്ള വലിയ ആശയം അദ്ദേഹം ജനഹൃദയങ്ങളില്‍ ഉട്ടിയുറദിച്ചു. “ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം” (ഫിലി.2:3) എന്ന് അദ്ദേഹം ഓര്‍മിപ്പി ച്ചു.വിഭാഗിയതകള്‍ ദാര്‍ദാഗ്യകരമാണെന്നും കാലഷട്ടത്തിന്റെ ആവശ്യം ഘടനാപരമായ മാറ്റമാണെന്നും (Structural Transformation) പിതാവ് വാദിച്ചു. വര്‍ഗീയത, വംശീയത, രാഷ്ട്രീയ സംഘര്‍ഷം, ജാതിചിന്ത, മതമൗ ലികവാദം എന്നിവ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ ഘടനാപരമായ മാറ്റമുണ്ടാക്കുന്നതിനു കുര്യാളശ്ശേരി പിതാവിനെഷോലുള്ള മനുഷ്യസ്നേഹികളുടെ ദര്‍ശനങ്ങളെ പുനര്‍ജീവിച്ചേ മതിയാകു.
സ്ത്രീശാക്തീകരണത്തിന്റെ വക്താവായിരുന്നു ധന്യന്‍ കുര്യാളശ്ശേരി പിതാവ്. അടുക്കളയുടെ അകത്തളങ്ങളില്‍ അടയ്ക്കകെട്ട് നിരന്തരം അവഗണന അനുഭവിച്ചിരുന്ന സ്ത്രീകളെ
സമുദ്ധരിക്കുന്നതിന് അദ്ദേഹം സ്ത്രീവിദ്യാദ്യാസത്തിന് പ്രചാരം നല്കി. വിദ്യാദ്യാസത്തിലൂടെ മാത്രമേ സംസ്‌കാരസമ്പന്നമായ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയു എന്നു ലനസ്സിലാ
ക്കിയ പിതാവ് ആരാധനാ സന്യാസിനീ സമൂഹാംഗങ്ങളുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികളുടെ ഉന്നത വിദ്യാദ്യാസത്തിനായി സ്‌കൂളുകളും ബോര്‍ഡിംഗുകളും സ്ഥാപിച്ചു. അക്ഷരാഭ്യാസത്തോടൊഷം പാചകവൃത്തി, തയുല്‍, സംഗീതം, ചിത്രമെഴുത്ത് തുടങ്ങി മനുഷ്യോപകാരപ്രദമായ കാര്യങ്ങള്‍ അവരെ പഠികിക്കണമെന്ന് അദ്ദേഹം കന്യസ്ത്രീകളെ ഓര്‍മകെടുത്തി.ഇന്ന് ഇരുപത് പ്രൊവിന്‍സുകളിലും മൂന്നു റീജിയണുകളിലുമായി അയ്യായിരത്തോളം ആരാധനാ സന്യാസിനിമാർ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നു.
സ്ത്രീശാക്തീകരണത്തിന്റെ സ്ത്രീസുരക്ഷയും ഏറെ ഗൗരവമേറിയ വെല്ലുവിളികളാണിന്ന്. സ്ത്രീപീഡനം, ലിംഗവിവേചനം എന്നിങ്ങനെ സ്ത്രീകളക്കെതിരെയുള്ള അതിക്രമങ്ങള്‍ അനുദിനം വര്‍ദ്ധിക്കുന്നു. ഡല്‍ഹിയിലെ നിര്‍ഭയയും പെരുമ്പാവുരിലെ ജിഷയുംവാളയാറിലെ പെണ്‍കുട്ടികളും ഉതിന്റെ നേര്‍സാക്ഷ്യങ്ങളാണ്.ക്രൈം റിസര്‍ച്ച് ബ്യൂറോയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം 120924 കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ അരങ്ങേറിയപ്പോൾ അതില്‍ 11057 എണ്ണം സ്ത്രീകള്‍ക്കെതിരെയായിരുന്നു എന്നറിയുമ്പോള്‍ പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കാവുന്നതാണ്.
കുടുംബനവീകരണത്തിന് കുര്യാളശ്ശേരി പിതാവ് എന്നും മുന്‍തൂക്കം നല്കിയിരുന്നു.ധാര്‍മികമൂല്യങ്ങളില്‍ അധിഷ്ഠിതമായ കുടുംബങ്ങളാണ് സഭയുടെയും സമുദായത്തിന്റെയും ശക്തികേന്ദ്രങ്ങള്‍ എന്നുറച്ചു വിര്വസിച്ചു. മതാത്മകജീവിതത്തിനും സന്മാര്‍ഗജീവിതത്തിനും ഹാനിവരുത്താവുന്ന എല്ലാ ജീവിതവ്യപാരങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്ക്കണമെന്ന് അദ്ദേഹം നിരന്തരം ഉദ്ബോധിപ്പിച്ചു. ജീവിത നവീകരണത്തിലൂടെയുള്ള കുടുംബ നവീകരണമാണ് പിതാവ് ലക്ഷ്യം വച്ചത്.
കുടുംബ നവീകരണചിന്ത മുമ്പത്തേക്കാളേറെ ഇന്ന് അനിവാര്യമായിരിക്കുന്നു. നവീന ശൈലിയിലുള്ള ധൂര്‍ത്തും ആര്‍ഭാടവും ഇന്നും കുടുംബങ്ങളെയും ശിഥിലീകരിക്കുന്നു. കാലഘട്ടത്തിനനുസൃതമായ നവീകരണമാണ് കുടുംബങ്ങളിലാവശ്യം. കോവിഡ്കാലം അതിനുള്ള അവസരമായി മാറണം. പ്രത്യേകിച്ചും കുടുംബങ്ങളില്‍ നിന്നും മണ്‍മറഞ്ഞ മുല്യങ്ങളെ തിരിച്ചുപിടിക്കുന്നതിനുള്ള അവസരം.
നവ ആത്മീയ ദാര്‍ശനികന്‍
ആത്മീയ പാരമ്പര്യങ്ങളില്‍ പ്രധാനമായും ര ദു ധാരകളാണുള്ളത്. പ്രവാചകം, മിസ്റ്റിസിസം എന്നിവയാണവ. വി.കുര്‍ബാനയുടെ ഉപാസകനായ കുര്യാളശ്ശേരി പിതാവ് ദൈവവുമായി ആത്മബന്ധം സ്ഥാപിച്ച ഒരു മിസ്സിക്കായിരുന്നു. പ്രേഷിതമേഖലകളില്‍ കാല
ഘട്ടത്തിന്റെ ആവശ്യങ്ങളോടു പ്രതികരിച്ച പ്രവാചകനുമായിരുന്നു. ഉദാത്തമായ ആദ്ധ്യാത്മി
കത എന്നത് പ്രവാചകത്വത്തിന്റെയും മിസ്റിസിസത്തിന്റെയും സമന്വയമാണ്. നവ ആത്മീയതയുടെ വേരുകള്‍ ആഴപ്പെടേണ്ടത് ഈ സമന്വയത്തിലാകണം. നവ ആത്മീയത, പാരമ്പര്യത്തിന്റെ നിരാസ്മല്ല മറിച്ച് സമധ്രതയാണ്. ഒരേ സമയം അത് ആധുനികതയുടെ ആഴം തേടലും കര്‍മോന്‍മുഖതയുമാണ്.സുവിശേഷത്തെ കാലികമായി വ്യാഖ്യാനിക്കുന്നതും അതനുസരിച്ച് കര്‍മ പദ്ധതികള്‍ ആവിഷ്കരിക്കുന്നതുമാണ് നവ അത്മീയതയുടെ അന്തസത്ത.
താന്‍ ജീവിച്ചിരുന്ന കാലയളവില്‍,ദിവ്യകാരുണ്യത്തില്‍ വേരുറച്ച്, കീഴാളവര്‍ഗത്തിന്റെ സമുദ്ധാരണത്തിലൂടെയും സ്ത്രീരക്തീകരണത്തിലുടെയും കുടുംബനവീകരണത്തിലൂടെയും
ഒരു നൂറ്റാണ്ട് മുന്‍പേ നവ ആത്മീയതയുടെ രീതിശാസ്ത്രം അഭ്യസിക്കുവാന്‍ കുര്യാളശ്ശേരിപിതാവിനു കഴിഞ്ഞു.
സമകാലിക സഭയ്ക്ക് ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരി സമാനിക്കുന്നത് ആത്മീയതയില്‍ അടിയുറച്ച നവീനമായ ഒരു സഭാദര്‍രനമാണ്.സഭയുടെ മുഖം പാവങ്ങളുടേതാകണമെന്ന ദര്‍ശനമാണത്.2019 ഒക്ടോബറില്‍ റോമില്‍ വച്ചു നടന്ന ആമസോണ്‍ സിനഡിന്റെ പ്രധാന പ്രമേയങ്ങളിലൊന്ന് ആമസോണിലെ സഭയുടെ മുഖം ആമസോണ്‍ ജനതയുടെ
തന്നെ മുഖമായിരിക്കണമെന്നതായിരുന്നു.അതായത് സഭ ജനജീവിതത്തിലേക്ക് ഇറങ്ങിത്തിരിക്കണമെന്നര്‍ത്ഥം.പാലാ,കാഞ്ഞിരപള്ളി,കുട്ടനാട് പ്രദേശങ്ങള്‍ ഉള്‍കെട്ട അവിഭക്ത ചങ്ങനാശ്ശേരി രൂപതയിലുള്ള ജനതയുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തകെട്ടു പോകുന്ന
സഭയാണ് കുര്യാളശ്ശേരി പിതാവ് സ്വപ്നം കണ്ട ത്. കോവിഡാനന്തര സഭ എങ്ങനെയായിരിക്കണമെന്ന് ചര്‍ച്ചനടക്കുന്ന ഉക്കാലത്തും പിതാവിന്റെ ദര്‍ശനങ്ങള്‍ കൂടുതല്‍ പ്രസക്തമാണ്. പ്രതിസന്ധികളുടെ കാലഷട്ടത്തില്‍ അതിജീവനത്തിന്റെ ആത്മീയ പാഠങ്ങള്‍ അഭ്യസിക്കുന്നതിനോടകം മുന്‍പോട്ടുള്ള പ്രയാണത്തിന് ഉദാത്തമായ സഭാദര്‍ശനവും കാലോചിതമായ
ദരത്യാവബോധവും രൂപം കൊടുത്തേ മതിയാകു.ഈ രൂപവത്കരണ പ്രക്രിയയെ സുഗമമാക്കുന്നതിന് ധന്യന്‍ തോമസ് കുര്യാളശ്ശേരി പിതാവിനെഷോലുള്ള ആചാര്യന്മാരുടെ ആത്മീയദര്‍ശ
നങ്ങളെ വീണ്ടെടുക്കണമെന്ന മുന്നറിയിചുകുടിയാണ് ഈ വാര്‍ഷികാചരണം.










Leave a Reply