Sathyadarsanam

സന്യാസം എന്താണെന്ന് അറിയാത്തവർക്കായി…

ബൈബിൾ ആദ്യാവസാനം വായിച്ചു തീർത്തിട്ടും അതിലൊരിടത്തും കന്യാസ്ത്രീകളെ കാണാൻ കഴിയുന്നില്ല എന്നതാണ് ചില ബൈബിൾ വായനക്കാരുടെ പരാതി.

ഈശോ സ്വയം തിരഞ്ഞെടുത്തതും അവിടുത്തെ ദിവ്യജനനി ആശ്ലേഷിച്ചതുമായ ദാരിദ്രത്തിൻ്റെയും വിരക്തിയുടെയും ജീവിതം വായനക്കാർക്ക് ഗ്രഹിക്കാൻ കഴിഞ്ഞിട്ടില്ലെന്നു വേണം മനസ്സിലാക്കാൻ.

ഈശോ ജീവിച്ച ഈ ജീവിതത്തെ അവിടുന്നു തൻ്റെ ശിഷ്യൻമാർക്കു പരിചയപ്പെടുത്തുകയും സഭയുടെ തുടക്കം മുതൽ തന്നെ അനേകം സ്ത്രീ പുരുഷൻമാർ സന്യാസവ്രതങ്ങളായി അവ സ്വീകരിച്ചു സഭയ്ക്കു നിരന്തരം പരിചയപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

ബ്രഹ്മചര്യത്തെപ്പറ്റി:

വിവാഹിതന്‍ സ്വഭാര്യയെ എങ്ങനെ പ്രീതിപ്പെടുത്താമെന്നു ചിന്തിച്ച്‌ ലൗകികകാര്യങ്ങളില്‍ തത്‌പരനാകുന്നു.
അവന്‍െറ താത്‌പര്യങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. അവിവാഹിതയായ സ്‌ത്രീയും കന്യകയും ആത്‌മാവിലും ശരീരത്തിലും വിശുദ്‌ധി പാലിക്കാനായി കര്‍ത്താവിന്‍െറ കാര്യങ്ങളില്‍ തത്‌പരരാണ്‌. വിവാഹിതയായ സ്‌ത്രീയാകട്ടെ, ഭര്‍ത്താവിനെ എങ്ങനെ സന്തോഷിപ്പിക്കാമെന്നു ചിന്തിച്ച്‌ ലൗകികകാര്യങ്ങളില്‍ തത്‌പരയാകുന്നു.
ഞാന്‍ ഇതു പറയുന്നത്‌ നിങ്ങളുടെ നന്‍മയ്‌ക്കുവേണ്ടിയാണ്‌; നിങ്ങളുടെ സ്വാതന്ത്യ്രത്തെ തടയാനല്ല; പ്രത്യുത, നിങ്ങള്‍ക്ക്‌ ഉചിതമായ ജീവിതക്രമവും കര്‍ത്താവിനെ ഏകാഗ്രമായി ശുശ്രൂഷിക്കാന്‍ അവസരവും ഉണ്ടാകാന്‍ വേണ്ടിയാണ്‌.
1 കോറിന്തോസ്‌ 7 : 33-35

ദാരിദ്രത്തെപ്പറ്റി:

നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ കൃപ നിങ്ങള്‍ക്ക്‌ അറിയാമല്ലോ. അവന്‍ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി – തന്‍െറ ദാരിദ്യ്രത്താല്‍ നിങ്ങള്‍ സമ്പന്നരാകാന്‍വേണ്ടിത്തന്നെ.
2 കോറിന്തോസ്‌ 8 : 9

അനുസരണത്തെപ്പറ്റി:

യേശു പറഞ്ഞു: എന്നെ അയച്ചവന്‍െറ ഇഷ്‌ടം പ്രവര്‍ത്തിക്കുകയും അവന്‍െറ ജോലി പൂര്‍ത്തിയാക്കുകയുമാണ്‌ എന്‍െറ ഭക്‌ഷണം.
യോഹന്നാന്‍ 4 : 34

ഇനിയും അനേക വചനങ്ങൾ ഈ ജീവിതതീരിയെക്കുറിച്ച് ബൈബിളിൽ എഴുതപ്പെട്ടിട്ടുണ്ട്. സുവിശേഷ ഭാഗ്യങ്ങളിൽ മുഴുവൻ പ്രതിപാദിച്ചിരിക്കുന്നത് ഈ ജീവിതരീതിയാണ് . സന്യസ്തർ അവിഭക്തമായ മനസ്സോടെ ഈ ജീവിതത്തെ സ്വയം ആശ്ലേഷിക്കുകയും സഭയ്ക്കു നിരന്തരം പരിചയപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *