Sathyadarsanam

തൃശൂർ അതിരൂപതയുടെ പിതാവും മേലധ്യക്ഷനുമായ താഴത്ത് മാർ ആൻഡ്രൂസ് മെത്രാപ്പോലീത്ത.

മാർ ആൻഡ്രൂസ് താഴത്ത് പിതാവ് 1951 ഡിസംബർ 143ന് തൃശൂർ ജില്ലയിലെ പുതുക്കാട് ഗ്രാമത്തിലാണ് ജനിച്ചത്. പുതുക്കാട്ടെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം, തൃശൂർ സെന്റ് മേരീസ് മൈനർ സെമിനാരിയിലും, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലുമായി വൈദിക പഠനം പൂർത്തിയാക്കി. 1977 മാര്ച്ച് 14നു പൗരോഹിത്യ ശുശ്രൂഷ ഏറ്റെടുത്ത അദ്ദേഹം റോമിലെ പൊന്തിഫിക്കൽ ഓറിയേന്റെൽ ഇൻസ്റ്റിട്യൂഷനിൽ നിന്നും പൗരസ്ത്യ കാനൻ നിയമത്തിൽ ഡോക്ടർസ് ഡിഗ്രി കരസ്ഥമാക്കി. തൃശൂർ അതിരൂപതയിൽ അസ്‌തെന്തിയായും, മൈനർ സെമിനാരിയിലെ പ്രീഫക്ടായും, രൂപതാ കൂരിയായുടെ സെക്രട്ടറി, വൈസ് ചാൻസിലർ, ചാൻസിലർ എന്നീ നിലകളിലും, Dolour’s ബസിലിക്കയുടെ റെക്ടറായും, രൂപതാ ട്രിബ്യുണലിന്റെ Adj. Judicial Vicar ആയും Judge ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിറോ മലബാർ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ സഭ ordinary ട്രിബ്യുണലിന്റെ പ്രസിഡന്റായും തൃശൂർ അതിരൂപതയുടെ സിഞ്ചെല്ലൂസായും, ജീവൻ ടെലിക്കാസ്റ്റിംഗ് കോർപറേഷന്റെ വർക്കിങ് ചെയർമാനായും, ഇന്ത്യൻ ഓറിയന്റൽ കാനൻ ലോ സൊസൈറ്റിയുടെ പ്രസിഡന്റായും ആൻഡ്രൂസ് അച്ചൻ സേവനമനുഷ്ഠിച്ചു വരവെ, അതിരൂപതയുടെ സഹായമെത്രാനായും അപ്റ്റുകായുടെ മെത്രാനായും അദ്ദേഹത്തെ തിരെഞ്ഞെടുത്തു. അന്നത്തെ അതിരൂപതാ മെത്രാപ്പോലീത്ത ആയിരുന്ന തൂങ്കുഴിയിൽ മാർ യാക്കോബ് പിതാവിനാൽ 2004 മെയ് 1ന് തൃശൂർ ലൂർദ് മാതാ അതി ഭദ്രാസന ദൈവാലയത്തിൽവച്ച് ആൻഡ്രൂസ് താഴത്ത് പിതാവ് മേൽപട്ടം സ്വീകരിച്ചു.

തൂങ്കുഴി പിതാവിനെ തുടർന്ന് തൃശൂർ അതിരൂപതയുടെ മെത്രാപ്പൊലീത്തയായി 2007 ജനുവരി 8 മുതൽ 12 വരെ നടത്തപ്പെട്ട സഭയുടെ സൂനഹദോസിൽവച്ച് കർദിനാൾ മാർ വർക്കി വിതയത്തിൽ പിതാവ് ആൻഡ്രൂസ് താഴത്ത് പിതാവിനെ ഉയർത്തി. 2007 മാര്ച്ച് 17ന് തൃശൂർ അതിരൂപത മെത്രാപ്പൊലീത്തയായി അദ്ദേഹം അവരോഹിതനായി.

ആർച്ച്ബിഷപ്പായിരിക്കെ, തൃശൂർ അതിരൂപതയിലെ അദ്ദേഹം നടത്തിയ വികസന പ്രവർത്തനങ്ങൾ എണ്ണമറ്റതാണ്. തൃശൂരിൽ AKCC ആരംഭിച്ചതും , ‘കത്തോലിക്കാസഭ’ എന്ന മാസിക പത്രമായി രൂപകൽപന ചെയ്തതും, തിരുവിൽവാമലയിൽ സെന്റ് പോൾ ഗുരുകുലം, Championed Minority Right Protection Movements and Education Rights of the Church , പാവപ്പെട്ടവർക്ക് വേണ്ടി കരുണ്യനിധി, ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ നടത്തുന്ന ‘Boun- Natale’ തുടങ്ങിയവയും പിതാവിന്റെ ശ്രമഫലമാണ്.

Leave a Reply

Your email address will not be published. Required fields are marked *