രാഷ്ട്ര സേവനത്തിലും സഭാ ശുശ്രൂഷയിലും ആദരണീയമായ മാതൃക പുലർത്തിയിരുന്ന വ്യക്തിത്വമായിരുന്നു. ഇൻഡ്യൻ റെയിൽവേയിൽ ചീഫ് പ്രോസിക്യൂട്ടിംഗ് ഓഫീസർ , ചീഫ് ടിക്കറ്റ് എക്സാമിനർ , ഡിപ്പോ ഇൻ ചാർജ് എന്നീ നിലകളിൽ പ്രവർത്തിപ്പിരുന്നപ്പോൾ പുലർത്തിയിരുന്ന നീതി ബോധവും രാഷ്ട്ര സ്നേഹവും മാതൃകാ പരമായിരുന്നു. ഇതോടൊപ്പം സഭാ ശുശ്രൂഷാ രംഗങ്ങളിലും പരിശീലനം ലഭിച്ച ഒരദ്ധ്യാ പകനെന്ന നിലയിൽ മികവുറ്റ സേവനങ്ങൾ നൽകിയിരുന്നു. വത്തിക്കാന്റെ അംഗീകാരത്തോടെയുള്ള പൗരസ്ത്യ വിദ്യാപീഠത്തിൻ കീഴിലുള്ള മാർത്തോമ്മാ വിദ്യാനികേതനിൽ നിന്നും ദൈവശാസ്ത്രത്തിൽ MA R Sc ബിരുദം നേടി.
വിശ്വാസ പരിശീലന രംഗത്ത് നൽകിയ നേതൃത്വത്തോടൊപ്പം അതിരൂപതയിലെ കുടുംബ കൂട്ടായ്മാ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാനുള്ള സമിതിയിൽ അംഗമായി മാർ ജോസഫ് പെരുംന്തോട്ടം മെത്രാപ്പോലിത്താ നിയമിക്കുകയുണ്ടായി.
വിദ്യാനികേതന്റെ കറസ്പോണ്ടൻ സ് കോഴ്സിന്റെ കോർഡിനേറ്ററായിരുന്നു. സഭയുടെ സമ്പന്നമായ യാമപ്രാത്ഥനകളെ കുറിച്ച് പഠിക്കുകയും അത് പാലിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്തിരുന്നു.
ഒട്ടേറെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുടുംബ കൂട്ടായ്മകൾക്ക് ഒരു മാർഗരേഖ , സുഭാഷിതങ്ങൾ , സീറോ മലബാർ സഭയുടെ യാമപ്രാർത്ഥനകൾ ഉത്ഭവവും പ്രസക്തിയും എന്നീ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
ബോധന ശുശ്രൂഷയിൽ സഭാ സംവിധാനത്തോട് ഏറ്റം തീക്ഷണതയോടെയും സമർപ്പണ ബുദ്ധിയോടെയും സഹകരിച്ചു പ്രവർത്തിച്ചിരുന്ന ബഹു കുറ്റിക്കാട്ട് സാറിനോട് എപ്പോഴും പ്രത്യേക ബഹുമാനമായിരുന്നു.
ഇൻഡ്യൻ റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്നതിനോടൊപ്പം അദ്ദേഹത്തിനു ലഭിപ്പിരുന്ന അദ്ധാപന പരിശീലനം മതബോധനരംഗത്തും പ്രത്യേകിച്ച് ആരാധന ക്രമ പരിശീലനത്തിൽ അദ്ദേഹം ഉപയോഗിച്ചിരുന്നു. സത്യദർശനത്തിന്റെ ആദ്യ കാലം മുതൽക്കേ ലേഖനങ്ങൾ എഴുതിയിരുന്നു.
സഭാ മാതാവിനെ ഉള്ളറിഞ്ഞു സ്നേഹിച്ച ബഹു സാറിന്റെ വേർപാട് സഭയ്ക്ക് വലിയ നഷ്ടമാണ്. അത് അദ്ദേഹത്തിന് സ്വർഗ്ഗത്തിൽ വലിയ നേട്ടമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.
പ്രഫ.പി.സി. അനിയൻ കുഞ്ഞ്










Anonymous
1.5