Sathyadarsanam

ഈശോ ആരായിരുന്നു?

ഈശോ ആരായിരുന്നു? ധാരാളം ഗവേഷണങ്ങളും പഠനങ്ങളും ഉത്തരം
തേടിയിട്ടും , ഇന്നും വ്യത്യസ്ഥങ്ങളായ നിഗമനങ്ങളും അഭിമതങ്ങളും പ്രചരിക്കുന്നു. വിശ്വാസത്തിൽ പൊതിഞ്ഞ ഈശോയെ ആണ് സുവിശേഷത്തിലൂടെ ലഭിക്കുന്നത്. സുവിശേഷം ചരിത്രരേഖയല്ല. വിശ്വാസാവിഷ്ക്കാരമാണ്. അതുകൊണ്ടാണല്ലോ അംഗീകരിക്കപ്പെടുകയും അല്ലാത്തതുമായ അനേകം സുവിശേങ്ങൾ രചിക്കപ്പെട്ടതും കാതലായ വിഷയങ്ങളിൽ പോലും വിയോജിക്കുന്ന രേഖകൾ ഉണ്ടായതും. ഈശോ തന്നെ ശിഷ്യരോട് ചോദിക്കുന്നു. “ഞാനാരാണെന്നാണ് ജനങ്ങൾ
പറയുന്നത്.” യോഹന്നാൻ ഉയിർത്തെഴുന്നേറ്റതാണ്, പ്രവാചകന്മാർ പൂനർജന്മം ചെയ്തത് ആണെന്ന് ആളുകൾ പറയുന്നു എന്ന് ശിഷ്യർ സമ്മതിക്കുന്നു.

പത്രോസ് തന്റെ ബോദ്ധ്യം വെളിപ്പെടുത്തിക്കൊണ്ട് പറഞ്ഞു. വരാനിരിക്കുന്ന മെസിയാ ആണ് നീ.(മർക്കോസ് 8:29)ആ ഉത്തരത്തിന് അംഗീകാരവും കിട്ടുന്നു.വരാനിരിക്കുന്ന മെസിയാ ആണ് ഈശോ എന്ന് ശിഷ്യർ വിശ്വസിച്ചു. എന്നാൽ അവരൂടെ വിശ്വാസം പൂർണ്ണമല്ലായിരുന്നു. വരാനിരിക്കുന്ന മെസിയായെക്കുറിച്ച് പഴയനിമയത്തിലുള്ള പരാമർശങ്ങളും പ്രവചനങ്ങളും എല്ലാം ഈശോയിൽ പൂർത്തിയായിരിക്കുന്നു എന്നു തെളിയിക്കാൻ സുവിശേഷങ്ങളിൽ ആദ്യന്തം ശ്രമം നടക്കുന്നു.(2സാമു7:12:14, ഉൽ22:18,നിയമ18:15)മെസിയാ- രക്ഷകൻ വന്ന് ഇസായേലിനെ എല്ലാ ദുരിതങ്ങളിലും നിന്ന് രക്ഷിക്കും, നഷ്ടപ്പെട്ട രാജകീയ പ്രതാപം അവർക്ക് വീണ്ടു കിട്ടും. ഇസ്രായേൽ ലോകത്തെ ഭരിക്കും. ഈ പ്രതീക്ഷ നല്കിയാണ് നേതാക്കളും പ്രവാചകരും ഇസ്രായേൽ ജനതയുടെ ഐക്യവും ഉന്മേഷവും നിലനിർത്തിയത്. പഴയനിയമത്തിലെ സങ്കൽപ്പങ്ങളും സ്വപ്നങ്ങളും ഈശോയിൽ യാഥാർത്ഥ്യമായി എന്നു സ്ഥാപിച്ചെടുക്കാൻ ശിഷ്യർ വളരെ ശ്രമം നടത്തുന്നു . ഒരു കന്യകയായി രിക്കും വരാനിരിക്കുന്ന രക്ഷകനെ പ്രസവിക്കുക എന്ന പ്രവചനം പൂർത്തീകരിക്കപ്പെടണം. അത് കൊണ്ട് മറിയം ഗർഭം ധരിക്കുന്നു. ദാവീദിന്റെ സിംഹാസനം ദൈവം അവന് കൊടുക്കും. ദൂതൻ കന്യകയ്ക്ക് ഉറപ്പു കൊടുക്കുന്നു. പ്രതാപം അവർക്ക് വീണ്ട് കൊടുക്കുന്നു.

എന്നാൽ മർക്കോസ് സുവിശേഷകൻ ഈശോ ദൈവപുത്രനാണെന്ന് സ്ഥാപിക്കുവാനുള്ള ശ്രമവും നടത്തുന്നു . മറിയം ചാർച്ച
ക്കാരി എലിസബത്തിനോടു പറയുന്നു. “ദൈവം അബ്രാഹത്തോടും മക്കളോടും ചെയ്ത വാഗ്ദാനം പൂർത്തിയാക്കപ്പെടുന്നു. (ലൂക്കാ 255). യൂദയായിൽ നിന്നായിരിക്കും രാജാവു വരിക (മത്താ 4:33). അതുകൊണ്ട് ഈശോയുടെ ജനനം നടക്കുന്നത് യൂദയായിൽ ദാവീദിന്റെ നഗരമായ ബേത്ലഹെമിൽ ആയിരിക്കും. (ലൂക്കാ 2:5).

വരാനിരിക്കുന്ന മെസിയാ ദാവീദിന്റെ ഗോത്രത്തിൽ ജനിക്കണം, ദാവീദിന്റെ രാജ്യവും മഹത്വവും പുനഃസ്ഥാപിക്കാനായി വരുന്ന മെസിയാ ആ രകതത്തിൽ തന്നെ പങ്കുപറ്റിയിരിക്കണം, (മത്തായി വിവരിക്കുന്ന വംശാവലി കാണുക).

ദൈവാലയത്തിൽ കാഴ്ച വയ്ക്കപ്പെടുന്ന അവസരത്തിൽ സഖറിയ ഈശോയെ മെസിയാ ആയി തിരിച്ചറിയുന്ന ദൈവാലയ രാജാക്കന്മാരുടെ സന്ദർശനങ്ങളും കാഴ്ച്ച അർപ്പിക്കലും മിശിഹായുടെ
രാജത്വം തെളിയിക്കുന്നു. യോഹന്നാൻ ശിഷ്യരെ വിട്ട് നേരിട്ട് ചോദിക്കുന്നു. “നീ വരാനിരിക്കുന്ന മെസിയാ തന്നെയോ? (മത്താ 11:1-6). ഈശോയുടെ മരണകാരണമായി പീലാത്തോസ് എഴുതിവച്ചത് “അവൻ ഇസ്രായേലിന്റെ രാജാവാണ് എന്നാണ്.

ഈശോ യഹൂദരുടെ പ്രതീക്ഷകൾക്കൊപ്പം ഉയർന്നില്ല. എമ്മാവൂസിലേയ്ക്ക്
പോകുന്ന ശിഷ്യരുടെ വാക്കുകളിൽ ഈ നിരാശ പ്രകടമാണ്. “ഇസ്രായേലിനെ മോചിപ്പിക്കാൻ പോകുന്നയാൾ അയാളാകുമെന്ന് പ്രതീക്ഷിച്ചു. (ലൂക്കാ 24:21).

ശിഷ്യർക്ക് താമസിച്ചാണ് അവബോധമുണ്ടാ കുന്നത്. “ഈശോ സഹിച്ചുകൊണ്ട് മഹത്വത്തിലേയ്ക്ക്” എന്ന് (ലൂക്കാ 24, 25) അതിന്റെ വെളിച്ച ത്തിൽ അവർ ഇശോയെ ദർശിച്ചു. ഈശോ ചെയ്തതും പ്രവർത്തിച്ചതും സഹിച്ചതുമെല്ലാം പഴയനിയമഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ളതിന്റെ പൂർത്തീകരണമായി. (ലൂക്കാ 24:25,-27). ഏശയ്യാ പ്രവചിത മനുഷ്യപുത്രന്റെ സാക്ഷാത്കാരമായി ഈശോയുടെ ജീവിതവും പഠനവും പ്രവൃത്തികളുമെല്ലാം പഴയനിയമത്തിന്റെ പൂർത്തീകരണമായി.

പ്രതീക്ഷിച്ച മെസിയാ തന്നെ പക്ഷേ തന്റെ രാജകീയത്വവും പ്രതാപവുമൊക്കെ മറ്റൊരു വെളിച്ചത്തിൽ മനസിലാക്കണമെന്നു മാതം, യഹൂദർക്ക് പൊതുവെ ആ വ്യാഖ്യാനം സ്വീകാര്യമായിരുന്നില്ല.
അന്ന് നിലവിലുണ്ടായിരുന്ന പല തരം സമൂഹങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി സ്നേഹത്തിലും സാഹോദര്യത്തിലും ഉറപ്പിക്കപ്പെട്ട ഒരു സമൂഹത്തെ വാർത്തെടുക്കുവാൻ അവർക്ക് സാധിച്ചു. അതിന് പ്രേരണ നൽകിയ ഒരു ദർശനം അവർക്ക് മാർഗദീപമായി ലഭിച്ചു.

ആ ദീപം കത്തിച്ചു. ധർമ്മസംസ്ഥാപകനായ ഈശോ അവരുടെ മെസിയാ ആയിരുന്നില്ല. പ്രതീക്ഷിച്ച മഹത്വവും രാജ്യവും സ്ഥാപിക്കുവാനാകാതെ അവരുടെ രാജാവ് മരിച്ചു. പക്ഷെ ധർമ സംസ്ഥാപകനായ ഈശോ അവർക്ക് പുതു ജീവൻ നൽകി. യഹൂദനല്ലാത്ത വലിയ ദർശനവും കാഴ്ചപ്പാടുമുള്ള പുതിയ ചലനങ്ങൾ സൃഷ്ടിച്ച ഈശോയെ ആർക്കാണ് സ്വീകാര്യനല്ലാതാകുക.

വലിയ അന്തർദർശനമുള്ള ദൈവത്തെ അനുഭവിച്ചറിഞ്ഞ ഒരു ബോധിസത്വനാണ് ഈശോ, ചരിത്രത്തിൽ നിന്ന് താൻ ഉയർത്തപ്പെടുമ്പോഴേ താൻ മനുഷ്യരെ ആകർഷി ക്കുന്നവനാകു എന്ന് ഈശോ തന്നെ പറഞ്ഞിട്ടുണ്ട്. ചരിത്രപശ്ചാത്തലം മാത്രം അറിയൂന്നത് അവിശ്വാസമായിട്ടാണ് ഈശോ കാണുക.അന്നു നിലവിലു സ്ഥമായി സ്നേഹത്തിലും സാഹോദര്യത്തിലും ഉറപ്പിക്കപ്പെട്ട ഒരു സമൂഹത്ത അവർക്ക് മാർഗ്ഗദീപമായി ലഭിച്ചു.
– മറ്റുള്ളവർ തന്നെക്കുറിച്ച് എന്തുപറയുന്നു എന്നാരായുന്ന ഈശോ സ്വയം വിശേഷിപ്പിക്കുന്നത് ചരിത്രത്തിന് ലയിച്ചുചേരാത്ത പ്രതീകങ്ങളിലൂടെയാണ്, ഞാൻ പ്രകാശമാണ്. സത്യമാണ്, വഴിയാണ്, ഇടയനാണ്, ജീവനാണ് എന്നീ സ്വയാവിഷ്കരണ സംജ്ഞകൾ എത്ര വിശാ
ലവും ആഴമുള്ളതുമാണ്. ഈ വെളിപ്പെടുത്തലുകൾ ഒക്കെയും ഈശോ മെസിയാ ആണെന്നുള്ളതിന്റെ തെളിവുകൾ ആണ്.

സി. ജോസിറ്റ സി.എം. സി

Leave a Reply

Your email address will not be published. Required fields are marked *