Sathyadarsanam

തുണിയുരിക്കപ്പെട്ട ടിപ്പുവിനെ റുവാണ്ട കൊണ്ട് മറക്കാൻ ശ്രമിക്കുന്ന മൌദൂദിയൻ നയം.

റുവാണ്ടയും ടിപ്പുവും തമ്മിൽ എന്താണു ബന്ധം? ഒന്നുമില്ല എന്നാണു നിങ്ങൾ കരുതുന്നതെങ്കിൽ നിങ്ങൾ മീഡിയ വൺ എന്ന മൌദൂദിയൻ മാധ്യമം ഫോളോ ചെയ്യുന്നില്ല എന്ന് ഉറപ്പിക്കാം. പുത്തൻപുരക്കലച്ചന്റെ ഒരു പ്രസംഗത്തിന്റെ ഒരു മിനിറ്റിൽ താഴെയുള്ള വീഡിയൊകട്ടിംഗ് പ്രചരിപ്പിച്ച് അദ്ദേഹം മതമൌലികവാദിയാണു എന്ന് സ്ഥാപിക്കാൻ ശ്രമിച്ച സുഡാപ്പി ബുദ്ധി ഒരു സെൽഫ് ഗോളായി പോയതിന്റെ വിഷമത്തിലാണു മൌദൂദികൾ. സ്വാ‍തന്ത്ര സമര സേനാനി എന്ന് പ്രചരിപ്പിച്ചു പോന്ന മൈസൂർ കടുവ യഥാർത്ഥത്തിൽ നീലത്തിൽ മുക്കിയ കുറുക്കൻ ആയിരുന്നു എന്ന് നാട്ടുകാർ മനസിലാക്കി. അങ്ങനെ തുണിയുരിക്കപ്പെട്ട ടിപ്പുവിനെ റുവാണ്ട കൊണ്ട് മറക്കാനുള്ള മറ്റൊരു ശ്രമമാണു മീഡിയ വൺ നടത്തിയത്.

എന്തായാലും മൌദൂദി മീഡിയ റുവാണ്ടൻ കൂട്ടക്കൊല ഉയർത്തിക്കൊണ്ടുവന്ന സ്ഥിതിക്ക് അതിനെക്കുറിച്ച് അല്പമൊന്നു പറയാം. മധ്യ ആഫ്രിക്കയിലെ ഒരു രാജ്യമാണു റുവാണ്ട. ഭൂരിപക്ഷം ആഫ്രിക്കൻ രാജ്യങ്ങളിലെയും പോലെ റുവാണ്ടയിലും വിവിധ ഗോത്രങ്ങൾ ഒരുമിച്ച് താമസിക്കുന്നു. ഹുടു, ടുട്സി, ട്വ എന്നിവയാണു ഇവിടുത്തെ പ്രധാന ഗോത്രങ്ങൾ. ഇതിൽ ട്വ ഗോത്രം പ്രധാനമായും വനവാസികളാണ്. ഇവർ മൊത്തം ജനസംഖ്യയുടെ 1 ശതമാനം മാത്രമേ ഉള്ളു. റുവാണ്ടൻ ജനതയിലെ 84 % ഹുടു വർഗക്കാരും 15 % ടുട്സി വർഗക്കാരും ആണ്. ഹുടു വർഗക്കാരാണു ആദ്യം റുവാണ്ടയിൽ എത്തിയതെന്നു കരുതപ്പെടുന്നു. (ഹുടുവും ടുട്സിയും പ്രത്യേക ഗോത്രങ്ങൾ അല്ലായെന്നും ഒരേ ഗോത്രത്തിലെ രണ്ടു ജാതികൾ ആണെന്നു വാദിക്കുന്നവരും ഉണ്ട്.). ഹുടു വർഗക്കാർ പൊതുവിൽ കർഷകരും ടുട്സികൾ ഗോക്കളെ മേയ്ക്കുന്നവരും ആയിരുന്നു.

വിവിധ നാട്ടുരാജ്യങ്ങൾ ആയിരുന്ന റുവാണ്ടയെ ഒരുമിപ്പിക്കുന്നത് കിഗേലി റുവാബുഗിരി എന്ന ടുട്സി രാജാവായിരുന്നു. അക്കാലമായപ്പോഴേക്കും എണ്ണത്തിൽ കുറവായിരുന്നെങ്കിലും ടുട്സികൾ റുവാണ്ടയിലെ പ്രബല ഗോത്രമായി മാറി. അതിനുശേഷം 1897 ൽ ജർമ്മനിയും റുവാണ്ടൻ രാജാവും തമ്മിൽ ഉള്ള ധാരണപ്രകാരം രാജാവിലൂടെ ജർമ്മനി റുവാണ്ട ഭരിക്കാൻ തുടങ്ങി. എത്യോപ്പയിൽ നിന്ന് എത്തിയവരെന്ന് കരുതപ്പെട്ടിരുന്ന ടുട്സികളെ ഉയർന്ന വർഗക്കാരായി കരുതി ജർമ്മൻസ് അവരെ പിന്തുണക്കുന്ന നടപടികൾ ആണു എടുത്തിരുന്നത്. അക്കാലത്ത് ടുട്സികൾ ആയിരുന്നു റുവാണ്ട ഭരിച്ചിരുന്നത് എന്നതാണു കോളനൈസേർസ് ആയ ജർമ്മൻസിനെ അതിനു പ്രേരിപ്പിച്ചത് എന്നതാണു രാഷ്ട്രീയ കാരണം. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം റുവാണ്ടയെ കോളനിയാക്കിയ ബൽജിയവും ഇതേ പോളിസി ആണു പിന്തുടർന്നത്. കോളനിവത്കരണത്തോടൊപ്പം എത്തിയ മിഷണറിമാരും അക്കാലത്ത് ഇതേ പോളിസി പിന്തുടർന്ന് പോന്നിരുന്നതായി പറയപ്പെടുന്നു.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രാജഭരണവും കോളനി വത്കരണവും അവസാനിപ്പിക്കണമെന്ന് റുവാണ്ടയിൽ ആവശ്യങ്ങൾ ഉയർന്നു. അക്കാലത്ത് ഹുടുവർഗക്കാരിൽ പ്രത്യേക ഉണർവ് ഉണ്ടായി. “പാവങ്ങളുടെ പക്ഷം പിടിക്കുക” എന്ന ആ‍വശ്യം കത്തോലിക്കാസഭയിൽ ശക്തിയാർജിച്ച് വന്നതും അക്കാലത്തായിരുന്നു. തത്ഫലമായി ഹുടു വർഗക്കാരെ ഉയർത്തിക്കൊണ്ടു വരേണ്ടത് ഒരു ആവശ്യമായി സഭയും കരുതി. ഉന്നത വിദ്യാഭ്യാസം ലഭിച്ച ഹുടുവർഗക്കാർ ധാരാളമുണ്ടായി. എന്നാൽ ഹുടുവർഗക്കാരിൽ ഉണ്ടായിക്കൊണ്ടിരുന്ന ഈ മാറ്റങ്ങൾ 1959 ആയപ്പോഴേക്കും വലിയൊരു കലാപത്തിൽ ആണു അവസാനിച്ചത്. ബൽജിയത്തിൽ നിന്നും മോചനം ആഗ്രഹിച്ചിരുന്ന റുവാണ്ടൻ ജനത വിഭജിച്ച് ഭരിക്കുക എന്ന കോളനി നയത്തിൽ വീണു പോയി. ഇന്ത്യയിൽ നടന്ന ലഹളക്കു തുല്യമായ ഒരു കലാപം റുവാണ്ടയിലും സംഭവിച്ചു. എണ്ണത്തിൽ ശക്തരായ ഹുടു വർഗക്കാരിൽ നിന്നും ഓടിയൊളിക്കാൻ ടുട്സികൾ അടുത്തുള്ള രാജ്യങ്ങളിൽ അഭയം തേടി. ഇതിനുശേഷവും റുവാണ്ടയിൽ ഈ കലാപത്തിന്റെ മാറ്റൊലികൾ പലപ്പോഴായി അലയടിച്ചു കൊണ്ടിരുന്നു.

1980 -ഉകളിൽ ഉഗാണ്ടയിൽ അഭയം തേടിയിരുന്ന റുവാണ്ടൻ ടുട്സി വംശജർ ഒരുമിച്ച് കൂടി റുവാണ്ടയിലേക്ക് തിരികെ പോകാനും അതിനുവേണ്ടി സായുധ ശ്രമങ്ങൾ നടത്താനും ആരംഭിച്ചു. 1990 -ൽ റുവാണ്ടൻ പാട്രിയോട്ടിക് ഫ്രണ്ട് എന്ന ഒരു ടുട്സി റിബൽ ഗ്രൂപ്പ് ഉഗാണ്ടയിൽ നിന്നും ഉത്തര റുവാണ്ട കയ്യേറി. ഹുടു വംശജർക്ക് മേൽക്കോയ്മ ഉണ്ടായിരുന്ന റുവാണ്ടൻ ഗവണ്മെന്റിനു 1993 -ൽ ആർ.പി.എഫുമായി വെടിനിർത്തൽ ഉടമ്പടി ഒപ്പിടേണ്ടി വന്നു. എന്നാൽ 1994 ഏപ്രിൽ 6 -നു റുവാണ്ടൻ പ്രസിഡന്റ് ആയിരുന്ന ഹബിയാരിമാന സഞ്ചരിച്ചിരുന്ന വിമാനത്തിനു നേരെ ആക്രമണം ഉണ്ടായി. അദ്ദേഹം കൊല്ലപ്പെട്ടു. ഹബിയാരിമാനയുടെ കൊലപാതകം റുവാണ്ടൻ വംശഹത്യയുടെ തുടക്കം കുറിച്ചു. റുവാണ്ടയിലുടനീളം ടുട്സികൾ വേട്ടയാടപ്പെട്ടു. 100 ദിവസത്തോളം നീണ്ടു നിന്ന കലാപത്തിൽ ഏകദേശം അഞ്ചു ലക്ഷം മുതൽ പത്തു ലക്ഷം വരെ ആളുകൾ കൊല്ലപ്പെട്ടു എന്ന് കരുതപ്പെടുന്നു. ജൂലെ ആയപ്പോഴേക്കും വ്യക്തമായ പ്ലാനുകൾ ഉണ്ടായിരുന്ന ആർ.പി.എഫ് റുവാണ്ട മുഴുവനും തന്നെ പിടിച്ചടക്കി. ഹുടു വർഗക്കാർ മറ്റു രാജ്യങ്ങളിൽ അഭയം തേടി. എന്നാൽ ഈ വംശഹത്യക്ക് ശേഷം റുവാണ്ടയിലെ ജനങ്ങളും സർക്കാരും തങ്ങളുടെ തെറ്റുകൾ മനസിലാക്കുകയും പരസ്പരം ക്ഷമിക്കുവാൻ തയാറാവുകയും ചെയ്തു. തത്ഫലമായി ഇന്ന് ഏറ്റവും ശക്തമായി വളരുന്ന മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ ഒന്നാണു റുവാണ്ട.

റുവാണ്ടൻ കലാപങ്ങളും വംശഹത്യയുമൊക്കെ പഠിച്ചാൽ ആഫ്രിക്കൻ ഗോത്രവർഗക്കാരുടെ ഇടയിൽ ഇപ്പോഴും നിലനിൽക്കുന്ന ഗോത്രചിന്തയുടെ ഭാഗമാണു അവയെന്ന് മനസിലാക്കാം. അതോടൊപ്പം യൂറോപ്യൻ കോളോനിയലിസ്റ്റുകളുടെ “വിഭജിച്ച് ഭരിക്കുക” എന്ന പോളിസിക്കും അതിൽ ധാരാളം പങ്കുണ്ട്. എന്നാൽ ഇതിൽ ക്രൈസ്തവസഭകളുടെ പങ്ക് എന്താണ്?

റുവാണ്ടൻ വംശഹത്യ നടന്നിരുന്ന കാലത്ത് അതിനെ അനുകൂലിച്ചവരും എതിർത്തവരുമായ ക്രൈസ്തവ പുരോഹിതർ ഉണ്ടായിരുന്നു. ചിലർക്ക് ക്രിസ്ത്യാനി എന്നതിലുപരി തങ്ങളുടെ ഗോത്രത്തിൽ പെട്ടവരോടായിരുന്നു ആഭിമുഖ്യം. അത് കലാപത്തിൽ പ്രതിഫലിച്ചിരുന്നു. എന്നാൽ മറ്റു ചിലർക്ക് ക്രിസ്ത്യാനി എന്നതായിരുന്നു പ്രധാ‍നം. അതുകൊണ്ട് അവർ വംശഹത്യയെയും കലാപത്തേയും ഒക്കെ എതിർത്തു. ടുട്സികളെ ഒറ്റിക്കൊടുത്ത പുരോഹിതരെക്കുറിച്ച് പറയുമ്പോൾ അവരെ സംരക്ഷിച്ചിരുന്ന പുരോഹിതരെക്കുറിച്ച് കൂടി പറയണം. കലാപകാലത്ത് കലാപകാരികൾക്ക് എതിരെ സംസാരിക്കുന്നത് സ്വജീവനു പോലും റിസ്കാണെന്ന് അറിഞ്ഞു കൊണ്ട് കൂടിയാണു അവർ ഇതിനെ എതിർത്തിരുന്നത്. മോൺസിഞ്ഞോർ തദ്ദേ നിതിന്യൂർവ്വ അങ്ങനെ സംസാരിച്ചിരുന്ന ഒരു വ്യക്തിയാണ്. ടുട്സികളെ സംരക്ഷിക്കാൻ ശ്രമിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട സിസ്റ്റർ ഫെലിസിറ്റാസും റുവാണ്ടൻ വംശഹത്യയുടെ രക്തസാക്ഷിയാണ്. ഇങ്ങനെ ഈ കലാപ കാലത്ത് കൊല്ലപ്പെട്ട പാസ്റ്റർമാരും പുരോഹിതരും സന്യസ്ഥരുമൊക്കെ ധാരാളമുണ്ട്. അവരുടെ മതവിശ്വാസമായിരുന്നില്ല, മറിച്ച് ഗോത്രവ്യത്യാസമായിരുന്നു പല കൊലപാതകങ്ങളുടെയും ഒറ്റിക്കൊടുക്കലുകളുടെയുമൊക്കെ കാരണം എന്ന് മാത്രം.

മതപരമായി നോക്കിയാൽ 2012 ലെ സെൻസസ് അനുസരിച്ച് 98 % ആളുകളും വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെടുന്നവരാണ്. ക്രിസ്ത്യാനികൾ ഇത്രയും ഭൂരിപക്ഷമായ ഒരു രാജ്യത്ത് ഒരു വംശഹത്യയുടെ കാലത്ത് ക്രിസ്ത്യൻ സഭകൾക്ക് കൂടുതൽ ശക്തമായി ഇടപെടാമായിരുന്നു എന്നുള്ളത് വാസ്തവമാണ്. അതു ചെയ്യാതിരുന്നതുകൊണ്ടാണു മാർപ്പാപ്പ മാപ്പ് പറഞ്ഞത്. അല്ലാതെ കത്തോലിക്കാ സഭ ആക്റ്റീവായി ഏതെങ്കിലും വംശഹത്യ നടത്തിയതുകൊണ്ടല്ല. ആക്രമിച്ചവരും ആക്രമിക്കപ്പെട്ടവരും ക്രിസ്ത്യാനികൾ ആയിരുന്നു എന്നുള്ളത് സങ്കടകരമായ കാര്യമാണ്. അതുകൊണ്ട് തന്നെ റുവാണ്ടൻ വംശഹത്യയുടെ പ്രധാന കാരണം ഗോത്രങ്ങൾ തമ്മിലുള്ള കലാപം ആണെന്ന് ആർക്കും മനസിലാക്കാവുന്നതാണ്. ഇതു മനസിലാക്കിയിട്ടാണു ഗോത്രങ്ങൾ തിരിച്ചുള്ള പഠനങ്ങളും മറ്റും റുവാണ്ടയിൽ വിലക്കിയിരിക്കുന്നത്. മതപരമായ കാരണം ആയിരുന്നെങ്കിൽ അവർക്ക് മതത്തെ വിലക്കിയാൽ മതിയായിരുന്നല്ലൊ!!!

റുവാണ്ടയിലെ സത്യം ഇതാണെന്നിരിക്കെ, റുവാണ്ടയുമായി യാതൊരു ബന്ധവുമില്ലാത്ത ടിപ്പു സുൽത്താന്റെ നഗ്നത മറക്കാൻ റുവാണ്ടയെ കൂട്ടുപിടിച്ച മൌദൂദി പത്രത്തിന്റെ ബുദ്ധിയെ സമ്മതിച്ചു കൊടുക്കണം!!! റുവാണ്ടയിലെ ജനസംഖ്യയിൽ 2 % ആണു മുസ്ലീം. ഈ രണ്ടു ശതമാനം എന്നതിനു പകരം മീഡിയ വൺ അവകാശപ്പെടുന്നത് 15 % ശതമാനം മുസ്ലീം ജനസംഖ്യ എന്നാണ്. സ്വന്തം സമുദായത്തിന് ഇല്ലാത്ത മഹത്വം ഉണ്ടാക്കിയെടുക്കാൻ ഈ ഇല്ലാത്ത 15 % മുസ്ലീംകൾ ആണു 1994 റുവാണ്ടൻ വംശഹത്യയിൽ ഇരയായവരെ സംരക്ഷിച്ചത് എന്ന് വരെ പറഞ്ഞു വക്കുന്നു മൌദൂദി മീഡിയ.!!! ഇങ്ങനെയുള്ള ശ്രമങ്ങളിലൂടെ നിങ്ങൾ ടിപ്പുവിനെയും ബാബറിനെയുമൊക്കെ ന്യായീകരിക്കാൻ ശ്രമിക്കണം. അങ്ങനെ നിങ്ങൾ നിങ്ങളുടെ പിതാവിന്റെ മക്കളാണെന്ന് നിങ്ങൾ തെളിയിക്കണം.

ടിപ്പുവിന്റെ ആക്രമണവും റുവാണ്ടയിലെ വംശഹത്യയും തമ്മിലുള്ള മൂന്നു വ്യത്യാസങ്ങൾ കൂടി പറഞ്ഞിട്ട് നിർത്താം.

1. ടിപ്പു ആക്രമണത്തോടൊപ്പം നടത്തിയത് മത പീഡനം ആയിരുന്നു. റുവാണ്ടയിൽ നടന്നത് വംശീയമായ പീഡനം ആയിരുന്നു.

2. ടിപ്പുവിന്റെ മതപീഡനവും അതോട് അനുബന്ധിച്ച് നടത്തിയ മതപരിവർത്തനവും അദ്ദേഹം വിശ്വസിക്കുന്ന സംഹിതകളിൽ അടിസ്ഥാനപ്പെടുത്തിയാണ്. വാളിലൂടെ മതം പ്രചരിപ്പിക്കാൻ മുഹമ്മദ് തന്നെ മാർഗം കാട്ടി കൊടുക്കുകയും തന്റെ പുസ്തകത്തിലൂടെ അത് ശരിയാണെന്ന് പറഞ്ഞു വക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ റുവാണ്ടയിലെ വംശഹത്യ ഒരു ക്രൈസ്തവ സംഹിതകളിലും അടിസ്ഥാനപ്പെടുത്തിയല്ല. അത്തരം വംശഹത്യകളെ പ്രോത്സാഹിപ്പിക്കുന്ന ഒന്നും തന്നെ ക്രിസ്തുവിന്റെ മാതൃകയിലൊ വാക്കുകളിലൊ കാണാനും സാധിക്കില്ല.

3. ടിപ്പുവിന്റെ എന്നല്ല, ലോകത്തിൽ മുഹമ്മദിന്റെ കാലം തൊട്ട് ഇസ്ലാം നടത്തിയിട്ടുള്ള ഒരു അതിക്രമത്തിനെതിരെയും ഒരു ഇസ്ലാമിക നേതാവും ഇതു വരെ മാപ്പ് പറഞ്ഞിട്ടില്ല. അത് അതിക്രമം നടത്താത്തതുകൊണ്ടല്ല. നടന്നിട്ടുള്ള അക്രമങ്ങൾ ഒക്കെ ഇസ്ലാമിക നിയമം അനുസരിച്ച് ശരിയാണു എന്നുള്ളതുകൊണ്ടാണ്. എന്നാൽ റുവാണ്ടയിൽ നടന്നപോലെ ഉപേക്ഷയിലൂടെയും നിശബ്ദതയിലൂടെയും പോലും ഏതെങ്കിലും അക്രമത്തിനു പ്രോത്സാഹനം കൊടുത്തിട്ടുണ്ടെങ്കിൽ അതിനെ തള്ളി പറയാനും അതിനു ക്ഷമ ചോദിക്കാനും സഭക്ക് സാധിക്കും. കാരണം ക്രൈസ്തവ ധാർമ്മികതക്ക് വിരുദ്ധമായ ഒരു പ്രവൃത്തിയെ തള്ളി പറയാനുള്ള ആർജവം ക്രിസ്തുവിന്റെ അനുയായികൾക്കുണ്ട് എന്നുള്ളതാണ്.

ചുരുക്കത്തിൽ ടിപ്പുവിനെ എന്നല്ല, സാക്ഷാൽ പ്രവാചകനെ പോലും ന്യായീകരിക്കാൻ റുവാണ്ടയെ കൂട്ട് പിടിച്ചിട്ട് കാര്യമില്ല. പണ്ടത്തെ കാലമല്ല, അറിവ് വിരൽ തുമ്പിൽ ലഭ്യമാണ്. ചരിത്രമറിയാനും പഠിച്ചിട്ട് ബിമർശിക്കാനും അറബി പഠിക്കേണ്ട കാര്യമില്ല.

ബിബിൻ മഠത്തിൽ

Leave a Reply

Your email address will not be published. Required fields are marked *