കേരളത്തില്‍ ലൗജിഹാദ് ഉണ്ടോയെന്ന ചോദ്യം പാര്‍ലമെന്റില്‍ ഉന്നയിച്ച ശ്രീ ബെന്നി ബെഹനാന് ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഢി നല്കിയ മറുപടി നിലവിലെ നിയമത്തില്‍ ലൗവ് ജിഹാദിന് നിര്‍വ്വചനമില്ല. കേരളത്തില്‍ ലൗവ് ജിഹാദ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രണ്ട് മിശ്രവിവാഹക്കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നുമുണ്ട് എന്നൊക്കെയാണ്. പ്രസ്തുത വാക്കിന് നിര്‍വ്വചനമില്ലായെന്ന് മന്ത്രി പറഞ്ഞത് പരമസത്യമാണ്. പ്രത്യക്ഷത്തിൽ Love Jihad എന്ന പദം ഉപയോഗിച്ചുകൊണ്ട് ഏതെങ്കിലും ഒരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് പറയാനാവില്ല. പ്രണയം നടിച്ച് മതം മാറ്റുകയും മതംമാറ്റാന്‍ വേണ്ടി പ്രണയിക്കുകയും ചെയ്യുന്ന ആഭാസത്തിന് കേരളപൊതുസമൂഹം നല്കിയ പേരാണ് ലവ് ജിഹാദ്. അതിനെ നിര്‍വ്വചിക്കാന്‍ കേരളത്തിലെ മാധ്യങ്ങള്‍ക്കോ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കോ എന്നല്ല ജീവനില്‍ കൊതിയുള്ളവരാരും തന്നെ തയ്യാറാവുകയില്ല എന്നത് സമാന്യബോധമുള്ളവര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. പണ്ടേതോ മലയാളം സിനിമയില്‍ മമ്മൂട്ടി പറയുന്ന ഒരു ഡയലോഗുണ്ട്. അക്ഷരച്ചടിച്ചുകൂട്ടിയ പാഠപുസ്തകങ്ങളില്‍ നിന്ന് നീ പഠിച്ച ഇന്ത്യയല്ല, അനുഭവങ്ങളുടെ ഇന്ത്യ . . . അനുഭവങ്ങളുടെ ഇന്ത്യയെ തിരിച്ചറിയാനോ അതിന്റെ ആത്മാവിന്റെ ആകുലതകളെ തിരിച്ചറിയാനോ ഭരണാധികാരികള്‍ക്ക് സാധിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. പൗരത്വബില്ലിനെച്ചൊല്ലിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് നാട് സാക്ഷ്യം വഹിക്കുന്നത് തന്നെ അതുപോലൊരു തിരിച്ചറിവില്ലായ്മയുടെ അനന്തരഫലമായിട്ടാണല്ലോ… നിയമപരമായി വ്യാഖ്യാനമില്ലാത്ത ലവ് ജിഹാദ് എന്ന വാക്കുപയോഗിച്ച് ഏത് ചോദ്യം ചോദിച്ചാലും സാങ്കേതികമായി അത് നിഷേധിക്കപ്പെടുമെന്നത് ഏതൊരാള്‍ക്കും അറിയാവുന്ന വസ്തുതയാണ്.
ലവ് ജിഹാദ് സംബന്ധിച്ച സീറോ മലബാര്‍ സഭയുടെ നിലപാട്… ആരൊക്കെ ഇല്ലായെന്ന് പറഞ്ഞാലും അതൊരു യാഥാര്‍ത്ഥ്യമാണെന്നത് സഭയുടെ പിതാക്കന്മാര്‍ക്കറിയാം. കോഴിക്കോട് പെണ്‍കുട്ടിയുടെ പരാതിയില്‍ വ്യക്തമായി സ്ഥാപിക്കപ്പെട്ട ഒരു സ്ഥിതിവിശേഷമാണത്. അതിനുമപ്പുറം ക്രൈസ്തവകുടുംബങ്ങളുടെ ഉള്ളുനീറുന്ന അനുഭവങ്ങള്‍ പാഠപുസ്തകങ്ങളായിത്തന്നെ സഭാപിതാക്കന്മാരുടെ മുന്നിലുണ്ട്. അതിപ്പോ ഡിജിപിയോ മുഖ്യമന്ത്രിയോ പ്രധാനമന്ത്രി തന്നെയോ പറഞ്ഞാലും ഇല്ലാതാകാന്‍ പോകുന്നില്ല. കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങളുടെ 80 ശതമാനം ഒരു സമുദായത്തിനായി മാത്രം വീതംവെച്ചു കൊടുക്കുന്ന ഭരണാധികാരികളുടെ നാട്ടില്‍ ക്രൈസ്തവന്യൂനപക്ഷത്തിന്റെ മനോവേദനകള്‍ക്ക് ഉത്തരമുണ്ടാകുമെന്നും അത് അംഗീകരിക്കപ്പെടുമെന്നും കരുതുന്നത് ശുദ്ധ വിഡ്ഢിത്തമാണ്. കോണ്‍ഗ്രസുകാരനായ ബെന്നി ബഹനാന് ഈ ചോദ്യം ചോദിച്ച് ഇത്തരമൊരു ഉത്തരം സന്പാദിക്കേണ്ടത് ആരുടെ താത്പര്യപ്രകാരമാണെന്നത് വെറുതേ ഊഹിക്കാവുന്നതേയുളളൂ…
ഇടതുവലുത് വ്യത്യാസമില്ലാതെ പ്രീണനത്തിന്റെ വെള്ളക്കുപ്പായം അഴിച്ചുനോക്കിയാല്‍ അടിവസ്ത്രങ്ങള്‍ക്ക് പലവര്‍ണ്ണങ്ങളാണല്ലോ…
അവിടെ നീതിയും സത്യവും വോട്ടുബാങ്കിന്റെ ബലത്തില്‍ രൂപംമാറുന്നതിന് നാം സാക്ഷിയാകേണ്ടി വരും…
ഇപ്പോള്‍ ഇത്രമാത്രം…. അതായത് സാറന്മാരേ, നിങ്ങളുടെ സമ്മര്‍ദ്ദത്തില്‍പ്പെട്ട് ഇനി ലൗജിഹാദില്ലെന്ന് മേജര്‍ ആര്‍ച്ച്ബിഷപ്പ് തന്നെ തിരുത്തിപ്പറഞ്ഞാലും ക്രൈസ്തവകുടുംബങ്ങളില്‍ പെണ്‍മക്കള്‍ക്ക് നല്കേണ്ട മുന്നറിയിപ്പും അപകടസൂചനകളും കാര്യകാരണമടക്കം നല്കിയിരിക്കും. രാഷ്ട്രീയപ്രീണനങ്ങളുടെ കുതന്ത്രങ്ങള്‍ക്കപ്പുറത്ത് ഞങ്ങള്‍ക്ക് വിശ്വാസത്തിന്റെ ഒരു ജീവിതമുണ്ട്. അല്പകാലത്തേക്ക് കൂടി മാത്രമാണെങ്കിലും സമാധാനത്തോടെ ജീവിക്കണമെന്ന് ആഗ്രഹവുമുണ്ട്.
Noble Thomas Parackal










Leave a Reply