നമ്മുടെ നാട്ടിൽനിന്നും ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം അനുദിനം വർധിച്ചുവരികയാണ്. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഫേസ്ബുക്ക് ഫോളോവേഴ്സിൽ നിന്നുമായി ഒരു ദിവസം ഒരാളെങ്കിലും വിദേശ പഠനത്തെക്കുറിച്ച് അറിയാനായി എന്നെ സമീപിക്കാറുണ്ട്. സാധിക്കുന്നത് പോലെ അവർക്ക് വേണ്ടത്ര ഉപദേശങ്ങൾ നൽകാറുമുണ്ട്.എന്നാൽ അടുത്തിടെ പുതിയൊരു ട്രെൻഡായി വിദേശപഠന കണ്സൽട്ടന്റ്സ് എന്ന പേരിൽ അനവധി സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിച്ചു തുടങ്ങി, വലിയ തോതിൽ പരസ്യങ്ങൾ നൽകുന്നു.
പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർ പോലും വിദേശപഠനത്തിനായി പുറപ്പെടുന്നു.ഇന്ത്യക്ക് പുറത്ത് നമ്മുടെ കുട്ടികൾ പഠിക്കാൻ പോകുന്നതിനെ ഏറ്റവും കൂടുതൽ പിന്തുണക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ വിദേശത്ത് ഉപരിപഠന സാധ്യതകൾ പരിശോധിക്കുന്പോൾ വിദ്യാർഥികളും അവരുടെ മാതാപിതാക്കളും ശ്രദ്ധിച്ചിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പഠനത്തിനായി തെരഞ്ഞെടുക്കുന്ന രാജ്യം, വിഷയം, ഭാഷ, തൊഴിൽ സാധ്യത, ചെലവ്, കാലാവസ്ഥ എന്നിങ്ങനെയുള്ള കാര്യങ്ങൾ വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. ഇത് പലപ്പോഴും സംഭവിക്കുന്നില്ല. തെറ്റായ തീരുമാനങ്ങൾ വഴിയോ വഞ്ചിക്കപ്പെട്ടോ ദുരിതത്തിലായ നിരവധി കുട്ടികളും അവരുടെ മാതാപിതാക്കളും നേരിട്ടു വിളിക്കാറുണ്ട്. ആളുകൾ ഇത്തരത്തിലുള്ള ട്രാപ്പിൽ വീഴാതിരിക്കാനുള്ള നിർദേശങ്ങൾ നൽകുക എന്നതു മാത്രമാണ് എനിക്കു നൽകാൻ കഴിയുന്ന സഹായം. ഈ ലേഖന പരന്പര അതിനു സഹായകരമാകും എന്നു കരുതുകയാണ്.സൈക്കോളജിസ്റ്റും കരിയർ പ്ലാനറും ആയ നീരജ ജാനകി ഈ വിഷയത്തിൽ ഗവേഷണം നടത്താനും എഴുതാനും എന്നെ സഹായിക്കുന്നുണ്ട്.
മറ്റു മിക്ക കുട്ടികളും വാസ്തവത്തിൽ ആഗ്രഹിക്കുന്നത് വിദേശത്ത് ഒരു ജോലിയാണ്. വിദേശപഠനം അതിലേക്കുള്ള ഒരു മാർഗം മാത്രമാണ്. ജോലിയാണ് പ്രധാനമെങ്കിൽ ആ വിഷയത്തിൽ ഏറ്റവും നല്ല യൂണിവേഴ്സിറ്റിയല്ല തെരഞ്ഞെടുക്കേണ്ടത്, ഒരു പക്ഷേ ആ വിഷയം തന്നെ ആവണമെന്നില്ല അപ്പോൾ നിങ്ങൾ ആഗ്രഹിക്കുന്നത് ജോലിയാണോ പഠനമാണോ എന്ന ചോദ്യത്തിന് ശരിയായ ഉത്തരം നിങ്ങളിൽ നിന്നും തന്നെ കിട്ടിയാൽ അടുത്ത സ്റ്റെപ്പിലേക്കു കടക്കാം.
കാലാവസ്ഥയും പ്രധാനം
വിദേശത്തുപോയി പഠിക്കുക എന്നത് ചെലവേറിയ കാര്യമാണ്. യാത്ര ചെലവ്, താമസ ചെലവ്, ഭക്ഷണം, ഇൻഷ്വറൻസ്, യൂണിവേഴ്സിറ്റിയിലെ ഫീസ് ഇതെല്ലാം തന്നെ പൊതുവിൽ ഇന്ത്യയിലേക്കാൾ വളരെ കൂടുതലാണ്. ലോകത്ത് ഏറ്റവുമധികം വിദ്യാർഥികളുടെ ലക്ഷ്യസ്ഥാനമായ അമേരിക്കയിൽ ഒരു ഡിഗ്രി കോഴ്സ് പഠിക്കാൻ ചുരുങ്ങിയത് ഒരു കോടി രൂപയെങ്കിലും നിലവിൽ ചെലവ് പ്രതീക്ഷിക്കാം. ബിരുദാനന്തര ബിരുദത്തിന് വിഷയമനുസരിച്ച് ഇതിൽ കുറവുണ്ടാവാം. ട്യൂഷൻ ഫീസ് കുറവുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പോലും ജീവിത ചെലവ് വളരെ കൂടുതലാണെന്നോർക്കണം. വിദേശത്തു പഠിക്കാനുള്ള പദ്ധതികൾ ആരംഭിക്കുന്നതിനു മുൻപുതന്നെ മാതാപിതാക്കളുമായി ചർച്ചചെയ്ത് നിങ്ങളുടെ സാന്പത്തികസ്ഥിതി പൂർണമായി വിലയിരുത്തേണ്ടതാണ്. അതിനാവശ്യമായ സാന്പത്തിക സ്രോതസിനെക്കുറിച്ചും തീരുമാനത്തിലെത്തേണ്ടതുണ്ട്. വിദേശപഠനത്തിന് വേണ്ടി എത്ര പണം ചെലവാക്കാം എന്നത് ഓരോരുത്തരുടേയും സാന്പത്തിക നില അനുസരിച്ചിരിക്കും.
ഇതിനായി ഞാൻ ആളുകൾക്ക് നൽകുന്ന ഉപദേശം ഇതാണ്. നിങ്ങൾ വിദേശത്ത് പഠിച്ച ശേഷം ജോലികിട്ടാതെ തിരികെ വന്നാൽ നിങ്ങളുടെ മാതാപിതാക്കളുടെ റിട്ടയർമെന്റ്റ് പ്ലാൻ കുഴപ്പത്തിലാകാത്ത സാഹചര്യമാണുള്ളതെങ്കിൽ ആ ചെലവുകൾ ന്യായമാണ്. ഒരേക്കർ സ്ഥലമുണ്ടെങ്കിൽ അതിൽ പകുതി വിറ്റ് പുറത്തുപോയി പഠിക്കുന്നതിൽ ഒരു തെറ്റുമില്ല. മകളുടെ കല്യാണം നാലായിരം പേരെ വിളിച്ചു നടത്താൻ പ്ലാനുണ്ടെങ്കിൽ ആ പണം ആ കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുന്നതിൽ ഒട്ടും വിഷമിക്കേണ്ട. എന്നാൽ അച്ഛനോ അമ്മയോ പെൻഷനായപ്പോൾ കിട്ടിയ തുക വിദേശപഠനത്തിനായി ചെലവാക്കുന്നത് വലിയ റിസ്ക്ക് ഉള്ള പണിയാണ്.
ആളുകൾ പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യം കുട്ടികളെ പഠനത്തിനായി എപ്പോൾ വിദേശത്തേക്ക് അയയ്ക്കണം എന്നതാണ്. ഇതിനുള്ള ഉത്തരം വിദ്യാർഥിയുടെ വൈകാരിക ബുദ്ധിയെയും (ഇമോഷണൽ ഇന്റലിജൻസ്) കുടുംബത്തിന്റെ സാന്പത്തിക സുരക്ഷയെയും ആശ്രയിച്ചിരിക്കുന്നു. പൊതുവേ, കുട്ടികളെ സ്കൂൾ തലത്തിൽ പഠനത്തിനായി വിദേശത്തേക്ക് വിടുന്നതിനോട് എനിക്ക് യോജിപ്പില്ല. വൈകാരികമായി കുട്ടികൾ അതിനു തയാറല്ല എന്നുള്ളതുതന്നെയാണ് കാരണം. വിദേശ രാജ്യങ്ങളിൽ പലയിടത്തും അധ്യാപകരുടെ മേൽനോട്ടത്തിലുള്ള ഹോസ്റ്റലുകൾ ഉണ്ടായെന്ന് വരില്ല. വിദ്യാർഥികൾ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിവില്ലാത്തവരും സെൽഫ് ഡിസിപ്ലിൻ കുറവുള്ളവരും തങ്ങൾക്ക് കിട്ടാൻ പോകുന്ന അതിയായ സ്വാതന്ത്ര്യം എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് ധാരണയില്ലാത്തവരുമാണെങ്കിൽ ഫലം വിപരീതമായിരിക്കും. കേരളത്തിന് പുറത്തു വളർന്ന കുട്ടികൾ, പെണ്കുട്ടികൾ, ഭിന്നശേഷിയുള്ളവർ എന്നിവരുടെ കാര്യത്തിൽ പക്ഷേ ഡിഗ്രി തലത്തിൽതന്നെ വിദേശത്തു പോകുന്നത് കൂടുതൽ ഗുണകരമാണ്. അന്തർദേശീയ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്ന പെണ്കുട്ടികൾ, ആണ്കുട്ടികളെക്കാൾ മുൻപന്തിയിലെത്തുന്നു എന്നതാണ് കൂടുതൽ ശ്രദ്ധേയമായ കാര്യം. കാരണം ഇന്ത്യയിൽ അവർക്ക് ചിന്തിക്കുന്നതിനും സ്വപ്നം കാണുന്നതിനും സമൂഹം പലപ്പോഴും പരിധികൾ നിശ്ചയിക്കുന്നു. ഭിന്നശേഷിയുള്ളവർക്ക് പാശ്ചാത്യലോകത്ത് കൂടുതൽ ചലന സ്വാതന്ത്ര്യവും പരിഗണനയും സാധ്യതകളും ഉണ്ടായിരിക്കും. ഇതിലൂടെ കൂടുതൽ സ്വതന്ത്രരാവാനും സ്വന്തമായി കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തിയും കൈവരും. ഡിഗ്രി കഴിഞ്ഞുള്ള സമയത്ത് നമ്മുടെ കുട്ടികൾ പൂർണമായും വിദേശപഠനത്തിന് തയാറാണ്. അതിനാലാണ് ഈ പ്രായത്തിൽ ഞാൻ അവരെ പരമാവധി പ്രമോട്ട് ചെയ്യുന്നത്.
വിദേശ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കുട്ടികൾ അവരുടെ സഹപാഠികളും അയൽക്കാരും പോകുന്നത് കണ്ട് മാതാപിതാക്കളെ നിർബന്ധിക്കുന്ന സാഹചര്യം ഇപ്പോൾ കേരളത്തിലുണ്ട്. ഇക്കാര്യത്തിൽ മക്കളുടെ നിർബന്ധത്തിന് വഴങ്ങി തെറ്റായ തീരുമാനത്തിൽ മാതാപിതാക്കൾ എത്തുന്നു. ഇത് ഒഴിവാക്കണം. പകരം ആവശ്യമായ ഗവേഷണം മാതാപിതാക്കളും നടത്തണം. വിദേശ പഠനം വലിയ ഒരു നിക്ഷേപവും തീരുമാനവും ആയതിനാൽ കൂടുതൽ അറിവുള്ളവരോട് ചോദിക്കണമെന്ന് തോന്നുന്നത് ന്യായമാണ്.
അടുത്ത ആഴ്ച മുതൽ വിദേശ പഠന അവസരങ്ങളെക്കുറിച്ച് ഒരു സീരീസ് തുടങ്ങുകയാണ്. ഈ പറഞ്ഞ വിഷയങ്ങളെല്ലാം കൂടുതൽ എഴുതാം. ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ പഠിക്കുന്ന / പഠിച്ച അനവധി മലയാളികൾ അവരുടെ അറിവ് പങ്കുവെക്കാൻ തയാറായി വന്നിട്ടുണ്ട്. അവർക്ക് നന്ദി. വിദേശപഠനത്തെ പറ്റി കൂടുതൽ അറിയണമെന്നുള്ളവർ [email protected] എന്ന വിലാസത്തിൽ എഴുതുക. വരും ദിവസങ്ങളിൽ അതിനുള്ള മറുപടി നൽകാം.
ഭൂരിഭാഗം ഇന്ത്യക്കാരും യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസീലാൻഡ് എന്നിവിടങ്ങളിലേക്കും, ഈയടുത്ത കാലത്തായി ജർമനിയിലേക്കും നോർഡിക് രാജ്യങ്ങളിലേക്കും ഉപരിപഠനത്തിയായി പോകുന്പോൾ, കുറഞ്ഞത് ഇരുപത്തിയഞ്ചു രാജ്യങ്ങളിലായെങ്കിലും ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. പോകാനുദ്ദേശിക്കുന്ന രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയും ആളോഹരി വരുമാനവും എത്രത്തോളം വലുതാണ്? പഠനശേഷം എത്രനാൾ നിങ്ങൾക്ക് ജോലി അന്വേഷിച്ച് അവിടെ തുടരാൻ കഴിയും? എന്നീ കാര്യങ്ങൾ വളരെ പ്രധാനമാണ്.
ഏതു രാജ്യം തെരഞ്ഞെടുക്കണം
ഒരു രാജ്യത്തിന്റെ സന്പദ്്വ്യവസ്ഥ എത്രത്തോളം വലുതാണോ അതനുസരിച്ചുള്ള ജോലിസാധ്യതകൾ അവിടെയുണ്ടാകും. ആളോഹരി വരുമാനം കൂടിയ രാജ്യങ്ങളാണ് ജോലി കിട്ടിയാൽ കൂടുതൽ ഗുണകരമായത്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നിങ്ങൾ പോകാനുദ്ദേശിക്കുന്ന പ്രദേശത്തെ കാലാവസ്ഥയാണ്. കാനഡ, ഫിൻലൻഡ്, സ്വീഡൻ, ഡെൻമാർക്ക്, നോർവേ, അമേരിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വളരെ കുറഞ്ഞ താപനിലയാണുള്ളത്. ഇത്തരം എക്സ്ട്രീം അവസ്ഥകൾ അത്ര സുഖകരമായിരിക്കില്ല. രാജ്യങ്ങൾ തെരഞ്ഞെടുക്കുന്പോൾ അവിടുത്തെ ക്രൈംറേറ്റ്, ദുരന്തസാധ്യതകൾ, വിദേശികളോടും സ്ത്രീകളോടുമുള്ള ആളുകളുടെ പെരുമാറ്റം ഇതൊക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
ഒരു രാജ്യത്തിന്റെ സന്പദ്്വ്യവസ്ഥ എത്രത്തോളം വലുതാണോ അതനുസരിച്ചുള്ള ജോലിസാധ്യതകൾ അവിടെയുണ്ടാകും. ആളോഹരി വരുമാനം കൂടിയ രാജ്യങ്ങളാണ് ജോലി കിട്ടിയാൽ കൂടുതൽ ഗുണകരമായത്. മറ്റൊരു കാര്യം നിങ്ങൾ പോകാനുദ്ദേശിക്കുന്ന പ്രദേശത്തെ കാലാവസ്ഥയാണ്. കാനഡ, ഫിൻലൻഡ്, സ്വീഡൻ, ഡെൻമാർക്ക്, നോർവേ, അമേരിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വളരെ കുറഞ്ഞ താപനിലയാണുള്ളത്. ഇത്തരം എക്സ്ട്രീം അവസ്ഥകൾ അത്ര സുഖകരമായിരിക്കില്ല.
രാജ്യങ്ങൾ തെരഞ്ഞെടുക്കുന്പോൾ അവിടുത്തെ ക്രൈംറേറ്റ്, ദുരന്തസാധ്യതകൾ, വിദേശികളോടും സ്ത്രീകളോടുമുള്ള ആളുകളുടെ പെരുമാറ്റം ഇതൊക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
ഡിഗ്രി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സ്?
പല കണ്സൾട്ടന്റുകളും ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ്, പിഎച്ച്ഡി കോഴ്സുകൾക്ക് പകരം ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ ചെയ്യാൻ ഉപദേശിക്കുന്നത് കണ്ടിട്ടുണ്ട്. ഇത് പലപ്പോഴും ഹ്രസ്വകാലകോഴ്സുകളായിരിക്കും. ഒരു ഡിഗ്രി യോഗ്യത നേടുന്നതാണ് നല്ലത്. സർട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്സുകൾ ആഗോളതലത്തിൽ പലപ്പോഴും തൊഴിലിനോ തുടർ വിദ്യാഭ്യാസത്തിനോ അംഗീകരിക്കപ്പെടുന്നില്ല. വിദേശത്ത് ഡിപ്ലോമ കോഴ്സിന്റെ ദൈർഘ്യം കുറവായതിനാൽ കരിയർ കരുപ്പിടിപ്പിക്കുന്നതിന് ആവശ്യമായ ഭാഷ പഠിക്കാനോ നെറ്റ്വർക്കുകൾ വികസിപ്പിക്കാനോ ഇത് വളരെ അപര്യാപ്തമാണ്.
ഏത് സ്ഥാപനം ? ഏതു വിഷയം?
നിങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തിന്റെ അന്താരാഷ്ട്ര റാങ്കിംഗ് നിലവാരം അറിയേണ്ടത് ആവശ്യമാണ്. മുന്പു പറഞ്ഞതുപോലെ സ്വതന്ത്ര റാങ്കിംഗ് ഏജൻസിയുടെ റാങ്കിംഗ് നോക്കിയാൽ ഇതറിയാൻ സാധിക്കും. സ്ഥാപനത്തിന്റെ റാങ്കിംഗ് എത്ര കൂടുതലാണോ അത്രതന്നെ മെച്ചപ്പെട്ട ജോലി സാധ്യതയുമുണ്ടായിരിക്കും. അത്രയൊന്നും നിലവാരമില്ലാത്ത സർവകലാശാലകൾ വികസിതരാജ്യങ്ങളിലുമുണ്ട്. ഇവിടങ്ങളിൽനിന്നും ഒരു കോഴ്സ് പൂർത്തിയാക്കിയാൽ പ്രാദേശികമായിപ്പോലും തൊഴിൽ സാധ്യത ഉറപ്പിക്കാനാവില്ല.
മുന്പു സൂചിപ്പിച്ചതുപോലെ ബിരുദതലങ്ങളിൽ, ഒരാൾക്ക് പഠിക്കാൻ നിരവധി സാധ്യതകളുണ്ട്. ഈ ഘട്ടത്തിൽ നിങ്ങൾ ചോദിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യം നിങ്ങൾ പഠിക്കാനുദ്ദേശിക്കുന്ന വിഷയം എത്രത്തോളം അന്താരാഷ്ട്ര പ്രസക്തമാണ് അല്ലെങ്കിൽ അതിന്റെ പോർട്ടബിലിറ്റി എത്രത്തോളമുണ്ട് എന്നതാണ്. ഭൂമിശാസ്ത്രം, സാഹിത്യം, രസതന്ത്രം പോലുള്ള ബിരുദങ്ങൾ ആഗോളതലത്തിൽ പോർട്ടബിൾ ആണെങ്കിലും മറ്റ് പല ഡിഗ്രികളും അങ്ങനെയല്ല. ഉദാഹരണത്തിന്, നിങ്ങൾ ഒരു രാജ്യത്ത് നിന്ന് എടുക്കുന്ന മെഡിക്കൽ ബിരുദവും മറ്റു രാജ്യങ്ങളിൽ നേരിട്ട് സാധുതയുള്ളതല്ല. ഇന്ത്യയിലേക്ക് മെഡിക്കൽ ബിരുദവുമായി എത്തിയാൽ പോലും ഇവിടെ ഡോക്ടർ ആയി പ്രാക്ടീസ് ചെയ്യാൻ കടന്പകൾ പലതുമുണ്ട് നിയമ ബിരുദങ്ങൾ, പൈലറ്റ് ട്രെയിനിംഗ്, അക്കൗണ്ടിംഗ്, അഗ്രിക്കൾച്ചറൽ ക്വാളിഫിക്കേഷൻസ് തുടങ്ങി പല മേഖലകളിലും സമാനമായ വെല്ലുവിളികളുണ്ട്.
എത്ര ചെലവ് പ്രതീക്ഷിക്കാം
ഇത് നിങ്ങൾ തെരഞ്ഞെടുക്കുന്ന രാജ്യം, സർവകലാശാല, കോഴ്സ്, കോഴ്സ് ദൈർഘ്യം എന്നതിനെയെല്ലാം ആശ്രയിച്ചിരിക്കുന്നു. രണ്ട് വർഷത്തേക്ക് ഹാർവാഡിലെ ഒരു എംബിഎ കോഴ്സിന് ഒരു ലക്ഷം ഡോളറിൽ കൂടുതൽ ചെലവ് വരാം, അതേസമയം അമേരിക്കയിലെ തന്നെ ഒരു കമ്യൂണിറ്റി കോളജിലെ എംബിഎ പഠനത്തിന് ഇരുപതിനായിരം ഡോളറിൽ താഴെ മാത്രമേ ചെലവ് വരൂ. യുഎസിലെ ഒരു പ്രശസ്ത സർവകലാശാലയുടെ എംബിഎ ദുബായിയിലോ മലേഷ്യയിലോ അവരുടെ ഓഫ്ഷോർ കാന്പസിൽ നാലിലൊന്ന് ഫീസിൽ നിങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞേക്കും. ജർമനി, നോർഡിക് രാജ്യങ്ങൾ തുടങ്ങിയ ചില രാജ്യങ്ങളിലെ സർവകലാശാലകൾ വളരെ ചെറിയ നിരക്ക് മാത്രം ഈടാക്കുകയോ ഫീസ് വാങ്ങാതിരിക്കുകയോ ചെയ്യാം.ഫീസ് കൂടാതെ ഓരോ രാജ്യത്തെയും ജീവിതച്ചെലവും വ്യത്യാസപ്പെട്ടിരിക്കും. സാധാരണയായി, ഒരു രാജ്യത്തിന്റെ ജീവിതച്ചെലവ് അവിടത്തെ ആളോഹരി വരുമാനത്തിന്റെ ആനുപാതികമാണ്. അതിനാൽ, ജർമനിയിലെ ഫീസ് ഹംഗറിയേക്കാൾ വളരെ കുറവായിരിക്കാമെങ്കിലും, ജർമനിയിലെ ജീവിതച്ചെലവ് വളരെ കൂടുതലായിരിക്കാം. സാധാരണയായി വിദേശത്ത് വിദ്യാഭ്യാസത്തിനായി അപേക്ഷിക്കുന്നതിന് നിങ്ങൾക്ക് നാല് വ്യത്യസ്ത കാര്യങ്ങൾ ആവശ്യമാണ്. ഒന്നാമതായി, യോഗ്യതാ പരീക്ഷയ്ക്കായി നിങ്ങൾ നേടിയ മാർക്ക് (ഇവയെ ട്രാൻസ്ക്രിപ്റ്റുകൾ എന്ന് വിളിക്കുന്നു). രണ്ടാമതായി, നിങ്ങൾ വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കുന്ന ഒരു കത്ത് (സ്റ്റേറ്റുമെന്റ് ഓഫ് പർപ്പസ്). മൂന്നാമതായി, ഒരു സ്റ്റാൻഡേർഡ് ടെസ്റ്റ് നടത്തി നിങ്ങളുടെ ഭാഷാ വൈദഗ്ധ്യം പ്രകടിപ്പിക്കേണ്ടതുണ്ട്. ഇംഗ്ലീഷിനെ സംബന്ധിച്ചിടത്തോളം സാധ്യമായ രണ്ട് ടെസ്റ്റുകളുണ്ട്, (1) ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ഫോറിൻ ലാംഗ്വേജ് (TOEFL), (2) ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സർവീസ് (IELTS). ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ സർവകലാശാലകൾ ജർമൻ, ഫ്രഞ്ച് ഭാഷകളുടെ അടിസ്ഥാന തലം അറിഞ്ഞിരിക്കാൻ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ സ്കോളാസ്റ്റിക് ആപ്റ്റിട്യുടെ ടെസ്റ്റ് (SAT) അല്ലെങ്കിൽ ഗ്രാജുവേറ്റ് റെക്കോർഡ് എക്സാമിനേഷൻ (GRE) പോലെ അഭിരുചി പരിശോധിക്കാൻ പല യൂണിവേഴ്സിറ്റികളും ആവശ്യപ്പെടുന്നുണ്ട്. അമേരിക്കൻ സർവകലാശാലകൾ എല്ലായ്പ്പോഴും എംബിഎ പ്രവേശനത്തിനായി ഗ്രാജുവേറ്റ് മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (GMAT) ആവശ്യപ്പെടുന്നു. വിദേശത്ത് മെഡിസിൻ പഠിച്ചു തിരിച്ച് ഇന്ത്യയിൽ വന്ന് രജിസ്റ്റർ ചെയ്യണമെങ്കിൽ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാം പാസാകണം.
കുട്ടികളെ പഠനത്തിനായി എപ്പോൾ വിദേശത്തേക്ക് അയയ്ക്കണം?
ആളുകൾ പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യം കുട്ടികളെ പഠനത്തിനായി എപ്പോൾ വിദേശത്തേക്ക് അയയ്ക്കണം എന്നതാണ്. ഇതിനുള്ള ഉത്തരം വിദ്യാർഥിയുടെ വൈകാരിക ബുദ്ധിയെയും (ഇമോഷണൽ ഇന്റലിജൻസ്) കുടുംബത്തിന്റെ സാന്പത്തിക സുരക്ഷയെയും ആശ്രയിച്ചിരിക്കുന്നു. കുട്ടികളെ സ്കൂൾ തലത്തിൽ പഠനത്തിനായി വിദേശത്തേക്ക് വിടുന്നതിനോട് എനിക്ക് യോജിപ്പില്ല. വൈകാരികമായി കുട്ടികൾ അതിനു തയാറല്ല എന്നുള്ളതുതന്നെയാണ് കാരണം. വിദേശ രാജ്യങ്ങളിൽ പലയിടത്തും അധ്യാപകരുടെ മേൽനോട്ടത്തിലുള്ള ഹോസ്റ്റലുകൾ ഉണ്ടായെന്ന് വരില്ല. വിദ്യാർഥികൾ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിവില്ലാത്തവരും സെൽഫ് ഡിസിപ്ലിൻ കുറവുള്ളവരും തങ്ങൾക്ക് കിട്ടാൻ പോകുന്ന അതിയായ സ്വാതന്ത്ര്യം എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് ധാരണയില്ലാത്തവരുമാണെങ്കിൽ ഫലം വിപരീതമായിരിക്കും. കേരളത്തിന് പുറത്തു വളർന്ന കുട്ടികൾ, പെണ്കുട്ടികൾ, ഭിന്നശേഷിയുള്ളവർ എന്നിവരുടെ കാര്യത്തിൽ പക്ഷേ ഡിഗ്രി തലത്തിൽതന്നെ വിദേശത്തു പോകുന്നത് കൂടുതൽ ഗുണകരമാണ്. അന്തർദേശീയ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്ന പെണ്കുട്ടികൾ, ആണ്കുട്ടികളെക്കാൾ മുൻപന്തിയിലെത്തുന്നു എന്നതാണ് കൂടുതൽ ശ്രദ്ധേയമായ കാര്യം. കാരണം ഇന്ത്യയിൽ അവർക്ക് ചിന്തിക്കുന്നതിനും സ്വപ്നം കാണുന്നതിനും സമൂഹം പലപ്പോഴും പരിധികൾ നിശ്ചയിക്കുന്നു. ഭിന്നശേഷിയുള്ളവർക്ക് പാശ്ചാത്യലോകത്ത് കൂടുതൽ ചലന സ്വാതന്ത്ര്യവും പരിഗണനയും സാധ്യതകളും ഉണ്ടായിരിക്കും. ഇതിലൂടെ കൂടുതൽ സ്വതന്ത്രരാവാനും സ്വന്തമായി കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തിയും കൈവരും. ഡിഗ്രി കഴിഞ്ഞുള്ള സമയത്ത് നമ്മുടെ കുട്ടികൾ പൂർണമായും വിദേശപഠനത്തിന് തയാറാണ്. അതിനാലാണ് ഈ പ്രായത്തിൽ ഞാൻ അവരെ പരമാവധി പ്രമോട്ട് ചെയ്യുന്നത്.
വിദേശ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കുട്ടികൾ അവരുടെ സഹപാഠികളും അയൽക്കാരും പോകുന്നത് കണ്ട് മാതാപിതാക്കളെ നിർബന്ധിക്കുന്ന സാഹചര്യം ഇപ്പോൾ കേരളത്തിലുണ്ട്. ഇക്കാര്യത്തിൽ മക്കളുടെ നിർബന്ധത്തിന് വഴങ്ങി തെറ്റായ തീരുമാനത്തിൽ മാതാപിതാക്കൾ എത്തുന്നു. ഇത് ഒഴിവാക്കണം. പകരം ആവശ്യമായ ഗവേഷണം മാതാപിതാക്കളും നടത്തണം. വിദേശ പഠനം വലിയ ഒരു നിക്ഷേപവും തീരുമാനവും ആയതിനാൽ കൂടുതൽ അറിവുള്ളവരോട് ചോദിക്കണമെന്ന് തോന്നുന്നത് ന്യായമാണ്.
അടുത്ത ആഴ്ച മുതൽ വിദേശ പഠന അവസരങ്ങളെക്കുറിച്ച് ഒരു സീരീസ് തുടങ്ങുകയാണ്. ഈ പറഞ്ഞ വിഷയങ്ങളെല്ലാം കൂടുതൽ എഴുതാം. ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ പഠിക്കുന്ന / പഠിച്ച അനവധി മലയാളികൾ അവരുടെ അറിവ് പങ്കുവെക്കാൻ തയാറായി വന്നിട്ടുണ്ട്. അവർക്ക് നന്ദി. വിദേശപഠനത്തെ പറ്റി കൂടുതൽ അറിയണമെന്നുള്ളവർ [email protected] എന്ന വിലാസത്തിൽ എഴുതുക. വരും ദിവസങ്ങളിൽ അതിനുള്ള മറുപടി നൽകാം.
“പണി’ കിട്ടരുത്
വിദേശത്തുപോയി പഠിക്കുക എന്നത് ചെലവേറിയ കാര്യമാണ്. യാത്ര ചെലവ്, താമസ ചെലവ്, ഭക്ഷണം, ഇൻഷ്വറൻസ്, യൂണിവേഴ്സിറ്റിയിലെ ഫീസ് ഇതെല്ലാം തന്നെ പൊതുവിൽ ഇന്ത്യയിലേക്കാൾ വളരെ കൂടുതലാണ്. ലോകത്ത് ഏറ്റവുമധികം വിദ്യാർഥികളുടെ ലക്ഷ്യസ്ഥാനമായ അമേരിക്കയിൽ ഒരു ഡിഗ്രി കോഴ്സ് പഠിക്കാൻ ചുരുങ്ങിയത് ഒരു കോടി രൂപയെങ്കിലും നിലവിൽ ചെലവ് പ്രതീക്ഷിക്കാം. ബിരുദാനന്തര ബിരുദത്തിന് വിഷയമനുസരിച്ച് ഇതിൽ കുറവുണ്ടാവാം. ട്യൂഷൻ ഫീസ് കുറവുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പോലും ജീവിത ചെലവ് വളരെ കൂടുതലാണെന്നോർക്കണം. വിദേശത്തു പഠിക്കാനുള്ള പദ്ധതികൾ ആരംഭിക്കുന്നതിനു മുൻപുതന്നെ മാതാപിതാക്കളുമായി ചർച്ചചെയ്ത് നിങ്ങളുടെ സാന്പത്തികസ്ഥിതി പൂർണമായി വിലയിരുത്തേണ്ടതാണ്. അതിനാവശ്യമായ സാന്പത്തിക സ്രോതസിനെക്കുറിച്ചും തീരുമാനത്തിലെത്തേണ്ടതുണ്ട്. വിദേശപഠനത്തിന് വേണ്ടി എത്ര പണം ചെലവാക്കാം എന്നത് ഓരോരുത്തരുടേയും സാന്പത്തിക നില അനുസരിച്ചിരിക്കും.ഇതിനായി ഞാൻ ആളുകൾക്ക് നൽകുന്ന ഉപദേശം ഇതാണ്. നിങ്ങൾ വിദേശത്ത് പഠിച്ച ശേഷം ജോലികിട്ടാതെ തിരികെ വന്നാൽ നിങ്ങളുടെ മാതാപിതാക്കളുടെ റിട്ടയർമെന്റ് പ്ലാൻ കുഴപ്പത്തിലാകാത്ത സാഹചര്യമാണുള്ളതെങ്കിൽ ആ ചെലവുകൾ ന്യായമാണ്. ഒരേക്കർ സ്ഥലമുണ്ടെങ്കിൽ അതിൽ പകുതി വിറ്റ് പുറത്തുപോയി പഠിക്കുന്നതിൽ ഒരു തെറ്റുമില്ല. മകളുടെ കല്യാണം നാലായിരം പേരെ വിളിച്ചു നടത്താൻ പ്ലാനുണ്ടെങ്കിൽ ആ പണം ആ കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുന്നതിൽ ഒട്ടും വിഷമിക്കേണ്ട. എന്നാൽ അച്ഛനോ അമ്മയോ പെൻഷനായപ്പോൾ കിട്ടിയ തുക വിദേശപഠനത്തിനായി ചെലവാക്കുന്നത് വലിയ റിസ്ക്ക് ഉള്ള പണിയാണ്.
മുരളി തുമ്മാരുകുടി, നീരജ ജാനകി
കടപ്പാട്- ദീപിക










Leave a Reply