പ്രേമം നടിച്ച് കത്തോലിക്കാ പെണ്‍കുട്ടികളെ വഴിതെറ്റിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ കേള്‍ക്കുന്നത് ആദ്യമല്ല. പക്ഷേ പണ്ടൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നുവെന്ന് തോന്നുന്നു. എന്നാല്‍ ഇന്നത് ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രേമം നടിച്ച് നിരവധി പെണ്‍കുട്ടികളെ ചതിച്ചതിന്റെ വിവരങ്ങള്‍ നാം അറിയാന്‍ ഇടവരുന്നു. പക്ഷേ അത് അധികം വാര്‍ത്ത ആകുന്നില്ല. ഒരു ക്രിസ്ത്യാനി ഒരു അക്രൈസ്തവ പെണ്‍കുട്ടിയെ പ്രേമം നടിച്ച് ചതിച്ച സംഭവം പുറത്തായാല്‍ എന്തുമാത്രം വാര്‍ത്താപ്രാധാന്യം കിട്ടുമായിരുന്നു? ചാനലുകളുടെ പ്രൈംടൈം ചര്‍ച്ചകള്‍ക്ക് വിഷയം ആകുമായിരുന്നു. പത്രങ്ങളില്‍ തലക്കെട്ടുകളും എഡിറ്റോറിയലുകളും നിറയുമായിരുന്നു. സര്‍വ വിമര്‍ശകരെയും ചാനലുകള്‍ അന്തിച്ചര്‍ച്ചയ്ക്ക് ഒന്നിച്ച് കൂട്ടുമായിരുന്നു. പക്ഷേ അന്യമതസ്ഥര്‍ ക്രിസ്ത്യന്‍ കുട്ടികളെ ചതിച്ച് നശിപ്പിച്ചാല്‍ ഒരു ചെറിയ വാര്‍ത്തയായിപ്പോലും മിക്ക മാധ്യമങ്ങളിലും വരുന്നില്ല. ഇതാണ് തിരിച്ചു വ്യത്യാസം. ഈ തിരിച്ചു വ്യത്യാസത്തില്‍നിന്നുതന്നെ ഉള്ളിലിരുപ്പ് അറിയാം.
കിട്ടുന്ന വിവരങ്ങള്‍ അനുസരിച്ച് നാം മനസിലാക്കുന്ന കാര്യങ്ങള്‍ ഇവയാണ്. അന്യമതസ്ഥരായ പ്രത്യേകിച്ച് ഒരു മതവിഭാഗക്കാരായ ചെറുപ്പക്കാര്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളോട് പ്രേമം നടിക്കുന്നു. ആ കെണിയില്‍ പെണ്‍കുട്ടികള്‍ വീഴുന്നു. ലൈംഗികചൂഷണം നടക്കുന്നു. നഗ്നചിത്രങ്ങളും മറ്റും പകര്‍ത്തുന്നു. പിന്നെ അതുവച്ച് ഭീഷണിപ്പെടുത്തുന്നു. എല്ലാത്തരത്തിലും ചൂഷണം തുടരുന്നു. തട്ടിക്കൊണ്ടുപോകുന്നു. മതം മാറാന്‍ നിര്‍ബന്ധിക്കുന്നു. മതം മാറ്റുന്നു. ഇതൊക്കെ കഴിയുമ്പോഴേക്കും ആ പെണ്‍കുട്ടിയുടെ ജീവിതം തീര്‍ന്നിരിക്കും. ഒളിച്ചോടുന്നവരുടെ സ്ഥിതിയും ഇങ്ങനെതന്നെ. കേരലം എന്തുകൊണ്ടും സുരക്ഷിതമായ നാടാണ് എന്ന് നാം കരുതിയിരുനനു. ഇപ്പോഴത് മയക്കുമരുന്ന് ലോബിയുടെയും കള്ളക്കടത്തുകാരുടെയും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരുടെയും നാടായി മാറുകയാണോ? പെണ്‍കുട്ടികളെ ചതിച്ച് കൊണ്ടുപോയി നശിപ്പിക്കുന്നതിനെതിരെ ഗവണ്‍മെന്റ് ശക്തമായ നടപടികള്‍ എടുക്കണം.
ഇവിടെ പറയാന്‍ ആഗ്രഹിക്കുന്ന വേറൊരു കാര്യമുണ്ട്. അത് പറഞ്ഞാല്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടില്ല. പലരും വിമര്‍ശിക്കും. പക്ഷേ പറയുന്നതില്‍ കാര്യമുണ്ടോ എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. കാര്യമിതാണ്: ക്രിസ്ത്യാനി പെണ്‍കുട്ടി എന്തിനാണ് ഈ കെണിയില്‍ വീഴാന്‍ വഴിയൊരുക്കുന്നത്? അവരുടെ മാതാപിതാക്കള്‍ അവരെ നല്ലൊരു ജീവിതത്തിലേക്ക് നയിക്കുവാന്‍ സഹായിക്കുകയില്ലേ? മാതാപിതാക്കള്‍ അവര്‍ക്ക് യോജിച്ച ജീവിതപങ്കാളിയെ കണ്ടെത്തി നല്‍കുകയില്ലേ? ദൈവത്തെക്കാളും മാതാപിതാക്കളെക്കാളും എന്തിനാണ് ഈ പെണ്‍കുട്ടികള്‍ വല്ലവരെയും വിശ്വസിക്കുന്നത്? അവരും ഇവരും വിളിക്കുമ്പോള്‍ കള്ളത്തരം കാണിച്ച് പാര്‍ക്കിലും തിയേറ്ററിലും ഹോട്ടലിലും മറ്റും പോകുന്നത്? ഒരിക്കല്‍ ഒരു ബസ് യാത്രയില്‍ ഉണ്ടായ അനുഭവം ഓര്‍ക്കുകയാണ്. രാത്രി യാത്ര നടത്തുന്ന ദീര്‍ഘദൂര ബസ് ആണ്. ഹോസ്റ്റലില്‍ താമസിച്ച് കോളജില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി രണ്ടുദിവസത്തേക്കോ മറ്റോ ഒളിച്ചോടുകയാണ്. ഡേ സ്‌കോളേര്‍ഡ് പെണ്‍കുട്ടികള്‍ കോളജ് വിട്ടുപോകുന്ന തിരക്കിന്റെ കൂടെ ഈ പെണ്‍കുട്ടിയും ആരും കാണാതെ പുറത്തിറങ്ങി. ഹോസ്റ്റലില്‍നിന്ന് പുറത്തുപോകാന്‍ അനുവാദം വേണം. ഗെയ്റ്റില്‍ സെക്യൂരിറ്റിക്കാരും ഉണ്ട്. ഈ തടസങ്ങള്‍ മറികടക്കാനാണ് ഡേ സ്‌കോളേര്‍ഡിന്റെ കൂടെ ഒളിച്ച് പുറത്ത് കടന്നത്. എങ്ങനെയോ ടൗണില്‍ എത്തി ഈ ബസില്‍ കയറി. എന്റെ മുന്നിലുള്ള സീറ്റില്‍ ഇരുന്നുകൊണ്ട് ഈ കാര്യങ്ങളെല്ലാം എന്നിട്ടവള്‍ രഹസ്യമായി കാത്തുനില്‍ക്കുന്ന ആളോട് പറയുകയാണ്. അവന്‍ കാമുകന്‍ ആയിരിക്കണമല്ലോ. രാത്രിയില്‍ ഏതോ സ്റ്റോപ്പില്‍ ഇറങ്ങും. അവന്‍ കാത്തുനില്‍ക്കും. എങ്ങോട്ടോ പോകും. തിങ്കളാഴ്ച ഒന്നുമറിയാത്ത നല്ല കുട്ടിയായി വീണ്ടും ക്ലാസിലും ഹോസ്റ്റലിലും എത്തും. ചോദിച്ചാല്‍ വീട്ടില്‍ പോയിരുന്നു; പറയാന്‍ പറ്റിയില്ല എന്ന മറുപടി. അവളുടെ അടക്കിപ്പിടിച്ച സംസാരത്തില്‍നിന്നാണ് ഇക്കാര്യങ്ങള്‍ മനസിലായത്. തന്നെ ചതിച്ചു, തന്റെ ഫോട്ടോ എടുത്തു, തന്നെ ഭീഷണിപ്പെടുത്തുന്നു, തന്റെ ജീവിതം തകര്‍ത്തു എന്നൊക്കെ പിന്നീട് ഈ പെണ്‍കുട്ടി ആരോപണം പറഞ്ഞിട്ടെന്തു ഫലം? അവള്‍ ഇത്തരം കള്ളത്തരങ്ങള്‍ കാണിച്ചതുകൊണ്ടുകൂടിയല്ലേ അവള്‍ക്ക് ഇത്തരം ഗതി വരാനിരിക്കുന്നത്?
അടുത്ത കാലത്ത് ഒരു ബംഗളൂരു കഥ കേട്ടു. കേരളത്തില്‍നിന്നുള്ള ഏതാനും ക്രിസ്ത്യാനി പെണ്‍കുട്ടികളുടെ കഥയാണ്. എങ്ങനെയോ അവര്‍ ഹോസ്റ്റലില്‍നിന്നും പുറത്തിറങ്ങാനുള്ള ഗെയ്റ്റിന്റെ താക്കോല്‍ സംഘടിപ്പിച്ചു. ഹോസ്റ്റല്‍ സ്റ്റാഫ് ആരെയോ സ്വാധീനിച്ചോ പണം കൊടുത്തോ ഡൂപ്ലിക്കേറ്റ് താക്കോല്‍ ഉണ്ടാക്കിയതാകണം. എല്ലാവരും കിടന്ന് കഴിഞ്ഞപ്പോള്‍ ഈ കൂട്ടര്‍ പുറത്തിറങ്ങി. ഹോസ്റ്റല്‍ മതിലിനോട് ചേര്‍ന്നുനില്‍ക്കുന്ന മരത്തിലൂടെ മതിലില്‍ കയറി. മതിലിന് പുറത്ത് മോട്ടോര്‍ സൈക്കിളുമായി ചങ്ങാതിമാര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. മതിലില്‍നിന്ന് അവരുടെ തോളിലേക്ക്. അവിടെനിന്ന് മോട്ടോര്‍ സൈക്കിളിലേക്ക്. പിന്നെ എങ്ങോട്ടോ എല്ലാവരുംകൂടി പോയി. എന്തിനായിരിക്കാം? നേരം വെളുക്കുന്നതിനുമുമ്പ് പുറത്തുപോയ അതേ മാര്‍ഗത്തില്‍ അകത്തും കയറി. രാവിലെ എല്ലാവരോടുമൊപ്പം എല്ലാ കാര്യത്തിലും ഉണ്ട്. സമയത്ത് ക്ലാസിലുമെത്തി. എന്തുപറയുന്നു ഈ പെണ്‍കുട്ടികളെപ്പറ്റി? അവര്‍ നശിച്ചുപോകുന്നതിന്, വഞ്ചിക്കപ്പെട്ടാല്‍ അതിന് പ്രധാന ഉത്തരവാദികള്‍ പ്രേമം നടിക്കുന്ന ചങ്ങാതിമാരോ അതോ ഈ പെണ്‍കുട്ടികള്‍തന്നെയോ? അതിനാല്‍ ചതിയല്‍പെടാന്‍ പെണ്‍കുട്ടികള്‍ നിന്നുകൊടുക്കരുത്.
പ്രേമിച്ചും പ്രേമം നടിച്ചും നുണ പറഞ്ഞും ചതിക്കണം എന്ന ഉദ്ദേശത്തോടെയും പലരും വരും. പലരും പലരെയും അയയ്ക്കും. പെട്ടുപോകരുത്. ചതിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ തനിസ്വഭാവം കാണിച്ചല്ലല്ലോ അടുത്തുകൂടുന്നത്? തനിസ്വഭാവം അറിഞ്ഞാല്‍ ആരെങ്കിലും കൂടെ പോകുമോ? അവര്‍ അഭിനയിക്കുകയാണ്. നമ്മുടെ മക്കള്‍ പെട്ടുപോകുന്നു. അതിനാല്‍ പെണ്‍കുട്ടികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. വിവേകം കാണിക്കണം. ആത്മസംയമനം കാണിക്കണം. സ്വന്തം ഭാവിയെപ്പറ്റി കരുതല്‍ ഉള്ളവരായിരിക്കണം. സ്വന്തം ജീവനെ അന്യന്മാര്‍ വട്ടു തട്ടാന്‍ വഴിയുണ്ടാക്കിക്കൊടുക്കരുത്. യേശുവിനെ മറക്കരുത്. യേശുവിനെ ജീവിതത്തില്‍നിന്ന് തള്ളിക്കളയരുത്. വിശ്വസിക്കാവുന്ന ദൈവത്തെയും കുടുംബത്തെയും തള്ളിപ്പറഞ്ഞ്, വിശ്വസിക്കുവാന്‍ കൊള്ളാത്ത, ചതിയന്മാരായ, പ്രേമിച്ചും പ്രേമം അഭിനയിച്ചും നടക്കുന്ന വല്ലവരെയും വിശ്വസിച്ച് അവിവേകം കാണിക്കരുത്. എല്ലാം നഷ്ടപ്പെട്ടശേഷം വിലപിച്ചതുകൊണ്ടോ ചതിച്ചവനെ പിടിച്ച് ജയിലില്‍ ഇട്ടതുകൊണ്ടോ ജീവിതം രക്ഷപ്പെടില്ലല്ലോ. നല്ലൊരു ഭാവി ഉണ്ടാകാനുള്ള എല്ലാ സാധ്യതകളും മുന്നില്‍ ഉണ്ടല്ലോ. അത് തല്ലിക്കെടുത്തരുത് എന്ന് അപേക്ഷിക്കുന്നു. മാതാപിതാക്കളും കൂടുതല്‍ ജാഗ്രതയും പ്രാര്‍ത്ഥനയും ഉള്ളവരായി മാറേണ്ടതും ഉണ്ട്. ഈ ഗൂഢപദ്ധതിയെ നമ്മള്‍ പരാജയപ്പെടുത്തണം.
ഫാ. ജോസഫ് വയലില്‍ സി.എം. ഐ
കടപ്പാട്- സണ്‍ഡേ ശാലോം










Anonymous
0.5