ദനഹാക്കാലം ആറാം തിങ്കൾ (രണ്ടാം വർഷം)
വചനം
മത്തായി 12 : 1-8
അക്കാലത്ത്, ഒരു സാബത്തില്‍ യേശു ഗോതമ്പുവയലിലൂടെ കടന്നുപോവുകയായിരുന്നു. അവന്റെ ശിഷ്യന്‍മാര്‍ക്കു വിശന്നു. അവര്‍ കതിരുകള്‍ പറിച്ചു തിന്നാന്‍ തുടങ്ങി. ഫരിസേയര്‍ ഇതുകണ്ട് അവനോടു പറഞ്ഞു: നോക്കൂ, സാബത്തില്‍ നിഷിദ്‌ധമായത് നിന്റെ ശിഷ്യന്‍മാര്‍ ചെയ്യുന്നു. അവന്‍ പറഞ്ഞു: വിശന്നപ്പോള്‍ ദാവീദും അനുചരന്‍മാരും എന്താണു ചെയ്‌തതെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ? അവന്‍ ദൈവഭവനത്തില്‍ പ്രവേശിച്ച്, പുരോഹിതന്‍മാര്‍ക്കല്ലാതെ തനിക്കോ സഹചരന്‍മാര്‍ക്കോ ഭക്‌ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്‌ചയപ്പം ഭക്‌ഷിച്ചതെങ്ങനെ? അല്ലെങ്കില്‍, സാബത്തു ദിവസം ദേവാലയത്തിലെ പുരോഹിതന്‍മാര്‍ സാബത്തു ലംഘിക്കുകയും അതേ സമയം കുറ്റമറ്റവരായിരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് നിങ്ങള്‍ നിയമത്തില്‍ വായിച്ചിട്ടില്ലേ? എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദേവാലയത്തെക്കാള്‍ ശ്രേഷ്‌ഠമായ ഒന്ന് ഇവിടെയുണ്ട്. ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ഥം മനസ്‌സിലാക്കിയിരുന്നെങ്കില്‍ നിങ്ങള്‍ നിരപരാധരെ കുറ്റം വിധിക്കുമായിരുന്നില്ല. എന്തെന്നാല്‍, മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്.
വിചിന്തനം
കരുണയോടെയുള്ള പെരുമാറ്റം ഈശോ വളരെയധികം ആഗ്രഹിക്കുന്നു. കരുണയിലും ഒരു ഒരു ബലിയുണ്ട്. മറ്റുളളവരോടു കരുണ കാണിക്കുമ്പോൾ നമ്മൾ ത്യാഗം അനുഭവിക്കേണ്ടതായി വരുന്നു. നമ്മുടെ സമയമോ പണമോ ഒക്കെ വ്യയം ചെയ്യേണ്ടതായി വരുന്നു. സഹജർക്കുവേണ്ടി ബലിയാകുവാൻ മനസില്ലാത്തവർ ദൈവത്തിനു ബലിയർപ്പിക്കണം എന്നു ദൈവം ആഗ്രഹിക്കുന്നുണ്ടാവില്ല. അതുകൊണ്ടാവാം ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന് ഈശോ പറഞ്ഞത്.

Leave a Reply