Sathyadarsanam

നൂറുമേനി സീസൺ 3 യിൽ ദൈവത്തെ പ്രഘോഷിക്കാൻ തിരുവനന്തപുരം ഫൊറോനായിൽ നിന്ന് ഡോക്ടർ ദമ്പതികൾ

ഡോക്ടർ അഭിലാഷ് പുനലൂർ താലൂക്ക് ആശുപത്രിയിലെ പീഡിയാട്രീഷൻ ആണ്. അതുപോലെ ഡോക്ടർ റോണാ തോമസ് തിരുവനന്തപുരം ആർസിസിയിൽ വർക്ക് ചെയ്യുന്നു. മകൻ സെബാസ്റ്റ്യൻ.

രോഗികളോട് സംസാരിക്കുമ്പോൾ വചനം ഒത്തിരി സഹായിച്ചു എന്ന് ഇവർ വെളിപ്പെടുത്തുന്നു. വചനം പഠിക്കാൻ ആദ്യം താല്പര്യം ഇല്ലായിരുന്നു എന്നാൽ വചനം പഠിക്കാൻ തുടങ്ങിയപ്പോൾ വീണ്ടും വീണ്ടും പഠിക്കണം എന്ന് തോന്നുകയും യാത്രകളിലും ജോലിയുടെ ഇടവേളകളിലും കൃത്യമായി വചനം പഠിക്കാൻ തുടങ്ങി. അതുപോലെ ഹോസ്പിറ്റലിൽ രോഗികളെ ശുശ്രൂഷിക്കുമ്പോൾ മുൻകൂട്ടി പല കാര്യങ്ങളും കാണാനുള്ള കൃപ ഇതിലൂടെ ലഭിച്ചു. മനസ്സിൽ വലിയ സമാധാനം അനുഭവിക്കാൻ സാധിച്ചു.
മത്സരത്തിൽ ജയിക്കാൻ വേണ്ടി പഠിക്കാതെ വചനം ആഗ്രഹിച്ച് ഇഷ്ടപ്പെട്ട പഠിക്കണമെന്ന് അവർ പറഞ്ഞു.


വചനം ഓർത്തിരിക്കാൻ ആയി 1 കൊറി: 2 -2

“നിങ്ങളുടെയിടയിലായിരുന്നപ്പോള്‍ യേശുക്രിസ്‌തുവിനെക്കുറിച്ചല്ലാതെ, അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ, മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ലെന്നു ഞാന്‍ തീരുമാനിച്ചു.”


ഈ വചനം ഉൾക്കൊണ്ട് ബാക്കി ലോക കാര്യങ്ങളും മീഡിയയും വാട്സപ്പും എല്ലാം പരമാവധി ഒഴിവാക്കി കൂടുതൽ സമയം വചനം പഠിക്കാൻ തീരുമാനിച്ചു നൂറുമേനി വചന പഠനത്തിലൂടെ ഈശോയെ കൂടുതൽ പ്രഘോഷിക്കാൻ സാധിച്ചു എന്ന് ഈ ഡോക്ടർ ദമ്പതികൾ വെളിപ്പെടുത്തുന്നു.


മോന്റെ ജീവിതത്തിൽ ആണെങ്കിലും പഠിക്കാൻ ബുദ്ധിമുട്ട് വരുന്ന സമയങ്ങളിലും സ്കൂൾ ജീവിതത്തിലും എല്ലാം വചനം ഏറെ സഹായിച്ചു. തിരക്കാണ് സമയമില്ല എന്ന് പല കാരണങ്ങൾ പറഞ്ഞ് വചനം പഠിക്കാൻ സമയം കണ്ടെത്താത്ത ഓരോരുത്തർക്കും ഈ ദമ്പതികൾ മാതൃകയാകട്ടെ.

സീസൺ ഫോർ എല്ലാവർക്കും പഠിക്കാൻ സാധിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *