Sathyadarsanam

സമാധാനം ഉണ്ടായിരിക്കട്ടെ, സഭയ്ക്കും, ലോകത്തിനും വേണ്ടിയുള്ള വാക്കുകൾ

ലെയോ പതിനാലാമന്‍ പാപ്പയുടെ സന്ദേശങ്ങള്‍ കേന്ദ്രമാക്കിയുള്ള ആദ്യ ഔദ്യോഗിക പുസ്തകം വിപണിയിലേക്ക്

ലെയോ പതിനാലാമൻ പാപ്പ പത്രോസിന്റെ പിൻഗാമിയായി ശുശ്രൂഷ ആരംഭിച്ചതിനു ശേഷം നടത്തിയ ആദ്യ പ്രഭാഷണങ്ങളും, പാപ്പയെ കുറിച്ചുള്ള വിവരണങ്ങളും ഉൾപ്പെടുന്ന ആദ്യ ഔദ്യോഗിക പുസ്തകം വിപണിയിലേക്ക്. “സമാധാനം ഉണ്ടായിരിക്കട്ടെ, സഭയ്ക്കും, ലോകത്തിനും വേണ്ടിയുള്ള വാക്കുകൾ” എന്ന പേരില്‍ വത്തിക്കാൻ പ്രസാധകശാല പുറത്തിറക്കുന്ന, ലെയോ പതിനാലാമൻ പാപ്പായെക്കുറിച്ചുള്ള ആദ്യ ഔദ്യോഗിക ഗ്രന്ഥമാണിത്. നൂറ്റിയറുപതു പേജുകളുള്ള ഗ്രന്ഥം, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലാണ് പുറത്തിറക്കിയിരിക്കുന്നത്.

അൾജീരിയന്‍ രക്തസാക്ഷികളുടെ ഓർമ്മത്തിരുനാൾ ആഘോഷിച്ച, മെയ് മാസം എട്ടാം തീയതി കർദ്ദിനാൾ റോബർട്ട് പ്രിവോസ്റ്റ്, സഭയുടെ വലിയ മുക്കുവനായി തിരഞ്ഞെടുക്കപ്പെട്ട ദിവസം മുതൽ ആയുധരഹിത ലോകത്തിനും സമാധാനത്തിനു വേണ്ടിയാണ് ആഹ്വാനം ചെയ്തത്. ദൈവത്തിന്റെ സജീവ സാന്നിധ്യം, സഭയിലെ കൂട്ടായ്മ, സമാധാനത്തിനു വേണ്ടിയുള്ള ആഹ്വാനം എന്നിവയായിരുന്നു പാപ്പയുടെ സന്ദേശങ്ങളിലെ പ്രധാന കേന്ദ്രബിന്ദു. ഇത്തരത്തില്‍ ആദ്യ പൊതു പ്രസംഗങ്ങൾ ഉള്‍ക്കൊള്ളിച്ചാണ് വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് (LEV) പാപ്പയുടെ പേരില്‍ പുതിയ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *