ചങ്ങനാശേരി അതിരൂപതയിലെ പല പള്ളികളുടെയും തുടക്കം നിരണം പള്ളിയിൽ നിന്നാണ് എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഇല്ല. നിരണം പള്ളിയുടെ കുരിശുപള്ളിയായി ക്രിസ വർഷം 427 ൽ സ്ഥാപിതമായ ചമ്പക്കുളം കല്ലൂർക്കാട് പള്ളിയാണ് ചങ്ങനാശേരി യിലെ ആദ്യ പള്ളി. അങ്ങനെ വരുമ്പോൾ നിരണം പള്ളി ചങ്ങനാശേരിയുടെ അമ്മ പ്പള്ളി തന്നെയാണ്. ക്രിസ്തുവർഷം 54 ൽ തോമാശ്ലീഹായാൽ സ്ഥാപിതമായ പള്ളി യാണ് നിരണം.
എ.ഡി. 52 ൽ കൊടുങ്ങല്ലൂരിൽ എത്തിയ തോമാശ്ലീഹാ ജലമാർഗം സഞ്ച രിച്ച് നിരണത്ത് എത്തി എന്ന് കരുതപ്പെ ടുന്നു. തിരുവല്ല താലൂക്കിൽ കടപ്ര എന്ന വില്ലേജിലാണ് നിരണം എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകൾക്ക് അപ്പുറത്ത് നിരണം ഉൾപ്പെടുന്ന കടപ എന്നത് കടൽപുറമായിരുന്നു എന്നാണ് കരുതപ്പെടുന്നത്. അങ്ങനെയാണ് കൊടു ങ്ങല്ലൂരിൽ നിന്നും തോമാശ്ലീഹാ തുടക്ക മിട്ട പ്രേഷിത യാത്രയിൽ നിരണവും ഉൾ പ്പെട്ടതും അവിടെ പള്ളി സ്ഥാപിക്കപ്പെ ടുന്നതും.
മുസിരിസ് കഴിഞ്ഞാൽ ക്രിസ്‌തുവർഷം ആദ്യ നൂറ്റാണ്ടുകളിൽ കേരളത്തിലെ ഏറ്റവും പ്രധാന തുറമുഖങ്ങളിൽ ഒന്നാ യിരുന്നു നെൽക്കി. പമ്പാനദി, അച്ചങ്കോ വിലാർ, മണിമലയാർ എന്നിവ സന്ധി ക്കുന്ന സ്ഥലമായ നാക്കിടയാണ് പുരാ തന നെൽക്കി എന്ന് അറിയപ്പെട്ടിരുന്നത്. (ഭൂപ്രകൃതിയും, നദികളുടെ ഒഴുക്കും ഇന്ന് കാണുന്ന രീതിയിൽ നിന്നും വളരെ വ്യത്യ സ്ഥമായിരുന്നു]. നിരണത്തെ കോട്ടച്ചാൽ എന്ന തോട്ടിൽ പുറംകടലിൽ നിന്നും ചരക്കുമായി തോണികൾ എത്തിയിരുന്നതായി പറയപ്പെടുന്നു. കോട്ടച്ചാൽ എന്ന ചാൽ ഇപ്പോഴും നിലവിലുണ്ട്. തോമാ ശ്ലീഹാ വന്നിറങ്ങിയതെന്ന് വിശ്വസിക്ക പ്പെടുന്ന തോമാത്തു കടവ് ഇപ്പോഴും ഇവിടെയുണ്ട്.
തോമാശ്ലീഹാ നിരണത്ത് ഒരു വിശ്വാസിസമൂഹത്തിന് തുടക്കമിട്ടതുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും നിലവി ലുണ്ടെങ്കിലും അവയിൽ പ്രധാനം ഇനി പറയുന്നതാണ്. സുവിശേഷ പ്രഘോഷ ണാർത്ഥം പായ്ക്കപ്പലിൽ കൊടുങ്ങല്ലൂ രിൽ നിന്നും തെക്കോട്ട് പുറപ്പെട്ട ക്രിസ്‌തു ശിഷ്യൻ കോക്കമംഗലം കൊല്ലം വഴി നിര ണത്ത് എത്തി. അവിടുത്തെ പ്രസിദ്ധമായ തൃക്കപാലീശ്വരം ക്ഷേത്രത്തിന് സമീപം എത്തിയ ശ്ലീഹാ അവിടെ നടത്തപ്പെട്ട മണ്ഡലഭജനത്തിൽ ഒരു അതിഥിയായി പങ്കെടുത്തുവെന്നാണ് ഐതീഹ്യം.
അവിടെ ആയിരിക്കുമ്പോൾ അവിടെ കൂടിയിരുന്ന നമ്പൂതിരിമാർ അദ്ദേഹ ത്തിൻ്റെ സംസാരത്തിലും അറിവിലും പാണ്ഡിത്യത്തിലും ആകൃഷ്ടരാവുകയും അദ്ദേഹം പഠിപ്പിച്ച പുതിയ ക്രിസ്‌തു മാർഗം സ്വീകരിക്കുകയും ചെയ്‌തു. ഇവിടുത്തെക്ഷേത്ര പരിസരത്ത് നിരവധി ആഢ്യ ബ്രാഹ്മണ കുടുംബങ്ങൾ ഉണ്ടായിരു ന്നതായും പിൽക്കാലത്ത് അവരിൽ പലരും ക്രിസ്‌തുമത വിശ്വാസികളായി മാറിയതായും പറയപ്പെടുന്നു. തോമാ ശ്ലീഹാ നിരണത്ത് ഒരു കുരിശു സ്ഥാപിക്കു കയും ആരാധനയ്ക്കായി ഒരു സ്ഥലം നിശ്ചയിക്കുകയും ചെയ്‌തു. തുടർന്ന് ശ്ലീഹാ ഛായൽ എന്ന സ്ഥലത്തേയ് ക്കാണ് പോയത്. എന്നാൽ ശ്ലീഹാ ഛായലിലേയ്ക്ക് പോയ സമയത്ത് അദ്ദേഹ ത്തോട് അനിഷ്ടം തോന്നിയ ചിലർ അദ്ദേഹം സ്ഥാപിച്ച കുരിശ് പിഴുതെടുത്ത് നദി യിൽ എറിഞ്ഞുകളഞ്ഞു. എന്നാൽ ആ കുരിശ് കുറേ ദൂരം നദിയിൽ ഒഴുകി നട ന്നതിന് ശേഷം നദിയുടെ മറുകരയിൽ തങ്ങിനിന്നു. തോമാശ്ലീഹാ തിരികെ നിര ണത്ത് എത്തിയപ്പോൾ താൻ സ്ഥാപിച്ച കുരിശിന് സംഭവിച്ചത് എന്തെന്ന് മനസി ലാക്കുകയും അത് വീണ്ടെടുത്ത് നിരണ ത്ത് സ്ഥാപിക്കുകയും ചെയ്തു. രണ്ടു തവ ണകളിലായി ഏകദേശം 1400 പേർക്ക് മാമ്മോദീസ നല്‌കിയ ശ്ലീഹാ അവിടെ തോമസ് എന്ന ഗ്രാമമുഖ്യനെ പുരോഹിത നായി അഭിഷേചിക്കുകയും ചെയ്തു. ഇവ രുടെ പിൻമുറക്കാരാണ് ഇന്ന് ഈ പ്രദേ ശങ്ങളിലുള്ള സുറിയാനി ക്രിസ്‌ത്യനികൾഇപ്പോഴും പള്ളിമുറ്റത്തുള്ള ചെമ്പിൽ തീർത്ത കൊടിമരവും കരിങ്കൽ തൂണു കളും, കൽവിളക്കുകളും പള്ളിയോട് ചേർന്ന് ബ്രാഹ്മണ ഗൃഹം പോലെയുള്ള നിരയും പുരയുമായ കെട്ടിടങ്ങളും മറ്റ് അലങ്കാരങ്ങളും എല്ലാം കാണുമ്പോൾ ഈ ആധുനിക കാലത്തും ഒരു പാരമ്പര്യ ഹൈന്ദവ അന്തരീക്ഷത്തിന്റെ പ്രതീതി ഇവിടെ ജനിപ്പിക്കുന്നു.
പുരാതനമായ നിരണം സെന്റ് മേരീസ് പള്ളി ഇന്ന് ഓർത്തഡോക്സ് സഭയ്ക്ക് അവകാശപ്പെടുന്നതാണ്. പള്ളിമുറ്റത്തെ കൽക്കുരിശ് പള്ളിയുടെ പൗരാണികത വിളിച്ചറിയിക്കുന്നു. ഇവിടെയുള്ള മാർ ത്തോമ്മാ സ്മൃതി മന്ദിരത്തിൽ മൊസൂ ളിൽ നിന്നും കൊണ്ടുവന്ന തോമാശ്ലീഹാ യുടെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്നു. കേരള സഭയുടെ ചരിത്രത്തിൽ വളരെ നിർണായകമായ സ്ഥാനം വഹിച്ചിട്ടുള്ള ഒന്നാണ് നിരണം പള്ളിയും അവിടുത്തെ വിശ്വാസിസമൂഹവും. ഉദയംപേരൂർ സുന ഹദോസിൻ്റെയും കൂനൻ കുരിശ് സത്യ ത്തിൻ്റെയും ചരിത്രവഴികളിലൂടെ കടന്നു വന്ന് ഇന്ന് ഈ ദൈവാലയം മലങ്കര ഓർ ത്തഡോക്‌സ് സഭയുടെ നിരണം ഭദ്രാസന ത്തിൻ്റെ ആസ്ഥാനദേവാലയമായി മാറിയി രിക്കുന്നു. പമ്പാനദിയിൽ നിന്നും പുറ പ്പെട്ട് പമ്പയിൽതന്നെ ലയിക്കുന്ന കോവി ലറയാറിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ പള്ളിയിൽ ഹൈന്ദവക്ഷേത്രങ്ങളി ലേതുപോലെ കരിങ്കൽ വിളക്കുകളും കൊത്തുപണികളും ഉണ്ട്. കരിങ്കൽത്തൂ ണുകളിൽ കെട്ടിയുയർത്തിയ ഒരു നാടക ശാല മുൻപ് പള്ളിക്കു മുന്നിലുായിരു ന്നുവത്രേ. വീരാടിയാൻ പാട്ടുകൾ, റമ്പാൻ പാട്ടുകൾ, മാർഗ്ഗംകളിപ്പാട്ടുകൾ തുട ങ്ങിയ സാഹിത്യകൃതികളിൽ പുരാതന നിരണത്തെക്കുറിച്ചും നിരണം പള്ളിയെ ക്കുറിച്ചും വിവരണങ്ങൾ ഉണ്ട്.
(സത്യദർശനം ജൂലൈ1 2025)










Leave a Reply